Home Blog Page 921

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ

ആലപ്പുഴ. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശത്തിന് മറുപടിയുമായി ജി. സുധാകരൻ. തന്നെ ‘ചെറ്റ’ എന്ന് വിളിച്ചതില്‍ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

എന്ന് സാധാരണക്കാരൻ വിളിക്കുന്നതുപോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലും ചാണകത്തിണ്ണയിലുമാണ് താൻ കഴിഞ്ഞതെന്നും അതുകൊണ്ടുതന്നെ ഈ വിളിയില്‍ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമ്ബലപ്പുഴയില്‍ നടന്ന യു.ഡി.എഫ് ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങള്‍ അറിയില്ലെന്നും അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ലെന്നും സുധാകരൻ വിമർശിച്ചു. താൻ മുഖ്യമന്ത്രിയെ വിമർശിക്കുമെങ്കിലും ഒരിക്കലും ചീത്ത പറയില്ലെന്നും അത് തന്റെ ഗുരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ചെറ്റ എന്നല്ല, ഇനി ‘വറ്റ മത്സ്യം’ എന്ന് വിളിച്ചാലും താൻ തിരിച്ച്‌ ചീത്ത പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയായി മുഖ്യമന്ത്രി ഒമ്ബത് തവണ മത്സരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തില്‍ നിന്നതുകൊണ്ടാണ് മുഖ്യമന്ത്രി ജയിച്ചതെന്നും ആലപ്പുഴ പോലെയല്ല കണ്ണൂരെന്നും അവിടെ ആര് നിന്നാലും ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. മരിക്കുന്നത് വരെ എ.കെ.ജി പാർലമെന്ററി മെമ്ബർ ആയിരുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, പാർലമെന്ററി വ്യാമോഹമെന്ന ആരോപണത്തെ തള്ളിക്കളഞ്ഞു.

‘ഹിന്ദു എംഎല്‍എ’ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തൃശൂര്‍: വിവാദമായ ‘ഹിന്ദു എംഎല്‍എ’ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. പെരുമാറ്റ ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന സിപിഎം പരാതിയില്‍ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ആണ് ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചത്.

വിവാദ പ്രസ്താവനയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ബി ഗോപാലകൃഷ്ണന്‍ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

also read:

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് മുന്നണികള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി

കൊച്ചി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്വീകരിക്കുന്നത്. ഇത്രയും കാലം തുടര്‍ന്നുവരുന്ന പിന്തുണ ഇത്തവണയും എല്‍ഡിഎഫിന് തന്നെ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും കൃത്യമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

also read:

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു. കേരളത്തിലെ നൂറില്‍പരം സീറ്റുകളില്‍ പിഡിപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. ഏത് മുന്നണിയെ വിജയിപ്പിക്കണം എന്ന് തീരുമാനിക്കുന്ന തരത്തിലുള്ള സ്വാധീനമാണ് പിഡിപിക്കുള്ളത്. പിഡിപി ഏത് മുന്നണിക്ക് പിന്തുണ നല്‍കുന്നോ ആ മുന്നണി നൂറിനടുത്ത് സീറ്റുമായി ഭൂരിപക്ഷത്തോടെ വിജയിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പിഡിപിയുടെ പിന്തുണ വളരെ പ്രസക്തമാണ്. അപ്രകാരമുള്ള പിന്തുണ വളരെ കൃത്യമായി സ്വീകരിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നുനിന്ന് അവരുടെ വിജയത്തിന് വേണ്ടി പിഡിപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കും. സാധാരണ നിരുപാധിക പിന്തുണയാണ് നല്‍കാറുള്ളതെന്നും എന്നാല്‍ ഇത്തവണ ചര്‍ച്ച നടത്തി ആ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്നും പിഡിപി ഭാരവാഹികള്‍ പറഞ്ഞു. പാര്‍ട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നില്ല, എന്നാല്‍ മത്സരിക്കുന്നില്ലെങ്കിലും പുതിയൊരു ഗവണ്‍മെന്റ് രൂപികരിക്കുന്ന സാഹചര്യമുണ്ടാവുമ്പോള്‍ ഒരു സഖ്യകക്ഷിക്ക് നല്‍കുന്ന പരിഗണന പിഡിപിക്കും ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വര്‍ഗീയ-വിദ്വേഷ രാഷ്ട്രീയം ഫണം വിടര്‍ത്തിയാടുന്ന ഇന്ത്യന്‍ സാഹചര്യത്തിന്റെ തനിപ്പകര്‍പ്പായി മതേതര കേരളത്തിന്റെ രാഷ്ട്രീയഭൂമികയേയും മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ -ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര കേരളത്തിന്റെ നിലനില്‍പ്പിന് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാട് തുടരാനാണ് തീരുമാനമെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉത്തരേന്ത്യന്‍ മോഡലില്‍ അധികാരത്തിലെത്താനും അജണ്ടകള്‍ തയ്യാറാക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ആരോപണങ്ങളുടെ പ്രചാരകരായി മാറുന്നതിലൂടെ ഇടത് വിരുദ്ധതയുടെ ഗുണഭോക്താക്കളായി മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തരാതരം പോലെ വര്‍ഗീയതയെ താലോലിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിന്റെ ഭാവിക്ക് കടുത്ത വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.

സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു സ്ഥാനാര്‍ഥി ആയി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎമ്മിന് തിരിച്ചടി. സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സ്മിത സുന്ദേരശന്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്മിതയെ ഷാളണിയിച്ച് സ്വീകരിച്ചു. സ്മിത സുന്ദേരശ്വന്‍ വര്‍ക്കല മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. സ്മിത ബിജെപിയിലേക്ക് എത്തിയതോടെ ബിഡിജെഎസില്‍ നിന്ന് വര്‍ക്കല മണ്ഡലം ബിജെപിക്ക് തിരിച്ചുനല്‍കും.

also read:

തിരുവനന്തപുരത്തെ പ്രമുഖ നേതാവായിരുന്ന സുന്ദരേശ്വരന്റെ മകളാണ് സ്മിത. സിപിഎം നേരിടുന്ന മൂല്യച്യുതിയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്ന് സ്മിത പറഞ്ഞു. മോദിജി നാടിന് നല്‍കുന്ന സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്. സിപിഎമ്മില്‍ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും സംഘടനചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്ന പോക്കാണ് പാര്‍ട്ടിയിലുള്ളതെന്നും സ്മിത പറഞ്ഞു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റാണ് സ്മിത.

കായിക താരങ്ങൾക്ക് സംസ്ഥാന സർവീസിൽ അവസരം 243 ഒഴിവ്

മികച്ച കായികതാരങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നൽകുന്ന വ്യവസ്ഥ പ്രകാരം അപേക്ഷ ക്ഷണിച്ചു. അടുത്ത മാസം ഏഴ് വരെ അപേക്ഷിക്കാം.
അം​ഗീകൃത രാജ്യാന്തര ഫെഡറേഷനുകൾ നടത്തിയ ഒളിമ്പിക്സ്, ലോകകപ്പ്, കോമൺവെൽത്ത്, ഏഷ്യൻ ​ഗെയിംസ്, സാഫ് ​ഗെയിംസ് തുടങ്ങിയവയിൽ ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടെ രാജ്യത്തെ പ്രതിനിധീകരിച്ചവരാകണം. വ്യക്തി​ഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ഒന്ന്, രണ്ട് മൂന്ന് സ്ഥാനം നേടിയവർക്കാണ് അവസരം.

കേരള സ്പോർട്സ് കൗൺസിൽ അം​ഗീകരിച്ച ഇനങ്ങളിലാണ് നിയമനം.
‍അക്വാട്ടിക്സ്, അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, സൈക്ലിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, വോളിബോൾ, കനോയിങ് തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരാകണം.

ഷിഗെല്ല വൈറസ് ബാധ ; ശരീരം കാണിക്കുന്ന അഞ്ച് രോ​ഗലക്ഷണങ്ങൾ

ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് ഷിഗെല്ല. ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്.

1 മുതൽ 2 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും

പ്രധാനമായും മലിന ജലത്തിലൂടെയും മലവിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയും, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകൾ വ്യാപനം നടത്തുന്നത്. ഷിഗെല്ല അണുബാധയുള്ളവരിൽ സാധാരണയായി രോഗാണുവുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 1 മുതൽ 2 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്

ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. പനി, വയറുവേദന എന്നിവ മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെടാം. മിക്കപ്പോഴും, ഷിഗെല്ല അണുബാധ ഒരു ആഴ്ചയ്ക്കുള്ളിൽ സ്വയം മാറും. ഗുരുതരമായ രോഗത്തിനുള്ള ചികിത്സയിൽ രോഗാണുക്കളെ നീക്കം ചെയ്യുന്ന ആൻറിബയോട്ടിക്കുകൾ എന്ന മരുന്നുകൾ ഉൾപ്പെട്ടേക്കാം. പനി, വയറുവേദന, അടിക്കടി, മലശങ്കയുണ്ടാകുക തുടങ്ങിയവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ശ്രദ്ധ വേണം

ശുചിത്വം പാലിക്കുക, ബാത്ത്റൂം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുന്നത് രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചെറിയ കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോഴും ശ്രദ്ധ വേണം. ബാക്ടീരിയ പടരാതിരിക്കാനായി വൃത്തിഹീനമായ ഡയപ്പറുകൾ അടച്ച ബാഗിലോ ട്രാഷ് ബിന്നിലോ ശ്രദ്ധയോടെ ഉപേക്ഷിക്കുക.

സോപ്പും ചൂടുവെള്ളവും ഉപയോ​ഗിച്ച് തന്നെ കെെകൾ കഴുകുക

സോപ്പും ചൂടുവെള്ളവും ഉപയോ​ഗിച്ച് തന്നെ കെെകൾ കഴുകുക. ഉപയോഗത്തിന് മുമ്പും ശേഷവും ആൻറി ബാക്ടീരിയൽ വൈപ്പുകൾ ഉപയോഗിക്കുന്നതും ഏറെ നല്ലതാണ്. നിങ്ങളുടെ ലക്ഷണങ്ങൾ ഷിഗെല്ലയുടേതല്ല എന്ന് ഉറപ്പാക്കാനായി മല പരിശോധന നടത്താവുന്നതാണ്. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. അതോടൊപ്പം തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം കൂടുതൽ പ്രശ്നമുണ്ടാക്കാം

ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം കൂടുതൽ പ്രശ്നമുണ്ടാക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

രോഗം ഏറ്റവും എളുപ്പത്തില്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്

രോഗം ഏറ്റവും എളുപ്പത്തില്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്. യാത്രക്കാരാണ് രോഗബാധിതരാകുവാന്‍ സാധ്യതയുള്ള മറ്റൊരു വിഭാഗം. ഭക്ഷണ-കുടിവെള്ള കാര്യങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വവും നിര്‍ബന്ധമായി പിന്‍തുടരുക എന്നതാണ് ഇതിനെ അതിജീവിക്കാനുള്ള പ്രതിവിധി.

ട്രംപിന്‍റെ ഭീഷണിക്ക് ഇറാന്‍റെ മറുപടി, ‘ഹോർമുസ് കടലിടുക്ക് കടക്കാം, ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവ‍ർക്കും ഒഴികെ’

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് ‘ശത്രുക്കൾ’ ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നായിരുന്നു ഇറാന്‍റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു.

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്ന് നൽകണമെന്നും, ഇല്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ ഭീഷണിക്ക് വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് ‘ശത്രുക്കൾ’ ഒഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നുവെന്നും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാൻ പ്രതിനിധി അലി മൗസവി പറഞ്ഞു. ശത്രുക്കളുടേയും അവരുമായി ബന്ധമുള്ളവരുടേയും കപ്പലുകൾ കടത്തിവിടില്ല. കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറാനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അലി മൗസവി പറഞ്ഞു.

മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയ്യാറാണെന്നും മൗസവി പറഞ്ഞു. നയതന്ത്രത്തിനാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ റവല്യൂഷണറി കോറും ട്രംപിന് മറുപടിയുമായി രംഗത്തെത്തി. ‘ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി.

വര്‍ക്ക് ഫ്രം ഹോം അനുവദിച്ചില്ല; നവജാത ശിശു മരിച്ച സംഭവത്തില്‍ യുവതിക്ക് 211.52 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌

ഒഹായോ: ഗര്‍ഭിണിയായിരുന്ന സമയത്ത് വര്‍ക്ക് ഫ്രം ഹോം അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ യുവതിക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അമേരിക്കയിലെ ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫ്രൈറ്റ് ബ്രോക്കറേജ് കമ്പനിയായ ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്‌സിനെതിരെയാണ് കോടതിയുടെ വിധി. 22.5 മില്യണ്‍ ഡോളര്‍ (2,11,52,37,375 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടത്.


2021ലാണ് സംഭവം. ടിക്യുഎല്ലില്‍ ജീവനക്കാരിയായിരുന്നു ചെല്‍സി വാല്‍ഷ് എന്ന യുവതി. ഈ സമയം സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയിലൂടെയാണ് ചെല്‍സി കടന്നുപോയിരുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാനും നന്നായി സമ്പൂര്‍ണ വിശ്രവുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ചെല്‍സിയുടെ അപേക്ഷ കമ്പനി നിരസിച്ചു. ഓഫീസില്‍ വന്ന് ജോലി ചെയ്യുകയോ അല്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുകയോ ചെയ്യണമെന്നായിരുന്നു കമ്പനിയുടെ അന്ത്യശാസനം. വരുമാനവും ആരോഗ്യ ഇന്‍ഷുറന്‍സും നഷ്ടപ്പെടുമെന്നതിനാല്‍ അവര്‍ക്ക് ഓഫീസില്‍ പോകേണ്ടി വന്നു.

Also Read:


ഓഫീസില്‍ പോയി മൂന്നാം ദിവസം ഫെബ്രുവരി 24ന് ചെല്‍സിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. എന്നാല്‍ കുറച്ചു കഴിച്ചപ്പോള്‍ കുഞ്ഞ് മരിച്ചു. ഏകദേശം ഒരു മണിക്കൂറും 30 മിനിറ്റും മാത്രമായിരുന്നു കുഞ്ഞിന്റെ ആയുസ്. കുഞ്ഞ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് കമ്പനി അവരുടെ വര്‍ക്ക് ഫ്രം ഹോം അപേക്ഷ അംഗീകരിച്ചത്.മാസം തികയുന്നതിന് മുന്‍പായിരുന്നു ചെല്‍സിയുടെ പ്രസവം.
തുടര്‍ന്ന് മകള്‍ മഗ്‌നോളിയയുടെ മരണത്തില്‍ ചെല്‍സി കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.ഒഹായോയിലെ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി മഗ്‌നോളിയയുടെ മരണത്തില്‍ ടിക്യുഎല്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തി.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി ചോദിച്ച ഒരു ഗര്‍ഭിണിയോട് കമ്പനി കാണിച്ച അനാസ്ഥയാണ് ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ജൂറി ചൂണ്ടിക്കാട്ടി.

ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചു; വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ഇരുപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

തൃശൂർ: ഗ്യാസ് ചോർച്ചയെ തുടർന്ന് തൃശ്ശൂർ മണലി മടവാക്കരയിൽ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ട് 5 ദിവസം കഴിഞ്ഞു. ഇരുപതോളം കുടുംബങ്ങളെയാണ് ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചത്. എന്നാൽ വീട്ടിലേക്ക് എന്ന് മടങ്ങി വരാൻ കഴിയുമെന്ന ആശങ്കയിലാണ് ഇപ്പോൾ കുടുംബങ്ങൾ. അപകടമൊഴിവാക്കാനാണ് 20 കുടുംബങ്ങളെ ഒഴിപ്പിച്ചത്. എന്നാൽ 5 ദിവസമായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

Also Read: പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

വളർത്തുമൃഗങ്ങളും കന്നുകാലികളും അടക്കം ഇപ്പോൾ തെരുവിലാണ് ഉള്ളത്. പണി എന്ന് തീരുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതർ അറിയിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മടവാക്കരയിൽ പരിശോധനയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടി ഗ്യാസ് ചോർച്ചയുണ്ടായത്. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ ആണ് വാതകച്ചോർച്ച ഉണ്ടായത്. അതേസമയം കെട്ടിയടച്ച വഴിക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ ഒത്തുചേരുന്നു.

പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

രാജ്‌കോട്ട്: പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. പ്രതി കമല്‍ നന്ദ എന്ന ഡോക്ടര്‍ സഹപ്രവര്‍ത്തകരില്‍ ഒരാളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ റെക്കോര്‍ഡുചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ചുവെന്ന് പൊലീസ് പറഞ്ഞു.


സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോടുള്ള പ്രണയമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. അന്വേഷണത്തിനിടെ 3,000-ത്തിലധികം വീഡിയോകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. റെക്കോര്‍ഡിംഗുകള്‍ ശേഖരിക്കാന്‍ പ്രതി ഒളിക്യാമറയുടെ മെമ്മറി കാര്‍ഡുകള്‍ മാറ്റിക്കൊണ്ടിരുന്നു. 2023 മുതല്‍ കമല്‍ നന്ദ ഇത്തരത്തില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു.

Also Read:

ക്ലിനിക്കിലെ ലേബര്‍ റൂമിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ഇയാള്‍ അതിവിദഗ്ധമായി സ്‌പൈ ക്യാമറ ഒളിപ്പിച്ചു വെച്ചത്. ലൈറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.വനിതാ ഡോക്ടറുടെയും മറ്റൊരു ഡോക്ടറുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി .25 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. ഇതിനോടകം 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താന്‍ ചില പ്രാദേശിക ഇടനിലക്കാരെയും വ്യാജ മാധ്യമപ്രവര്‍ത്തകരെയും ഇയാള്‍ ഉപയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പന്ത്രണ്ടോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.