Home News Breaking News ട്രെയിനില്‍ വനിത കോച്ചുകളില്‍ ഇനി പുരുഷന്മാര്‍ യാത്ര ചെയ്താല്‍ പിഴ അഞ്ച് മടങ്ങ്

ട്രെയിനില്‍ വനിത കോച്ചുകളില്‍ ഇനി പുരുഷന്മാര്‍ യാത്ര ചെയ്താല്‍ പിഴ അഞ്ച് മടങ്ങ്

Advertisement

ട്രെയിനില്‍ വനിത സംവരണമുള്ള കോച്ചുകളില്‍ ഇനി പുരുഷ യാത്രക്കാര്‍ യാത്ര ചെയ്താല്‍ ഇനി പോക്കറ്റ് കാലിയാകും. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും കൂടുതല്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ രാജ്യവ്യാപകമായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നിയമങ്ങള്‍ വരാന്‍ പോകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, വനിതകള്‍ക്കായി സംവരണമുള്ള കോച്ചുകളില്‍ അനധികൃതമായി പ്രവേശിക്കുന്ന പുരുഷ യാത്രക്കാര്‍ക്ക് 2,500 വരെ പിഴ ചുമത്തും. മുമ്പ് ഈ കുറ്റത്തിന് ഈടാക്കിയിരുന്നത് 500 രൂപയായിരുന്നു.
പുതിയ ഭേദഗതികളിലൂടെ അടയ്‌ക്കേണ്ട പിഴ അഞ്ച് മടങ്ങായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിനായി റെയില്‍വേ സംരക്ഷണ സേനയും ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരും രാജ്യവ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. നിയമലംഘനം ആവര്‍ത്തിക്കുന്നവരാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ നിയമം ലംഘിക്കുന്നവരെ നിര്‍ദേശിക്കപ്പെട്ട സമയത്തേക്ക് ട്രെയില്‍ യാത്രകളില്‍ നിന്ന് വിലക്കാനും വ്യവസ്ഥയുണ്ട്.
ജന വിശ്വാസ് ആക്ട്, 2026 പ്രകാരമാണ് വനിതാ സംവരണമുള്ള കോച്ചുകളില്‍ അനധികൃതമായി കയറുന്നതിന് 500ല്‍ നിന്ന് 2500 രൂപ പിഴയായി ഉയര്‍ത്തിയത്. സാധാരണ ജനറല്‍ കോച്ചുകളിലും മറ്റും സൗകര്യവും സ്ഥലവും ഉണ്ടെന്നും അതിനാല്‍ പുരുഷ യാത്രക്കാര്‍ സംവരണമുള്ള കോച്ചുകളില്‍ കയറേണ്ട സാഹചര്യം വരില്ല എന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here