മൂന്നാം ബലാത്സംഗക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും. അതേസമയം, രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
നേരത്തെ, അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്‌വേര്‍ഡ് നല്‍കാനും രാഹുല്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസത്തേക്കാണ് രാഹുലിനെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.
അതിജീവിതയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് രാഹുലുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിക്കൊപ്പം ഇവിടെ എത്തിയിരുന്നുവെന്ന് രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.
മൂന്നാം ബലാത്സംഗക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്
നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തി
കലിഫോർണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആരോഗ്യകാരണങ്ങളാൽ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്.
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി ഇറങ്ങി. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകമാണ് സഹായത്തിനുണ്ടായിരുന്നത്. ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.
മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ് മൈക്ക് ഫിൻകെ(നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി(ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ്(റഷ്യ) എന്നിവരടങ്ങുന്ന സംഘമാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഗസ്‌തിൽ നിലയത്തിലെത്തിയ സംഘത്തിലെ ഒരാൾക്കാണ് ആരോഗ്യ പ്രശ്‌നം. ഏത് സഞ്ചാരിക്കാണ് രോഗമെന്നും എന്താണ് രോഗമെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.
ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍
പാലക്കാട്. ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി.
കുട്ടിയുടെ കൈ മുറിച്ചു മാറ്റിയതിന് പിന്നാലെപാലക്കാട് ജില്ലാ ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു അധികൃതരുടെ വാദം. തുടർനടപടികൾ ഉണ്ടായില്ല.. ഇതോടെ ആരോപണം ശക്തമാക്കി കുടുംബം വീണ്ടും രംഗത്തെത്തി.പിന്നാലേയാണ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധ സംഘം അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന് ഹാജരാകാന്‍ നൽകിയ നോട്ടീസിൽ ആണ് ചികിത്സ പിഴവ് അധികൃതർ സമ്മതിക്കുന്നത്. hold
സംഭവത്തിൽ കുടുംബത്തിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
സെപ്റ്റംബർ 24ന് സഹോദരന് ഒപ്പം
കളിക്കുന്നതിനിടെ ആണ് 9 വയസ്സുകാരി വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ഒരാഴ്ചയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കുട്ടിയുടെ കൈ മുറിച്ചുമാറ്റുകയായിരുന്നു
ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി
വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ KVN പ്രൊഡക്ഷൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയം, ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി.
ജനനായകൻ സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു KVN പ്രൊഡഷൻസിന്റെ ആവശ്യം.സിനിമയുടെ റിലീസ് വൈകുന്നത്തിൽ കനത്ത നഷ്ടം നേരിടുകയാണെന്ന് കെവിഎൻ പ്രൊഡഷൻ കോടതിയെ അറിയിച്ചു.വിഷയം മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ആണെന്ന് സുപ്രീംകോടതി. ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അറിയിച്ചു.സെൻസർ ബോർഡ്,സിനിമ പുനപരിശോധന കമ്മിറ്റിക്ക് അയച്ച ഉത്തരവ് KVN നൽകിയ ഹർജിയിൽ ചോദ്യം ചെയ്യാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഇതോടെയാണ് സിനിമയുടെ നിർമ്മാതാവ് കെ വി എൻ പ്രൊഡക്ഷന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. ഹർജിക്കാരുടെ ആവശ്യപ്രകാരം ഈ മാസം 20ന് അപ്പീലിൽ തീരുമാനം എടുക്കാനും മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് കോടതി നിർദ്ദേശിച്ചു.കേസ് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിടുക്കത്തിലാണ് തീർപ്പാക്കിയത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സിനിമയ്ക്ക് യുഎഇ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം വന്നതോടെയാണ് അടിയന്തര പരിഹാരത്തിനായി KVN പ്രൊഡക്ഷൻസ് സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു സെൻസർ ബോർഡ് പുനപരിശോധന കമ്മിറ്റിക്ക് അയച്ചത്. ഇതോടെ ഈ മാസം 9ന് തീയറ്ററുകളിൽ എത്തേണ്ട ജനനായകൻ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിൽ ആയി
അനധികൃത സ്വത്ത് സമ്പാദനം, തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്
കൊച്ചി.അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം..കെ ബാബു 25 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സാമ്പാദനം നടത്തിയെന്നാണ് ED കണ്ടെത്തൽ…
2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നണ് ED അന്വേഷണത്തിലെ കണ്ടെത്തൽ..ഈ കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് ED നേരത്തെ കണ്ടെത്തിയിരുന്നു..ഇതിന് പിന്നാലെ കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ED കണ്ടുക്കെട്ടി..തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുകയും ചെയ്തു..കേസിൽ കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബുവിന് സമൻസ് അയച്ചിരിക്കുന്നത്..ഇന്ന് കലൂർ pmla കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം..ഇന്ന് ഹാജരാകാൻ കഴിയില്ല എന്ന് അഭിഭാഷകൻ മുഖനെ കോടതിയെ അറിയിക്കാനാണ് കെ ബാബുവിന്റെ തീരുമാനം..2016ൽ ബാബുവിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ചുവടുപ്പിടിച്ചാണ് ED
അന്വേഷണം ആരംഭിച്ചത്..2020 ൽ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തി.
അനധികൃതമായി സാമ്പാധിച്ച പണം കെ ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് ED യുടെ വാദം.
മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
പാലക്കാട്. മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ
പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്കൂൾമാനേജരെ അയോഗ്യനാക്കും.
ഡിസ്‌മ്പർ 18 ന് 11 വയസ്സുകാരൻ സഹപാഠിയോട് തുറന്ന് പറയുന്നതിലൂടെ ആണ് പീഡന വിവരം ആദ്യം പുറത്ത് വന്നത്. സഹപാടിയുടെ രക്ഷിതാക്കൾ അന്ന് തന്നെ സ്കൂൾ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും പോലീസിൽ അറിയിക്കാനനോ പരാതി നൽകാനോ അധികൃതർ തയാറായില്ല. വീഴ്ചൽ ചൂണ്ടി കാണിച്ചു എഇഒ ഡിഡിഇക്ക് ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ അധ്യാപികയും മാനേജ്‌മെന്റും നൽകിയ വിശദീകരണം തൃപ്തികരം അല്ലെന്ന് കണ്ടെത്തിയതോടെ ആണ് നടപടി. പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്തു.
പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റി. അധ്യാപികക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ. മറ്റ് ചില കുട്ടികളും പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
പ്രതിയായ അനിൽ എന്ന അധ്യാപകനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ എഇഒ ശിപാർശ നൽകും. മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.
കൊല്ലത്ത് ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽ ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയും
കൊല്ലം: സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു . പ്ലസ് ടു വിദ്യാർത്ഥി സാന്ദ്ര അത് ലറ്റിക് താരമാണ്.
രാഹുലും അതിജീവിതയുമായുള്ള നിര്‍ണ്ണായക ചാറ്റ് വിവരങ്ങള്‍ പുറത്ത്
പത്തനംതിട്ട.ചാറ്റ് വിവരങ്ങൾ പുറത്തുവിട്ട് ഫെനി നൈനാൻ. അതിജീവിതയുമായി സംസാരിച്ച ചാറ്റാണ് സമൂഹമാധ്യമത്തിലൂടെ ഫെനി പുറത്തുവിട്ടത്. രാഹുലിനെ ഫ്ലാറ്റിൽ എത്തി കാണണമെന്ന് അതിജീവിത പറഞ്ഞു. സ്വകാര്യത വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
അതിജീവിതയുടെ ബലാത്സംഗ പരാതി അത്ഭുതപ്പെടുത്തിയെന്ന് ഫെനി. 2024 ബലാത്സംഗം ചെയ്തയാളെ 2025 ഒക്ടോബറിൽ കാണണമെന്ന് പറഞ്ഞതിന്റെ ലോജിക്ക് എന്താണ്. അതിജീവിതയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു. അതിജീവിതയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വരാത്ത തരത്തിലാണ് സ്ക്രീൻഷോട്ട്
രണ്ടുമാസം മുമ്പ് വരെ പരാതിക്കാരി തന്നോട് സംസാരിച്ചിരുന്നു. സുരക്ഷിതമായ സ്ഥലത്ത് രാത്രിയായാലും കുഴപ്പമില്ല എന്ന് പറഞ്ഞു
കലോത്സവ വേദികൾ സജീവം… പോരാട്ടം മുറുകുന്നു
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരങ്ങൾ തകർക്കുകയാണ്. സ്വർണകപ്പിനായുള്ള വാശീയേറിയ പോരാട്ടമാണ് ഒരോ ഇനവും കഴിയും തോറും കാണുന്നത്. 249 മത്സര വിഭാഗങ്ങളിൽ 58 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. 63 ഇനങ്ങളുടെ മത്സര ഫലം പുറത്തുവന്നു.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 101 മത്സര ഇനങ്ങളാണ് ഉള്ളത് ഇതിൽ 28 എണ്ണം പൂർത്തിയായി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ആകെ യുള്ള 110 മത്സര ഇനങ്ങളിൽ 21 എണ്ണം അരങ്ങേറി. അറബിക്, സംസ്കൃത കലോത്സവങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ട്. അറബിക് കലോത്സവത്തിൽ ആകെ 19 ഇനങ്ങളുണ്ട്. ഇതിൽ 4 ഇനങ്ങൾ പൂർത്തിയായി. സംസ്കൃത കലോത്സവം 19 മത്സര ഇനങ്ങളിൽ 5 എണ്ണം പൂർത്തിയായി.
കപ്പ് വിട്ടുതരില്ലെന്ന വാശിയിൽ രണ്ടാം ദിനം 250 പോയിന്റുകളുമായി കണ്ണൂരാണ് മുന്നിൽ. വീറും വാശിയും ഒട്ടും കുറയാതെ 248 പോയിന്റുകളുമായി കോഴിക്കോട് തൊട്ട് പിന്നാലെയുണ്ട്. രണ്ട് പോയിന്റ് വ്യത്യാസത്തിൽ 246 പോയിന്റോടെ തൃശൂരും മുന്നേറുന്നു. പാലക്കാടും(238), തിരുവനന്തപുരവും (237) യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തി: രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇരുവരെയും സന്നിധാനം പൊലീസിന് കൈമാറി.
ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറന്‍സികളില്‍ കോട്ടിങ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല. അതാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.
ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി. സുനില്‍കുമാര്‍ അറിയിച്ചു.



































