തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി.
സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും അവധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ശക്തമായ മഴ, വെള്ളക്കെട്ട്, മലയോര മേഖലകളിലെ അപകടസാധ്യത, ചിലയിടങ്ങളിലെ പ്രളയസാഹചര്യം എന്നിവ കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയായി അവധി പ്രഖ്യാപിച്ചത്.




























