Home News Breaking News അലി ലാരിജാനിയും ബാസിജ് ഗ്രൂപ്പ് തലവൻ റിസ സുലൈമാനിയും കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചു

അലി ലാരിജാനിയും ബാസിജ് ഗ്രൂപ്പ് തലവൻ റിസ സുലൈമാനിയും കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചു

Advertisement

സുരക്ഷാ മേധാവി അലി ലാരിജാനിയും ബാസിജ് ഗ്രൂപ്പ് തലവൻ റിസ സുലൈമാനിയും കൊല്ലപ്പെട്ടത് ഇറാൻ സ്ഥിരീകരിച്ചു. ഇതോടെ ഇറാന്‍റെ പഴയ ഉന്നത നേതൃത്വത്തിൽ ഇനി ശേഷിക്കുന്നത് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മാത്രമാണ്. ഇസ്രായേലിലേക്ക് ക്ളസ്റ്റർ മിസൈലുകൾ അയച്ചാണ് ഇറാൻ തിരിച്ചടി നൽകാൻ ശ്രമിക്കുന്നത്.

പരമോന്നത നേതാവ് അയത്തുല്ല അലി ഖമനയിയുടെ വധത്തിനു ശേഷം ഇറാൻ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് സുരക്ഷാ മേധാവി അലി ലാരിജാനിയുടെ വധം. ഇറാന്‍റെ സൈനിക ഭരണ നേതൃത്വങ്ങളെ ഒരുപോലെ കോർത്തിണക്കിയിരുന്നത് ലാരിജാനിയായിരുന്നു. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നതും മറ്റാരുമായിരുന്നില്ല. ഇറാന്‍റെ ഭരണനേതൃത്വത്തിൽ ഇനി ശേഷിക്കുന്നത് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ മാത്രമാണ്. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി കോമയിലാണെന്നും റിപ്പോർട്ടുകളുണ്ട്. അലി ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരുക്കേറ്റിരുന്നു.

also read:

ഇസ്രായേലിലേക്ക് അതിശക്തമായ ക്ലസ്റ്റർ ബോംബുകൾ വർഷിച്ചാണ് ഇറാൻ തിരിച്ചടി നൽകുന്നത്. സെൻട്രൽ ഇസ്രായേലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹോർമൂസ് കടലിടുക്കിനു സമീപമുള്ള ഇറാന്‍റെ മിസൈൽ ശേഖരം അമേരിക്ക ബോംബിട്ട് നശിപ്പിച്ചു. ഇതോടെ ഇറാന്‍റെ ആയുധ ശേഖരത്തിൽ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈനിലേക്കും ഖത്തറിലേക്കും സൌദിയിലേക്കും ഇറാനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും ഇപ്പോഴും എത്തുന്നുണ്ട്. ഇന്നുമാത്രം കുവൈത്ത് ഏഴു ഡ്രോണുകളാണ് വെടിവച്ചിട്ടത്. ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കണം എന്ന ആവശ്യം നിരാകരിച്ച നാറ്റോ രാജ്യങ്ങളെ ട്രംപ് ശക്തമായി വിമർശിച്ചു. അമേരിക്കയുടെ ഭീകരവിരുദ്ധകേന്ദ്രം ഡയറക്ടർ ജോ കെന്‍റ് രാജിവച്ചു. ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് കെന്‍റ് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴത്തെ യുദ്ധം അനാവശ്യമാണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചാണ് കെന്‍റിന്‍റെ രാ

Advertisement