27.8 C
Kollam
Monday 17th August, 2026 | 12:48:10 PM
Home Lifestyle Culture റവ. എ ആർ നോബിൾ കേരള കൗൺസിൽ ഓഫ് ചർച്ചസ് അസോസിയേറ്റ് സെക്രട്ടറി

റവ. എ ആർ നോബിൾ കേരള കൗൺസിൽ ഓഫ് ചർച്ചസ് അസോസിയേറ്റ് സെക്രട്ടറി

തിരുവനന്തപുരം:
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കേരള ഘടകമായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള അസോസിയേറ്റ് സെക്രട്ടറിയായി സി എസ് ഐ ദക്ഷിണ കേരള മഹായിടവകയിലെ പുരോഹിതനായ റവ. എ ആർ നോബിളിനെ തിരഞ്ഞെടുത്തു. കെ സി സി പ്രസിഡന്റ്‌ അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പൊലിത്തയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം എൽഎംഎസ് കോമ്പൗണ്ടിലെ വിമൻസ് സെന്ററിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഐക്യകണ്ഠേനയായിരുന്നു തെരെഞ്ഞെടുപ്പ്.
കെ സി സി ക്ലർജി കമ്മീഷൻ സംസ്ഥാന ചെയർമാനായും കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവർത്തിക്കുന്നു. കഴക്കൂട്ടം സി എസ് ഐ സഭയുടെ പുരോഹിതനാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്.