Home Blog Page 907

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം∙ നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. രാവിലെ ഒൻപതിന് വീട്ടിലെത്തിക്കും തുടർന്ന് പൊതുദർശനം.  സംസ്കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും.

നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്.
ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ഇ.എ.രാജേന്ദ്രൻ നാടകങ്ങളും സംവിധാനം ചെയ്തു. ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമ, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് , തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1981ൽ ഗ്രീഷ്മം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. നാടക സമിതിയായ കാളിദാസ കലാകേന്ദ്രം സീരിയൽ പരസ്യചിത്ര നിർമ്മാണ സ്ഥാപനമായ  കാളിദാസ ഇൻ്റർനാഷണൽ, കാളിദാസ വിഷ്വൽ മീഡിയ എന്നിവയുടെ സാരഥിയായിരുന്നു

ഒ മാധവൻ്റെ മകളും അഭിനേത്രിയും സംവിധായികയുമായ സന്ധ്യാ രാജേന്ദ്രനാണ് ഭാര്യ. മകൻ. നടനും സംവിധായകനുമായ ദിവ്യദർശൻ

‘കേരളത്തില്‍ ബിജെപി അന്യഗ്രഹജീവികളെപ്പോലെ; കോട്ടിട്ട നേതാവും മുണ്ടിട്ട നേതാവും ഒരുപോലെ കള്ളം പറയുന്നു’- ഖാർഗെ

കോഴിക്കോട്: ബിജെപി അജണ്ടകള്‍ക്കൊപ്പമാണ് കേരളത്തിലെ സിപിഎം സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സര്‍ക്കാരെന്നും നാട്ടില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങിയെന്നും ഖാര്‍ഗെ പറഞ്ഞു. കോഴിക്കോട് യുഡിഎഫ് റാലിയില്‍ സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഖാര്‍ഗെ വിമര്‍ശനമുന്നയിച്ചത്.

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനല്ലാതെ ബിജെപിയുടെ താല്‍പര്യത്തിന് വേണ്ടിയാണ് സിപിഎം നില്‍ക്കുന്നത്. ഈ നാടിന്റെ ഐക്യം തകര്‍ക്കപ്പെടണമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അതിനൊപ്പം സിപിഎമ്മും നില്‍ക്കുന്നു. പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ വര്‍ഗീയതയ്ക്കെതിരെ വോട്ട് ചെയ്യണം, അതിനെ പുല്‍കുന്നവരെ തോല്‍പ്പിക്കണം. കോട്ടിട്ട നേതാവ് വര്‍ഷാവര്‍ഷം 2 കോടി തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പോലെയാണ് മുണ്ടിട്ട നേതാവ് 46 ലക്ഷം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് പേരും നുണ പറയുകയാണ് എവിടെയാണ് ജോലിയെന്നും അദ്ദേഹം ചോദിച്ചു.

“കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവര്‍ക്ക് സിജെപി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയര്‍ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തില്‍ അവര്‍ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.

മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തില്‍ പറയുന്നത്. നാട്ടില്‍ ചായക്കട തുടങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവര്‍ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം കവര്‍ന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെന്തുരുകുന്ന മീനച്ചൂടിലും ‘കൂളായി’ഉല്ലാസ് കോവൂർ

കുന്നത്തൂർ:വെന്തുരുകുന്ന മീനച്ചൂടിലും ‘കൂളായി’ വോട്ടർമാരുടെ അടുത്തേക്കെത്തി അവരുടെ അനുഗ്രഹം തേടുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ.ബുധൻ രാവിലെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായരുടെ അനുഗ്രഹം വാങ്ങി,പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചനയും നടത്തിയ ശേഷമാണ് ഉല്ലാസ് കോവൂരിൻ്റെ ഇന്നലത്തെ പ്രചരണത്തിനു തുടക്കം കുറിച്ചത്.പിന്നീട് കുന്നത്തൂർ നെടിയവിള ഉല്ലാസ് കോവൂർ പ്രവർത്തകർക്കൊപ്പം ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും ഓട്ടോറിക്ഷ സ്റ്റാൻ്റിലും ഉൾപ്പെടെ വോട്ടഭ്യർത്ഥിച്ചു.ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അമ്മമാർ ഉല്ലാസിൻ്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.

തങ്ങൾക്ക് മാത്രമാണ് ക്ഷേമനിധി ഇല്ലാത്തവരായി കേരളത്തിലുള്ളതെന്ന പരിഭവമാണ് ഉല്ലാസിനോട് ഓട്ടോറിക്ഷാ സ്റ്റാൻ്റിലെ ഡ്രൈവർമാർ പങ്കുവച്ചത്.എല്ലാ പ്രശ്നങ്ങൾക്കും യുഡിഎഫും താനും അധികാരത്തിലെത്തിയാൽ പരിഹാരം കാണാമെന്ന ഉറപ്പ് നൽകി നെടിയവിള അമ്പലം ജംഗ്ഷനിലേക്ക്.ഇവിടെ കുന്നത്തൂർ ഹോമിയോ ആശുപത്രി,വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്,കൃഷിഭവൻ,ഓട്ടോ സ്റ്റാൻ്റ്,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാമെത്തി  വോട്ട് അഭ്യർത്ഥിച്ചു.പിന്നീട ഐവർകാല കീച്ചപ്പള്ളിയിലേക്ക്.ഇവിടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം കീച്ചപ്പള്ളി ജംഗ്ഷനിലെത്തി കടകമ്പോളങ്ങളിൽ കയറിയിറങ്ങി വോട്ടുറപ്പിച്ചു.വോട്ട് തരാം,യാത്ര ചെയ്യാൻ നല്ലൊരു റോഡ് തരണം -വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന പാകിസ്ഥാൻ മുക്ക് – ഞാങ്കടവ് റോഡ് ചൂണ്ടിക്കാട്ടി ഗ്രാമവാസികൾ ഉല്ലാസിനോട് ആവശ്യപ്പെട്ടത് അത്രമാത്രം.

മൂന്ന് മണിയോടെ കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറിയിലെത്തി തൊഴിലാളികളെയും ജീവനക്കാരെയും നേരിൽ കണ്ടു.ഇപ്രാവശ്യം തങ്ങൾ ഒറ്റക്കെട്ടായി ഉല്ലാസിനൊപ്പം എന്നതായിരുന്നു അവർ നൽകിയ പിന്തുണ.പിണറായി ഭരണം കശുവണ്ടി തൊഴിലാളികളോട് കാട്ടുന്ന ക്രൂരതകൾ സ്ത്രീതൊഴിലാളികൾ ഉല്ലാസിനോട് പങ്കു വച്ചു.പിന്നിട് കിഴക്കേ കല്ലടയിലേക്ക്.യുഡിഎഫ് കുന്നത്തൂർ മണ്ഡലം ചെയർമാൻ റ്റി.എ സുരേഷ് കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി കുര്യൻ,മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ ഷീജാ രാധാകൃഷ്ണൻ,മണ്ഡലം പ്രസിഡൻ്റ് ലിസി തങ്കച്ചൻ,ആർഎസ്പി നേതാക്കളായ അഡ്വ.എം.കണ്ണൻ നായർ,ഡി.അലക്സു കുട്ടി,പഞ്ചായത്ത് അംഗങ്ങളായ സാബു ഉമ്മൻ,ശ്രീദേവി അമ്മ,നേതാക്കളായ ശശിധരൻ ഏഴാംമൈൽ,ജോസ് സുരഭി,ജോൺ മാത്യു,സഹദേവൻ കോട്ടവിള,ഹരികുമാർ കുന്നത്തൂർ,ഉമേഷ് കുന്നത്തൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

വോട്ടഭ്യർത്ഥനയല്ല,ഇത് ഹൃദയങ്ങൾ തമ്മിലുള്ള ചേക്കേറൽ;വേറിട്ട പ്രചാരണവുമായി എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ്

​

കുന്നത്തൂർ:കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിന് ഇത് വോട്ടഭ്യർത്ഥനയല്ല, ഹൃദയങ്ങൾ തമ്മിലുള്ള ചേക്കേറലാണെന്ന് തെളിയിക്കുന്നതായിരുന്നു ബുധനാഴ്ചത്തെ പര്യടനം.വേറിട്ട പ്രചാരണവുമായി എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് ജനഹൃദയങ്ങളിലേക്ക് അടുക്കുകയാണ്.വെയിൽ കനക്കുന്ന തിരഞ്ഞെടുപ്പ് ചൂടിനിടയിലും സ്നേഹത്തിന്റെ തണുപ്പുള്ള നിമിഷങ്ങളിലൂടെയായിരുന്നു യാത്ര.രാഷ്ട്രീയ പ്രസംഗങ്ങളോ വോട്ടഭ്യർത്ഥനകളോ ഇല്ലാതെ,മനുഷ്യത്വത്തിന്റെ ഭാഷയിൽ നടത്തിയ യാത്ര വോട്ടർമാരുടെ ഉള്ളുതൊടുന്നതായി.പര്യടനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങൾ കുന്നത്തൂർ ഐവർകാലയിലെ ‘സാന്ത്വനം’ അഭയകേന്ദ്രത്തിലായിരുന്നു.മാനസിക വെല്ലുവിളികൾ നേരിടുന്ന അന്തേവാസികൾക്കിടയിലേക്ക് ഒരു രാഷ്ട്രീയക്കാരിയായല്ല,മറിച്ച് അവരുടെ പ്രിയപ്പെട്ടവരിൽ ഒരാളായാണ് രാജി പ്രസാദ് എത്തിയത്.അവരോടൊപ്പം ഏറെനേരം ചിലവഴിച്ചും വിശേഷങ്ങൾ തിരക്കിയും മനം നിറഞ്ഞാണ് മടങ്ങിയത്.

ലോകം മറന്നവർക്ക് മുൻപിൽ സ്നേഹത്തിന്റെ തണലായി മാറിയ സ്ഥാനാർത്ഥി, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും താൻ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രതിബദ്ധത വിളിച്ചോതി.ഭക്തിസാന്ദ്രമായ തുടക്കം,ആത്മബന്ധങ്ങളുടെ പര്യടനം
​പടിഞ്ഞാറെ കല്ലട കുന്നിപ്പള്ളിയാൽ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.തുടർന്ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളിലും പങ്കുചേർന്നു.വിശ്വാസികളുമായി സ്നേഹബന്ധം പുതുക്കിയും അവരുടെ പ്രാർത്ഥനകളിൽ പങ്കാളിയായുമാണ് മുന്നോട്ട്.വിജയഘോഷങ്ങൾക്കിടയിലും വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങളെ മറക്കാതെ മണ്ഡലത്തിലെ മരണവീടുകൾ സന്ദർശിച്ച് ആശ്വാസമേകിയ രാജി പ്രസാദ്,നാട്ടുകാരുടെ സുഖദുഃഖങ്ങളിൽ താൻ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറച്ച സന്ദേശമാണ് നൽകിയത്.

പ്രണവം ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷന് ശേഷം ​ശാസ്താംകോട്ട ടൗണിൽ എത്തിയ സ്ഥാനാർഥിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.വഴിനീളെ കണ്ടുമുട്ടിയ കച്ചവടക്കാരോടും വഴിയാത്രക്കാരോടും സൗഹൃദം പങ്കിട്ട്, വലിയ വാഗ്ദാനങ്ങൾക്കപ്പുറം ജനങ്ങളുമായുള്ള ആത്മബന്ധത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അവർ തെളിയിച്ചു.വോട്ടർമാരുടെ സ്നേഹപ്രകടനങ്ങൾ രാജി പ്രസാദിന്റെ പര്യടനത്തെ ഒരു രാഷ്ട്രീയ പ്രചാരണത്തിനപ്പുറം ഒരു ജനകീയ ഉത്സവമാക്കി മാറ്റി

ബിജെപിയുടെ നേതൃത്വത്തിൽകേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കർ

ശാസ്താംകോട്ട:ബിജെപിയുടെ നേതൃത്വത്തിൽ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകുമെന്ന് കേരളത്തിൻ്റെ പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുപിഎ ഭരണകാലത്ത് കേരളത്തിന് ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ ലഭിച്ചെങ്കിലും സംസഥാനത്തിന് പ്രയോജനം ലഭിക്കുന്ന ഒന്നും നടപ്പാക്കിയില്ല.എന്നാൽ ഒരു എം.പി പോലും ഇല്ലാതിരുന്നപ്പോൾ പോലും മോദി സർക്കാരിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിമാരുണ്ടായി.

ഇപ്പോൾ രണ്ട് കേന്ദ്രമന്ത്രിമാരിലൂടെ കേരളത്തിൽ വികസന കുതിപ്പാണ്.ഇവിടെയും അധികാരം ലഭിച്ചാൽ ഡബിൾ എൻജിൻ സർക്കാരിലൂടെ കേരളം വികസനത്തിൻ്റെ കൊടുമുടിയിലെത്തും.മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാവില്ല.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരിലേക്കും ആനുകൂല്യങ്ങളും വികസന നേട്ടവും ലഭിക്കുന്നുണ്ട്.കഴിഞ്ഞ കാൽ നൂറ്റാണ്ടായി വികസനം പേരിന് പോലും എത്താത്ത കുന്നത്തൂരിൽ നിന്നും രാജി പ്രസാദ് ജയിച്ച് നിയമസഭയിൽ എത്തേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല, ഈ നാട് ഒന്നടങ്കം അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.ദേശീയ കൗൺസിൽ അംഗം ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ജില്ലാ ജന.സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,മാമ്പഴത്തറ സലീം,ബൈജു ചെറുപൊയ്ക,ആറ്റുപുറം സുരേഷ്,സന്തോഷ് ചിറ്റേടം,ധനേഷ് പുളിന്താനം തുടങ്ങിയവർ സംസാരിച്ചു.

ബഹളം വച്ചാല്‍പ്രസംഗം നിര്‍ത്തും,തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ആര്‍പ്പ് വിളിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ശബ്ദം നിയന്ത്രണാതീതമായതോടെ, കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചു, ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു, കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, ലോകം അത്ഭുതത്തോടെ കേട്ടു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉന്നയിച്ചപ്പോഴാണ് അണികള്‍ ആവേശഭരിതരായത്.

also read:

ഉച്ചത്തില്‍ കൈയടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്തു. ഇതോടെയാണ് പ്രസംഗം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പിന്നാലെ സദസ്സ് നിശബ്ദമായി. കഴിഞ്ഞദിവസം പൊതുയോഗത്തില്‍ ചോദ്യം ചോദിക്കാന്‍ മുതിര്‍ന്ന സ്വന്തം പാര്‍ട്ടിക്കാരനോട് ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികള്‍ നടപ്പാക്കാനുള്ള ആര്‍ജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഖജനാവില്‍ പണം നിറയ്ക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും. നിലവില്‍ ചികിത്സാ ചെലവ് കൂടുതലുള്ള കേരളത്തില്‍, ഒന്നാം ഘട്ടത്തില്‍ തന്നെ ഇത് പകുതിയായി കുറയ്ക്കും. ഇതിനായി രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ മാതൃകയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തിലും കൊണ്ടുവരും.

കേരളത്തിലെ യുവാക്കള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വരാത്ത രീതിയില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഗോള തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളും ഇവിടെത്തന്നെ ഒരുക്കും. ആധികാരികമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഈ ഗ്യാരന്റികള്‍ പ്രഖ്യാപിച്ചതെന്നും സതീശന്‍ പറഞ്ഞു.

ആർ എസ് പി ലെനിനിസ്റ്റിൽ നിന്ന് കൂടുതൽ പേർ രാജിയിലേക്ക്

കൊല്ലം: ആർ എസ് പി ലെ നിസ്റ്റിലുണ്ടായ പൊട്ടിത്തെറി രൂക്ഷമാകുന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശ്രീകുമാർ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ ജില്ലയിൽ കൂടുതൽ പേർ പാർട്ടിയിൽ നിന്ന് രാജിവച്ചു.
പാർട്ടി പിളർന്നപ്പോൾ കുഞ്ഞു മോനെ വിശ്വസിച്ച് കൂടെ വന്ന പ്രവർത്തകരെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് കുഞ്ഞുമോൻ ശ്രമിച്ചതെന്ന് രാജിവച്ചവർ ആരോപിച്ചു.


പാർട്ടി വിട്ടവർ കുന്നത്തൂരിൽ പ്രത്യേക കൺവെൻഷൻ വിളിച്ച് ചേർക്കാനും തീരുമാനിച്ചു
കുണ്ടറ നിയോജകമണ്ഡലം സെക്രട്ടറി അനിൽ പടപ്പക്കര . ആർ -വൈ എഫ് കുന്നത്തൂർ മണ്ഡലം സെക്രട്ടറി ശ്രീരാജ് ചിറ്റക്കാട്ട് – സംസ്ഥാന കമ്മിറ്റിയംഗം ഷാജഹാൻ – ജില്ലാ കമ്മിറ്റി അംഗങ്ങളായ ദിനേശ് കുണ്ടറ . ലിബിൻ – സജീൻ -കുന്നത്തൂർ മണ്ഡലം കമ്മിറ്റിയംഗങ്ങളായ ബി.കൃഷ്ണകുമാർ – അഞ്ജു പുഷ്പാകരൻ – അനിൽകുമാർ എന്നിവരാണ് രാജിവച്ചത്

ബി ജെ പി നേതാവ് ആർ എസ് പിയിൽ ചേർന്നു

ശാസ്താം കോട്ട. ബി ജെ പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും  കുന്നത്തൂരിലെ തലമുതിർന്ന നേതാവും ആയിരുന്ന രഘുനാഥ് എസ് കല്ലട പാർട്ടി വിട്ടു ആർ എസ് പി യിൽ ചേർന്നു.രണ്ടു തവണ ബിജെപിയുടെ അസംബ്ളി സ്ഥാനാര്‍ഥി , ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥി,കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി എന്നീനിലയ്ക്ക് മല്‍സരിച്ചബിജെപിയുടെ വളരെ മുതിര്‍ന്ന നേതാവ രഘുനാഥ്  കുന്നത്തൂരിലെ നേതൃത്വത്തിൻ്റെ അവഗണനയിലും പ്രതിഷേധിച്ചാണ് ആർ എസ് പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ആ എസ് പികുന്നത്തൂർ നിയോജക മണ്ഡലം ആഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം തുണ്ടിൽ നിസ്സാർ പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ആർ എസ് പി ശാസ്താംകോട്ട ലോക്കൽ സെക്രട്ടറി സുധാകരൻ പിള്ള, ആർ വൈ എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട, ആർ എസ് പി നേതാക്കളായ ശ്യാം പള്ളിശ്ശേരിക്കൽ, ബഷീർ പനപ്പെട്ടി, ഷിബു ചിറക്കട, നവാസ് ചേമത്തറ തുടങ്ങിയവർ സംസാരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി, ഇടതു സര്‍ക്കാരിന്‍റെ ഇരകളായആറുപേര്‍ യാത്രയില്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.

ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസില്‍ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, ക്ഷേമപെന്‍ഷനുകള്‍ 3000 രൂപ ആയി ഉയര്‍ത്തും, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

also read:

‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്നാണ് ബസിന്റെ പിന്നില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറംവശങ്ങളില്‍ ഉള്ളത്. ഇന്‍ഷുറന്‍സ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസില്‍ ഇടം നേടിയിട്ടില്ല. 14 ജില്ലകളിലും ബസ് എത്തിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയില്‍ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹര്‍ഷിന ഉള്‍പ്പെടെ സമൂഹത്തിന്റെ ആറു മേഖലകളില്‍ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക.