27.8 C
Kollam
Tuesday 3rd November, 2026 | 10:18:06 PM
Home News Breaking News കൊല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ട് മരണം, മരിച്ച യുവാവിൻ്റെ കൂട്ടുകാർ ജില്ലാ ആശുപത്രിയിൽ അതിക്രമം കാട്ടി

കൊല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ട് മരണം, മരിച്ച യുവാവിൻ്റെ കൂട്ടുകാർ ജില്ലാ ആശുപത്രിയിൽ അതിക്രമം കാട്ടി

Advertisement

കൊല്ലം: മുക്കാട് ബൈക്കിടിച്ച് പരിക്കേറ്റ പശ്ചിമ ബംഗാൾ സ്വദേശി ഗോവിന്ദ് ദാസും, ബൈക്ക് ഓടിച്ചിരുന്ന അനൂപും ആണ് മരിച്ചു.ഗോവിന്ദ ദാസിൻ്റെ മകനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ചികിത്സ വൈകിയെന്നാരോപിച്ച് അനുപിൻ്റെ സുഹൃത്തുക്കൾ കൊല്ലം ജില്ലാ ആശുപത്രിയിൽ അതിക്രമം നടത്തി. ആശുപത്രിയിലെ ചില്ലുകൾ അക്രമിസംഘം തകർത്തു. സെക്യൂരിറ്റി ജീവനക്കാരി ഷീലാകുമാരിക്ക് മുഖത്ത് പരിക്കേറ്റു.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലുടെ നടന്നുപോകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളെ ഇടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റ ഗോവിന്ദ ദാസിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന അനൂപ് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.കൊല്ലം ഈസ്റ്റ് പോലീസ് കേസ്സെടുത്തു.