Home Blog Page 85

റവന്യൂ റിക്കവറി ബാങ്ക് ലോൺ കുടിശിഖ നിവാരണ അദാലത്ത്

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് പരിധിയിൽ വരുന്ന റവന്യൂ റിക്കവറി ബാങ്ക് ലോൺ കേസുകളുടെ കുടിശിഖ നിവാരണത്തിന് വേണ്ടി 19 ന് രാവിലെ 10 മുതൽ താലൂക്ക് ഓഫീസ് കോൺഫറൻസ്
ഹാളിൽ അദാലത്ത് സംഘടിപ്പിക്കും.റവന്യൂ വകുപ്പും കുന്നത്തൂരിലെ ബാങ്കുകളും സംയുക്‌തമായാണ് അദാലത്ത് നടത്തുന്നത്.ബാങ്ക് ലോൺ കുടിശികയിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കക്ഷികൾ പങ്കെടുത്ത് പരമാവധി ഇളവുകൾ നേടി കുടിശിഖ തീർപ്പാക്കേണ്ടതാണ്.അല്ലാത്ത പക്ഷം റവന്യൂ റിക്കവറി നിയമത്തിലെ
ശക്തമായ വകുപ്പുകൾ പ്രകാരം ജപ്തി ഉൾപ്പെടെയുള്ള നടപടികൾ
സ്വീകരിക്കുന്നതാണെന്നും കുന്നത്തൂർ തഹസിൽദാർ അറിയിച്ചു.

അധ്യാപക ഒഴിവ്

ശാസ്താംകോട്ട:പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിലവിലുള്ള ഒരു
യു.പി.എസ്.റ്റി താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള ഇൻ്റർവ്യൂ തിങ്കളാഴ്ച രാവിലെ 11ന് നടക്കും.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും, ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം.സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്… എത്രയും വേഗം പ്രതിസന്ധി തീർക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു… മുന്നൊരുക്കം നടത്തിയില്ലെന്ന വിമർശനത്തിന് മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കും മന്ത്രിയുടെ പരിഹാസം.

ദിവസേന ഒന്നരമണിക്കൂറോളമാണ് സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ജനങ്ങളെ നേരത്തെ അറിയിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് എന്ന് മന്ത്രി സണ്ണി ജോസഫ്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തൊപ്പിട്ട ദീർഘകാല കരാറുകൾ നഷ്ടമായത് കഴിഞ്ഞ സർക്കാരിന്റെ ഏകോപനത്തിന്റെ കുറവാണെന്നും മന്ത്രി വിമർശിച്ചു.

ഉപയോക്താക്കളുടെ മൊബൈലിലേക്ക് SMS വഴി വൈദ്യുതിനിയന്ത്രണം നേരത്തെ അറിയിക്കും.പ്രതിസന്ധി ഈ മാസം അവസാനം വരെ തുടരും.ദേശീയ തലത്തിൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതും ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ട,കെപിസിസി

.പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗം.തീരുമാനം ആലോചിച്ചു മതിയെന്ന് കെപിസിസി ഭാരവാഹി യോഗം. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം,സങ്കീർണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ്

ബോർഡ്‌ കോർപറേഷൻ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി, ഈ ആഴ്ച കോൺഗ്രസ്‌ പാർട്ടിക്ക് ഉള്ള ലിസ്റ്റ് കൊടുക്കും

പി എം ശ്രീ, അന്തിമ തീരുമാനം ആയില്ല. ചർച്ചയിലാണ്. കരികുലത്തിൽ ഇടപെടൽ അനുവദിക്കില്ല. സ്കൂൾ സെലെക്ഷൻ ഇടപെടുത്തില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഓണത്തോടുകൂടി.
പുതിയ രീതികൾ ആണ്

റിസൾട്ട് ആറുമാസത്തിനുള്ളിൽ എന്ന് മുഖ്യമന്ത്രി. ഇപ്പോൾ സർക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ റിസൾട്ട് ആറുമാസത്തിനകം കാണാൻ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ. ഓണക്കാലത്തെ പ്രവർത്തനത്തിൽ ഉൾപ്പെടെ യോഗത്തിൽ അംഗങ്ങള്‍ സർക്കാരിന് അഭിനന്ദനം അറിയിച്ചു.

‘മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട’ വൈദ്യുതി നിയന്ത്രണത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തെ വിമര്‍ശിച്ച് സിനിമാ പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. കേരളം ഇരുട്ടില്‍ എന്ന പോസ്റ്റര്‍ സഹിതമാണ് ഭാഗ്യലക്ഷ്മി, പവര്‍ കട്ടിനെതിരെ രോഷം പ്രകടിപ്പിച്ചത്.

‘മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട’ എന്നും ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് ദുരിതത്തിലായവരുടെ റീലുകള്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന സമയത്ത് വൈദ്യുത നിരക്ക് വർധനയ്‌ക്കെതിരെ വി ഡി സതീശൻ നടത്തിയ പ്രതികരണം പങ്കുവെച്ചുള്ള ട്രോൾ റീലും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തു. സെപ്റ്റംബറിൽ മുഴുവൻ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി

കൊച്ചി. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് നടത്തിയ പ്രസ്താവന അടങ്ങുന്ന വീഡിയോ നീക്കം ചെയ്യണമെന്നും, വിവാദ പരാമര്‍ശം നടത്തിയ സണ്ണിക്കെതിരെ നടപടി വേണമെന്നുമാണ് ഹര്‍ജിയില്‍ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടിരുന്നത്.

വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ മെറ്റയോട് ആവശ്യപ്പെട്ടു. സണ്ണി എം കപിക്കാടിന്റെ പരാമര്‍ശം അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. അതിനാല്‍ പ്രസ്തുത വീഡിയോ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ മെറ്റ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഒക്ടോബര്‍ മാസം വീണ്ടും കോടതി പരിഗണിക്കും.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന പരിപാടിക്കിടെയാണ് സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ശബരിമല ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് കേരള പൊലീസ് സണ്ണി എം കപിക്കാടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അദ്ദേഹം പിന്നീട് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

മദ്യലഹരിയിൽ നടുറോഡിൽ പരാക്രമം; യുവതി അറസ്റ്റിൽ

തൃശൂർ: നഗരത്തിൽ മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

മദ്യപിച്ച് ലക്കുകെട്ട യുവതി നടുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും യുവതി ആക്രമിച്ചു. വനിതാ പൊലീസുകാരടങ്ങിയ സംഘം യുവതിയെ വനിതാ സ്റ്റേഷനിലെത്തിച്ചെങ്കിലും അവിടെനിന്ന് ഇറങ്ങിയോടിയ റഹ്മത്ത് തന്നെ പിടികൂടാനെത്തിയ പൊലീസുകാരെയും മർദിച്ചു.

വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ എസ്.ഐ. കലയെ മർദിക്കുകയും കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് യുവതിക്കൊപ്പം ഒരു പുരുഷ സുഹൃത്തുമുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ ഇയാൾ യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് വിവരം.

തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിൽനിന്നാണ് നടുറോഡിൽ യുവതി വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുന്നതായി തൃശൂർ പൊലീസിന് വിവരം ലഭിച്ചത്. ജോലി തേടിയാണ് തൃശൂർ നഗരത്തിലെത്തിയതെന്നും പ്ലസ്ടു വരെയാണ് പഠിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞതായി അധികൃതർ അറിയിച്ചു.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും നടുറോഡിൽ പരാക്രമം കാട്ടിയതിനുമാണ് കേസെടുത്തത്. ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ഒരു വയസുകാരിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മലയില്‍കീഴ്: ഒരു വയസുകാരിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം മലയില്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിളവൂര്‍ക്കലില്‍ ആണ് സംഭവം. ഒരു വയസും രണ്ടുമാസവും പ്രായമുള്ള ഇവാനിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റയില്‍ ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണ സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ക്രിസ്റ്റിയെ മലയില്‍കീഴ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാരോഗ്യ സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി (37) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Also Read:


ഒരാഴ്ച മുന്‍പാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്തെ ഗ്യാസ് കുറ്റിയുടെ സമീപത്ത് നിന്നാണ് പാമ്പുകടിയേറ്റത്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം: റോഡപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളിയില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തില്‍ അജീഷ് (28) ആണ് മരിച്ചത്.
പരവൂര്‍ – പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു ആംബുലന്‍സ് എത്തി. ആ സമയം അജീഷും സമീപത്തുണ്ടായിരുന്നു. പരുക്കേറ്റ ആളെ അജീഷും ചേര്‍ന്നാണ് ആംബുലന്‍സില്‍ കയറ്റി വിട്ടത്. പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.