കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ.ഇര്‍ഷാദിനെതിരെ പാര്‍ട്ടി നടപടി. മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ലീഗ് ജില്ലാ സെക്രട്ടറി എച്ച്.ബഷീര്‍ കുട്ടിക്ക് പകരം ചുമതല നല്കി.
അതേസമയം, പ്രസംഗം വിവാദമായതോടെ ഇര്‍ഷാദ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇര്‍ഷാദിന്റെ വിവാദം പരാമര്‍ശങ്ങള്‍. പ്രതിഭയുടെ സ്വകാര്യ ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും മകനുമായി ബന്ധപ്പെട്ട കേസുകളെയും ഇർഷാദ് പ്രസംഗത്തിൽ വലിച്ചിഴച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ വേദിയിലിരിക്കെയാണ് ഹീനമായ വാക്കുകൾ ഉപയോഗിച്ചത്. തന്റെ പ്രസംഗം തെറ്റായ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഇർഷാദ് പറഞ്ഞു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ.ഇര്‍ഷാദിനെ സസ്പെന്‍ഡ് ചെയ്തു
വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ല,ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു
കൊച്ചി.15 വർഷമായി പൂട്ടികിടക്കുന്ന എടയാർ ബിനാനി സിങ്കിലെ തൊഴിലാളികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.240 തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വോട്ട് രേഖപ്പെടുത്തില്ലായെന്നുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.2015ൽ കമ്പനി പൂട്ടുമ്പോൾ മുടങ്ങി കിടക്കുന്ന ശമ്പളം നൽകാമെന്നായിരുന്നു തൊഴിലാളികളോട് പറഞ്ഞിരുന്നത്.
27 കോടി 89 ലക്ഷമാണ് കമ്പനി തൊഴിലാളികൾക്ക് നൽകേണ്ട തുക.വ്യവസായ മന്ത്രി പി രാജീവിൻ്റെ മണ്ഡലമായിട്ടു പോലും തിരിഞ്ഞു നോക്കുന്നില്ലയെന്നാണ് തൊഴിലാളികൾ പറയുന്നത്.വ്യവസായ വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയിലാണ് ബിനാനി സിങ്ക് സ്ഥിതിചെയ്യുന്നത്.കമ്പനി പൂട്ടിയതോടെ കമ്പനി നേരിട്ട് സ്ഥലം വിൽക്കാൻ ശ്രമിക്കുന്നതായി തൊഴിലാളികൾ .
also read:
കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍
മുംബൈ: കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ഭര്‍ത്താവ് പിടിയില്‍. മുംബൈയിലെ പവായിലാണ് സംഭവം. യുവതിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിനു ശേഷമാണ് ഭര്‍ത്താവ് പിടിയിലാകുന്നത്. ഇയാള്‍ക്കൊപ്പം മൂന്ന് പേര് കൂടി പിടിയിലായിട്ടുണ്ട്. മൂന്ന് തവണ ഇയാള്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
40 വയസ്സുള്ള സഖാറാം ചൗധരി, കൂട്ടാളികളായ ശങ്കര്‍ ഡാംഗി, ബാബു ഗയ്രി, ദിനേശ് ഗയ്രി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നാരംഗി ചൗധരിയെ (?ഗീത ചൗധരി- 35) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിന് 6.7 ലക്ഷം രൂപ നല്‍കിയാണ് സഖാറാം വാടകക്കൊലയാളികളെ നിയമിച്ചത്. നാരംഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു.
ചാണ്ടിവാലിയിലെ സംഘര്‍ഷ് നഗറില്‍ താമസിക്കുന്ന സഖാറാം ഹാര്ഡ്വെയര് ഷോപ്പ് ഉടമയാണ്. ഇവര്‍ക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. 2024 ഒക്ടോബര്‍ 14 നാണ് സാക്കിനാകയിലെ സംഘര്‍ഷ് നഗറിലെ വീട്ടിലെ അടുക്കളയില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ നാരംഗിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്ന് സംശയിച്ച് പൊലീസ് അപകട മരണ റിപ്പോര്‍ട്ട് (എഡിആര്‍) രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിരുന്നില്ല. ആത്മഹത്യയാണെന്ന് ഉറപ്പിച്ചതോടെ നാരംഗിയുടെ പിതാവ് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടത്തിലാണ് നാരം?ഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ സഖാറാമാണ് സൂത്രധാരനെന്നും മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാനായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായി.
പാടശേഖരത്തില്‍ പറത്തിയ ചൈനീസ് നിരോധിത ഡ്രോണ്‍ പൊലീസ് പിടികൂടി
ഹരിപ്പാട്: പള്ളിപ്പാട് വഴുതാനം പാടശേഖരത്തില്‍ പറത്തിയ ചൈനീസ് നിരോധിത ഡ്രോണ്‍ പൊലീസ് പിടികൂടി. സാധാരണ ഡ്രോണുകളില്‍ നിന്ന് വ്യത്യസ്തമായി 50 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള വമ്പന്‍ ചൈനീസ് നിര്‍മിത ഡ്രോണാണ് പിടികൂടിയത്. വിപണിയില്‍ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഡ്രോണ്‍, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പൊലീസ് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഡ്രോണ്‍ കോട്ടയം സ്വദേശിയുടേതാണെന്നാണ് സൂചന.
നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഡ്രോണ്‍, തുടര്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി. 1962ലെ കസ്റ്റംസ് നിയമപ്രകാരം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുള്ള വിഭാഗത്തിലാണ് ഈ ഡ്രോണ്‍ ഉള്‍പ്പെടുന്നത്. ഡ്രോണുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതി അനിവാര്യമാണ്. എന്നാല്‍ പിടികൂടിയ ഈ ഡ്രോണിന് ഇത്തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക രേഖകളോ അനുമതി പത്രങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പള്ളിപ്പാട്ടെ വഴുതാനം പാടശേഖരത്തില്‍ മരുന്ന് തളി നടത്തുമ്പോഴാണ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഡ്രോണ്‍ പിടികൂടുന്നത്. കൃഷി ആവശ്യത്തിനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഏത് സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടതെന്ന് കണ്ടെത്താന്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ആയതിനാല്‍ തന്നെ ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളെ അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥര്‍ നോക്കികാണുന്നത്.
സൈലൻ്റ് ഹാർട്ട് അറ്റാക്ക് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
ഹൃദയാഘാതം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്.
സൈലൻ്റ് ഹാർട്ട് അറ്റാക്ക് ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ
ഹൃദയാഘാതം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ചിലർക്ക് ലക്ഷണങ്ങളോടെയും മറ്റ് ചിലർക്ക് ലക്ഷണങ്ങളൊന്നും ഇല്ലാതെയുമൊക്കെ ഹൃദയാഘാതം ഉണ്ടാകാറുണ്ട്. പൊതുവെ സൈലൻ്റ് ഹാർട്ട് അറ്റാക്കിനെ വളരെയധികം പേടിക്കേണ്ടത് ഏറെ പ്രധാനമാണ്. ലക്ഷണങ്ങളൊന്നുമില്ലാതെയോ അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങളോടെയോ ഉണ്ടാകുന്നതാണ് സൈലൻ്റ് ഹാർട്ട് അറ്റാക്ക്.
ഹൃദയ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഹൃദയാഘാതം
ഹൃദയ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് മൂലം ഹൃദയ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഹൃദയാഘാതം. സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ വളരെ സൗമ്യമോ അവ്യക്തമോ ആയതിനാൽ അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അല്ലെങ്കിൽ ദൈനംദിന ക്ഷീണം, അസിഡിറ്റി അല്ലെങ്കിൽ സമ്മർദ്ദം എന്നിവയായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതായി പട്യാല മണിപ്പാൽ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. സന്ദീപ് തക്കർ പറയുന്നു. സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് ഡോ. സന്ദീപ് തക്കർ പറയുന്നു.
എത്ര വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണമാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
എപ്പോഴുമുണ്ടാകുന്ന ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. വിശ്രമിച്ചിട്ടും മാറാത്ത അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നത് അവഗണിക്കരുത്. ശരീരത്തിലേക്ക് ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തിൽ ചെലുത്തുന്ന ആയാസം മൂലമാണ് ഇത് സംഭവിക്കുന്നത്.
എപ്പോഴും ശ്വാസതടമുണ്ടാകുന്നതാണ് രണ്ടാമത്തെ ലക്ഷണം
എപ്പോഴും ശ്വാസതടമുണ്ടാകുന്നതാണ് രണ്ടാമത്തെ ലക്ഷണം : ശ്വാസം മുട്ടലാണ് രണ്ടാമത്തെ ലക്ഷണം. ശ്വാസതടസ്സം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. ഹൃദയത്തിന്റെ പമ്പിംഗ് മോശമാകുന്നത് മൂലം ശ്വാസകോശത്തിലേക്ക് രക്തം തിരികെ കയറുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
പെട്ടെന്ന് തലകറക്കം, ഓക്കാനം അല്ലെങ്കിൽ വയറു വീർക്കൽ എന്നിവ സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണ്
പെട്ടെന്ന് തലകറക്കം, ഓക്കാനം അല്ലെങ്കിൽ വയറു വീർക്കൽ എന്നിവ സൈലൻ്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണ്. രക്തപ്രവാഹത്തിലെ മാറ്റങ്ങളോട് നാഡീവ്യൂഹം പ്രതികരിക്കുന്നതിന്റെ ഫലമായാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. ഇവ പലപ്പോഴും ഭക്ഷ്യവിഷബാധ, നിർജ്ജലീകരണം അല്ലെങ്കിൽ വൈറൽ അണുബാധ എന്നിവയായി തെറ്റിദ്ധരിക്കപ്പെടുന്നു.
ഉറക്കത്തിലെ അസ്വസ്ഥത അല്ലെങ്കിൽ വർദ്ധിച്ച ഉത്കണ്ഠയാണ് നാലാമത്തെ ലക്ഷണം
ഉറക്കത്തിലെ അസ്വസ്ഥത അല്ലെങ്കിൽ വർദ്ധിച്ച ഉത്കണ്ഠയാണ് നാലാമത്തെ ലക്ഷണം എന്ന് പറയുന്നത്. രോഗികൾക്ക് അസ്വസ്ഥത, ഉത്കണ്ഠ എന്നിവ അനുഭവപ്പെടാൻ തുടങ്ങുന്നു. ഹൃദയാഘാതത്തെക്കുറിച്ചും രക്തചംക്രമണത്തിലെ തകരാറുകളെക്കുറിച്ചും ബോധവാന്മാരാക്കാൻ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളാണ് ഇവ.
ഇടയ്ക്കിടെയുള്ള നെഞ്ചുവേദനയാണ് അഞ്ചാമത്തെ ലക്ഷണം
ഇടയ്ക്കിടെയുള്ള നെഞ്ചുവേദനയാണ് അഞ്ചാമത്തെ ലക്ഷണം. നെഞ്ചിലെ ക്രമരഹിതമായ അസ്വസ്ഥത ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ഹൃദയാഘാതത്തെ നിരന്തരമായ നെഞ്ചുവേദനയുമായി ബന്ധപ്പെടുത്തി, ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതയെ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കുന്നതിനാൽ ആളുകൾ ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു.
ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഒരിക്കലും നിസാരമായി കാണരുത്.
ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഒരിക്കലും നിസാരമായി കാണരുത്. ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും സമയബന്ധിതമായി വൈദ്യപരിശോധന നടത്തുകയും ചെയ്യുന്നത് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് അല്ലെങ്കിൽ ആൻജിയോപ്ലാസ്റ്റി പോലുള്ള പെട്ടെന്നുള്ള ശസ്ത്രക്രിയകളിൽ നിന്ന് തടയും. ആദ്യഘട്ടത്തിൽ മരുന്നുകൾ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.
സ്ത്രീകളിലാണ് കൂടുതലും സൈലൻ്റ് ഹാർട്ട് അറ്റാക്ക് കണ്ടുവരുന്നത്.
സ്ത്രീകളിലാണ് കൂടുതലും സൈലൻ്റ് ഹാർട്ട് അറ്റാക്ക് കണ്ടുവരുന്നത്. ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാനും സൈലൻ്റ് ഹാർട്ട് അറ്റാക്കിന് കഴിയും. വ്യായാമം അധികം ചെയ്യാത്തവർ, കൊളസ്ട്രോൾ ഉള്ളവർ, പുകവലിക്കുന്നവർ, പ്രായമായവർ, കുടുംബപരമായി ഹൃദയാഘാത സാധ്യതയുള്ളവർ എന്നിവർക്കാണ് ഈ രോഗം കാണപ്പെടുന്നത്.
ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ ശ്രമിക്കുക
സൈലൻ്റ് അറ്റാക്കിൻ്റെ ദൈർഘ്യം ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാൻ ശ്രമിക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ്; സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവഴിക്കാം
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികള്‍ക്കും നിഷ്കര്‍ഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക.
റേറ്റ് ചാർട്ടിലെ നിരക്കിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികൾ അവരുടെ ചെലവുകൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്. ഇതിന്റെ പകര്‍പ്പ് നോഡല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസറുടെ കാര്യാലയത്തില്‍ (കളക്ട്രേറ്റ്) പരിശോധനയ്ക്ക് ലഭ്യമാണ്.
സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത് തുടര്‍ഭരണ സാധ്യതയെന്ന് എല്‍ഡിഎഫ്
കൂടുതല്‍ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ വരുമ്പോള്‍ തുടര്‍ഭരണത്തിന് സാധ്യത തെളിയുന്നതായി എല്‍ഡിഎഫ്. കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ സര്‍വേഫലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന് മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 49.82% പേര് ആണെന്നാണ് ഓണ്‍മനോരമയുടെ ഏറ്റവും പുതിയ പോള്‍.
കൂടുതല്‍ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ വരുമ്പോള്‍ തുടര്‍ഭരണത്തിന് സാധ്യത തെളിയുന്നതായി എല്‍ഡിഎഫ്. കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ സര്‍വേഫലങ്ങളില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന് മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 49.82% പേര് ആണെന്നാണ് ഓണ്‍മനോരമയുടെ ഏറ്റവും പുതിയ പോള്‍. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ വികസനക്കുതിപ്പ് എടുത്തുകാട്ടിയാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ദേശീയപാത 66-വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ പിണറായി സര്‍ക്കാര്‍ 5,580 കോടി രൂപയാണ് ചെലവഴിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന് ഭവന പദ്ധതി എന്നിവ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. വയനാട് തുരങ്ക പാതയടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും, ഇതേ വികസനക്കുതിപ്പ് നിലനിര്‍ത്താനും തുടര്‍ഭരണം വേണമെന്നാണ് എല്‍ഡിഎഫും വാദിക്കുന്നത്.
രാജ്യത്തെ ആദ്യ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാണ് കേരളം. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി 2025 നവംബര്‍ 1ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്ഷന്, സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണ രംഗത്തെ നേട്ടങ്ങള്‍ എന്നിവയെല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള വാദങ്ങളായി എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നു. തൂക്കുസഭ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയുമാണ് ചെയ്യുകയെന്നും എല്‍ഡിഎഫ് വാദിക്കുന്നു.
അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പ്രായോഗിക പദ്ധതികളായി മാറിയതായി വ്യവസായ മന്ത്രി പി രാജീവ് സൂചിപ്പിക്കുന്നു. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. നീതി ആയോഗിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തിയതായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പെരുമ്പാവൂരില്‍ പുരോഗമിക്കുന്ന വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്കാണ് കെയ്ന്‍സ് തുടക്കമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്.
ഐ ടി മേഖലയിലെ മാറ്റങ്ങള്‍ക്കുദാഹരണമായി ടെക്നോപാര്‍ക്ക് നാലാം ഘട്ടം (ടെക്നോസിറ്റി) എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നു. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഐ ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. ടെക്നോപാര്‍ക്കില്‍ നിലവില്‍ 500 ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം കൂടി വരുന്നതോടെ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയായി മാറുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്പേസ് റിസര്‍ച്ച്, എ ഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്പെഷ്യല്‍ സോണുകള്‍ പദ്ധതിയിലുണ്ട്.
ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്. വൈകാരികതയേക്കാള്‍ പ്രായോഗികതയ്ക്കാണ് ജനങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും വികസനമാണ് പ്രധാനമെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മുകളില്‍ നില്‍ക്കുന്നതെന്നും എല്‍ഡിഎഫ് പറയുന്നു. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന സര്‍വ്വേകളിലേറെയും തുടര്‍ഭരണത്തിന് മുന്‍തൂക്കം പ്രവചിക്കുന്നതായി എല്‍ ഡി എഫ് ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശം; നിയമ നടപടിക്ക് യു പ്രതിഭ, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
കൊല്ലം: യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ പ്രതികരിച്ചു. ജനപ്രതിനിധിയായാണ് മത്സരരംഗത്തേക്ക് ഇറങ്ങുന്നത്.
Also Read: രാഹുൽ ഗാന്ധിയുടെ കോഴിക്കോട് പരിപാടി ഒഴിവാക്കി, പകരം ഖാർഗെ വരും
പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യു പ്രതിഭ അറിയിച്ചു. ഇന്ദിരഗാന്ധി ഉൾപ്പടെ ഉള്ളവരെ ഉയർത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം ഒരു പരാമർശം ഉണ്ടായത്. പരാമർശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാമർശത്തില്‍ ഇർഷാദ് ചക്കാലശ്ശേരി ഖേദം പ്രകടിപ്പിച്ചു.
ഇർഷാദ് ചക്കാലശ്ശേരിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ഒരു ജനപ്രതിനിധിയുടെ ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പൊതുപ്രവർത്തകയെ അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്തപ്പോഴാണ് വലതുപക്ഷം ഇത്തരത്തിലുള്ള ഹീനമായ വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത്. ഇത് സഖാവ് പ്രതിഭയ്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള വെല്ലുവിളിയാണ്. യുഡിഎഫിന്റെ കാപട്യം: ‘അവൾക്കൊപ്പം’ എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിലെ നേതാക്കൾ നടത്തുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ പുലർത്തുന്ന മൗനം അവരുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.
കഴിഞ്ഞ അഞ്ച് വർഷം കായംകുളത്ത് യു. പ്രതിഭ നടത്തിയ ജനകീയ ഇടപെടലുകളെയും വികസനത്തെയും രാഷ്ട്രീയമായി നേരിടാൻ യുഡിഎഫിന് കഴിയുന്നില്ല. അതുകൊണ്ടാണ് സ്ത്രീകളെ അവഹേളിച്ച് വോട്ട് നേടാമെന്ന് അവർ കരുതുന്നത്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന മനോഭാവത്തെ കേരളം തള്ളിക്കളയും. സ്ത്രീകളുടെ അഭിമാനത്തിനൊപ്പം നിൽക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാകും നാട്.
യു.പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; UDFന്റെ പരാജയ ഭീതി കൊണ്ടെന്ന് സി.എസ് സുജാത അഭിപ്രായപ്പെട്ടു.
കായംകുളത്ത് വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ ‘ശരീര അഴക്’ കൊണ്ടാണ് യു. പ്രതിഭ വീണ്ടും വോട്ട് തേടുന്നത് എന്നായിരുന്നു യുഡിഎഫ് കൺവീനർ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.




































