Home Blog Page 83

കമ്പലടി തരകന്റെ കിഴക്കേതിൽ  നബീസാബീവി  അന്തരിച്ചു

പോരുവഴി .കമ്പലടി തരകന്റെ കിഴക്കേതിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ നബീസാബീവി (90) അന്തരിച്ചു.

മക്കൾ: സഫിയാബീവി, ഷാഹുൽ ഹമീദ് (യൂണിവേഴ്സൽ അക്കാദമി, ചക്കുവള്ളി), മജീദ്, സീനത്ത്, നസീമ, സാബു.

മരുമക്കൾ: ഷറഫുദീൻ (പരേതൻ), നുസൈബാബീവി, ഷക്കീല, ഫൈസൽ, സലീം, സബിത.

പടിഞ്ഞാറേ കല്ലട വലിയപാടം വിളന്തറ, ഇടയിലത്തറ വീട്ടിൽ തങ്കമ്മ നിര്യാതയായി

പടിഞ്ഞാറേ കല്ലട. വലിയപാടം – വിളന്തറ, ഇടയിലത്തറ വീട്ടിൽ പരേതനായ ചെല്ലപ്പന്‍റെ ഭാര്യ തങ്കമ്മ (94 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് സ്വവസ്തിയിൽ .

മക്കൾ :സരസമ്മ,വിജയമ്മ,വിജയൻ (Rtd. സൂപ്രണ്ട് കൊല്ലം കോർപ്പറേഷൻ),പൊന്നമ്മ,സരള,അജയകുമാർ (സെക്രട്ടറി, പോരുവഴി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: കേശവൻ (പരേതൻ),ചെല്ലപ്പൻ (പരേതൻ),വിജയമ്മ (Rtd. അധ്യാപിക, LVHS കടപ്പ ),സുരേന്ദ്രൻ (പരേതൻ),മണിയൻ,സന്ധ്യാകുമാരി (പ്രിൻസിപ്പൽ , ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ശൂരനാട് )

    വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍

    എല്ലാ വർഷവും സെപ്റ്റംബർ 10-ന് ‘ലോക ആത്മഹത്യ പ്രതിരോധ ദിനം’ ആചരിച്ച് വരുന്നു. ആത്മഹത്യ പ്രതിരോധം, മാനസികാരോഗ്യ അവബോധം, എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു ആഗോള ബോധവൽക്കരണ ദിനമാണ്. ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

    Also Read: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം മലപ്പുറത്തെ ലോഡ്ജിൽ, യുവാവ് ആശുപത്രിയിൽ

    ആത്മഹത്യാപരമായ ചിന്തകളുടെ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയുന്നത്, നേരത്തെ തന്നെ പ്രതികരിക്കാനും അത്തരം ചിന്തകളുള്ള ഒരാളെ വിദഗ്ധ സഹായത്തിലേക്കും പരിചരണത്തിലേക്കും നയിക്കാനും സഹായിക്കും. ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് നേരിട്ട് ചോദിക്കുന്നത് അത്തരം ചിന്തകൾക്ക് കാരണമാകുന്നില്ലെന്നും, മറിച്ച് സഹായം ലഭ്യമാക്കുന്നതിനുള്ള ഒരു വഴി തുറക്കുകയാണ് ചെയ്യുന്നതെന്നും ഇത് ഓർമ്മിപ്പിക്കുന്നു.

    ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, മാനസിക സമ്മർദം, അതിമദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.

    സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെടുക, രോഗം, കുടുംബ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ പാകപ്പിഴകൾ, വന്ധ്യത, കലഹം, കുറ്റബോധം, പ്രണയനൈരാശ്യം, പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം, ബലാത്സംഗം മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങിയ പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

    വ്യക്തികളിൽ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോൾ കണ്ടേക്കാവുന്ന മാറ്റങ്ങൾ

    പെട്ടെന്ന് മാറിമറിയുന്ന മാനസികാവസ്ഥ. ഇത് വളരെ സങ്കീർണമായ അവസ്ഥയായി തോന്നാം.

    സാമൂഹികമായ ഉൾവലിയൽ. സുഹൃത്തുക്കളിൽ നിന്നോ മറ്റ് സോഷ്യൽ സർക്കിളുകളിൽ നിന്നോ പൊതുപരിപാടികളിൽ നിന്നോ സൽക്കാരങ്ങളിൽ നിന്നോ എല്ലാം മാറിനിൽക്കുന്ന സ്വഭാവം.

    മരണത്തെ കുറിച്ചുള്ള സൂചനകൾ. ആത്മഹത്യാപ്രവണതയുള്ള വ്യക്തികൾ അവരുടെ സംസാരത്തിലോ എഴുത്തിലോ എല്ലാം ഇതിൻറെ സൂചനകൾ നൽകാം.

    ഏകാന്തതയെ കുറിച്ചോ നിസഹായതയെ കുറിച്ചോ എല്ലാം ഇവർ സംസാരിച്ചേക്കാം. ഒറ്റപ്പെടുന്നതിലെ വേദന മാത്രമല്ല- അതിൻറെ പലവിധ അനുഭവങ്ങൾ, നിസഹായമായ അസ്ഥകൾ, ആരും തനിക്ക് പ്രാധാന്യമോ മൂല്യമോ നൽകാത്തതിലെ നിരാശ എല്ലാം ഇവരുടെ സംസാരങ്ങളിൽ വന്നുപോകാം.

    ആത്മഹത്യാപ്രവണതയുള്ളവർ ആത്മഹത്യ ചെയ്യാൻ വിവിധ മാർഗങ്ങളെ പറ്റി ആലോചിക്കും. ആയുധങ്ങൾ കരുതുക. ഗുളികകൾ ശേഖരിച്ചുവയ്ക്കുക. വിഷപദാർത്ഥങ്ങൾ കണ്ടെത്തി അത് സൂക്ഷിക്കുക. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വ്യക്തിയുടെ മാനസികനില അപകടത്തിലാണെന്ന സൂചനയാണ് നൽകുന്നത്.

    മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം മലപ്പുറത്തെ ലോഡ്ജിൽ, യുവാവ് ആശുപത്രിയിൽ

    മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു(26)വാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

    Also Read: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി കത്ത് നൽകും

    കഴിഞ്ഞദിവസമാണ് മോർഫിങ് കേസിൽ പ്രതിയായ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പുറത്തിറങ്ങിയ പ്രതി മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

    തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലിചെയ്യുന്നയാളാണ് സുബിൻ ബാബു. ഇതിനിടെയാണ് മലബാർ മേഖലയിലെ കോളേജ് വിദ്യാർഥികളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളിൽനിന്ന് ചിത്രങ്ങൾ ശേഖരിച്ച് ഇത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 12-ഓളം കോളേജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്. തുടർന്ന് പൊലീസ് മെറ്റയിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.

    ബിസിനസുകാരനെ കൊല്ലുമ്പോൾ ക്വട്ടേഷൻ നൽകിയ മരുമകൾ നിശാപാർട്ടിയിൽ; ‘നീ സുന്ദരൻ’, വീട്ടുജോലിക്കാരനുമായി അടുപ്പമുണ്ടാക്കി അരുംകൊല

    കാൻപുർ: ഫാർമസ്യൂട്ടിക്കൽ ബിസിനസുകാരനായ വിനീത് മിനോച്ച(63)യുടെ കൊലപാതകത്തിൽ മകനും നിരീക്ഷണത്തിൽ. വിനീതിന്റെ മകൻ സുഭ്രതിന്റെ ഭാര്യ ഷാലു(36)വാണ് ക്വട്ടേഷൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തുകയും ഷാലുവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിനീതിന്റെ മകനും ഷാലുവിന്റെ ഭർത്താവുമായ സുഭ്രതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ സുഭ്രതിന് പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

    Also Read: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി കത്ത് നൽകും

    സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് കാൻപുരിലെ ആഡംബര ഫ്ളാറ്റിൽവെച്ച് വിനീത് മിനോച്ച കൊല്ലപ്പെട്ടത്. വിനീതിന്റെ മുൻ വീട്ടുജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവരുടെ അറസ്റ്റിന് പിന്നാലെയാണ് സംഭവം മരുമകളുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തിയത്. ഇതോടെ മരുമകൾ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    ഷാലു സ്ഥിരമായി നിശാപാർട്ടികളിൽ പങ്കെടുക്കാൻ പോകുന്നതിനെയും രാത്രി വൈകി വീട്ടിലെത്തുന്നതിനെയും വിനീത് എതിർത്തിരുന്നു. മാത്രമല്ല, മരുമകളുടെ നീക്കങ്ങൾ അറിയാനായി വീട്ടിലാകെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മരുമകൾക്കും മകനും ആവശ്യമുള്ള പണം നൽകിയിരുന്നതും വിനീതായിരുന്നു. ഓരോ ആവശ്യത്തിനും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട സാഹചര്യവും മരുമകളുടെ പകയ്ക്ക് കാരണമായി. ഇതെല്ലാമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്നാണ് വീട്ടിലെ മുൻജോലിക്കാരനായ വിശാലുമായി അടുപ്പം സ്ഥാപിച്ച് ഷാലു കൊലപാതകം ആസൂത്രണംചെയ്തത്. കൃത്യം നടത്തിയാൽ ആറുലക്ഷം രൂപ നൽകാമെന്നും ഷാലു വാ​ഗ്ദാനംചെയ്തിരുന്നു.

    ശനിയാഴ്ച രാത്രി ഷാലുവും ഭർത്താവും ഹോട്ടലിലെ പാർട്ടിക്ക് പോയതിന് പിന്നാലെയാണ് പ്രതികൾ ഫ്ളാറ്റിൽ കയറി വിനീതിനെ കൊലപ്പെടുത്തിയത്. ഫ്ളാറ്റിൽ കയറാനായി ഫ്ളാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഷാലു നേരത്തേ തന്നെ പ്രതിക്ക് കൈമാറിയിരുന്നു. തുടർന്ന് ഡെലിവറി ജീവനക്കാരെന്ന വ്യാജേനയാണ് പ്രതികൾ ഫ്ളാറ്റിലെത്തിയത്. തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഫ്ളാറ്റിൽ കയറി ഒളിച്ചിരുന്ന പ്രതികൾ വിനീതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 26 തവണയാണ് വിനീതിന് കുത്തേറ്റത്. പിന്നീട് രാത്രി വൈകി മകനും മരുമകളും പാർട്ടി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് വിനീതിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

    ആരോപണം നിഷേധിച്ച് കുടുംബം…

    വിനീത് മിനോച്ചയുടെ കൊലപാതകത്തിൽ ഷാലുവിന് പങ്കില്ലെന്നാണ് ഇവരുടെ കുടുംബത്തിന്റെ പ്രതികരണം. ഷാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് ഷാലുവിന്റെ സഹോദരൻ ധീരജ് അറോറയും സഹോദരി സോണിയയും മാധ്യമങ്ങളോട് പറഞ്ഞു. ഷാലുവും ഭർതൃപിതാവും തമ്മിൽ വളരെ നല്ല ബന്ധത്തിലായിരുന്നു. അദ്ദേഹത്തിന് ഭക്ഷണവും മരുന്നും ഉൾപ്പെടെ നൽകിയിരുന്നതെല്ലാം ഷാലുവായിരുന്നു. അതിനാൽ പൊലീസിന്റെ കണ്ടെത്തൽ വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല, സംഭവത്തിന് പിന്നാലെ ഷാലുവിന്റെ ഭർത്താവ് സുഭ്രത് ഒന്നും സംസാരിച്ചിട്ടില്ലെന്നും ഇദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഷാലുവിന്റെ കുടുംബം പറഞ്ഞു.

    വീട്ടുജോലിക്കാരനുമായി ഫോൺവിളി, തെളിവുകൾ നിരവധി…

    കൊലപാതകം ആസൂത്രണംചെയ്തതിന് ഷാലുവിനെതിരേ ശക്തമായ ഡിജിറ്റൽ തെളിവുകളടക്കം കണ്ടെത്തിയതായാണ് പൊലീസിന്റെ വിശദീകരണം. ഷാലുവും വീട്ടുജോലിക്കാരനായിരുന്ന വിശാലും തമ്മിൽ മേയ് ഒന്നാം തീയതി മുതൽ സെപ്റ്റംബർ അഞ്ചുവരെ 309 തവണയാണ് ഫോണിൽ വിളിച്ചത്. ഇരുവരും പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണിൽനിന്ന് വീണ്ടെടുത്തിട്ടുണ്ട്. വിനീതിന്റെ വീട്ടിൽനിന്ന് ജോലിവിട്ട ശേഷം വിശാൽ ഷാലുവിന് സ്ഥിരമായി ​ഗുഡ്മോണിങ്, ​ഗുഡ്നൈറ്റ് സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, ആദ്യമൊന്നും ഷാലു ഇതിന് മറുപടി നൽകിയില്ല. പിന്നീട് ഷാലു വിശാലിന് മറുപടി നൽകാൻ തുടങ്ങി. ഇയാളുമായി സൗ​​ഹൃദം സ്ഥാപിച്ചു. വിശാൽ സ്മാർട്ട് ആയിരുന്നുവെന്നും കാണാൻ സുന്ദരനാണെന്നും പറഞ്ഞ് അഭിനന്ദിച്ചു. ഇത്രയും സുന്ദരനായിട്ടും എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും ഷാലു ചോദിച്ചിരുന്നു. ഇത്തരത്തിൽ വിശാലുമായി അടുപ്പം സ്ഥാപിച്ചശേഷമാണ് ഷാലു കൊലപാതകം നടത്താനായി ഇയാളോട് ആവശ്യപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

    കൊലപാതകം നടക്കുമ്പോൾ ഷാലു നിശാപാർട്ടിയിൽ, ദൃശ്യങ്ങൾ പുറത്ത്…

    സെപ്റ്റംബർ അഞ്ചിന് രാത്രി വിനീത് മിനോച്ചയെ ഫ്ളാറ്റിൽവെച്ച് കൊലപ്പെടുത്തുമ്പോൾ ഷാലുവും ഭർത്താവും ന​ഗരത്തിലെ ഹോട്ടലിലെ നിശാപാർട്ടിയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഈ പാർട്ടിയിൽനിന്നുള്ള ഷാലുവിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാട്ടിനൊപ്പം ഷാലു നൃത്തംചെയ്യുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

    ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് പിഎസ്‍സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തില്ല, പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി കത്ത് നൽകും

    തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം.

    Also Read: 15000 പൊലീസ് ഉദ്യോ​ഗസ്ഥരും 200 കമ്പനി കേന്ദ്രസേനയും; സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം, ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

    പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയിൽ പിഎസ്‍സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയിലെന്നും നിയമവൃത്തങ്ങൾ അറിയിക്കുന്നു.

    പരീക്ഷാക്രമക്കേടിൽ അന്വേഷണം ഉന്നതങ്ങളിലേക്ക്

    15 മുതൽ പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.

    പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച

    ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാ‍ഞ്ചിന്‍റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചത്. സതീഷ് സർവ്വീസിൽ നിന്നും ഒന്നര വ‌ർഷം മുമ്പ് വിരമിച്ചു. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി. ആരെയെങ്കിലും സഹായിക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ഉണ്ടായത് പിഴവാണോ ആസൂത്രണ ഗൂഢാലോചന നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പിഎസ്‍സി തട്ടിപ്പ് കേസിൽ ആദ്യമായാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. കേസിൽ ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല.

    ഓച്ചിറ കാളകെട്ട് നിര്‍ദ്ദേശങ്ങളായി, ഡിജെ സൗണ്ട് , പേപ്പർഗൺ എന്നിവ പൂർണമായി നിരോധിച്ചു

    ഓച്ചിറ. പരബ്രഹ്‌മ ക്ഷേത്രത്തിലെ 28-ാം ഓണത്തോട് അനുബന്ധിച്ചുള്ള കാളകെട്ടുത്സവത്തിന് എല്ലാ കാളകെട്ട് സമിതികളും കെട്ടുകാളകളെ 23നു വൈകിട്ട് 5നു മുൻപ് ക്ഷേത്രത്തിൽ എഴുന്നള്ളിക്കണമെന്ന് നിർദേശം

    കെട്ടുകാഴ്ചയിൽ ഡിജെ സൗണ്ട് സംവിധാനം. പേപ്പർഗൺ എന്നിവ പൂർണമായി നിരോധിക്കാനും കെട്ടുകാളകളെ എഴുന്നള്ളിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെയും കാളകെട്ട് സമിതി പ്രതിനിധികളുടെയും സംയുക്‌ത യോഗം തീരുമാനിച്ചു അടുത്ത യോഗം 14നു സബ് കലക്‌ടറുടെ നേതൃത്വത്തിൽ ചേരും.

    15നു മുൻപ് കെട്ടുകാളയുടെ റജിസ്ട്രേഷൻ പൂർത്തിയാക്കാനും കെട്ടുകാളകളുടെ റൂട്ട് മാപ്പ് സമർപ്പിക്കാനും വലിയ കെട്ടുകാള കളെ മറ്റു കെട്ടുകാഴ്ചയ്ക്കു ശേഷം എഴുന്നള്ളിക്കാനും നിർദേശിച്ചിട്ടുണ്ട്.

    ക്ഷേത്ര ഭരണസമിതി പ്രസിഡ ന്റ്റ് രാജീവ് കടകംപള്ളി അധ്യക്ഷത വഹിച്ചു സെക്രട്ടറി ബി.എസ്.വിനോദ്, കരുനാഗപ്പള്ളി തഹ സിൽദാർ ബോസ് ഫ്രാൻസിസ്, മാവേലിക്കര തഹസിൽദാർ ശ്രീരാമകൃഷ്‌ണൻ, കരുനാഗപ്പള്ളി എസിപി വിനോദ് കുമാർ, കായം കുളം നഗരസഭാ അധ്യക്ഷൻ ശര ത് ലാൽ ബില്ലാരി ഓച്ചിറ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മോഹനൻ, പഞ്ചായത്ത് പ്രസി ഡന്റുമാരായ എൻ.കൃഷ്‌ണകു മാർ അമ്പിളിക്കല എസ്.ശ്രീകല, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ ആർ.ഡി.പത്മകു മാർ, വി.സാഗർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.

    15000 പൊലീസ് ഉദ്യോ​ഗസ്ഥരും 200 കമ്പനി കേന്ദ്രസേനയും; സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം, ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

    ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി, സമാനതകളില്ലാത്ത ജാ​ഗ്രതയിൽ. കേന്ദ്ര സർക്കാറിന്റെ സകല സംവിധാനങ്ങളും ഉച്ചകോടിയുടെ നടത്തിപ്പിനായി കൈകോർക്കുന്നു. ഇന്ന് മുതൽ ആ​ഗോള നയതന്ത്രത്തിന്റെ കേന്ദ്രമായി ഡൽഹി മാറുകയാണ്.

    Also Read: 48 കാരി! തൃക്കേട്ട നക്ഷത്രക്കാരി; ദുർബലഹൃദയ? നിക്കുന്നിടത്ത് ഐശ്വര്യം താനേ ഒപ്പം നിൽക്കുന്നവർക്കും രാജയോഗം

    പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് രാജ്യതലസ്ഥാനം വേദിയാകുമ്പോൾ സമാനതകളില്ലാത്ത ജാ​ഗ്രതയിലും ഒരുക്കത്തിലുമാണ് ഡൽഹി. പശ്ചിമേഷ്യയിലെ സംഘർഷവും റഷ്യ -യുക്രൈൻ യുദ്ധവും ആ​ഗോള ഇന്ധന-സാമ്പത്തിക പ്രതിസന്ധികളുമെല്ലാം നിലനിൽക്കുമ്പോഴാണ് ​ആ​ഗോള തെക്കിന്റെ പ്രധാന്യം ഓർമ്മിപ്പിക്കാൻ ലോകനേതാക്കൾ ഡൽഹിയിൽ കൈകോർക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. നാളെയും മറ്റന്നാളും രണ്ട് ദിവസമായാണ് ബ്രിക്സ് ഉച്ചകോടി ഭാരത് മണ്ഡപത്തിൽ നടക്കുക. ഇന്ന് തന്നെ ലോകനേതാക്കൾ ഡൽഹിയിൽ എത്തി തുടങ്ങും.

    റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡ‍ന്റ് മസൂദ് പെസഷ്കിയാനും ഇന്ന് ഡൽഹിയിലെത്തും. ഇരുവരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് നാളെയാണ് എത്തുന്നത്. ലോക നേതാക്കൾക്ക് ഡൽഹിയിലെ വിവിധ പഞ്ചനക്ഷത്ര ​ഹോട്ടലുകളിലായിട്ടാണ് താമസം. ഡൽഹിയിലെ പല പ്രമുഖ ​ഹോട്ടലുകളും ഇതിനോടകം തന്നെ വിവിധ ലോക നേതാക്കളുടെ സുരക്ഷാ സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലേക്ക് മാറികഴിഞ്ഞു.

    സ്വകാര്യ വാഹനങ്ങളൊന്നും ഭാരത് മണ്ഡപത്തിലേക്ക് കടക്കാൻ അനുവദിക്കില്ല. മാധ്യമപ്രവർത്തകരടക്കം പ്രത്യേക ബസുകളിൽ പോകണം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാണ് ഈ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരത് മണ്ഡപത്തിനകത്ത് നിയന്ത്രണങ്ങൾ കടുത്തതാണ്. മാധ്യമങ്ങൾക്ക് ഇന്റർനാഷണൽ മീഡിയ സെന്ററിൽ മാത്രമേ പ്രവേശിക്കാനാകൂ. പ്രധാന ചർച്ചകൾ നടക്കുന്നിടത്ത് നേതാക്കൾക്കും ഉദ്യോ​ഗസ്ഥർക്കും മാത്രമാണ് പ്രവേശനം. പതിവുപോലെ മൂർച്ചയുള്ള വസ്തുക്കൾ കൂടാതെ റിമോട്ട് കാർകീ, ഫ്ലാസ്ക്, ബൈനോക്കുലർ തുടങ്ങിയവയും ഭാരത് മണ്ഡപത്തിനകത്ത് വിലക്കിയിട്ടുണ്ട്.

    കേന്ദ്രസർക്കാറിന്റെ എല്ലാ സംവിധാനങ്ങളും സുരക്ഷയൊരുക്കാൻ കൈകോർക്കുന്നുണ്ട്. 15000 ഡൽഹി പൊലീസ് ഉദ്യോ​ഗസ്ഥരും, 200 കമ്പനി കേന്ദ്രസേനയും സുരക്ഷയ്ക്കായി അധികമായി ന​ഗരത്തിൽ വിന്യസിച്ചു. പ്രധാനപ്പെട്ട റോഡുകളിലെല്ലാം അധിക ക്യാമറകൾ സ്ഥാപിച്ചു, സിസിടിവി നിരീക്ഷണവും കർശനമാക്കി. മധ്യ , തെക്കൻ ഡൽഹിയെയാണ് നിയന്ത്രണങ്ങൾ കൂടുതൽ ബാധിക്കുക ജൻപഥ്, കർത്തവ്യപഥ് അടക്കം ഡൽഹിയിലെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം കാര്യമായ നിയന്ത്രണങ്ങളുണ്ടെന്നതും ന​ഗരത്തിലെത്തുന്നവർ ഓർത്തിരിക്കണം. ന​ഗരത്തിൽ 22 ഇടങ്ങളിലായി യാത്രക്കാരെ വഴിതിരിച്ചിവിടുന്ന പോയിന്റുകളുമുണ്ട്. ട്രെയിൻ യാത്രക്കാരും വിമാനയാത്രക്കാരും സ്റ്റേഷനുകളിലേക്കും വിമാനതാവളത്തിലേക്കും പോകാൻ നേരത്തെ ഇറങ്ങണം, കൂടുതൽ സമയം യാത്രയ്ക്ക് വേണ്ടിവരും.

    എന്നാൽ മെട്രോ യാത്രകൾക്ക് നിയന്ത്രണമില്ല, മെട്രോ യാത്ര പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഡൽഹി പൊലീസ് അഭ്യർത്ഥിക്കുന്നു. ഡൽഹിയിലെത്തുന്ന ഓരോ നേതാവിനൊപ്പവും നൂറിൽ കുറയാത്ത പ്രതിനിധി സംഘവുമുണ്ട്. അതിനാൽ ഏകോപനത്തിൽ വലിയ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയവും സുരക്ഷാ ഏജൻസികളും നേരിടുന്നത്.

    മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു

    തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂര്‍ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മന്‍സിലില്‍ വൈ എസ് അന്‍വര്‍ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു അന്‍വര്‍. മകളുടെ വിവാഹദിനമായ 10ന് രാവിലെ രോഗം മൂര്‍ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 4 മണിയോടെയാണ് മരണം സംഭവിച്ചത്. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ആണ് അന്‍വര്‍. കണ്ണൂരില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് സ്ഥലം മാറി എത്തിയത്. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തില്‍.

    കൊടും കുറ്റവാളികൾക്കടക്കം ജയിൽ ചട്ടത്തിലെ പഴുത് ഉപയോഗിച്ച് പരോൾ

    തിരുവനന്തപുരം.ജയിലുകളിൽ വിഐപി പരോൾ. കൊടും കുറ്റവാളികൾക്കടക്കം ജയിൽ ചട്ടത്തിലെ പഴുത് ഉപയോഗിച്ച് പരോൾ.ജയിൽ ഡിജിപിക്ക് വേണമെങ്കിൽ പരോൾ അനുവദിക്കാമെന്ന ചട്ടമാണ് ദുരുപയോഗം ചെയ്തത്. കൊടുംകുറ്റവാളി നിസാമിനടക്കം, പരോൾ നൽകി

    നിസാമിന് പരോൾ അനുവദിക്കേണ്ടതില്ലെന്ന മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്ട് തള്ളിയാണ് നടപടി.ജയിൽ ഡിജിപി ഉൾപ്പെട്ട സമിതി നൽകിയ റിപ്പോർട്ട് നിലനിൽക്കുകയാണ് സ്വന്തമായി ഡിജിപി പരോൾ അനുവദിച്ചത്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടു മുൻപാണ് സംസ്ഥാനത്ത് വിഐപി പരോളുകൾ നൽകിയത്

    ഇതോടെ കുടും കുറ്റവാളികൾക്ക് പോലും സാധാരണ പരോൾ ലഭിക്കുന്ന സാഹചര്യം. സാധാരണ പരോളിൽ പുറത്തിറങ്ങി ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം. മേയ് 16 നാണ് നിസാമിന് ബൽറാം കുമാർ ഉപാധ്യായ നേരിട്ട് പരോൾ അനുവദിക്കുന്നത്

    മെയ് 18നാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. സമാന രീതിയിൽ സംസ്ഥാനത്ത് സമ്പന്നർക്ക് പരോൾ അനുവദിച്ചുവെന്ന് ആരോപണം