ഹരിപ്പാട് മേഖലയില്‍ നിരോധിത വിഭാഗത്തിലെ വലിയ ചൈനീസ് ഡ്രോണ്‍, എങ്ങനെ കേരളത്തിലെത്തി അന്വേഷണം

ആലപ്പുഴ. ഹരിപ്പാട് മേഖലയില്‍ വലിയൊരു ഡ്രോണ്‍ പറത്തുന്നുവെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം,അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് 50 കിലോ ഭാരം വഹിക്കാന്‍ കഴിയുന്ന 20 ലക്ഷം രൂപയുടെ ചൈനീസ് നിര്‍മിത ഡ്രോണ്‍. പ്രാഥമിക പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഡ്രോണ്‍ പിന്നീട് വിശദ പരിശോധനക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. കസ്റ്റംസിന്റെ പരിശോധനയില്‍ ഡിജിസിഎയുടെ അനുമതിയില്ലാതെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയ ഡ്രോണാണ് ഇതെന്ന് സ്ഥിരീകരിച്ചു. ഈ ഡ്രോണിന് 50 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷിയുണ്ട്. … Continue reading ഹരിപ്പാട് മേഖലയില്‍ നിരോധിത വിഭാഗത്തിലെ വലിയ ചൈനീസ് ഡ്രോണ്‍, എങ്ങനെ കേരളത്തിലെത്തി അന്വേഷണം