24.7 C
Kollam
Saturday 18th July, 2026 | 08:06:50 AM
Home News Breaking News കീമിന്റെ ഫല പ്രഖ്യാപനം മാറ്റിവെച്ചു

കീമിന്റെ ഫല പ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫല പ്രഖ്യാപനം മാറ്റിവെച്ചു. തിങ്കൾ പകൽ മൂന്നിന്‌ മന്ത്രി റോജി എം ജോൺ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.


ഞായറാഴ്ച രാത്രിയോടെ സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫലപ്രഖ്യാപനം മാറ്റിയത്. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.


സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയത്തിൽ വ്യാപക പരാതി ഉയർന്നതോടെയാണ് ഫലപ്രഖ്യാപനം നീണ്ടുപോയത്. പ്ലസ് ടു മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നേരത്തെയും നീട്ടി നൽകിയിരുന്നു.