26.9 C
Kollam
Monday 10th August, 2026 | 01:58:11 PM
Home News Breaking News നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരു മരണം, രണ്ടുപേരുടെ നില ഗുരുതരം

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് അപകടത്തിൽ പെട്ടു. താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ തത്ക്ഷണം മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു,ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലായാണ് അപകടം.

രാവിലെ ഏകദേശം 9.30ഓട് കൂടിയാണ് അപകടം സംഭവിച്ചത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

updating…