Home Blog Page 389

പ്രണയപ്പക, ബസ് കാത്തുനിന്ന യുവതിയെ പട്ടാപ്പകൽ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ബംഗളുരു.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിൽ ബസ് കാത്തുനിന്ന യുവതിയെ
പട്ടാപ്പകൽ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കാക്യപ്പടവ് സ്വദേശി ലാവണ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ
പ്രതി ചേതനായി അന്വേഷണം ഊർജിതമാക്കി പോലീസ്.


പ്രണയ പകയിലാണ് കർണാടക ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിൽ 21 കാരിയെ യുവാവ്
വെട്ടി കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ കല്ലഡ്കയിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയായിരുന്നു ലാവണ്യ. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതി ചേതൻ അവിടേക്ക് എത്തിയത്. തുടർന്ന് കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് വെട്ടുകത്തിയെടുത്ത് ലാവണ്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ ലാവണ്യയെ പ്രതി പിന്തുടർന്ന് വെട്ടി വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ചേതൻ യുവതിയെ പലതവണ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു.


സംഭവം നടന്നയുടൻ തന്നെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ലാവണ്യയുടെ അകന്ന ബന്ധത്തില്‍പെട്ടയാളായ ചേതനുമായി പ്രണയബന്ധം ുണ്ടായിരുന്നതാണെന്നും പറയപ്പെടുന്നു.

പിടി പിരീഡിൽ കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ, കേസെടുത്ത് വാളയാർ പൊലീസ്

പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ​ഗവൺമെന്റ് എച്ച്എസ്എസിലാണ് സംഭവം.

Also Read: ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ചിലർ വേട്ടയാടുന്നു: ചാണ്ടി ഉമ്മൻ എംഎൽഎ

ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയിട്ടുള്ളത്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

13 കാരിയെ ഇളയച്ഛൻ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം.13 കാരിയെ ഇളയച്ഛൻ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ കേസെടുക്കാതെ പോലീസ്. പരാതി നൽകി 5 ദിവസം പിന്നിട്ടിട്ടും കേസെടുത്തില്ല എന്നാണ് ആരോപണം.
വെള്ളറടയിൽ ആണ് സംഭവം. സ്കൂട്ടർ ഓടിച്ച് പഠിക്കുന്നതിന് ഇടയിലാണ് 13 കാരി യെ പിതാവിൻ്റെ സഹോദരൻ ക്രൂരമായി മർദ്ദിച്ചത്.

ഇക്കഴിഞ്ഞയറഴ്ചയാണ് ആതിര മനു ദമ്പതികളുടെ മകളെ പിതാവ് മനുവിൻ്റെ സഹോദരൻ നടു റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. കാലിലും കൈകളിലും ക്രൂരമായ മർദ്ദനമേറ്റ പാടുകളുമുണ്ട്. വീടിൻ്റെ പരിസരത്ത് സ്കൂട്ടർ ഓടിച്ച് പഠിച്ചതാണ് പ്രകോപന കാരണം. അസഹനീയമായ വേദനയോടെ കുട്ടിയെ അമ്മ ആതിര നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയും ഡോക്ടർ കുട്ടിക്ക് ശാരീരിക പീഡനം നേരിട്ട വിവരം പൊലീസിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. പരാതി നൽകാൻ എത്തിയ 13 കാരിയേയും അമ്മയെയും മണിക്കൂറുകൾ സ്റ്റേഷന് പുറത്ത് നിർത്തി എന്നും ആരോപണമുണ്ട്.
തൻ്റെ മകൾക്ക് നേരിട്ട അതിക്രമത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ലെന്നും മുൻ വൈരാഗ്യം മൂലമാണ് പിതൃസഹോദരൻ മർദ്ദിച്ചത് എന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.

ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ചിലർ വേട്ടയാടുന്നു,ചാണ്ടി ഉമ്മൻ എംഎൽഎ

കരുനാഗപ്പള്ളി.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടു മൂന്ന് വർഷമായെങ്കിലും ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് മകൻ കൂടിയായ ചാണ്ടിഇമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും ഇപ്പോൾ പലരും ഭ യക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനം പുതുപ്പള്ളിയിൽ വച്ച് നടത്തുന്നതിൽ പങ്കെടുക്കുന്നഉദ്ഘാടകനെ സംബന്ധിച്ചുള്ള ചില മാധ്യമങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കേരളത്തിൽ മൊത്തം വ്യാപിപ്പിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണത്തോടനുബന്ധിച്ച് നൂറു വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണവും, മുതിർന്ന കോൺഗ്രസ് നേതാവ് ടി തങ്കച്ചനെ ആദരിക്കുന്ന പരിപാടിയും ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു.

സി ആർ മഹേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പാലപ്പള്ളിൽ മുരളി അധ്യക്ഷത വഹിച്ചു കെ സി രാജൻ എം അൻസാർ ആർ രാജശേഖരൻ, അഡ്വ.കെ എ ജവാദ്, എൽ കെ ശ്രീദേവി, ബിന്ദു ജയൻ ചിറ്റുമൂല നാസർ,നജീബ് മണ്ണേൽ, മടത്തിനെത്ത് വിജയൻ, എഎ അസീസ് സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു

ടാറ്റാ ഗ്രൂപ്പ് മാത്രം 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്നല്ല താൻ ഉദ്ദേശിച്ചത്,വിവാദത്തിനു പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം ആരംഭിക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം വിവാദമായതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.ടാറ്റാ ഗ്രൂപ്പ് മാത്രം 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, വരും വർഷങ്ങളിൽ സമുദ്ര വ്യവസായ മേഖലയിലൂടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ആ തുകയിലൂടെ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കപ്പൽ നിർമ്മാണ പദ്ധതി ടാറ്റയുടെ ആലോചനയിലില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത് . ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും വലിയ തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചു എന്ന് ഇതിനർത്ഥമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത മിഷൻ സമുദ്ര’യുടെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി മുൻപ് നടത്തിയ അഭിമുഖത്തിൽ പങ്കുവെച്ചതെന്നാണ് വിശദീകരണം. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഈ പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. കൊച്ചിൻ പോർട്ട് അതോറിറ്റി ഇതിനായി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആധുനികമായ ഒരു ഷിപ്പ് ബിൽഡിംഗ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ സർക്കാർ കാണുന്നത്.

മിഷൻ സമുദ്ര കേവലം ഒരു കപ്പൽ നിർമ്മാണ യൂണിറ്റിൽ ഒതുങ്ങുന്ന പദ്ധതിയല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ദീർഘമായ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി , ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, ലോജിസ്റ്റിക്‌സ്, മാരിടൈം സേവനങ്ങൾ തുടങ്ങി അനുബന്ധ വ്യവസായങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.

ഈ പദ്ധതികളുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ ചർച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയിൽ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി നടത്തുമെന്നും, വിദേശ നിക്ഷേപകരെ ആകർഷിച്ച് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

കെഎസ്യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തില്‍ ഞങ്ങള്‍ക്ക് കാര്യമുണ്ട്,ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല ,നിങ്ങളെ അനുവദിക്കുകയുമില്ല

കൊച്ചി: ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമന വിവാദത്തിൽ കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ബാനർ. കെ എസ് യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെ എസ് യുവിന് കാര്യമുണ്ടെന്ന് ബാനറിൽ പറയുന്നു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബാനർ സ്ഥാപിച്ചത്. വിവാദമായതോടെ ഉന്നത നേതാക്കൾ ഇടപെട്ട് ബാനർ നീക്കം ചെയ്തിട്ടുണ്ട്.

എന്നാൽ, കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ച ദിവസമാണ് അലോഷ്യസ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ താൻ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ് യു- മുഖ്യമന്ത്രി വി ഡി സതീശന്‍ തര്‍ക്കം മുറുകുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കൊച്ചി തേവരയില്‍ മുഖ്യമന്ത്രിയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടും, കണ്ട ഭാവം നടിക്കാതെ വിഡി സതീശന്‍ മടങ്ങിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് എത്തിയത്.

ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല… ഉറപ്പ് നൽകി കെഎസ്ഇബി

ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് അറിയിച്ചത്.

ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ പ്രശ്‌നങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ തത്സമയം വിപണിയില്‍ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് അറിയിച്ചത്.

ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ പ്രശ്‌നങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ തത്സമയം വിപണിയില്‍ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തർ മന്ദറിൽ സംഘർഷം,സോനം വാങ്ചുക്കിൻ്റെ മുഖം മറച്ച് സമരവേദിയിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്ദറിലെ സി ജെ പി വേദിയിൽ 21 ദിവസമായി നിരാഹാര സത്യാഗ്രഹം നടത്തിവന്ന
പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരവേദിയിൽ നിന്ന് വെള്ളത്തുണി കൊണ്ട് മുഖം മറച്ചാണ് ഡൽഹി പോലീസ് കൊണ്ട് പോയത്. ദൃശ്യങ്ങൾ ലഭിക്കാതിരിക്കാനായിരുന്നു ഈ നടപടി. പോലീസ് എത്തിയതോടെ വിദ്യാർത്ഥികൾ ചെറുത്തെങ്കിലും ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൂടുതൽ പോലീസ് സേനയെ ഇവിടെ വിന്യസിച്ചു. അതിനാടകീയമായ സംഭവമായിരുന്നു ഇന്ന് രാവിലെ ജന്തർ മന്ദറിൽ നടന്നത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പുറത്തിറങ്ങാനും പോലീസ് അനുവദിച്ചില്ല .


ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ അദ്ദേഹം ഉയർത്തിയ ആവശ്യങ്ങളിൽ ഇതുവരെ കേന്ദ്രസർക്കാരിൽനിന്ന് മറുപടിയുമുണ്ടായിട്ടില്ല. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രമുഖർ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായിട്ടില്ല. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 18, ശനി

അപ്രതീക്ഷിത പവർകട്ട്: ചികിത്സയിലായിരുന്ന രോഗി മരിച്ചു

പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണം. അർദ്ധരാത്രിയോടെ വൈദ്യുതി മുടങ്ങിയിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്ന് രാവിലെ ആറു മണിയോടെ രോഗി മരണപ്പെടുകയായിരുന്നു.

വൈദ്യുതി നിയന്ത്രണത്തിൽ ഇളവ്: 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങും

വൈദ്യുതി നിയന്ത്രണത്തിൽ അയവുവരുത്താൻ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ വാക്കാൽ അനുമതി നൽകി. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് കരാർ. എന്നിരുന്നാലും മഴയില്ലാത്ത ദിവസങ്ങളിൽ വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാവില്ല.

ഇറാൻ – യു.എസ് സംഘർഷം: ആക്രമണം രൂക്ഷം

ഇറാനിലെ തെക്കൻ പ്രദേശത്തെ ജനവാസ മേഖലകളിൽ യു.എസ് ആക്രമണം നടത്തി. പാലങ്ങൾ ഉൾപ്പെടെ ബോംബിട്ട് തകർത്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ സമ്പൂർണ്ണ നശീകരണ ശൈലിയിലേക്ക് നീങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഹോർമുസിൽ തായ് കപ്പലിനു നേരെ ഇറാൻ ആക്രമണം നടത്തി.

മിഷൻ സമുദ്ര: സർക്കാർ നിലപാട് വ്യക്തമാക്കി

മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് പതിനായിരം കോടി രൂപ കേരളത്തിൽ നിക്ഷേപിക്കുമെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. പദ്ധതിയിൽ ടാറ്റ അടക്കം പല കമ്പനികൾക്കും നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കി.

ആട്സൺ എഞ്ചിനിയറിംഗിന്റെ പദ്ധതിയെ ടാറ്റാ പദ്ധതിയാക്കി അവതരിപ്പിച്ചു

സർക്കാർ അവകാശപ്പെട്ട പദ്ധതി ടാറ്റായുടെ സബ്സിഡിയറി കമ്പനിയായ ആട്സൺ എഞ്ചിനിയറിംഗിന്റെ പദ്ധതിയാണെന്ന് റിപ്പോർട്ടുകൾ. കൊച്ചിയിൽ ചെറുകപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി പദ്ധതി തുടങ്ങാൻ നേരത്തെ താത്പര്യപത്രം ഒപ്പിട്ടിരുന്നു.

വൈദ്യുതി നിയന്ത്രണം: പ്രതിപക്ഷ വിമർശനം

വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി കുറവ് മുൻകൂട്ടിക്കണ്ട് വാങ്ങാൻ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊന്നാനി ബലാത്സംഗ കേസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി

പൊന്നാനി പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മലപ്പുറം മുൻ എസ്പി സുജിത് ദാസ് അടക്കമുള്ളവർ നൽകിയ അപ്പീൽ കോടതി തള്ളി.

സർക്കാർ ആശുപത്രികളിൽ ജീവനക്കാർക്ക് പരിശീലനം

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ളവർക്കാണ് പരിശീലനം നൽകുക.

സംസ്ഥാനത്ത് മഴ തുടരുന്നു

കേരളത്തിൽ ജൂലൈ 21 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

പ്രതിപക്ഷ ഉപനേതൃപദവി: ആവശ്യവുമായി സിപിഐ

പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് അർഹതയുള്ളതാണെന്നും അത് രാഷ്ട്രീയ ആവശ്യമാണെന്നും പി. സന്തോഷ് കുമാർ എംപി പറഞ്ഞു.

കെ.ജി.സി.ഇ എൻജിനിയറിങ് പരീക്ഷകൾ റദ്ദാക്കി

പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് കെ.ജി.സി.ഇ എൻജിനിയറിങ് പരീക്ഷകൾ റദ്ദാക്കി.

അധ്യാപക പരിശീലന കേന്ദ്രത്തിൽ മോഷണം

ആലപ്പുഴ കാക്കാഴത്തെ എസ്.എൻ.വി ടി.ടി.ഐയിൽ നിന്ന് പത്ത് ഫാനുകൾ മോഷ്ടിച്ചു.

എൻ.സി.ബി ഉന്നത പദവിയിൽ മലയാളി

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടറായി മലപ്പുറം സ്വദേശി ഡോ. സി. അനീഷ് ചുമതലയേറ്റു.

ചൂരൽമല, മുണ്ടക്കൈ: പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങി

ദുരന്ത ബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം മേപ്പാടി കുന്നംപറ്റയിൽ തുടങ്ങി.

കെ.എസ്.യു അധ്യക്ഷന്റെ പ്രതികരണം

മുഖ്യമന്ത്രി ഗൗനിക്കാത്ത സംഭവത്തിൽ താൻ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.

പോലീസുകാരന്റെ പിസ്റ്റൾ മോഷണം: പ്രതികളെ വെറുതെ വിട്ടു

പിസ്റ്റൾ മോഷ്ടിച്ച കേസിൽ ഒന്നും മൂന്നും പ്രതികളെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ്യം

കേസിൽ ആരോപണ വിധേയനായിരുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂൂർ ജാമ്യം അനുവദിച്ചു.

മുഖ്യമന്ത്രിയുടെ കോളേജ് കാല ഓർമ്മകൾ

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തെങ്ങിൽ കയറിയതിന് പ്രിൻസിപ്പൽ താക്കീത് ചെയ്ത ഓർമ്മകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കുവെച്ചു.

ശശി തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു.

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ സിഐയുടെ അതിക്രമം

ബന്ധുക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിൽ സ്റ്റേഷനിൽ അതിക്രമം നടത്തിയ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ യഹിയയെ അറസ്റ്റ് ചെയ്തു.

അധ്യാപക നിയമനം: തട്ടിപ്പിനിരയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

പണം വാങ്ങി നിയമനം നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗ കേസ്: രണ്ട് പതിറ്റാണ്ടിന് ശേഷം പ്രതി പിടിയിൽ

2004-ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്നാട് സ്വദേശി സെൽവരാജ് പിടിയിലായി.

ബിജെപി നേതാവിന്റെ പരാതി

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം വ്യാജമെന്ന് കാണിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന പോലീസിൽ പരാതി നൽകി.

ഫുട്ബോൾ ലോകകപ്പ്: അവധി വേണമെന്ന് ആവശ്യം

ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

വയനാട് മുത്തങ്ങ: പോലീസ് അനാസ്ഥയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു

അപകടത്തിൽപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വിസമ്മതിച്ചതിനെത്തുടർന്ന് കുട്ടി മരിച്ചതായി ആരോപണം. ബാലാവകാശ കമ്മീഷൻ കേസെടുത്തു.

ലഹരി മരുന്ന് കേസ്: കണ്ണൂർ സ്വദേശി അറസ്റ്റിൽ

സൗദിയിൽ കൊലക്കേസിൽ വധശിക്ഷയിൽ നിന്ന് മോചിതനായ കണ്ണൂർ സ്വദേശി ഫസലുദ്ദീൻ രാസലഹരി കേസിൽ അറസ്റ്റിലായി.

വായ്പാ തട്ടിപ്പ്: ആലപ്പുഴ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ബിബിനും സൗമ്യയും പിടിയിലായി.

ദേശീയ ഷൂട്ടിംഗ് താരം കാണാതായി

കാണാതായ പതിനഞ്ചുകാരിയായ ദമയന്തി സെന്നിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ജമ്മു കശ്മീരിൽ പ്രതിഷേധം

പോലീസ് വെടിവെപ്പിൽ യുവാവ് മരിച്ചതിനെത്തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സംഘർഷം. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ്: സുപ്രീംകോടതി നോട്ടീസ്

ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

അമൃത് ഭാരത് പദ്ധതി

നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

ഡൽഹി-അമൃത്സർ-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ

എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.

ബലാത്സംഗത്തിനിരയായ പെൺകുട്ടി: ആശുപത്രികൾക്ക് സുപ്രീംകോടതിയുടെ വിമർശനം

ചികിത്സയിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

അപകടമരണം

റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ കാറിലേക്ക് തുളച്ചുകയറി ഡ്രൈവർ മരിച്ചു.

ഷെയ്ഖ് ഹസീന: കൈമാറണമെന്ന അപേക്ഷ ലഭിച്ചു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം.

ട്രംപിനെ വധിക്കാൻ ആഹ്വാനം

ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് ഒരു കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ച് ഇറാഖിലെ സായുധ സംഘം.

അമേരിക്ക: കുടിയേറ്റ ഡ്രൈവർമാർക്ക് പകരം മുൻ സൈനികർ

കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ബ്രിട്ടൻ പുതിയ പ്രധാനമന്ത്രി

ലേബർ പാർട്ടി നേതാവ് ആണ്ടി ബേണെം തിങ്കളാഴ്ച ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കും.

മെക്സിക്കോയിൽ ഭൂചലനം

മെക്സിക്കോയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

വെസ്റ്റ് ഇന്റീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു.

ജപ്തി നടപടികൾ: ആർബിഐയുടെ പുതിയ നിർദ്ദേശം

ജപ്തി ചെയ്ത സ്വത്തുക്കൾ വായ്പയെടുത്തവർക്ക് തന്നെ തിരികെ വിൽക്കാൻ കഴിയില്ലെന്ന് ആർബിഐ. പരസ്യ ലേലത്തിലൂടെ മാത്രമേ വിൽക്കാൻ പാടുള്ളൂ.

സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് തിരിച്ചടി

ഇന്ത്യൻ വിപണിയിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ വിപണി വിഹിതം ഇടിഞ്ഞു.