28.3 C
Kollam
Tuesday 18th August, 2026 | 11:13:43 AM
Home News Breaking News 6 വയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ,പിടിയിലായത് 30 വർഷത്തിനുശേഷം

6 വയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ,പിടിയിലായത് 30 വർഷത്തിനുശേഷം

പാലക്കാട്.ആലത്തൂരിൽ 6 വയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ, പിടിയിലായത് 30 വർഷത്തിനുശേഷം. തമിഴ്നാട് പഴയ മദ്രാസ് മോസ്ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴൻ പരമശിവത്തെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.


വാനൂർ കേരളപ്പറമ്പ് ദാറുൽഹിദായയിൽ അബ്ദുൾ റഹ്മാന്റെയും ഹവ്വാമ്മയുടെയും മകൻ ആയിരുന്നു 6 വയസ്സുകാരൻ ഉമർ ഫാറൂഖ്. 1995 ഡിസംബർ 12 ന് മദ്രസയിൽനിന്ന് മടങ്ങുന്നതിനിടെ ആണ് ഉമർ ഫാറൂക്കിന്റെ ജീവനെടുത്ത അപകടം നടന്നത്. പഴയ ദേശീയപാതയിലെ വാനൂരിൽ വച് കുട്ടിയെ ലോറി ഇടികാണുകയായിരുന്നു. ഈ കേസിലാണ് 30 വർഷത്തിന് ശേഷം പ്രതി പിടിയിൽ ആയത്. സംഭവത്തിന് പിന്നാലെ ഇളന്തമിഴൻഅന്ന് അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുക യായിരുന്നു.പ്രതിയുടെ ചെന്നൈയിലെ മേൽവിലാസം കണ്ടെത്തിയ ആലത്തൂർ പൊലീസ് ഇയാളെ തിരിച്ചറിഞ്ഞു. പിന്നാലേ ആണ് അറസ്റ്റ്. ഇളന്തമിഴനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.