27.2 C
Kollam
Saturday 18th July, 2026 | 02:51:57 PM
Home News Local ഓപ്പറേഷൻ തണ്ടർ – കല്ലട ബാബു കുടുങ്ങി

ഓപ്പറേഷൻ തണ്ടർ – കല്ലട ബാബു കുടുങ്ങി


പടിഞ്ഞാറേകല്ലട.  ഐത്തോട്ടുവാ ഭാഗത്തെ അനധികൃത വിദേശമദ്യ കച്ചവടക്കാരനും, മുൻ അബ്കാരി കേസുകളിലെ പ്രതിയുമായ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേ കല്ലട വില്ലേജിൽ ഐത്തോട്ടുവാ മുറിയിൽ മാതിരംപള്ളി തോപ്പിൽ വീട്ടിൽ  കല്ലടബാബു എന്ന് വിളിക്കുന്ന ചന്ദ്രബാബു (70) എന്നയാളെ കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ J.കൊച്ചുകോശി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ ടിയാനെ ഇന്ന് രാവിലെ മദ്യ കച്ചവടം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.മദ്യകുപ്പികൾ വീടിനു സമീപത്തെ തോടുകളിലും കല്ലട ആറിനോട് ചേർന്ന ചതുപ്പുകളിലും പല സ്ഥലങ്ങളിലായി പൂഴ്ത്തിവെക്കുകയും, പ്രദേശത്തെ തന്നെ ചില ആളുകളുടെ സഹായത്തിൽ അവരുടെ വീടുകളിലും മറ്റും സൂക്ഷിച്ചു വയ്ക്കുകയും ചെയ്ത ശേഷം ആവശ്യക്കാരെത്തുമ്പോൾ വില്പന നടത്തുകയുമായിരുന്നു പതിവ്.   പടിഞ്ഞാറെകല്ലട ഭാഗത്തെ അനധികൃത മദ്യ വില്പന തടയണമെന്ന നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു നടപടി.ഇയാളിൽ നിന്നായി 1.8 ലിറ്റർ വിദേശ മദ്യവും, വില്പന നടത്തിയ പണവും എക്‌സൈസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും.കുറച്ചു ദിവസങ്ങൾക്ക് മുൻപ് കുന്നത്തൂർ എക്‌സൈസ് പാർട്ടി പടിഞ്ഞാറേകല്ലട ഭാഗത്തു നിന്നും 10 ലിറ്റർ ചാരയവുമായി ഒരാളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മദ്യം മയക്കുമരുന്ന് എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക് 04762835303,9400069448 എന്ന നമ്പറുകളിലും കേരള എക്‌സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തണ്ടറിന്റെ 9447178000 എന്ന നമ്പറിലും അറിയിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here