25.9 C
Kollam
Friday 4th September, 2026 | 01:30:41 AM
Home News Kerala കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതിയെ ഓടിച്ച് പിടികൂടി

കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതിയെ ഓടിച്ച് പിടികൂടി

ആലപ്പുഴ. കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം.ആലപ്പുഴയിൽനിന്ന് ഹരിപ്പാട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായത്.അമ്പലപ്പുഴയിൽ നിന്നും ബസ്സിൽ കയറിയ കെഎസ്ആർടിസി യൂണിഫോം ധരിച്ച് ആളാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

യുവതി ഇയാളെ തല്ലിയതോടെ പ്രതി ബസ്സിൽ നിന്നിറങ്ങി ഓടുകയായിരുന്നു.ബെസ്റ്റ് ഡ്രൈവർ ആണ് പതിയെ ഓടിച്ചിട്ട് പിടിച്ചത്.യുവതിയുടെ പരാതിയിൽ പ്രതിയെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതി കെഎസ്ആർടിസി ജീവനക്കാരൻ ആണെന്നാണ് വിവരം