27.9 C
Kollam
Thursday 10th September, 2026 | 07:52:20 PM
Home News Breaking News ഒരു വയസുകാരിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ഒരു വയസുകാരിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മലയില്‍കീഴ്: ഒരു വയസുകാരിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം മലയില്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിളവൂര്‍ക്കലില്‍ ആണ് സംഭവം. ഒരു വയസും രണ്ടുമാസവും പ്രായമുള്ള ഇവാനിയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റയില്‍ ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണ സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ ക്രിസ്റ്റിയെ മലയില്‍കീഴ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാരോഗ്യ സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here