തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ലോകകപ്പ് മത്സരങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ സീ ഫൈവിന്റെ നടപടി പിന്‍വലിക്കും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്ട്രീമിങ് സൗജന്യമായി നടത്താന്‍ അനുമതി ലഭിച്ചെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. കരാര്‍ നേടിയ സീ ചാനല്‍ അധികൃതരുമായാണ് ചര്‍ച്ച നടത്തിയത്. പ്രദര്‍ശനം നടത്തുന്നവര്‍ ഈഗിള്‍സ് എഫ്.സി പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ലൈസന്‍സ് എടുക്കുകയും അതിനായി ഫീസ് അടക്കുകയും വേണമെന്ന സീ ഫൈവിന്റെ നിലപാടാണ് വിവാദമായിരുന്നു. ഇതിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നിരുന്നു. തീരുമാനം ഫുട്‌ബോള്‍ ആരാധകരെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും പൊതുജനങ്ങളുടെ ലോകകപ്പ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും എസ്.എഫ്.ഐ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘടന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പൊതുസ്ഥലത്ത് ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം നിരോധിച്ച സീ ഫൈവ് നടപടിക്കെതിരെ എസ്.എഫ്.ഐ രംഗത്തുവരുകയും സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും ലോകകപ്പ് മത്സരം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശനത്തിന് പണമടച്ച് ലൈസന്‍സ് എടുക്കണമെന്ന സീ ഫൈവ് നിലപാട് കൊള്ളലാഭത്തിനുവേണ്ടിയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമര്‍ശിച്ചു. പി.എസ്. സഞ്ജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വിമര്‍ശനം ഉന്നയിച്ചത്.





























