26.9 C
Kollam
Monday 10th August, 2026 | 01:45:49 PM
Home News Breaking News ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ബുമ്ര പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ബുമ്ര പുറത്ത്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന് തിരിച്ചടിയായി പേസർ ജസ്‌പ്രീത് ബുമ്ര പരമ്പരയിൽനിന്ന് പുറത്തായി. പരിക്കിൽനിന്ന് പൂർണമായും മുക്തനാകാത്തതിനാലാണ് ബുമ്രയെ ഒഴിവാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയേറ്റ പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന ബുമ്രയെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്‌നസ് പരിശോധനയിൽ മത്സരയോഗ്യത കൈവരിക്കാനായില്ല. ബുമ്രയുടെ പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ് എന്നിവരും പേസ് നിരയിൽ ഇടംപിടിച്ചിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23ന് കൊളംബോയിലും നടക്കും.