Home Uncategorized ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചു; വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ഇരുപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചു; വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ഇരുപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

Advertisement

തൃശൂർ: ഗ്യാസ് ചോർച്ചയെ തുടർന്ന് തൃശ്ശൂർ മണലി മടവാക്കരയിൽ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ട് 5 ദിവസം കഴിഞ്ഞു. ഇരുപതോളം കുടുംബങ്ങളെയാണ് ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചത്. എന്നാൽ വീട്ടിലേക്ക് എന്ന് മടങ്ങി വരാൻ കഴിയുമെന്ന ആശങ്കയിലാണ് ഇപ്പോൾ കുടുംബങ്ങൾ. അപകടമൊഴിവാക്കാനാണ് 20 കുടുംബങ്ങളെ ഒഴിപ്പിച്ചത്. എന്നാൽ 5 ദിവസമായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

Also Read: പ്രസവമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

വളർത്തുമൃഗങ്ങളും കന്നുകാലികളും അടക്കം ഇപ്പോൾ തെരുവിലാണ് ഉള്ളത്. പണി എന്ന് തീരുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതർ അറിയിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മടവാക്കരയിൽ പരിശോധനയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടി ഗ്യാസ് ചോർച്ചയുണ്ടായത്. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ ആണ് വാതകച്ചോർച്ച ഉണ്ടായത്. അതേസമയം കെട്ടിയടച്ച വഴിക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ ഒത്തുചേരുന്നു.

Advertisement