27.4 C
Kollam
Thursday 10th September, 2026 | 11:29:23 PM
Home News Breaking News സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും, ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങുമെന്ന് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും, ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങുമെന്ന് മന്ത്രി

തിരുവനന്തപുരം.സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്… എത്രയും വേഗം പ്രതിസന്ധി തീർക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു… മുന്നൊരുക്കം നടത്തിയില്ലെന്ന വിമർശനത്തിന് മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കും മന്ത്രിയുടെ പരിഹാസം.

ദിവസേന ഒന്നരമണിക്കൂറോളമാണ് സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ജനങ്ങളെ നേരത്തെ അറിയിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് എന്ന് മന്ത്രി സണ്ണി ജോസഫ്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തൊപ്പിട്ട ദീർഘകാല കരാറുകൾ നഷ്ടമായത് കഴിഞ്ഞ സർക്കാരിന്റെ ഏകോപനത്തിന്റെ കുറവാണെന്നും മന്ത്രി വിമർശിച്ചു.

ഉപയോക്താക്കളുടെ മൊബൈലിലേക്ക് SMS വഴി വൈദ്യുതിനിയന്ത്രണം നേരത്തെ അറിയിക്കും.പ്രതിസന്ധി ഈ മാസം അവസാനം വരെ തുടരും.ദേശീയ തലത്തിൽ വൈദ്യുതി ഉൽപാദനം കുറഞ്ഞതും ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here