Home Blog Page 910

ഊർജ പ്രതിസന്ധി: സർവ്വകക്ഷി യോഗം ഇന്ന് വൈകിട്ട് ഡെൽഹിയിൽ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം നീണ്ട് പോകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം ചേരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സംസാരിച്ചിരുന്നു. പശ്ചിമേഷന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് സംസാരം നടന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ഉള്‍പ്പടെ ചര്‍ച്ച ചെയ്തു.

അതേസമയം ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കം സുരക്ഷിതമായി തുടരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. 90,000 മെട്രിക് ടണ്ണിലധികം എല്‍പിജിയുമായി രണ്ട് വമ്പന്‍ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് യാത്ര തുടരുകയാണ് എന്ന് തുറമുഖ-കപ്പല്‍ ഗതാഗത മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു.

പൈന്‍ ഗ്യാസ്’, ‘ജഗ് വസന്ത്’ എന്നീ കപ്പലുകളാണ് കടലിടുക്ക് കടന്ന് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നത്. പൈന്‍ ഗ്യാസ് മാര്‍ച്ച് 27-ന് മംഗളൂരു തുറമുഖത്തും ജഗ് വസന്ത് മാര്‍ച്ച് 26-ന് കണ്ട്ല തുറമുഖത്തും അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

റിട്ട :സി.ഐ.എസ്. എഫ് ഹവിൽദാർ അരുൺ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഓച്ചിറ :മഠത്തിൽക്കാരാഴ്മ പുലത്തറയിൽ പരേതനായ റിട്ട :സബ് ഇൻസ്‌പെക്ടർ എൻ. രാമചന്ദ്രന്റെയും എൽ . ശോഭനയുടേയും മകൻ റിട്ട :സി.ഐ.എസ്. എഫ് ഹവിൽദാർ അരുൺ (46 ) വൈദ്യുതാഘാതമേറ്റ് മരിച്ചു. സംസ്കാരം ഇന്ന്(25/03/26) പകൽ 4ന്
ഭാര്യ -എസ്. സരിത (പോസ്റ്റൽ അസിസ്റ്റന്റ് )
മക്കൾ -അരുന്ധതി, അഭിമന്യു
ഓച്ചിറയിലെ സി. പി. ഐ നേതാവും PWD കോൺട്രാക്ടറുമായ ബൈജു പുലത്തറ സഹോദരനാണ്.

പ്രസിദ്ധ നാടക കലാകാരൻ മാനാമ്പുഴ വീണാഭവനില്‍ സിപിഎം നേതാവ് കെ.പി. മോഹൻ കുമാർ അന്തരിച്ചു

കുന്നത്തൂര്‍.പ്രസിദ്ധ നാടക കലാകാരൻ മാനാമ്പുഴ വീണാഭവനില്‍ സിപിഎം നേതാവ് കെ.പി. മോഹൻ കുമാർ(71) അന്തരിച്ചു. സംസ്ക്കാരം 25.3.2026 ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുന്നത്തൂർ ഏഴാം മൈലിലുള്ള വസതിയിൽ നടക്കും. ഭാര്യ – ഓമന
മക്കൾ
വിജയകാന്ത് ( ഹരി)
വീണ
മരുമക്കൾ
വിനിത
സന്തോഷ്

സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ച് ഭരണം നടത്തുന്നു,സാബു ജേക്കബ്

കൊച്ചി. സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ച് ഭരണം നടത്തുന്നുവെന്ന് 20-20 കൺവീനർ സാബു ജേക്കബ്

വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നത്കമ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മസിദ്ധമായ സ്വഭാവം. അഹങ്കാരത്തോടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അത് ഒരു വ്യക്തിയുടെ മറുപടി അല്ല,ആ പാർട്ടിയുടെ ധാർഷ്ട്യമാണ്. ഇവർ ജനങ്ങളെ അടിമകളായി കാണുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിച്ച് ഭരണം നടത്തുന്നു,ശിവൻകുട്ടി മുൻപ് സ്ത്രീകളെ സ്റ്റേജിൽ നിന്ന് ഇറക്കിവിട്ടുണ്ട്.

also read:

ഡീൽ കോൺഗ്രസും സിപിഐഎമ്മും തമ്മിലാണെന്ന് സാബു ജേക്കബ് പറഞ്ഞു. കേരളത്തിന്റെ അതിർത്തി വിട്ടാൽ ഇരുവരും ഒരു അമ്മ പെറ്റ മകൾ.രണ്ട് കൂട്ടരും ഒരു മുന്നണിയുടെ ഭാഗമാണ്. ജനങ്ങളെ പറ്റിക്കുകയാണ് രണ്ട് കൂട്ടരും ചേർന്ന്

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകും ആരുമായാണ് ഡീൽ എന്ന്

തിരുവല്ലയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തിരുവല്ല: തിരുവല്ലയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു.
നെടുമ്പ്രം മുണ്ടുപറമ്പിൽ സിന്ധുവിനാണ് സൂര്യാഘാതമേറ്റത്.പൊങ്കാല ഇടുന്നതിനിടെയായിരുന്നു സംഭവം.

കോൺഗ്രസ് ജയിക്കും, ‘രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ‘പി ജെ കുര്യൻ; പരാമർശം ചെന്നിത്തല വേദിയിലിരുത്തി

തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ രമേശ് ചെന്നിത്തലയും സന്നിഹിതനായിരുന്നു.

‘എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രിയാവുക. അദ്ദേഹം പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല’- എന്നായിരുന്നു പി ജെ കുര്യൻ പറഞ്ഞത്. എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കിയിട്ടുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്നാണ് വി ഡി സതീശൻ ഇന്നലെ വ്യക്തമാക്കിയത്. കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനങ്ങൾ പോയ കാലത്തും കലഹിച്ചിട്ടില്ല. കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുകാലത്തുമില്ലാത്ത തരത്തിലെ മുന്നൊരുക്കം യു‌ഡിഎഫ് പ്രവർത്തകർ എല്ലാ മണ്ഡലങ്ങളിലും നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. മിഷൻ 26 ഒരു വർഷം മുൻപുതന്നെ ആരംഭിച്ചു. കോൺഗ്രസിൽ ഒരു ടീമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യം ക്ളിയറാണ്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ലെന്നും വി ഡി സതീശൻ മുൻപ് പറഞ്ഞിരുന്നു.

വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രതവേണ്ടത് ഇക്കാര്യങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിർദേശങ്ങൾ

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

also read:

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക

ഹരിപ്പാട് മേഖലയില്‍ നിരോധിത വിഭാഗത്തിലെ വലിയ ചൈനീസ് ഡ്രോണ്‍, എങ്ങനെ കേരളത്തിലെത്തി അന്വേഷണം

ആലപ്പുഴ. ഹരിപ്പാട് മേഖലയില്‍ വലിയൊരു ഡ്രോണ്‍ പറത്തുന്നുവെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം,അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് 50 കിലോ ഭാരം വഹിക്കാന്‍ കഴിയുന്ന 20 ലക്ഷം രൂപയുടെ ചൈനീസ് നിര്‍മിത ഡ്രോണ്‍. പ്രാഥമിക പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ഡ്രോണ്‍ പിന്നീട് വിശദ പരിശോധനക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. കസ്റ്റംസിന്റെ പരിശോധനയില്‍ ഡിജിസിഎയുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയ ഡ്രോണാണ് ഇതെന്ന് സ്ഥിരീകരിച്ചു. ഈ ഡ്രോണിന് 50 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷിയുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്ത് വിദേശ ഡ്രോണുകളുടെ ഇറക്കുമതിയും ഉപയോഗവും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ നിരോധിച്ചതാണ്.

ഹരിപ്പാട് കരുവാറ്റയിലുള്ള ഒരു വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത് എന്നാണ് വിവരം. വിദേശത്ത് ജോലി ചെയ്യുന്ന യുവാവാണ് ഇതിന്റെ ഉടമസ്ഥനെന്നാണ് അറിയുന്നത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാര്‍ഷികാവശ്യങ്ങള്‍ക്കു വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. അതേ സമയം, ഡ്രോണ്‍ വാങ്ങിയതിന്റെ രേഖകളോ കൃത്യമായ ഇറക്കുമതി ലൈസന്‍സോ ഹാജരാക്കാന്‍ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരമൊരു ഡ്രോണ്‍ നിയമപ്രകാരം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതി ഇല്ലാതിരിക്കെ ഇത് എങ്ങനെയാണ് ഇവിടെ എത്തിയത് എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സുരക്ഷാ ഭീഷണിയുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരുന്നു.

ഇതുകൂടി വായിക്കൂ:

ഇത് സാധാരണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന തരം ഡ്രോണ്‍ അല്ല. മറിച്ച് വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള ചൈനീസ് കമ്പനിയായ ഡിജെഐയുടെ അഗ്രാസ് വിഭാഗത്തില്‍പ്പെട്ട ഡ്രോണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാനും വിതയ്ക്കാനും വേണ്ടിയാണ് ഇവ പ്രധാനമായും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ കേസില്‍ പ്രാഥമികമായി കസ്റ്റംസ് നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇറക്കുമതി നിരോധനമുള്ള സാധനങ്ങള്‍ അനധികൃതമായി എത്തിക്കല്‍, നികുതി വെട്ടിപ്പ് എന്നിവ പ്രകാരമാണ് കേസ്. 2022 ഫെബ്രുവരി മുതല്‍ വിദേശ നിര്‍മിത ഡ്രോണുകളുടെ (പ്രത്യേകിച്ച് ചൈനീസ്) ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഡ്രോണുകളിലെ സോഫ്റ്റ്വെയറുകള്‍ വഴി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രധാനമായും നിരോധനം.

നിയമപ്രകാരം ഡ്രോണ്‍ കൈവശം വെക്കുന്നവര്‍ ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എടുത്തിരിക്കണം. ഹരിപ്പാട് പിടികൂടിയ ഡ്രോണിന് അത്തരമൊരു നമ്പറോ ഡ്രോണ്‍ പറത്താന്‍ ആവശ്യമായ പൈലറ്റ് ലൈസന്‍സോ ഉടമയുടെ പക്കല്‍ ഇല്ലായിരുന്നു എന്നും വിവരമുണ്ട്. ഈ ഡ്രോണിന്റെ സോഫ്റ്റ്വെയര്‍ ലോഗുകള്‍ പരിശോധിക്കുന്നതിലൂടെ ഇത് ഇതിനുമുമ്പ് എവിടെയൊക്കെ പറത്തിയിട്ടുണ്ട് എന്ന കൃത്യമായ ജിപിഎസ് ഡാറ്റ കസ്റ്റംസിന് ലഭിക്കും.

രാഹുൽ മാങ്കൂട്ടത്തലിന് ഇന്ന് നിർണ്ണായകം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗക്കേസിൽ ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കോടതി രജിസ്ട്രാർക്ക് മുദ്രവെച്ച കവർ കൈമാറിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.

മുദ്രവെച്ച കവറിലെ രഹസ്യം
പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതി രജിസ്ട്രിക്ക് ചില സുപ്രധാന രേഖകൾ മുദ്രവെച്ച കവറിൽ കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ തെളിവുകളാണിവ എന്നാണ് സൂചന. എന്നാൽ ഈ കവറിലെ രേഖകൾ എന്താണെന്നോ അതിന്റെ ഉള്ളടക്കമെന്തെന്നോ നിലവിൽ പരസ്യമാക്കിയിട്ടില്ല. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.

നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.

also read:

ജനുവരി 25ന് ആയിരുന്നു വിവാഹം. രണ്ടു ആഴ്ച തികയുംമുന്‍പ് അറഫയെ അകാരണമായി മര്‍ദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈല്‍ ഫോണില്‍ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.

തുടര്‍ന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയില്‍ പറയുന്നു. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതര പരിക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.