തിരുവനന്തപുരം.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ്..സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കായി മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഉടനെ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും സിസ്റ്റർ റാണിറ്റ് പറഞ്ഞു..സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് കൈമാറി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം ആരംഭിച്ചത് മുതൽ വലിയ പ്രതിസന്ധി നേരിട്ടുവെന്ന് സിസ്റ്റർ റാണിറ്റ് പറയുന്നു..സഭ നേതൃത്വം അന്ന് മുതൽ മൗനം പാലിച്ചു..സഭയുടെ മൗനം വലിയ വേദനയുണ്ടാക്കി..നിത്യചിലവ് പോലും നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.
നിയമപോരാട്ടത്തിൽ മുഖ്യമന്ത്രിയെ കണ്ട് സർക്കാർ പിന്തുണ തേടിയിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പരിഗണിക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്..അത് വൈകിയാൽ സ്വന്തം നിലയിൽ നിയമപോരാട്ടം തുടരും…
കുരുവിലാങ്ങാട് മഠത്തിൽ സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ള കന്യാസ്ത്രീമാർ നേരിടുന്ന പ്രതിസന്ധി നേരത്തെ പുറത്തുവന്നിരുന്നു..ഇതിന് പിന്നാലെ മന്ത്രി ജി ആർ അനിൽ ഇടപ്പെട്ട സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ളവർക്ക് ഇന്ന് റേഷൻ കാർഡ് കൈമാറി.ജില്ലാ സപ്ലൈ ഓഫീസർ മഠത്തിലെത്തിയാണ് കാർഡുകൾ കൈമാറിയത്.
ജലന്ദർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റർ റാണിറ്റ് നൽകിയ പീഡന പരാതിയെ തുടർന്നുള്ള അപ്പീൽ നിലവിൽ ഹൈക്കോടതി പരിഗണനയിലാണ്.
കോഴിക്കോട്. വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം, അധ്യാപകനെതിരെ കേസ്.താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് കേസ്.താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനാണ്.എൻ എസ് എസ് ക്യാമ്പിൽ വെച്ച് ലൈഗിംക അതിക്രമം ഉണ്ടായതായി കൗൺസിലിംഗിന് ഇടേയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം. മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് പ്രഖ്യാപനത്തിനിടെ കെ എം മാണി സ്മാരകത്തിന് ഭൂമി നൽകി സർക്കാർ.. വാട്ടർ അതോറിറ്റിയുടെ 25 സെൻ്റ് ഭൂമിയാണ് കെ. എം. മാണി ഫൗണ്ടേഷന് മന്ത്രിസഭാ യോഗം അനുവദിച്ചത്.. കൊടിയേരി സ്മാരകത്തിന് തലശേരിയിൽ ഭൂമി അനുവദിക്കാനും, കോളേജുകളിൽ അധ്യാപക തസ്തികൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണിമാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെയാണ് കെ എം മാണി ഫൗണ്ടേഷന് ഭൂമി മന്ത്രിസഭായോഗം.. കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന സ്ഥാപനം തുടങ്ങാൻ തിരുവനന്തപുരം വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റിയുടെ 25 സെൻറ് ഭൂമിയാണ് പാട്ടത്തിന് നൽകിയത്.. 2020 ൽ കേരള കോൺഗ്രസ് എം UDF നൊപ്പമായിരുന്നപ്പോഴാണ് സ്മാരകം തുടങ്ങാൻ 5 കോടി രൂപ തോമസ് ഐസക് അനുവദിച്ചു തന്നെ മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.. തലശ്ശേരി വാടിക്കകത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തുടങ്ങാൻ 1.139 ഏക്കർ ഭൂമിയും നൽകി.. 2020-21 വര്‍ഷത്തില്‍ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുന്നത്.. മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.
കരുനാഗപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. സിറ്റിംഗ് എംഎൽഎ സി.ആർ മഹേഷിനെ നിലനിർത്താൻ കോൺഗ്രസും, മുൻ AIYF സംസ്ഥാന പ്രസിഡന്റ് സജിലാലിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐയും കരുനീക്കം നടത്തുമ്പോൾ, അപ്രതീക്ഷിത നീക്കവുമായി ബിജെപിയും രംഗത്തുണ്ട്.
ചാനൽ ചർച്ചകളിലെ ബിജെപിയുടെ കരുത്തുറ്റ മുഖവും കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.എസ്. ജിതിൻ ദേവിനെ മണ്ഡലത്തിലേക്ക് നിയോഗിക്കാനാണ് എൻ.ഡി.എ നീക്കം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ബിജെപി കാഴ്ചവെച്ച അസാമാന്യ മുന്നേറ്റത്തിന് പിന്നിൽ ജിതിൻ ദേവിന്റെ തന്ത്രങ്ങളായിരുന്നു.
കൊല്ലം കോർപ്പറേഷനിൽ പാർട്ടിയുടെ സീറ്റുകൾ 2-ൽ നിന്ന് 6-ലേക്ക് ഉയർത്തുന്നതിലും, പല വാർഡുകളിലും യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുന്നതിലും അദ്ദേഹം വഹിച്ച പങ്ക് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയതാണ്.
അടിത്തട്ടിലെ ‘മൈക്രോ മാനേജ്‌മെന്റ്’ രീതിയിലൂടെ വോട്ടുകൾ സമാഹരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മികവ് കരുനാഗപ്പള്ളിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പാർട്ടി കരുതുന്നു.
ആലപ്പുഴ ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളിൽ ജിതിൻ ദേവ് കാഴ്ചവെച്ച മികച്ച ഏകോപനവും മുന്നേറ്റവുമാണ് അദ്ദേഹത്തെ ഈ ദൗത്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രത്യേക താൽപ്പര്യവും നിർദ്ദേശവുമാണ് ജിതിൻ ദേവിനെ കരുനാഗപ്പള്ളിയിലേക്ക് എത്തിച്ചതെന്നാണ് സൂചന.
യുവമോർച്ച ജില്ലാ പ്രസിഡന്റായും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു തെളിഞ്ഞ ജിതിൻ ദേവിന് യുവാക്കൾക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ചാനൽ ചർച്ചകളിൽ വസ്തുതകൾ നിരത്തി എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ശൈലിയാണ് ജിതിന്റേത്.
അഴിമതിയും വികസന വീഴ്ചകളും അക്കമിട്ട് നിരത്തി മധ്യവർഗ്ഗ വോട്ടർമാരെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ശോഭാ സുരേന്ദ്രന്റെ ആശിർവാദത്തോടെ പുതിയ രാഷ്ട്രീയ ദൗത്യവുമായി കരുനാഗപ്പള്ളിയിലെത്തുന്ന ഈ യുവമുഖം, മണ്ഡലത്തിൽ ബിജെപിക്ക് പുതിയ ഊർജവും പ്രതീക്ഷയും നൽകുന്നു. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതോടെ കരുനാഗപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചൂട് ഇരട്ടിയാകുമെന്ന് ഉറപ്പായി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശങ്കര്‍ദാസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയായിരുന്നു അറസ്റ്റ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ശാസ്താംകോട്ട തടാക തീരത്തെ സ്വഛ ശാന്തമായ കുന്നിൽ ചരിവിൽ ഫാ.ഡോ. ഏബ്രഹാം തലോത്തിൽ സൃഷ്ടിച്ചത് പകരം വയ്ക്കാനില്ലാത്ത ഒരു വിദ്യാഭ്യാസ ചരിത്രമാണ്. മികവുമാത്രം ലക്ഷ്യമിട്ടുള്ള വിശ്രമമില്ലാത്ത ആ വിദ്യാഭ്യാസ പരിശ്രമത്തിന് ലഭിച്ച അവാർഡുകളാണ് ലോകമൊട്ടാകെ ജീവിതത്തിൻ്റെ നക്ഷത്രത്തിളക്കം നേടിയ തലോത്തിലച്ചൻ്റെ കുട്ടികൾ. നിലത്തെഴുത്താശാന്മാരുടെ കുടുംബത്തിന് അധ്യാപനത്തിലൂടെ ലഭിക്കുന്ന ആദരവും സ്നേഹവും കണ്ട് ആകൃഷ്ടനായി വളർന്ന ബാലൻ ആദ്യം ഇളയ കുട്ടികളെയും അയൽവക്കത്തെ കുട്ടികളെയും പിടിച്ചിരുത്തി പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് വൈദികനായപ്പോഴും സമൂഹത്തെ നയിക്കുന്നവനാണ് ആചാര്യനെന്ന ബോധം കൈവിട്ടില്ല.
ശാസ്താം കോട്ട തടാകതീരത്തെ സ്വഛമായ രാജഗിരിയിൽ തലോത്തിലച്ചൻ സൃഷ്ടിച്ചെടുത്ത ബ്രൂക്ക് സ്കൂളിൻ്റെ വളർച്ച നാടിൻ്റെ വികസനവുമായി ഇഴ ചേർന്നിരിക്കുന്നു. കിഴക്ക കല്ലട തലോത്തിൽ കിഴക്കതിൽ കണ്ണമത്ത് കുടുംബത്തിലെ എ ജോർജ്ജ് ചിന്നമ്മ ദമ്പതികളാണ് മാതാപിതാക്കൾ. കൊടുവിള സെൻ്റ് ഫ്രാൻസിസ് സ്കൂളിലും കിഴക്ക കല്ലട സി വി കെ എം എച്ച് എസ് എസിലും തിരുവനന്തപുരം മാർ അലോഷ്യസ് മൈനർ സെമിനാരിയിലും ആലുവ മംഗലപ്പുഴ മേജർ സെമിനാരിയിലും 11 വർഷത്തെ വൈദിക പഠനത്തിലും തുടർന്ന് ബാംഗ്ലൂരിലും ബെൽജിയത്തിലും നടന്ന ഉപരി പഠനങ്ങളിലും ഗവേഷണത്തിലും കൈമോശം വരാതിരുന്നത് രക്തത്തിൽ അലിഞ്ഞ അധ്യാപനമായിരുന്നു.
കോളജ് പഠന കാലത്താണ് ഒരു പരീക്ഷക്കെത്തിയ ഏബ്രഹാം എന്ന യുവാവ് ആദ്യമായി ശാന്തി ഭൂവായ ശാസ്താംകോട്ട കാണുന്നത്. പഠനവും ഗവേഷണവും കഴിഞ്ഞ് വൈദികനായി നാട്ടിലെത്തിയ കാലം യാദൃശ്ചികമായാണ് ശാസ്താംകോട്ട ചിന്തയിൽ വീണ്ടുമെത്തുന്നത് . തിരുവനന്തപുരത്ത് ഒരു പരിപാടിക്കിടെ ഒരു കരാറുകാരനെ പരിചയപ്പെട്ടപ്പോഴാണ് മണ്ണെടുക്കാനായി തടാക തീരത്തു വാങ്ങിയ അഞ്ചേക്കർ ഭൂമി പരിസ്ഥിതി പ്രവർത്തകർ തടത്തതിനാൽ ഉപയോഗിക്കാതെ കിടക്കുന്ന കഥ പറഞ്ഞത്. വാങ്ങിയ വില തന്നാൽ മതി എന്ന് കരാറുകാരൻ .അവിടെ പഴയ സ്വപ്നങ്ങൾ ഉറവ പൊട്ടി. ബ്രൂക്ക് അഥവാ അരുവിയുടെ ജനനമങ്ങനെ.
. അച്ഛൻ്റെ വിദ്യാലയ സ്വപ്നത്തിന് ചില സുഹൃത്തുക്കൾ തുണ നിന്നു. അങ്ങനെ പിറന്ന വിവാ ട്രസ്റ്റ് വാങ്ങിയ ഭൂമിയിൽ തകരഷീറ്റ് മേഞ്ഞചെറിയ ഒരു ഷെഡിലാണ് 2005 ൽ ബ്രൂക്ക് സ്കൂൾ പിറന്നത്. ആശയങ്ങളും ആത്മവിശ്വാസവുമായിരുന്നു ഫാ. തലോത്തിലിന് കൈമുതൽ. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സിബിഎസ്ഇ സ്കൂളുകൾ പലതുണ്ടെങ്കിലും ഒരു തൃപ്തിയില്ലായ്മ പരക്കെയുണ്ടായിരുന്നു. മികച്ചസ്കൂളിൻ്റെ അഭാവം മൂലം ഈ മേഖലയിൽ താമസിക്കാനോ ജോലി ചെയ്യാനോ ആളുകൾ മടിച്ച ഒരു കാലം . മികച്ച വിദ്യാഭ്യാസം ഇംഗ്ലീഷിൽ പ്രാവീണ്യം നേടാനുള്ള കർക്കശ പരിശീലനം എന്നിവ ബ്രൂക്ക് സ്കൂളിനെ വേറിട്ടു നിർത്തി. .
അനുമതി നൽകാനാദ്യമെത്തിയ അധികൃതർ ശ്രദ്ധിച്ചത് ഇൻ്റർ നാഷണൽ എന്ന പേരിന് കീഴേയുള്ള തകരം മേഞ്ഞ ഷെഡുകളായിരുന്നില്ല. അച്ചടക്കവും ആത്മവിശ്വാസവുമുള്ള, ഇംഗ്ലീഷിൽ അനായാസേന സംവദിക്കുന്ന കുട്ടികൾ . വ്യത്യസ്തമായ അവരുടെ യൂണിഫോം. വൈദികൻ്റെ നേതൃപാടവം തിരിച്ചറിഞ്ഞ് അവർ മടങ്ങി. സർക്കാരിൻ്റെഎല്ലാ അംഗീകാരവും നേടിയെടുത്ത് വിസ്മയം പോലെ ഒരു വർഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറി.
ഇംഗ്ലീഷ് ഭാഷ മികച്ചതാക്കുക എന്ന ലക്ഷ്യം നേടിയതിനു പിന്നാലെ സ്കൂളിൽ മൂല്യ സംരക്ഷണ പരിപാടികൾ ശാസ്ത്ര പഠനം , വായന, കല , സ്പോർട്സ് എന്നിവയിലെല്ലാം മികവുണ്ടായി കുട്ടികളുടെ സുരക്ഷയിൽ ആരോഗ്യ പരിപാലനത്തിൽ അച്ചടക്കത്തിൽ ഒക്കെ നേടിയ മികവ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെ അകലെ നിന്നു പോലും പ്രവേശനം ആഗ്രഹിച്ച് കുട്ടികൾ എത്തിച്ചേരുകയായിരുന്നു. ഡയറക്ടറായ തലോത്തിലച്ചൻ്റെ മുറിയിൽ അധ്യാപകരുടെ ഒരു പ്രയറിനു ശേഷമാണ് ക്ലാസുകൾ ആരംഭിക്കുക. അന്ന് ക്ലാസുകളിൽ ചർച്ച ചെയ്യേണ്ട വിഷയം ഫാദർ നിർദ്ദേശിക്കും. ഓരോ ക്ലാസിലും അധ്യാപകരുടെ വക ഒരു മോട്ടിവേഷൻ സ്പീച് ആദ്യമുണ്ടാകും. വായനയും നോട്ടുകുറിക്കലും നിർബന്ധം . ഓരോകുട്ടിക്കും ഓരോ ഇംഗ്ലീഷ് പത്രം ലഭിക്കുന്നുണ്ട്. വായന വളർത്താൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റ സഹകരണത്തോടെ പ്രദർശനങ്ങൾ നിർബന്ധിത വായനാ പീരീഡുകൾ എന്നിവയുണ്ട്. സ്കൂൾ റേഡിയോ , ഫുഡ് ഫെസ്റ്റ്, കുട്ടികളുടെ അപ്പൂപ്പന്മാരെയും അ മ്മൂമ്മമാരെയും സ്കൂളിലെത്തിച്ച് അവരുടെ അനുഭവം പങ്കുവയ്ക്കൽ, അലൂമ്നി മീറ്റ്, വിദേശ വിദ്യാഭ്യാസ വിചക്ഷണരെ കുട്ടികളുമായി ബന്ധപ്പെടുത്തൽ, പരിസ്ഥിതി പഠന പരിപാടികൾ, സാമൂഹിക പ്രശ്നങ്ങളിൽ കുട്ടികളെക്കൊണ്ട് കത്തുകളയക്കൽ, ഭക്ഷണ വിതരണം, വെജിറ്റബിൾ ഡേ, കാർഷിക പരിപാടികൾ,ഫുഡ് ഫെസ്റ്റ് നടത്തിയ പണം ഉപയോഗിച്ച് ശരണാലയത്തിൽ സഹായം, വയനാട്ടിൽ ദുരന്തബാധിതർക്ക് ഭവനനിർമ്മാണം എന്നിങ്ങനെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ഉതകുന്ന പരിപാടികൾ നിത്യമെന്നോണം ഇവിടെ നടക്കുന്നുണ്ട്. ബ്ലാക്ബോർഡും ചോക്കും മാറ്റി അലർജ്ജി രഹിത ക്ലാസ് മുറികൾ ആണിവിടെ. കേന്ദ്ര സർവീസിലേക്കുള്ള ജോലികൾക്ക് അടക്കം പരീക്ഷകൾക്ക് മികച്ച പരിശീലന കേന്ദ്രം പോലെ ചില പദ്ധതികൾ ഫാ തലോത്തിലിൻ്റെ ഭാവനയിൽ ഇപ്പോഴുണ്ട്. എങ്കിലും ശ്രദ്ധമറ്റു ഭാഗങ്ങളിലേക്കു മാറി സ്കൂൾ പിന്നോക്കം പോകരുത് എന്നതാണ് ക്രാന്തദർശിയായ ഈ വൈദികൻ്റെ അഭിപ്രായം. സീനിയർ ക്ലാസുകൾ മുഴുവൻ എയർ കണ്ടീഷൻ ചെയ്ത സ്മാർട്ട് ക്ലാസ്റൂമുകളാക്കുന്ന പദ്ധതിയിലേക്കാണ് സ്കൂൾ ഇനി പോകുന്നത് .
അന്തർദേശീയ റാംസർ സൈറ്റ് ആയ ശാസ്താം കോട്ടയിൽ അന്തർദേശീയ വിദ്യാഭ്യാസ മികവോടെ ബ്രൂക്ക് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്.
രാജ്‌കോട്ട്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 274 റണ്‍സ് പടുത്തുയര്‍ത്തി ഇന്ത്യ. കെഎല്‍ രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. പുറത്താകാതെ നിന്ന് 93 ബോളില്‍ 112 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടോസ് വിജയിച്ച ന്യൂസിലാന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിനായി ക്രിസ് ക്ലാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പേസര്‍ കൈലി ജേംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറില്‍ തന്നെ മൂന്ന് മെയ്ഡന്‍ ഓവറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് താളം കണ്ടെത്തിയ ശുഭ്മന്‍ ഗില്‍ അര്‍ധസെഞ്ച്വറി നേടി. 53 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രോഹിത് ശര്‍മ 12-ാം ഓവറില്‍ പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞു. 38 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. പിന്നാലെ ശുഭ്മന്‍ ?ഗില്ലും പുറത്തേക്ക് ലെഗ് സൈഡിലേക്ക് പുള്‍ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരി മിച്ചല്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് വന്ന വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യര്‍ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാര്‍ക്കാണ്. പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിയാണ്. രവീന്ദ്ര ജഡേജ 44 പന്തില്‍ 27, ഹര്‍ഷിത് റാണ നാല് പന്തില്‍ രണ്ട് റണ്‍സ് എന്നിങ്ങനെ നേടി. മുഹമ്മദ് സിറാജ് രണ്ട് റണ്‍സ് നേടി പുറത്താവാതെ നിന്നു. ന്യൂസിലാന്‍ഡനായി ക്രിസ് ക്ലാര്‍ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് 22 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിട്ടുണ്ട്. വില്‍ യങ്, ഡിരിയല്‍ മിച്ചല്‍ എന്നിവരാണ് ക്രീസില്‍
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദൃശ്യം 3 എത്തുന്നു. ചിത്രത്തിന്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ടിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ‘വര്‍ഷങ്ങള്‍ കടന്നുപോയി, എന്നാല്‍ ഭൂതകാലം പോവില്ല’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീടിന് മുന്നില്‍ നില്‍ക്കുന്ന ജോര്‍ജ് കുട്ടിയേയും കുടുംബത്തേയുമാണ് പോസ്റ്ററില്‍ കാണുന്നത്. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
സംസ്ഥാന ക്ഷീരസംഗമത്തിന്റെ വിളംബരവുമായി ജില്ലയുടെ ഗ്രാമ-നഗര വീഥികളിലേക്കെത്തി പാട്ടുവണ്ടി. ആശ്രാമം മൈതാനത്ത് ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ ന്റെ പ്രചരണാര്‍ഥമാണ് പര്യടനം. ചിന്നക്കട ബസ് ബേയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവത്കരണമുയര്‍ത്തിയുള്ള ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പാട്ടുവണ്ടിയുടെഭാഗമായ സനു കുണ്ടറ നയിക്കുന്ന നാടന്‍ പാട്ടുകളുമുണ്ടായിരുന്നു.
അഞ്ചാംലൂമൂട് സ്വകാര്യ ബസ് സ്റ്റാന്‍ഡ്, ചവറ തെക്കുംഭാഗം ക്ഷീരസംഘം, ചവറ സിവില്‍സ്റ്റേഷന്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, തൊടിയൂര്‍ ക്ഷീരസംഘം തുടങ്ങിയ സ്ഥലങ്ങളിലാണ് വണ്ടിയെത്തിയത്. കര്‍ഷകരുമായുള്ള സംവാദവും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയും നടത്തി. 15ന് ഓച്ചിറ, ശാസ്താംകോട്ട, ചെറുമൂട്, മുഖത്തല 16ന് ചാത്തന്നൂര്‍, കൊട്ടാരക്കര, വെട്ടിക്കവല 17ന് പത്തനാപുരം, അഞ്ചല്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ വണ്ടിയെത്തും.
ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടര്‍മാരായ സിനില ഉണ്ണികൃഷ്ണന്‍, ബോബി പീറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വര്‍ക്കി ജോര്‍ജ്ജ്, സുരേഖ നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എ അനീഷ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു. സന്ധ്യയ്ക്ക് 6.43ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്. തുടര്‍ന്ന് ആല്‍പ സമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു. ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. പമ്പയില്‍ നിന്നുള്ള അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ വെച്ച് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിച്ച് ആനയിച്ചത്. തുടര്‍ന്ന് വൈകിട്ട് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നട തുറന്നതിന് തൊട്ടു പുറകെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. പിന്നാലെ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി.