Home Blog Page 909

ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം; അബദ്ധത്തില്‍ വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂര്‍ കോടതി

അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം അബദ്ധത്തില്‍ വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂര്‍ കോടതി. മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പൂര്‍ സ്റ്റേറ്റ് കൊറോണര്‍ ആദം നഖോദ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന സുബിന്‍ ഗാര്‍ഗ് മരണത്തിലെ തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

2025 സെപ്റ്റംബര്‍ 19നാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ സുബിന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ യാട്ട് യാത്രക്കിടെ കടലില്‍ വീണ് മരിച്ചത്. സംഭവസമയത്ത് ഗായകന്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സുരക്ഷാ കവചം ധരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും സിംഗപ്പൂര്‍ പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിന്റെ ഈ നിഗമനങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ സുബിന്‍ ഗാര്‍ഗിന്റെ മരണം കൊലപാതകമാണെന്ന നിലപാടിലായിരുന്നു അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്നെ നേരിട്ട് രംഗത്തെത്തുകയും മരണത്തില്‍ ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഗായകന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ, പരിപാടി സംഘടിപ്പിച്ച ശ്യാംകാനു മഹന്ത തുടങ്ങി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ കോടതിയുടെ പുതിയ വിധി ഇന്ത്യയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.

ബോളിവുഡിലടക്കം കഴിവു തെളിയിച്ച ഗായകനാണ് സുബിന്‍ ഗാര്‍ഗ്. യാ അലി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണിദ്ദേഹം. ആദ്യഘട്ട അന്വേഷണത്തില്‍ നിന്ന് മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും സിംഗപ്പൂര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. നീന്തല്‍ കുളത്തിലെ സ്‌കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം മൂലം സുബിന്‍ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ നീന്തല്‍ വിദഗ്ധനായ സുബീന്‍ ഗാര്‍ഗ് മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു സംഭവത്തിന്റെ ദൃക്‌സാക്ഷിയും ബാന്റ് അംഗവുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൃത്യത്തിനായി വിദേശരാജ്യം തെരഞ്ഞെടുത്തതിലൂടെ കൊലപാതകം അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിക്കുകയുണ്ടായി.സുബിന്റെ ഭാര്യ ഗരിമയും മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.

എം. കെ. മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം…49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം. മുസ്ലീം ലീഗ് നേതൃത്വം എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തു. ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിലേക്ക് പണം കൈമാറിയത്. വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്.

58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍ പോലും തിരിച്ചടവ് ഉണ്ടായില്ല. ബാങ്ക് അധികൃതര്‍ പലതവണ നോട്ടീസ് അയച്ചു.ജപ്തി നോട്ടീസ് ലഭിച്ചതോടെ വായ്പ അടക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചു. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 58 ലക്ഷത്തില്‍ നിന്ന് 49 ലക്ഷമായി കുറച്ചു.

പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീര്‍ക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ഈ മാസം മാര്‍ച്ച് 31ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയും എംകെ മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീര്‍ പുതുക്കി പണിയുകയായിരുന്നു. സി എച്ചിന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള ക്രസന്റ് ഹൗസ് ലീഗിന്റെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും വേദിയായ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകള്‍ ഉണ്ടായിരുന്നു. അന്ന് പാര്‍ട്ടി ഇടപെട്ടാണ് കടങ്ങള്‍ തീര്‍ത്തത്.

‘സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്. പാര്‍ട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്’ -മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എ എന്ന നിലക്കും മന്ത്രി എന്ന നിലക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. പിതാവിന് ശേഷം തന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണെന്നും മുനീര്‍ വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ കോഴിക്കോട് പരിപാടി ഒഴിവാക്കി, പകരം ഖാർഗെ വരും

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.

അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി: പി ജെ കുര്യന്‍
രാഹുല്‍ഗാന്ധി നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഗ്യാരണ്ടി വിശദീകരിക്കുന്ന ബസിന്റെ പ്ലാഗ് ഓഫ്, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായുള്ള സംവാദം തുടങ്ങിയ പരിപാടികളാണ് രാഹുല്‍ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്നത്.

ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ

കൊച്ചി. കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ വേണു വാസുദേവന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഫൗണ്ടേഷന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി)ക്ക് മുന്നില്‍ കൃഷ്ണമാചാരിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വേണു വാസുദേവന്റെ പ്രതികരണം.

ഡിസംബര്‍ അവസാനവാരം നടന്ന സംഭവത്തില്‍ ജനുവരി ആദ്യവാരത്തിലാണ് പരാതി ലഭിച്ചത്. ഐസിസിക്ക് മുന്നിലുള്ള പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ വേണു വാസുദേവന്റെ വെളിപ്പെടുത്തല്‍ കൃഷ്ണമാചാരി തള്ളി.

തനിക്കെതിരെ ഒരിടത്തും പരാതിയില്ലെന്നാണ് കൃഷ്ണമാചാരിയുടെ പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തനിക്ക് എതിരെ ഒരിടത്തും പരാതികളില്ല, ഒരു തരത്തിലുള്ള നിയമ നടപടികളും പുരോഗമിക്കുന്നില്ലെന്നും കൃഷ്ണമാചാരി പ്രസ്താവനയില്‍ അറിയിച്ചു. ‘കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രസ്റ്റി ബോര്‍ഡില്‍ നിന്നും സ്ഥാനമൊഴിയാനുള്ള തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണ്. ഇക്കാര്യം രാജി സമയത്ത് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് ആരംഭിച്ച ബിനാലെയുടെ ആറാമത് പതിപ്പ് നിലവില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു 2026 ജനുവരി 14ന് ആണ് കൃഷ്ണമാചാരി രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം.

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെപി രമണി.

ഇന്നലെ ടികെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മൂവര്‍ണ ഷാള്‍ സ്വീകരിച്ചു. ഭര്‍ത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗണ്‍ സ്വകയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഭാര്യ കെ പി രമണി എത്തിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കെപി രമണി.

also read:

നേരത്തെ ടികെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനൊപ്പം കുടുംബവുമില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് താന്‍ യുഡി എഫ് വേദിയിലെത്തിയത് കെപി രമണി മാധ്യങ്ങളോട് പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ തന്നെ വേദനിപ്പിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പെടാന്‍ പാടില്ല. പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അറിയാം. അംഗത്വമില്ലെങ്കിലും അനുഭാവിയായി പാര്‍ട്ടിയില്‍ തുടരുമെന്നും കെപി രമണി പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ട്. ആ തോന്നല്‍ തനിക്കുമുണ്ടെന്നും കെപി രമണി പറഞ്ഞിരുന്നു

സൈബർ സെക്യൂരിറ്റി വിദഗ്ധൻ്റെ വീട്ടിൽ 21 പവന്‍ മോഷണം

കോഴിക്കോട്. സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ മോഷണം. അഴകൊടി ക്ഷേത്രത്തിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു. വിനോദ് ഭട്ടതിരിപ്പാടും കുടുംബവും ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം.

നിരവധി കേസുകളിൽ അന്വേഷണത്തിന് സഹായകമായ തെളിവുകൾ നൽകിയ, ലോക്നാഥ് ബെഹ്റയുടെ കാലത്തെ സർക്കാരിൻ്റെ സൈബർ സെക്യൂരിറ്റി വിദഗ്ധനായിരുന്ന വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിലാണ് മോഷണം.
ഗുരുവായൂരിലേക്ക് രാവിലെ പോയ വീട്ടുകാർ വൈകിട്ട് നാല് മണിയോടെ തിരിച്ചെത്തിയപ്പോൾ കണ്ടത് വീടിൻ്റെ മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്നത്. പിന്നാലെ പരിശോധിച്ചപ്പോഴാണ് വീടിൻ്റെ മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ച 21 പവൻ സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്.

also read:

സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീടിന് സമീപത്തെ സിസിടിവിയിൽ സംശയാസ്പദമായി ഒരാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇയാൾ തന്നെയാണോ മോഷണം നടത്തിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. രണ്ട് മാസം മുൻപും വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് മുറ്റത്ത് വച്ചിരുന്ന ഉരുളിയാണ് കള്ളൻ മോഷ്ടിച്ചത്. പിറ്റേ ദിവസവും സമാന സാഹചര്യത്തിൽ വീട്ടുപറമ്പിൽ കണ്ട മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പൊലീസിൻ്റെ അന്വേഷണം.

മഞ്ചേശ്വരത്ത് ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുത്, എസ്ഡിപിഐയോട് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം.മഞ്ചേശ്വരത്ത് ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എസ്ഡിപിഐയോട് പാണക്കാട് സാദിഖലി തങ്ങൾ. മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കണമെന്നും തങ്ങൾ പ്രതികരിച്ചു.സ്ഥാനാർഥിയെ പിൻവലിക്കുന്നത് സംബന്ധിച്ച് പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു

നിയമസഭ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ 45 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടി നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുന്ന കാസർകോടും മഞ്ചേശ്വരവും ഇത്തവണ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.ഇതോടെ ഈ രണ്ട് മണ്ഡലങ്ങളിലും വോട്ടുകൾ ഭിന്നിച്ചു ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് പാണക്കാട് സ്വാദിഖലി തങ്ങൾ പറഞ്ഞു.
മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കണമെന്നും ഇത് എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്വമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ ബിഗ് ടിവിയോട് പറഞ്ഞു.

സ്ഥാനാർഥിയെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം ബന്ധപ്പെട്ടതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.പിൻവലിക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് എസ്ഡിപിഐയ്ക്കുള്ളിൽ തന്നെ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്.നാളെയാണ് നോമിനേഷൻ പിൻവലിക്കാനുള്ള അവസാന സമയം

‘അഘോരികളെ ഞാൻ കൊണ്ടുവന്നതല്ല, പെട്രോളടിക്കാൻ 500 രൂപ കൊടുത്തു’ – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഉത്തർപ്രദേശിൽ നിന്നുള്ള അഘോരി സന്യാസികൾ തിരുവനന്തപുരത്ത് വന്നതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അഘോരികളെ താൻ കൊണ്ടുവന്നതല്ല. ഉത്തർപ്രദേശിൽ നിന്ന് കന്യാകുമാരിയിലേയ്ക്ക് യാത്ര പോയ അവർ യാത്രാമദ്ധ്യേ തങ്ങളുടെ കുടുംബയോഗത്തിലെത്തി ബിജെപി സ്ഥാനാർത്ഥിയാണോ എന്നുചോദിച്ച് അടുത്തുവരികയായിരുന്നു. അവരുടെ വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ കാശ് ചോദിച്ചപ്പോൾ 500 രൂപ കൊടുത്തുവെന്നുമാണ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. അഘോരികൾ തലസ്ഥാനത്തെത്തിയതിൽ പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു.

തലസ്ഥാനത്തെത്തിയ അഘോരി സന്യാസി സംഘം ബിജെപി ജില്ലാ ഓഫീസ് സന്ദർശിക്കുകയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തിരുന്നു. രണ്ട് സന്യാസിമാരും ഒരു അഘോരിയുമാണ് സംഘത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കിടെ തിരുവനന്തപുരത്തെത്തിയപ്പോൾ രാജീവ് ചന്ദ്രശേഖറെ കാണാൻ ആഗ്രഹം അറിയിച്ചെന്നും തുടർന്ന് സമ്മതം മൂളുകയായിരുന്നുവെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

കാശിയിൽ നിന്നാണ് വരുന്നതെന്നും ബിജെപി എംഎൽഎമാരെക്കണ്ട് ആശീർവദിക്കാൻ എത്തിയതാണെന്നുമായിരുന്നു സന്യാസിമാർ പറഞ്ഞത്. കേരളത്തിൽ ബിജെപിക്ക് എംഎൽഎമാർ ഇല്ലെന്ന് പറഞ്ഞപ്പോൾ ഇത്തവണ ഉറപ്പായും ബിജെപി ജയിക്കുമെന്നായിരുന്നു മറുപടി. തുടർന്ന് സംഘം രാജീവ് ചന്ദ്രശേഖർ പ്രചാരണം നടത്തുകയായിരുന്ന നെടുങ്കാടെത്തി അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. ചുറ്റുമുണ്ടായിരുന്നവരും അഘോരിയുടെ അനുഗ്രഹം തേടിയിരുന്നു.

‘മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്.
സ്‌കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങിനടന്നാൽ കുട്ടികൾ പേടിച്ചുപോകും. അവരുടെ വിശ്വാസമാകാം. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്. ബിജെപി സ്ഥാനാർത്ഥി എന്തൊക്കെയാണ് കാണിക്കുന്നത്. കേരളത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ചല്ലേ കാര്യങ്ങൾ ചെയ്യേണ്ടത്. ഹിന്ദുക്കൾക്കെതിരായി പറയുന്നതല്ല. ഈ ടൈപ്പ് സ്വാമിമാർക്ക് വോട്ടുണ്ടെന്ന് തോന്നുന്നില്ല’- എന്നായിരുന്നു വിഷയത്തിൽ വി ശിവൻകുട്ടി പ്രതികരിച്ചത്.

ജനങ്ങളോട് വീട്ടിൽ പോയി ചോദിക്കാൻ പറയാതെ മറുപടി പറയാൻ ഉത്തരവാദിത്വവും, നട്ടെല്ലും ഉണ്ടാകണം, രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം. അവസരം കൊടുത്ത ജനങ്ങൾ ചോദ്യങ്ങൾ ചോദിച്ചാല്‍ മറുപടി പറയാൻ ഉത്തരവാദിത്വവും, നട്ടെല്ലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിച്ച് ബി ജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ പരഞ്ഞു. ഇത് സ്റ്റാലിനിസ്റ്റ് യുഗം അല്ല.

ഇന്നും 48 ശതമാനം വീട്ടിൽ കുടിവെള്ളം ഇല്ല.രാജ്യത്ത് ഏറ്റവും അധികം തൊഴിൽ ഇല്ലായ്മ കേരളത്തിൽ. ജനങ്ങൾ ഇതെലാം മനസിലാക്കുന്നു. ജനം വിഡ്ഡികൾ അല്ല. ആരോപണത്തിൽ മറുപടി. ഭയത്തിൽ നിന്നാണ് ഡീൽ ആരോപണം

ആരാണ് ആരുടെ ബി ടീം ?,2004 മുതൽ 2014 വരെ UPA സർക്കാരിന് പിന്തുണ നൽകിയത് സി പി ഐ എം. 27 സംസ്ഥാനത്തും 8 കേന്ദ്ര ഭരണ പ്രദേശത്തും ഒരുമിച്ച് ഭരിക്കുന്നത് ആര്?ഒരുമിച്ച് രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത് സിപിഐഎമ്മും കോൺഗ്രസും. ബിജെപിയെ വലിച്ചിഴയ്ക്കുന്നത് ശ്രദ്ധ തിരിക്കാൻ. കോൺഗ്രസിന് ഭയമാണ്, 100 സീറ്റ് കോൺഗ്രസിന് ലഭിക്കില്ല. 40 മറികടക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഒരു വിഭാഗത്തിൻ്റെ വോട്ട് നേടാൻ വേണ്ടിയാണ് ഈ നീക്കം

സിപിഐഎമ്മിന് ഒപ്പമാണ് ബിജെപി എന്ന് വരുത്തി നേട്ടം ഉണ്ടാക്കാൻ ശ്രമം. തെലുങ്കാനയിലും ഈ തന്ത്രമാണ് കോൺഗ്രസ് ചെയ്തത്. ഇത് ഇവിടെ നടക്കില്ല, ഇവിടുത്തെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും
ബി ഗോപാലകൃഷ്‌ണൻ്റെ പരാമർശം : ഒരു മതത്തിന് എതിരെ പറയാൻ ഇല്ല, അതില്‍ ഒരു if ഇല്ല ഒരു But ഉം ഇല്ല. നിയമപരമായ കാര്യങ്ങൾ നടക്കുന്നു. അത് വരട്ടെ …

also read:

തൻ്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിന് എതിരെ കോടതിയിൽ പോകുന്നേൽ പോകട്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള. ബിജെപി പിന്നോട്ട് പോയി എന്ന് പറയുന്നത് ശരിയല്ല. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ആരാണെങ്കിലും വിടില്ല. ഉണ്ണികൃഷ്ണൻ പോറ്റി ദല്ലാളാണ്. പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും കണ്ടു പിടിച്ച് ജയിലിൽ അടയ്ക്കും. അത് മോദിയുടെ ഗ്യാരൻ്റി.

കുറെ നാളായി തന്നെക്കുറിച്ച് കോൺഗ്രസുകാർ അസത്യം പ്രചരിപ്പിക്കുന്നു. 30 വർഷമായി താൻ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നു. രാജിവ് ചന്ദ്രശേഖർ എങ്ങനെ എംപിയായി എന്ന് പറയിപ്പിക്കേണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം. തന്നെ ഭീഷണിപ്പെടുത്താനൊന്നും നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവിന് മറുപടി

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: 270 എക്സ് ഹാൻഡിലുകൾക്ക് നോട്ടീസ് അയച്ച് കേരള പോലീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ചതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും കത്തുന്നു. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്‌സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും കേരള പോലീസ് നോട്ടീസ് അയച്ചു. പോലീസിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും, എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കിയിട്ടില്ല.പോലീസിനെ ഉപയോഗിച്ച് സമൂഹമാധ്യമ ഉപയോക്താക്കളെ നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്.