കൊച്ചി: റെക്കോഡ് കുതിപ്പിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചതിനു പിന്നാലെ 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 13,125 രൂപ, പവന് 1,05,000 രൂപ എന്നിങ്ങനെയാണ് വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 10,880 രൂപയായി. എന്നാൽ വെള്ളിവില ഗ്രാമിന് 10 രൂപ കൂടി 295ലെത്തി.
ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെയാണ് സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവൻ സ്വർണത്തിന്റെ വില 800 രൂപ വർധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.
കേരളത്തിൽ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുകയാണ്. ട്രോയ് ഔൺസിന് 4,593.39 ഡോളറിലാണ് (1.70 ഡോളറിന്‍റെ വർധന) ഇന്ന് വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 1.61 ഡോളർ ഉയർന്ന് 88.01 ഡോളറിലെത്തി. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കൻ ഇടപെടലാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്… വെള്ളി വില കുതിക്കുന്നു
വാഹന പരിശോധനക്കിടെ എം വിഡി ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം
മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായതാണ്
തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. തിരൂർ പറവണ്ണ ഭാഗത്തു വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എം വിഡി
ഇന്ദിരാ കാന്‍റീന്‍ സമൃദ്ധിയെ തകർക്കാന്‍, കൊച്ചി മേയർക്കെതിരെ സിപിഎം
കൊച്ചി. സമൃദ്ധിയെ തകർക്കാനാണ് ഇന്ദിരാ കാന്റീൻ തുടങ്ങാനുള്ള നീക്കം എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് . കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സമൃദ്ധിവഴിതന്നെ ഇൗ നിരക്കിൽ ഭക്ഷണം നൽകാം. സമൃദ്ധി എന്ന ബ്രാൻഡ് അട്ടിമറിച്ച് കുടുംബശ്രീയെ തകർക്കാൻ ഉള്ള നീക്കം. നീക്കത്തിൽ നിന്ന് കോർപ്പറേഷൻ പിന്മാറണമെന്ന് സിപിഐഎം. സമൃദ്ധിക്ക് രാഷ്ട്രീയ ചായ്‌വില്ല
എക്സൈസിൽ വിചിത്ര പരിഷ്കാരവുമായി എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ
തിരുവനന്തപുരം. എക്സൈസിൽ വിചിത്ര പരിഷ്കാരവുമായി എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ.എക്സൈസ് ഉദ്യോഗസ്ഥർ എക്സൈസ് മന്ത്രിക്ക് എസ്കോർട്ട് പോകണമെന്ന് കമ്മീഷണർ. മന്ത്രിയുടെ പരിപാടി ഉള്ള ജില്ലകളിലെല്ലാം അതാത് ജില്ലകളിലെ ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് നൽകണം. നിർദേശം നൽകിയത് ഇന്നലെ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർ മാരുടെയും ജോയിൻ കമ്മീഷണർമാരുടെയും യോഗത്തിൽ
ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മീഷണറുടെ നിർദേശം. മന്ത്രിക്ക് എസ്കോർട്ട് നൽകുന്ന ദിവസം എൻഫോഴ്സ്മെന്റ് നടപടികൾ വേണ്ടെന്നും കമ്മീഷ്ണർ. ഇന്നലെ ചേർന്ന യോഗത്തിൻ്റെ മിനുറ്റ്സിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തി. എക്സൈസ് കമ്മീഷണറുടെ നിർദേശം വകുപ്പു മന്ത്രി അറിയാതെ എന്ന് വിവരം
സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കണ്ണൂർ പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതമറിയിച്ചതിനെ തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്തു മാറ്റി.
ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം.
കൊല്ലത്തെ സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.
തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധിയാണ്. തമിഴ്നാട്ടിലെ പ്രമുഖ കാർഷിക വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ.
പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 15 മുതല്‍ 18 വരെയുള്ള 4 ദിവസങ്ങള്‍ (ഞായര്‍ ഉള്‍പ്പെടെ) തുടര്‍ അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാനിലെ സംഘർഷം: യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശവുമായി എയർ ഇന്ത്യ
ഡെല്‍ഹി. ഇറാനിൽ വ്യോമ അതിർത്തികൾ അടച്ച സാഹചര്യത്തിൽ ബദൽ റൂട്ടുകൾ കണ്ടെത്തി വിമാന സർവീസുകൾ തുടരുന്നു.ഇത് വിമാനം വൈകുന്നതിന് കാരണമാകുന്നു. വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്നും എയർ ഇന്ത്യ. ഇൻഡിഗോയും മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചതായി ഇൻഡിഗോ.

































