Home Blog Page 477

മഹാരാഷ്ട്രയിൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

മുംബൈ.മഹാരാഷ്ട്രയിൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് ഏഴരയോടെ. മുംബൈ അടക്കം 29 കോർപ്പറേഷനുകൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മുംബൈയിൽ ഒരു കോടിയിലേറെ വോട്ടർമാർ; 10000 ലേറെ ബൂത്തുകൾ.

“വോട്ടിന് പണം” ആരോപണം ശക്തമാക്കി കോൺഗ്രസ്. കൂടുതൽ തെളിവുകൾ പുറത്തുവിട്ടു. വാർഡ് മൂന്നിൽ രാത്രി മിക്സർ ഗ്രൈൻഡർ വിതരണം ചെയ്തുവെന്ന്പരാതി.

മുൻ ഗോവാ ഗവർണർ അപ്രതീക്ഷിതമായ ഒരു ജോലിയിലേക്ക്

കൊച്ചി. ഗവർണർക്ക് പെൻഷൻ ഇല്ല. സ്വന്തം ജോലി ചെയ്തു ജീവിക്കാനാണ് ശ്രമം അഡ്വ പി എസ് ശ്രീധരൻ പിള്ള പറയുന്നു. വക്കീൽ സനത് പുതുക്കാൻ ഫീസ് അടച്ചു. വൈകാതെ കോടതി യിൽ കേസ് നടത്താൻ പോകുമെന്ന് അദ്ദേഹം ചാനലിനോട് പറഞ്ഞു. വക്കീൽ പണി രക്തത്തിൽ അലിഞ്ഞത്

ബിജെപി ക്ക് കേരളത്തിൽ വിജയ സാധ്യതയുണ്ട്. കേരള മണ്ണ് ബിജെപി ക്കു പാകമായി. രാജീവ്‌ ചന്ദ്രശേഖർ ന്റെ നേതൃത്വം പ്രവർത്തകർക്ക് ആത്മ വിശ്വാസം കൂട്ടി. മത്സരിക്കാൻ ആഗ്രഹം ഇല്ല. ഇതു വരെ സ്ഥാനാർഥി ആകാൻ അങ്ങോട്ട് പറയുന്ന ശീലം ഇല്ല. പുതിയ ആളുകൾ വരട്ടെ. ചെങ്ങന്നൂർ സ്ഥാനാർഥിയാകുന്ന കാര്യം പാർട്ടി പറഞ്ഞാൽ ആലോചിക്കും. ശബരിമല കേസ് വസ്തുതകൾ ആർക്കും അറിയാൻ പറ്റുന്നില്ല. തന്ത്രി യുടെ റിമന്റ് റിപ്പോർട്ട്‌ നല്ല സൂചന അല്ല നൽകുന്നത്. ശരിയായ ദിശയിൽ അല്ലെന്ന് കേസ് റിമാന്റ് റിപ്പോർട്ട്‌ വ്യതമാക്കുന്നു. പ്രതികൾക്കു എല്ലാം രക്ഷപ്പെടാനുള്ള വഴി റിമന്റ് റിപ്പോർട്ടിൽ ഉണ്ട് എന്നും അഡ്വ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.

സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു

കണ്ണൂർ .സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. കണ്ണൂർ തിരൂർ സ്വദേശിനി അയോന സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. പയ്യാവൂർ സേക്രഡ് ഹാർട്ട്‌ സ്കൂൾ പ്ലസ് ടു വിദ്യാർദ്ധിനി ആണ്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി

ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി ശൂരനാട് തെക്ക് ബ്ലോക്ക് ഡിവിഷനിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ചെമ്മാത്തിനെ സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജനീഷിൻ്റെ നിർദ്ദേശ പ്രകാരം പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഷാഫി യൂത്ത് കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ പ്രദേശത്തെ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കൾ ഡിസിസി പ്രസിഡൻ്റിന് നൽകിയ പരാതി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിന് കൈമാറിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്.

ഇതൊക്കെയല്ലേ ഒരു രസം, വാഹനങ്ങള്‍ക്ക് കെഎസ്ഇബിയുടെ വക കെണി

ഇലക്ടിക് പോസ്റ്റ് ഇടാൻ എടുത്ത കുഴി മൂടിയില്ല;കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റുന്നത് പതിവാകുന്നു

ശാസ്താംകോട്ട:ഇലക്ടിക് പോസ്റ്റ് ഇടാൻ എടുത്ത കുഴി മൂടിയില്ല.കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റുന്നത് പതിവാകുന്നു. ഭരണിക്കാവ് -ശാസ്താംകോട്ട റോഡിൽ കുന്നത്തൂർ എസ്എൻഡിപി യൂണിയൻ ഓഫീസിന് സമീപമാണ് അപകടം ഉണ്ടാക്കുന്ന കുഴി.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഒരു കാർ ഇവിടെ അപകടത്തിൽപ്പെട്ടു.ഭരണിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മുൻ ചക്രം കുഴിയിൽ വീഴുകയായിരുന്നു.സമീപത്തുള്ള ആളുകളുടെ സഹായത്തോടെയാണ് കാർ ഉയർത്തി മാറ്റിയത്.കാറിന് സാരമായ തകരാർ പറ്റി.

ആറ് മാസം മുമ്പാണ് ഇലക്ടിക് പോസ്റ്റ് സ്ഥാപിക്കുന്നതിനായി ഇവിടെ ആഴത്തിലുള്ള കുഴി എഴുത്തത്. ഇലക്ടിക് പോസ്റ്റ് സ്ഥാപിക്കാതെയും കുഴിനികത്താതെയും ഇലക്ട്രിസിറ്റി ജീവനക്കാർ പോയതോടെ കുഴി അപകടകുഴിയായി മാറി. റോഡിനോട് ചേർന്നായതിനാൽ നിരവധി തവണ കുഴിയിൽ വാഹനങ്ങൾ വീണ് അപകടം പറ്റിയതായി സമീപത്തെ വ്യാപാരികൾ പറയുന്നു. കുഴിക്ക് ചുറ്റും പുല്ല് കൂടി വളർന്ന് കിടക്കുന്നതിനാൽ കുഴി കാണാനും സാധിക്കുന്നില്ല. അപകടം പതിവായതോടെ സമീപത്തെ വ്യാപാരികൾ ചെറിയ രീതിയിൽ അപകട മുന്നറിപ്പ് ഇവിടെ സ്ഥാപിച്ചെങ്കിലും കാലപഴക്കത്താൽ ഇത് നശിച്ചുപോവുകയായിരുന്നു. ജീവാപായത്തിന് സാധ്യതയുണ്ടായിട്ടും അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല
അടിയന്തിരമായി കുഴി മൂടാൻ കെ. എസ്. ഇ.ബി അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം…കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒന്നാം സ്ഥാനത്ത്. 130 പോയിന്റോടുകൂടിയാണ് ഇരു ജില്ലകളും ഒപ്പത്തിനൊപ്പം എത്തിയത്. 126 പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്.122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും മൂന്നാം സ്ഥാനവും നേടി.

121പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. കോട്ടയം 119, കാസര്‍കോട് 117, എറണാകുളം 116, മലപ്പുറം 112, വയനാട് 107, പത്തനംതിട്ട മിടുക്കി 101 എന്നിങ്ങനെയാണ് നിലവിലെ പോയിന്റ് നിലകള്‍. മറ്റ് ജില്ലകളും പോര് മുറുക്കിയതോടെ തൃശൂര്‍ കലോത്സവം അടിമുടി ആവേശം നിറഞ്ഞതാകുകയാണ്.

മഞ്ഞലോഹത്തില്‍ കണ്ണ് മഞ്ഞളിക്കാതെ പദ്മ, കളഞ്ഞ് കിട്ടിയ 45 പവൻ പൊലിസിന് കൈമാറിയ യുവതിക്ക് മുഖ്യമന്ത്രി നൽകിയത് ഒരു ലക്ഷം

ചെന്നൈ .ചെന്നൈയിലെ ശുചീകരണ തൊഴിലാളിയായ പദ്മയെ പരിചയപ്പെടാം ഇനി. കളഞ്ഞു കിട്ടിയ 45 പവൻ സ്വർണാഭരണമാണ് പദ്മ പൊലിസ് വഴി ഉടമയ്ക്ക് തിരികെ നൽകിയത്. ഇപ്പോഴത്തെ വില നോക്കിയാൽ ഏകദേശം 45 ലക്ഷത്തോളം രൂപയുടെ സ്വർണം.പദ്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയത് ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ്.


സ്വന്തമായി വീടില്ല. ചെന്നൈ ട്രിപ്ളിക്കേനിലെ വാടകവീട്ടിലാണ് താമസം. രാവിലെ അഞ്ചു മണിയ്ക്ക് നിരത്തിലേയ്ക്ക് ഇറങ്ങും. ഉച്ചയ്ക്ക് രണ്ട് മണിവരെ മാലിന്യങ്ങൾ നീക്കം ചെയ്യും. റോഡും പരിസരവുമെല്ലാം ശുദ്ധിയാക്കിവെയ്ക്കും. ആ ശുദ്ധിതന്നെയാണ് പദ്മയുടെ മനസിലും. അതുകൊണ്ടാണ് കഷ്ടപ്പാടുകൾ ഏറെയുണ്ടെങ്കിലും മഞ്ഞലോഹത്തിൽ അവർ വീണുപോകാതിരുന്നത്.



ടി നഗറിലെ ജോലിയ്ക്കിടെയാണ് ഒരു പാത്രം കിട്ടുന്നത്. തുറന്നുനോക്കിയപ്പോൾ സ്വർണാഭരണങ്ങൾ. ജോലിചെയ്യുന്ന അർബേസർ സമീറ്റ് എന്ന സ്ഥാപനത്തിലെ സൂപ്പർവൈസറെ വിവരം അറിയിച്ചു. പിന്നീട് പോണ്ടിബസാർ പൊലിസ് സ്റ്റേഷനിലേക്ക് കൈമാറി. ബാക്കി കഥ പദ്മ തന്നെ പറയും.



നങ്കനല്ലൂർ സ്വദേശി രമേശിന്റെതായിരുന്നു ആഭരണങ്ങൾ. പദ്മയുടെ നല്ല മനസിന് നന്ദി പറഞ്ഞു രമേശ്. പിന്നാലെ, മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാരിതോഷികവുമെത്തി. ഒരു ലക്ഷം രൂപ. 

പ്ലാറ്റ് ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊയിലാണ്ടി.പ്ലാറ്റ് ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.തിക്കോടി സ്വദേശി രാമചന്ദ്രന്‍ ആണ് ട്രെയിൻ വരുമ്പോൾ ട്രാക്കിലേക് വീഴുകയും ട്രെയിൻ ഇടിക്കുകയും ചെയ്‌തത്.കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ആണ് സംഭവം.ട്രാക്കിന്റെ നടുക്ക് വീണതിനാൽ രക്ഷപ്പെടുകയായിരുന്നു.പാലക്കാട്ടു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പാലക്കാട്-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനാണ് ഇടിച്ചത്. കാലിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു പിടിയിൽ

പാലക്കാട്. ചിറ്റൂർ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു.പൊൽപ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.വേർകോലി സ്വദേശി പ്രമോദ് പോലീസ് പിടിയിൽ. പോലീസിന്റെ പിടിയിലായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ടത്

വോട്ടിന് വാഷിംഗ് മെഷീനും

പൂനെ. നഗരത്തില്‍ 19 വാഷിംഗ് മെഷീനുകൾ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിംഗ് സ്ക്വാഡാണ് പിടികൂടിയത്. വാഷിംഗ് മെഷീനുകളുമായി ഒരു കോളനിയിലേക്കാണ് വാഹനം എത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പിടികൂടിയത്. സംഭവത്തിൽ ബിജെപിക്കെതിരെ എൻസിപി അജിത് പവാർ വിഭാഗം