27.4 C
Kollam
Thursday 10th September, 2026 | 10:20:36 PM
Home News Kerala ‘മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട’ വൈദ്യുതി നിയന്ത്രണത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

‘മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട’ വൈദ്യുതി നിയന്ത്രണത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണത്തെ വിമര്‍ശിച്ച് സിനിമാ പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. കേരളം ഇരുട്ടില്‍ എന്ന പോസ്റ്റര്‍ സഹിതമാണ് ഭാഗ്യലക്ഷ്മി, പവര്‍ കട്ടിനെതിരെ രോഷം പ്രകടിപ്പിച്ചത്.

‘മന്ത്രിമാര്‍ക്ക് ജനറേറ്ററും ഇന്‍വെര്‍ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട’ എന്നും ഭാഗ്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വൈദ്യുതി നിയന്ത്രണത്തെത്തുടര്‍ന്ന് ദുരിതത്തിലായവരുടെ റീലുകള്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന സമയത്ത് വൈദ്യുത നിരക്ക് വർധനയ്‌ക്കെതിരെ വി ഡി സതീശൻ നടത്തിയ പ്രതികരണം പങ്കുവെച്ചുള്ള ട്രോൾ റീലും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തു. സെപ്റ്റംബറിൽ മുഴുവൻ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here