Home Blog Page 388

പിഎസ്‌സി ചോദ്യ പേപ്പര്‍ മാറി നല്‍കി…. ഇന്നത്തെ പരീക്ഷ റദ്ദാക്കി

ആലപ്പുഴ: പിഎസ്‌സിക്ക് ഗുരുതര വീഴ്ച. ചോദ്യ പേപ്പര്‍ മാറി നല്‍കി. ആലപ്പുഴ ലജനത് സ്‌കൂളില്‍ നടന്ന പരീക്ഷയിലാണ് ചോദ്യ പേപ്പര്‍ മാറി നല്‍കിയത്. കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യ പേപ്പറാണ് മാറിപ്പോയത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. സാങ്കേതി കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

‘ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറിപോയതിനാല്‍ ഇന്ന് 18.07.2026 ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെയുള്ള തസ്തികള്‍ക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. ഇതേ തസ്തികയ്ക്കായി രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്’, എന്നാണ് പിഎസ്‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

സംഭവത്തില്‍ അന്വേഷണം നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം. അന്വേഷണം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. പുതുക്കിയ പരീക്ഷാ തീയതിയും ഉടന്‍ പ്രഖ്യാപിക്കും.

കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതിയെ ഓടിച്ച് പിടികൂടി

ആലപ്പുഴ. കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം.ആലപ്പുഴയിൽനിന്ന് ഹരിപ്പാട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായത്.അമ്പലപ്പുഴയിൽ നിന്നും ബസ്സിൽ കയറിയ കെഎസ്ആർടിസി യൂണിഫോം ധരിച്ച് ആളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

യുവതി ഇയാളെ തല്ലിയതോടെ പ്രതി ബസ്സിൽ നിന്നിറങ്ങി ഓടുകയായിരുന്നു.ബെസ്റ്റ് ഡ്രൈവർ ആണ് പതിയെ ഓടിച്ചിട്ട് പിടിച്ചത്.യുവതിയുടെ പരാതിയിൽ പ്രതിയെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതി കെഎസ്ആർടിസി ജീവനക്കാരൻ ആണെന്നാണ് വിവരം

തിരുവന്തപുരത്ത് കോടതി  ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak


തിരുവനന്തപുരം.
പൗഡിക്കോണം സ്വദേശി രജിതയാണ് (33) ആണ് മരിച്ചത്


കോടതി സംബന്ധമായ ഒരു രേഖ നഷ്ടപെട്ടതായി എന്ന് രജിത ജീവനക്കാരോട് പറഞ്ഞിരുന്നു


വഞ്ചിയൂർ കോടതിയിലെ ടെക്നിക്കൽ വിഭാഗം ജീവനക്കാരിയാണ് രജിത*

ഈ ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളതായി രജിത വീട്ടിൽ അറിയിച്ചിരുന്നു

മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ലൈസൻസ്   റദ്ദാക്കും

കൊല്ലം. സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ലൈസൻസ്   റദ്ദാക്കും.
സംസ്ഥാനത്ത് നടത്തിയ ഡ്രൈവ് സോബർ – സ്റ്റേ എലൈവ് എന്ന പേരിൽ നടത്തിയ പരിശോധനയിലാണ്   662 പേർ പിടിയിലായത്.
ജൂലൈ എട്ട് മുതൽ 13 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്.


മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും അപകടമരണങ്ങൾക്കും ഇടയാക്കുന്നതിൻ്റെ പശ്ചാത്തലത്തിലായിരുന്നു സ്പെഷൽ ഡ്രൈവ് .മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നത് ലക്ഷ്യമിട്ട് തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിൽ 67,979 വാഹനങ്ങളാണ്  പരിശോധിച്ചത് . ഇതിൽ നിയമലംഘനം കണ്ടെത്തിയ  2,936 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
     ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക്ക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്‌സ്മെന്റ്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്ത ത്തോടെയായിരുന്നു സ്പെഷൽ ഡ്രൈവ് നടത്തിയത്.
      മദ്യപി ച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ലൈസൻസാണ് റദ്ദാക്കുക. 5 ദിവസത്തെ പരിശോധനയിൽ ഇത്രയധികം നിയമലംഘകരെ കണ്ടെത്താൻ കഴിഞ്ഞതോടെ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു . ട്രാഫിക് നിയമലംഘന ങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത വാട്‌സ്ആപ് നമ്പർ വഴി പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള ക്രമീകരണവും ഒരിക്കീട്ടുണ്ട്.


ഓപ്പറേഷൻ തണ്ടർ – കല്ലട ബാബു കുടുങ്ങി


പടിഞ്ഞാറേകല്ലട.  ഐത്തോട്ടുവാ ഭാഗത്തെ അനധികൃത വിദേശമദ്യ കച്ചവടക്കാരനും, മുൻ അബ്കാരി കേസുകളിലെ പ്രതിയുമായ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേ കല്ലട വില്ലേജിൽ ഐത്തോട്ടുവാ മുറിയിൽ മാതിരംപള്ളി തോപ്പിൽ വീട്ടിൽ  കല്ലടബാബു എന്ന് വിളിക്കുന്ന ചന്ദ്രബാബു (70) എന്നയാളെ കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ J.കൊച്ചുകോശി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ ടിയാനെ ഇന്ന് രാവിലെ മദ്യ കച്ചവടം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.മദ്യകുപ്പികൾ വീടിനു സമീപത്തെ തോടുകളിലും കല്ലട ആറിനോട് ചേർന്ന ചതുപ്പുകളിലും പല സ്ഥലങ്ങളിലായി പൂഴ്ത്തിവെക്കുകയും, പ്രദേശത്തെ തന്നെ ചില ആളുകളുടെ സഹായത്തിൽ അവരുടെ വീടുകളിലും മറ്റും സൂക്ഷിച്ചു വയ്ക്കുകയും ചെയ്ത ശേഷം ആവശ്യക്കാരെത്തുമ്പോൾ വില്പന നടത്തുകയുമായിരുന്നു പതിവ്.   പടിഞ്ഞാറെകല്ലട ഭാഗത്തെ അനധികൃത മദ്യ വില്പന തടയണമെന്ന നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു നടപടി.ഇയാളിൽ നിന്നായി 1.8 ലിറ്റർ വിദേശ മദ്യവും, വില്പന നടത്തിയ പണവും എക്‌സൈസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും.കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുന്നത്തൂർ എക്‌സൈസ് പാർട്ടി പടിഞ്ഞാറേകല്ലട ഭാഗത്തു നിന്നും 10 ലിറ്റർ ചാരയവുമായി ഒരാളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മദ്യം മയക്കുമരുന്ന് എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക് 04762835303,9400069448 എന്ന നമ്പറുകളിലും കേരള എക്‌സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തണ്ടറിന്റെ 9447178000 എന്ന നമ്പറിലും അറിയിക്കാവുന്നതാണ്.

കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ MR അജിത്ത് കുമാറിനെതിരെ വേഗത്തിൽ നടപടിക്ക് സാധ്യത

തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തില്   MR അജിത്ത് കുമാറിനെതിരെ വേഗത്തിൽ നടപടിക്ക് സാധ്യത. എന്തുകോണ്ട് നടപടിയെടുക്കേണ്ട എന്നതില് വിശദീകരണം ഇന്നു തന്നെ നല്കാന് ഡിജിപി അജിത് കുമാറിനോട് ആവശ്യപെട്ടു. ഒഴിവു വരുന്ന ഡിജിപി സ്ഥാനത്തേക്കുള്ള നിയമനത്തിനായി ഉന്നതതല സ്ക്രീനിംഗ് കമ്മിറ്റി തിങ്കഴാഴ്ച്ച നടക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള നീക്കം

കേസ്  ഡയറി തിരുത്തിയത് എഡിജിപി എംആര് അജിത്കുമാറിന്റെ ഓഫിസിലെന്ന്  ഉറപ്പിക്കുകയാാണ് പ്രത്യേക അന്വേഷണസംഘം..  പ്രതികളെത്തിയത്  അന്വേഷിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യം. ഉദ്യോഗസ്ഥരെ എഡിജിപി ശകാരിക്കുന്നത് ഇതിനെല്ലാം സിസിടിവി ദൃശ്യങ്ങള് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഇതെല്ലാം ഡിജിപിക്ക് അന്വേഷണ റിപ്പോര്ട്ടിനോപ്പം  സമര്പ്പിക്കുകയും ചെയ്തു. അതുകോണ്ട് അജിത്കുമാറിന് രക്ഷപെടല് അത്ര എളുപ്പമല്ല. ഇതിോക്കെ എന്താണ് വിശദീകരണം ന്ലകാനുള്ളത് എന്നാണ് ഡിജിപി  അജിത്കുമാറിനോട് ചോദിച്ചിട്ടുള്ളത്.  ഇന്നു വൈകിട്ടിനുള്ളില് വിശദീകരണം രേഖാമുലം നല്കാനാണ് നിര്ദ്ദേശം. ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിനുമുമ്പുള്ള ചട്ട ക്രമങ്ങള് മാത്രമാണിത്.  ഇനി ഡിജിപി തസ്തികയിലേക്ക്  എത്താനുള്ളവരില് മുമ്പന് അജിത്കുമാരാണ് പക്ഷെ നടപടി വന്നാല് യോഗ്യത ഇല്ലാതാകും. ഒഴിവുവരുന്ന തസ്തികയിലേക്ക് തിങ്കഴാഴ്ച്ച ഉന്നത തല സ്ക്രീനിംഗ് കമ്മിറ്റിയുമുണ്ട്.    അതുകോണ്ടുതന്നെ മറുപടി വൈകിപ്പിച്ച് ആ തസ്തിക നേടിയെടുക്കനാണ് അജിത് കുമാറിന്റെ നീക്കം  ഇതുണ്ടായാല് യുഡിഎഫിന് വലിയ നാണക്കേടാകും ഇതോഴിവാക്കാന് വേഗത്തില് നടപടിക്ക് തയ്യാറെടുക്കുകയാണ് ആഭ്യന്തരവകുപ്പ്.

സ്ത്രീകളിലെ പോഷകക്കുറവ് ; ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു സ്ത്രീയുടെ ശരീരം ജീവിതകാലം മുഴുവൻ അസാധാരണമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെ നിശബ്ദമായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ അദൃശ്യമായ കുറവ്.

Also Read: സ്ത്രീകളെ ശല്യംചെയ്തെന്ന് പരാതി, അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാവിന്‍റെ അസഭ്യവർഷവും ചവിട്ടും; ഇൻസ്പെക്ടറുടെ വിരലിൽ കടിച്ചു

വിട്ടുമാറാത്ത ക്ഷീണം, പൊട്ടുന്ന നഖങ്ങൾ, പെട്ടെന്നുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയെ പല സ്ത്രീകളും തിരക്കുപിടിച്ച ആധുനിക ജീവിതശൈലിയുടെ ഭാഗമായി തെറ്റിദ്ധരിക്കാറുണ്ട്. പലപ്പോഴും വിറ്റാമിനുകളുടെ കുറവാണ് ഇതിന് കാരണമാകുന്നത്. നിർദ്ദിഷ്ട പ്രായത്തിൽ സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പോഷകാഹാരം ആവശ്യമാണ്. ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും.

സ്ത്രീകളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പോഷകങ്ങളുടെ കുറവ് തിരിച്ചറിയുന്നതിനും അത് തടയുന്നതിനുമുള്ള അവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ ചെലുത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

ഇരുമ്പ്

മാസാമാസമുണ്ടാകുന്ന ആർത്തവ രക്തനഷ്ടം കാരണം സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് കുറയാം,; ഇത് പലപ്പോഴും അനീമിയയിലേക്ക് (രക്തക്കുറവിലേക്ക്) നയിക്കാറുണ്ട്. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിന് ഉത്തരവാദിയായ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീന്റെ പ്രധാന ഘടകമാണ് ഇരുമ്പ്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് ഗണ്യമായി കുറയുമ്പോൾ സ്ത്രീകൾക്ക് കടുത്ത ക്ഷീണം, ചിന്താക്കുഴപ്പം (brain fog), ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടുന്നു. കൊഴുപ്പ് കുറഞ്ഞ മാംസം, പരിപ്പ് വർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ, ഇരുമ്പ് അടങ്ങിയ ധാന്യങ്ങൾ എന്നിവയിലൂടെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാവുന്നകാണ്.

വിറ്റാമിൻ ബി 9 (ഫോളേറ്റ്)

പ്രത്യുൽപാദന ശേഷിയുള്ള പ്രായത്തിലുള്ള സ്ത്രീകൾക്ക് ഏറ്റവും അത്യന്താപേക്ഷിതമായ വിറ്റാമിനുകളിൽ ഒന്നാണ് ഫോലേറ്റ്. കോശവിഭജനത്തിനും ഡിഎൻഎ (DNA) നിർമ്മാണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഈ പ്രായത്തിൽ അപ്രതീക്ഷിതമായ ഗർഭധാരണം സാധാരണമായതിനാൽ, ശരീരത്തിൽ ഫോലേറ്റിന്റെ അളവ് കൃത്യമായി നിലനിർത്തുന്നത് വളരുന്ന ഭ്രൂണങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ‘ന്യൂറൽ ട്യൂബ്’ വൈകല്യങ്ങളെ (neural tube defects) തടയാൻ സഹായിക്കുന്നു. സിട്രസ് പഴങ്ങൾ, പയർവർഗ്ഗങ്ങൾ, അവക്കാഡോ എന്നിവ തങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.

വിറ്റാമിൻ ഡി

പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇത് രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾ, കാൻസർ, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.

മഗ്നീഷ്യം

സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രധാന ഘടകമായി വിശേഷിപ്പിക്കപ്പെടുന്ന മഗ്നീഷ്യം, ശരീരത്തിലെ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഹോർമോൺ വ്യതിയാനങ്ങൾ കാരണം നാല്പതുകളിലെത്തുന്ന സ്ത്രീകൾക്ക് ഉറക്കക്കുറവ്, പേശീവലിവ് (muscle cramps), ഉത്കണ്ഠ എന്നിവ വർധിക്കാൻ സാധ്യതയുണ്ട്. നാഡീവ്യൂഹത്തെ സ്വാഭാവികമായി ശാന്തമാക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും മഗ്നീഷ്യം സഹായിക്കുന്നു. മത്തങ്ങയുടെ വിത്തുകൾ, ബദാം, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള ഈ ശാരീരിക-മാനസിക അസ്വസ്ഥതകളെ ലഘൂകരിക്കാൻ സഹായിക്കും.

ഒമേഗ-3 ഫാറ്റി ആസിഡുകൾ

60 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഹൃദയത്തിന്റെയും സന്ധികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് നിർണായക സ്ഥാനമാണുള്ളത്. വീക്കം (inflammation) കുറയ്ക്കാൻ അസാമാന്യ ശേഷിയുള്ള ഘടകങ്ങളാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും, വീക്കം മൂലമുണ്ടാകുന്ന സന്ധിവാതം നിയന്ത്രിക്കാനും, തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വിറ്റാമിൻ കെ

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വിറ്റാമിൻ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തിൽ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

സ്ത്രീകളെ ശല്യംചെയ്തെന്ന് പരാതി, അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ യുവാവിന്‍റെ അസഭ്യവർഷവും ചവിട്ടും; ഇൻസ്പെക്ടറുടെ വിരലിൽ കടിച്ചു

കൊച്ചി: കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് യുവാവ് ആക്രമിച്ചത്.

Also Read: ചോദ്യങ്ങൾ ആ തലയ്ക്ക് മുകളിൽ വാളുപോലെ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്; ‘ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?’

വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെ കലൂർ ജങ്ഷനിലായിരുന്നു സംഭവം. നാല് യുവതികളെ ശല്യം ചെയ്യുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് എറണാകുളം വെസ്റ്റ് സബ്ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ കെ സി രതീഷും സംഘവും സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ടതോടെ ജസ്റ്റിൻ അസഭ്യം പറയുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ചവിട്ടുകയും ചെയ്തു. ഇതിനിടെ യുവാവ് ഇൻസ്പെക്ടർ കെ സി രതീഷിന്റെ ഇടത് കൈയിലെ തള്ള വിരലിലും ചൂണ്ടു വിരലിലും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

സ്ത്രീകൾക്കെതിരായ അതിക്രമം, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജസ്റ്റിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

ചോദ്യങ്ങൾ ആ തലയ്ക്ക് മുകളിൽ വാളുപോലെ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്; ‘ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?’

കണ്ണൂർ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ് കണ്ടതെന്നും അതിന്‍റെ ചെലവ് ആരാണ് വഹിച്ചതെന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞില്ലെന്ന വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യമെന്ന വിഡ്ഢിച്ചോദ്യം മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത് തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

Also Read: അതിജാഗ്രത വേണം, ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ ഇപ്പോഴും തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ് കുറിച്ചു. എം എ ബേബിയുടെ പരാമർശം വളച്ചൊടിച്ച് മൂകാംബികാ യാത്രയ്ക്ക് മതപരമായ പരിവേഷം നൽകുകയാണ് വി ഡി സതീശൻ ചെയ്തത്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദ്വേഷ പ്രചാരണത്തിന് ഒരു മുഖ്യമന്ത്രി തന്നെ ബോധപൂർവ്വം കരുക്കളൊരുക്കുന്ന അസാധാരണമായ കാഴ്ചയാണ് വാർത്താസമ്മേളനത്തിൽ കണ്ടതെന്ന് കെ കെ രാഗേഷ് ആരോപിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

ജൂലൈ നാലിന് ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി അദാനി സംഘത്തെ വിഡി സതീശൻ കണ്ടതിനെപ്പറ്റി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജൂലായ് ഏഴിന് മുഖ്യമന്ത്രിയും അദാനിയും തമ്മിലുള്ള വിഴിഞ്ഞം ഡീലിനെ ന്യായീകരിക്കാൻ ചില മാധ്യമങ്ങൾ കാണിക്കുന്ന അമിതതാല്പര്യങ്ങളെയും വിഡി സതീശനെ വിമർശിക്കുന്നവർക്കെതിരെ അത്തരം മാധ്യമങ്ങൾ കാണിക്കുന്ന അസഹിഷ്ണുതയെയും വിമർശിച്ച് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ആ കുറിപ്പിൽ ചരിത്രത്തിലാദ്യമായി ധനകാര്യം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വെച്ചിരിക്കുന്നതിന്റെ പിന്നിലെ താല്പര്യമെന്ത്? അദാനിക്ക് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ പോർട്ട് നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ വി ഡി സതീശൻ എന്തിനു തിടുക്കപ്പെട്ടു? കരാർലംഘനംനടത്തി ഓഹരിവില്പനയുമായി മുന്നോട്ടുപോകാനുള്ള ധൈര്യം അദാനിക്ക് എവിടെനിന്ന് കിട്ടി? തുടങ്ങിയ ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് ജൂലായ് 8ന് നടത്തിയ പത്രസമ്മേളനത്തിൽ ”സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം പോർട്ടിൽ എന്താണിത്ര താല്പര്യ”മെന്ന വിഡ്ഢിച്ചോദ്യം തന്റെ മഞ്ഞപത്രക്കാർക്കും വെട്ടുകിളികൾക്കും ഇട്ടുകൊടുത്ത്, ”എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്” എന്ന പതിവ് പല്ലവി ആവർത്തിച്ച് രംഗം കാലിയാക്കുകയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി! പക്ഷേ ചോദ്യങ്ങൾ വാളുപോലെ ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് ആ തലയ്ക്ക് മുകളിൽ!

”മുഖ്യമന്ത്രി അടിക്കടിക്ക് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നത് മൃദുഹിന്ദുത്വസമീപനത്തിന്റെ ഭാഗമാണെന്നും ഹൈന്ദവ സമൂഹത്തെ പ്രീണിപ്പിക്കാനുമാണെന്ന്” സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞതായി പച്ചക്കള്ളമാണ് തുടർന്ന് ജൂലായ് 15ന് നടത്തിയ പത്രസമ്മേളനത്തിൽ വിഡി സതീശൻ അവതരിപ്പിച്ചത്. ”താൻ മൂകാംബിക ഭക്തനാണെന്നും അടിക്കടി പോകുന്നത് തന്റെ അവകാശവുമാണെന്ന്” തുടർന്ന് വിഡി സതീശൻ വൈകാരികമായി പ്രഖ്യാപിക്കുകയും ചെയ്തു. മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ആ വാർത്ത അതീവ പ്രാധാന്യത്തോടെയാണ് നൽകിയത്. ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത എം.എ. ബേബിയുടെ പ്രസ്താവനയെ എത്ര സൗകര്യപൂർവ്വമാണ് വളച്ചൊടിച്ച് തന്റെ മൂകാംബികായാത്രയ്ക്ക് മതപരമായ പരിവേഷം വി ഡി സതീശൻ നൽകിയത്! കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദ്വേഷപ്രചാരണത്തിന് ഒരു മുഖ്യമന്ത്രി തന്നെ ബോധപൂർവ്വം കരുക്കളൊരുക്കുന്ന അസാധാരണമായ കാഴ്ച!

ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻ.ഡി.എ. നേതാക്കളെയും എന്തിനാണ് കണ്ടത്, അതിന്റെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമൊന്നും കിട്ടിയിട്ടില്ല, ചോദ്യം ഇപ്പോഴും പ്രസക്തമാണ്. നേരത്തേ ”കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് ഇന്ററസ്റ്റ്?” എന്ന മറുചോദ്യമായിരുന്നുവെങ്കിൽ ഇപ്പോൾ ”ഭക്തന്റെ അവകാശം” എന്ന ലളിതമായ ഉത്തരമായി അത് പരിണമിച്ചിരിക്കുന്നു!

അതിജാഗ്രത വേണം, ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിൽ; ആന്ധ്രയിൽ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അമരാവതി: രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്.

Also Read: പിടി പിരീഡിൽ കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ, കേസെടുത്ത് വാളയാർ പൊലീസ്

മരണപ്പെട്ട നാല് പേർക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി വീരപാണ്ഡ്യൻ അറിയിച്ചു. ഇതിൽ കടപ്പയിൽ നിന്നുള്ള ഒരു രോഗി തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കാക്കിനാഡയിൽ മരണപ്പെട്ടത് ഒരു പെൺകുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്‍റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.

ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ സൃഷ്ടിച്ച ഭീകരമായ കൊവിഡ് തരംഗങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി നടന്ന വാക്സിനേഷൻ ഡ്രൈവിന്‍റെ ഫലമായി 2022 മാർച്ചോടെ ഇന്ത്യയിൽ കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ആന്ധ്രയിൽ പന്ത്രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ എട്ടെണ്ണം കടപ്പയിലാണ്. ഗുണ്ടൂരിൽ രണ്ടും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഉള്ളത്. രോഗബാധിതർ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ ഒരു സമൂഹ വ്യാപന സാധ്യത നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതിൽ മൂന്ന് പേർ വീടുകളിലും രണ്ടുപേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ബാക്കി മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് നിലവിൽ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ മുൻകരുതലിന്‍റെ ഭാഗമായി മാസ്ക് ധരിക്കാനും ജനക്കൂട്ടം ഒഴിവാക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു. ജൂലൈ ഒന്നിന് ശേഷം രാജ്യത്തുടനീളം 360 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ് (115). കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, അന്തമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പരിശോധന ശക്തമാക്കി കർണാടക

അതേസമയം, ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണാടകയിൽ പരിശോധന ശക്തമാക്കി. അതിർത്തിയിൽ എട്ടിടത്ത് പരിശോധനയുണ്ട്. ആന്ധ്ര അതിർത്തിയോട് ചേർന്നാണ് പരിശോധന തുടങ്ങിയത്. സംസ്ഥാനത്ത് ജൂലൈയിൽ റിപ്പോർട്ട് ചെയ്തത് 32 കൊവിഡ് കേസുകളാണ്. കേസുകളുടെ എണ്ണം കഴിഞ്ഞ മാസത്തേതിന്‍റെ ഇരട്ടിയായി. ഇൻഫ്ലുൻസ-എ, എച്ച്1എൻ1 പനികളും കർണാടകത്തിൽ വ്യാപകമാകുന്നുണ്ട്.