ദോഹ: ഖത്തറില് സൈനിക ഹെലികോപ്റ്റര് കടലില് തകര്ന്ന് വീണ് ആറ് പേര് മരിച്ചു. അപകടത്തില്പ്പെട്ട ഒരാള്ക്കായി തിരച്ചില് തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിവ് ഡ്യൂട്ടിക്കിടെയാണ് അപകടമുണ്ടായത്. മരിച്ചവര് സിവിലിയന്മാരാണോ അതോ യാത്രക്കാരാണോ എന്ന കാര്യത്തില് വ്യക്തത വന്നിട്ടില്ല.
ഞായറാഴ്ചയാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഖത്തര് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റും യാത്രക്കാരും ഹെലികോപ്റ്ററില് ഉണ്ടായിരുന്നു. രാജ്യത്തിന്റെ സമുദ്രാതിര്ത്തിയില് തകര്ന്നു വീണ ഹെലികോപ്റ്ററിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തില് രാവിലെ ഊര്ജിതമായ തിരച്ചില് നടത്തിയിരുന്നു.
പ്രത്യേക രക്ഷാസേനാംഗങ്ങള് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില് നടത്തിയത്. മേഖലയില് വിവിധ യൂണിറ്റുകള് ഏകോപിതമായി രക്ഷാപ്രവര്ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില് വ്യക്തമാക്കി.
സൈനിക ഹെലികോപ്റ്റര് കടലില് തകര്ന്ന് വീണ് ആറ് പേര് മരിച്ചു
മറ്റ് മതവിഭാഗക്കാര് ഈഴവ സ്ഥാനാര്ഥികള്ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയാക്കി,വെള്ളാപ്പള്ളിക്കെതിരെ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്മൂലം മറ്റ് മതവിഭാഗക്കാര് ഈഴവ സ്ഥാനാര്ഥികള്ക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്. വാര്ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശിവഗിരി മഠാധിപതിയുടെ രൂക്ഷ വിമര്ശനം.
വെള്ളാപ്പള്ളിയുടെ നിലപാടുകള് ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങള്ക്ക് ദോഷം ചെയ്യുന്നു. ഇതര സമുദായങ്ങളെ കുറിച്ചെല്ലാം കുറ്റങ്ങള് പറഞ്ഞു. എല്ലാ സമുദായങ്ങളെയും ശത്രുതലത്തിലാക്കി. ഫലത്തില് എന്ത് സംഭവിക്കുന്നത് എന്നുവച്ചാല്, ഈഴവ സമുദായം അടക്കമുള്ള പിന്നാക്കസമുദായ സ്ഥാനാര്ഥികള് നില്ക്കുമ്പോള് മറ്റ് സമുദായങ്ങള് വോട്ട് ചെയ്യാറില്ല. അവര് തോറ്റുപോകുന്നു എന്നാണ് സച്ചിദാനന്ദ സ്വാമികളുടെ പരാമര്ശം. മഠാധിപതിക്ക് എതിരെ വെള്ളാപ്പള്ളി ഉയര്ത്തിയ വിമര്ശനങ്ങള്ക്ക് അതേ രീതിയില് മറുപടി നല്കാന് തനിക്കാകില്ലെന്നും സച്ചിദാനന്ദ സ്വാമികള് പറഞ്ഞു. വെള്ളാപ്പള്ളി ശീലിച്ചുവന്ന ഒരു സംസ്കാരമുണ്ട്. അതേ സംസ്കാരത്തില് തനിക്ക് പ്രതികരിക്കാന് സാധിക്കില്ല എന്നാണ് സച്ചിദാനന്ദ സ്വാമികളുടെ പ്രതികരണം.
also read:
മുന്നണികളുടെ സ്ഥാനാര്ഥി പട്ടികയില് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള് അവഗണിക്കപ്പെട്ടെന്നും ശിവഗിരി മഠാധിപതി ആരോപിച്ചു. അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങള് രാഷ്ട്രീയമായി പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരിമഠത്തിന്റെ ആവശ്യം ഒരു മുന്നണിയും പരിഗണിച്ചില്ല. ഈഴവ സമുദായത്തിന് കുറച്ച് സീറ്റുകള് കിട്ടിയിട്ടുണ്ട്. വിശ്വകര്മജര്ക്ക് ഒരു സീറ്റുപോലും കിട്ടിയിട്ടില്ല. ധീവരര്ക്കും വേണ്ട പരിഗണന ലഭിച്ചില്ല. സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ട് രാഹുല് ഗാന്ധിയോടു മാത്രമല്ല, എല്ഡിഎഫിനോടും എന്ഡിഎയോടും സംസാരിച്ചിരുന്നു. സ്ഥാനാര്ഥിപട്ടിക കണ്ടപ്പോള് അവര്ക്ക് നീതി ലഭിച്ചെന്ന് പറയാന് സാധിക്കില്ലെന്നും സച്ചിദാനന്ദ സ്വാമികള് പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ നുണയന് സിപിഎം സംസ്ഥാന സെക്രട്ടറി
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെഎസ്യുക്കാര് ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ കഴുത്ത് ഞെരിച്ചു എന്നാണ് എംവി ഗോവിന്ദന് പറഞ്ഞത്. ഇതിനേക്കാള് വലിയ കള്ളം ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും സതീശന് പറഞ്ഞു. പാലക്കാട്ടെ എല്ഡിഎഫ് സ്ഥാനാര്ഥിയുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി ഡീല് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളിയ എംവി ഗോവിന്ദന് നുണ പറയുന്നതിനുള്ള നോബേല് സമ്മാനം സതീശന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം.
പാലക്കാട് സിപിഎം-ബിജെപി ഡീല് ഉണ്ടെന്ന് സതീശന് ആവര്ത്തിച്ചു. കോണ്ഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. പാലക്കാട് ദുര്ബലനായ സ്ഥാനാര്ഥിയെ നിര്ത്തി യുഡിഎഫ് വോട്ടുകള് വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂര്വം നിര്ത്തിയ സ്ഥാനാര്ഥിയാണ് സിപിഎമ്മിന്റേതെന്നും വിഡി സതീശന് പറഞ്ഞു.
also read:
സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചില് ട്വന്റി 20 മത്സരിക്കുന്ന സീറ്റുകള് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്ഡിഎയിലെ ദുര്ബലരായ സ്ഥാനാര്ഥികള്ക്ക് പലയിടത്തും സീറ്റ് നല്കി. ഇതെല്ലാം ഇരു പാര്ട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുല്ഗാന്ധിയുടെ കോണ്ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇത് പറയില്ല. തകര്ന്നു വീഴാത്ത പാലത്തിന്റെ പേരില് മുന് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജയിലാക്കാന് എല്ഡിഎഫ് നോക്കി. എന്നാല്, ദേശീയപാത നൂറോളം സ്ഥലത്ത് തകര്ന്നു വീണിട്ടും കേന്ദ്രത്തിനെതിരെ സര്ക്കാരിനു പരാതിയില്ല. ദേശീയപാത പൊളിഞ്ഞതിനു പിന്നാലെ കേന്ദ്രമന്ത്രിയെ കാണാന് പോയത് സമ്മാനവുമായാണ്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാന് പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടും.
കോണ്ഗ്രസ് നാണംകെട്ട പാര്ട്ടിയെന്ന് ബിജെപി അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പറഞ്ഞത് രാഷ്ട്രീയം അറിയാത്തതിനാലാണ്. നൂലില്കെട്ടി ഇറക്കിയ ആളാണ് രാജീവ്. കോണ്ഗ്രസുകാര് സാധാരണക്കാര്ക്കിടയില് പ്രവര്ത്തിക്കുന്നവരാണ്. അവരെ പഠിപ്പിക്കാന് കച്ചവടക്കാരനായ രാജീവ് വരേണ്ടെന്നും സതീശന് പറഞ്ഞു.
ജി സുധാകരന്റെ ആകെ ആസ്തി മൂല്യം 11.67 ലക്ഷം രൂപ
ആലപ്പുഴ. അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയുടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ ആകെ ആസ്തി മൂല്യം 11.67 ലക്ഷം രൂപ .സ്ഥാനാർഥിയുടെ കൈവശമുള്ളത് 5000 രൂപയാണ് .വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 7,40,000 രൂപയുടെ നിക്ഷേപവും സ്ഥാനാർത്ഥിക്ക് ഉണ്ട്. എംഎൽഎ പെൻഷനായി ജീ സുധാകരനെ 38,000 രൂപയും ലഭിക്കുന്നുണ്ട്
also read:
അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജീ സുധാകരൻ സമർപ്പിച്ച നാമനിർദേശ പത്രികയിലാണ് സ്വത്തു വിവരങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ഉള്ളത്.സുധാകരന്റെ കൈവശം 5000 രൂപ മാത്രമാണ് ഉള്ളത്.സ്വന്തം പേരിലുള്ള സ്വത്തുക്കളുടെ ആകെ വിപണിമൂല്യം 11.67 ലക്ഷം രൂപയാണ്.എംഎൽഎ പെൻഷൻ ആയി പ്രതിമാസം സുധാകരനെ 38,000 രൂപ ലഭിക്കുന്നുണ്ട്.വിവിധ ബാങ്ക് അക്കൗണ്ടുകളിലായി സുധാകരന്റെ പേരിൽ 740,000 രൂപയാണ് നിക്ഷേപമായ ഉള്ളത്.പങ്കാളിയുടെ കയ്യിൽ 21 പവൻ സ്വർണം സ്വന്തമായി ഉണ്ട് കൈവശം 10,000 രൂപയാണ് പങ്കാളിയുടെ കയ്യിലുള്ളത്.ജീവിതപങ്കാളിയുടെ ആസ്തിയുടെ ആകെ മൂല്യം 24.6 8 ലക്ഷം രൂപയാണ്.ജീവിതപങ്കാളിക്ക് 1.12 ലക്ഷം രൂപ പ്രതിമാസ പെൻഷൻ ഉണ്ട്. കൈരളി ടിവിയിൽ 15,000 രൂപയുടെ ഷെയറുകളും ജി സുധാകരന് സ്വന്തമായുണ്ട്. മുൻപ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം സ്വത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നും ഭൂമിയുടെ മാർക്കറ്റ് വില ഉയർന്നത് മാത്രമാണ് സ്വത്ത് വിശദാംശങ്ങളിൽ കൂടുതലായി ഉണ്ടായിട്ടുള്ളതെന്നും സുധാകരൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
‘ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി
ആലപ്പുഴ.’ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി ‘പരിഹാസവുമായി എ വിജയരാഘവൻ. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. സുധാകരൻ വി.ഡി. സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപ്പിടിത്തത്തിൽ DME ക്ക് റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം .മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപ്പിടിത്തത്തിൽ DME ക്ക് റിപ്പോർട്ട് കൈമാറി വിവിധവകുപ്പ് മേധാവികളാണ് റിപ്പോർട്ട് കൈമാറിയത്. തീപിടുത്തമുണ്ടായ അന്നും പിറ്റേന്നുമായി മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലെ സർക്കിൽ,ട്രോമ ഐസിയുകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് കൈമാറിയത്.
ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് വിശദീകരണം. പോസ്റ്റുമോർടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് റിപ്പോർട്ടിൽ. അതെസമയം സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. തീപ്പിടുത്തതിന്റെ പിറ്റേന്ന് രാവിലെ മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി
കൊല്ലം.പുനലൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി പിൻമാറി. കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം ചേർന്ന് വിമത സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു .കെ.സി.വേണുഗോപാലും കെപിസിസി പ്രസിഡൻ്റും ഇടപെട്ടതോടെയാണ് തീരുമാനം.
ഭരണം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ ഇടഞ്ഞു നിൽക്കേണ്ടയെന്ന കെ സി വേണുഗോപാലിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. മുന്നണി മര്യാദ പാലിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് സണ്ണി ജോസഫ് പ്രദേശിക നേതൃത്വത്തോട് നിർദ്ദേശിച്ചു . ഭാവിയിൽ പരിഹാരം ഉണ്ടാകുമെന്നും KPCC പ്രസിഡൻ്റ് ഉറപ്പ് നൽകി.
also read:
പുനലൂർ സീറ്റ് വീണ്ടും ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ചേർന്ന് ഡി.സി.സി ട്രഷററും, പുനലൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ റിബൽ സ്ഥാനാർഥിയായി പ്രഖ്യാപിkകുകയും ചെയ്തിരുന്നു . പുനലൂരിലെ റിബൽ സ്ഥാനാർഥിത്വം മുന്നോട്ടുപോയാൽ, കൊല്ലം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും മുസ്ലിം ലീഗ് റിബൽ സ്ഥാനാർഥികളെ ഇറക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു . സംഘടനാപരമായ ഏകോപനം നഷ്ടപ്പെട്ടാൽ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വലുതാകുമെന്ന വിലയിരുത്തലിൽ ആണ് കോൺഗ്രസ് നേതൃത്വം ഇടപെട്ട് പുനലൂരിൽ വിമത സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത്.
കരുനാഗപ്പള്ളിയില് സി ആര് മഹേഷിനെതിരെ റിബല് ഭീഷണി നിലനില്ക്കുന്നുണ്ട്.
ഒമാനിൽ മരിച്ചത് മലയാളികൾ
ഒമാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38),തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്.
യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി . റംലയ്ക്കായി തെരച്ചിൽ തുടരുന്നു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല’. യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം
ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ രക്ഷപ്പെട്ടു .
നിസാൻ പട്രോൾ വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്.
വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമോ…?
ന്യൂഡൽഹി: സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എയർ ഇന്ത്യ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2500 സർവീസുകൾ. മേഖലയിൽ വിമാന കമ്പനി നടത്തുന്നത് 30% സർവീസുകൾ മാത്രം. വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചേക്കും. വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രം നീക്കിയിരുന്നു.
അതേസമയം, പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചർച്ച.
നിലവിലെ സങ്കീർണമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ അറിയിച്ചു. അക്രമങ്ങൾ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ പ്രത്യേകം പരാമർശിച്ചു.
Also Read:




































