Home Blog Page 390

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 18, ശനി

അപ്രതീക്ഷിത പവർകട്ട്: ചികിത്സയിലായിരുന്ന രോഗി മരിച്ചു

പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണം. അർദ്ധരാത്രിയോടെ വൈദ്യുതി മുടങ്ങിയിരുന്നു. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്ന് രാവിലെ ആറു മണിയോടെ രോഗി മരണപ്പെടുകയായിരുന്നു.

വൈദ്യുതി നിയന്ത്രണത്തിൽ ഇളവ്: 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങും

വൈദ്യുതി നിയന്ത്രണത്തിൽ അയവുവരുത്താൻ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതികൂടി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ വാക്കാൽ അനുമതി നൽകി. യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് കരാർ. എന്നിരുന്നാലും മഴയില്ലാത്ത ദിവസങ്ങളിൽ വൈദ്യുതി ക്ഷാമം നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാവില്ല.

ഇറാൻ – യു.എസ് സംഘർഷം: ആക്രമണം രൂക്ഷം

ഇറാനിലെ തെക്കൻ പ്രദേശത്തെ ജനവാസ മേഖലകളിൽ യു.എസ് ആക്രമണം നടത്തി. പാലങ്ങൾ ഉൾപ്പെടെ ബോംബിട്ട് തകർത്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ സമ്പൂർണ്ണ നശീകരണ ശൈലിയിലേക്ക് നീങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഹോർമുസിൽ തായ് കപ്പലിനു നേരെ ഇറാൻ ആക്രമണം നടത്തി.

മിഷൻ സമുദ്ര: സർക്കാർ നിലപാട് വ്യക്തമാക്കി

മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് പതിനായിരം കോടി രൂപ കേരളത്തിൽ നിക്ഷേപിക്കുമെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്ന് വിശദീകരണം. പദ്ധതിയിൽ ടാറ്റ അടക്കം പല കമ്പനികൾക്കും നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കി.

ആട്സൺ എഞ്ചിനിയറിംഗിന്റെ പദ്ധതിയെ ടാറ്റാ പദ്ധതിയാക്കി അവതരിപ്പിച്ചു

സർക്കാർ അവകാശപ്പെട്ട പദ്ധതി ടാറ്റായുടെ സബ്സിഡിയറി കമ്പനിയായ ആട്സൺ എഞ്ചിനിയറിംഗിന്റെ പദ്ധതിയാണെന്ന് റിപ്പോർട്ടുകൾ. കൊച്ചിയിൽ ചെറുകപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി പദ്ധതി തുടങ്ങാൻ നേരത്തെ താത്പര്യപത്രം ഒപ്പിട്ടിരുന്നു.

വൈദ്യുതി നിയന്ത്രണം: പ്രതിപക്ഷ വിമർശനം

വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി കുറവ് മുൻകൂട്ടിക്കണ്ട് വാങ്ങാൻ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊന്നാനി ബലാത്സംഗ കേസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി

പൊന്നാനി പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മലപ്പുറം മുൻ എസ്പി സുജിത് ദാസ് അടക്കമുള്ളവർ നൽകിയ അപ്പീൽ കോടതി തള്ളി.

സർക്കാർ ആശുപത്രികളിൽ ജീവനക്കാർക്ക് പരിശീലനം

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ളവർക്കാണ് പരിശീലനം നൽകുക.

സംസ്ഥാനത്ത് മഴ തുടരുന്നു

കേരളത്തിൽ ജൂലൈ 21 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.

പ്രതിപക്ഷ ഉപനേതൃപദവി: ആവശ്യവുമായി സിപിഐ

പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് അർഹതയുള്ളതാണെന്നും അത് രാഷ്ട്രീയ ആവശ്യമാണെന്നും പി. സന്തോഷ് കുമാർ എംപി പറഞ്ഞു.

കെ.ജി.സി.ഇ എൻജിനിയറിങ് പരീക്ഷകൾ റദ്ദാക്കി

പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് കെ.ജി.സി.ഇ എൻജിനിയറിങ് പരീക്ഷകൾ റദ്ദാക്കി.

അധ്യാപക പരിശീലന കേന്ദ്രത്തിൽ മോഷണം

ആലപ്പുഴ കാക്കാഴത്തെ എസ്.എൻ.വി ടി.ടി.ഐയിൽ നിന്ന് പത്ത് ഫാനുകൾ മോഷ്ടിച്ചു.

എൻ.സി.ബി ഉന്നത പദവിയിൽ മലയാളി

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അഡീഷണൽ ഡയറക്ടറായി മലപ്പുറം സ്വദേശി ഡോ. സി. അനീഷ് ചുമതലയേറ്റു.

ചൂരൽമല, മുണ്ടക്കൈ: പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങി

ദുരന്ത ബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം മേപ്പാടി കുന്നംപറ്റയിൽ തുടങ്ങി.

കെ.എസ്.യു അധ്യക്ഷന്റെ പ്രതികരണം

മുഖ്യമന്ത്രി ഗൗനിക്കാത്ത സംഭവത്തിൽ താൻ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ.

പോലീസുകാരന്റെ പിസ്റ്റൾ മോഷണം: പ്രതികളെ വെറുതെ വിട്ടു

പിസ്റ്റൾ മോഷ്ടിച്ച കേസിൽ ഒന്നും മൂന്നും പ്രതികളെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ്യം

കേസിൽ ആരോപണ വിധേയനായിരുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂൂർ ജാമ്യം അനുവദിച്ചു.

മുഖ്യമന്ത്രിയുടെ കോളേജ് കാല ഓർമ്മകൾ

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തെങ്ങിൽ കയറിയതിന് പ്രിൻസിപ്പൽ താക്കീത് ചെയ്ത ഓർമ്മകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കുവെച്ചു.

ശശി തരൂർ എംപി ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു.

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ സിഐയുടെ അതിക്രമം

ബന്ധുക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിൽ സ്റ്റേഷനിൽ അതിക്രമം നടത്തിയ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ യഹിയയെ അറസ്റ്റ് ചെയ്തു.

അധ്യാപക നിയമനം: തട്ടിപ്പിനിരയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

പണം വാങ്ങി നിയമനം നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗ കേസ്: രണ്ട് പതിറ്റാണ്ടിന് ശേഷം പ്രതി പിടിയിൽ

2004-ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി തമിഴ്നാട് സ്വദേശി സെൽവരാജ് പിടിയിലായി.

ബിജെപി നേതാവിന്റെ പരാതി

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം വ്യാജമെന്ന് കാണിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന പോലീസിൽ പരാതി നൽകി.

ഫുട്ബോൾ ലോകകപ്പ്: അവധി വേണമെന്ന് ആവശ്യം

ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

വയനാട് മുത്തങ്ങ: പോലീസ് അനാസ്ഥയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു

അപകടത്തിൽപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വിസമ്മതിച്ചതിനെത്തുടർന്ന് കുട്ടി മരിച്ചതായി ആരോപണം. ബാലാവകാശ കമ്മീഷൻ കേസെടുത്തു.

ലഹരി മരുന്ന് കേസ്: കണ്ണൂർ സ്വദേശി അറസ്റ്റിൽ

സൗദിയിൽ കൊലക്കേസിൽ വധശിക്ഷയിൽ നിന്ന് മോചിതനായ കണ്ണൂർ സ്വദേശി ഫസലുദ്ദീൻ രാസലഹരി കേസിൽ അറസ്റ്റിലായി.

വായ്പാ തട്ടിപ്പ്: ആലപ്പുഴ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

യുവതികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ബിബിനും സൗമ്യയും പിടിയിലായി.

ദേശീയ ഷൂട്ടിംഗ് താരം കാണാതായി

കാണാതായ പതിനഞ്ചുകാരിയായ ദമയന്തി സെന്നിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ജമ്മു കശ്മീരിൽ പ്രതിഷേധം

പോലീസ് വെടിവെപ്പിൽ യുവാവ് മരിച്ചതിനെത്തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സംഘർഷം. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ്: സുപ്രീംകോടതി നോട്ടീസ്

ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

അമൃത് ഭാരത് പദ്ധതി

നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

ഡൽഹി-അമൃത്സർ-കത്ര ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ

എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.

ബലാത്സംഗത്തിനിരയായ പെൺകുട്ടി: ആശുപത്രികൾക്ക് സുപ്രീംകോടതിയുടെ വിമർശനം

ചികിത്സയിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

അപകടമരണം

റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ കാറിലേക്ക് തുളച്ചുകയറി ഡ്രൈവർ മരിച്ചു.

ഷെയ്ഖ് ഹസീന: കൈമാറണമെന്ന അപേക്ഷ ലഭിച്ചു

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം.

ട്രംപിനെ വധിക്കാൻ ആഹ്വാനം

ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് ഒരു കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ച് ഇറാഖിലെ സായുധ സംഘം.

അമേരിക്ക: കുടിയേറ്റ ഡ്രൈവർമാർക്ക് പകരം മുൻ സൈനികർ

കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ബ്രിട്ടൻ പുതിയ പ്രധാനമന്ത്രി

ലേബർ പാർട്ടി നേതാവ് ആണ്ടി ബേണെം തിങ്കളാഴ്ച ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേൽക്കും.

മെക്സിക്കോയിൽ ഭൂചലനം

മെക്സിക്കോയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

വെസ്റ്റ് ഇന്റീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു.

ജപ്തി നടപടികൾ: ആർബിഐയുടെ പുതിയ നിർദ്ദേശം

ജപ്തി ചെയ്ത സ്വത്തുക്കൾ വായ്പയെടുത്തവർക്ക് തന്നെ തിരികെ വിൽക്കാൻ കഴിയില്ലെന്ന് ആർബിഐ. പരസ്യ ലേലത്തിലൂടെ മാത്രമേ വിൽക്കാൻ പാടുള്ളൂ.

സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് തിരിച്ചടി

ഇന്ത്യൻ വിപണിയിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ വിപണി വിഹിതം ഇടിഞ്ഞു.

എക്‌സൈസിനു നേരെ അക്രമം:ഒരാൾ അറസ്റ്റിൽ

ശാസ്താംകോട്ട :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിനു നേരെ അക്രമം അഴിച്ചുവിടുകയും സ്വയം മുറിവുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.

ശാസ്താംകോട്ട പനപ്പെട്ടി കൂരമ്പലേത്ത്‌ ഉന്നതിയിൽ കൂരമ്പലേത്ത് പടിഞ്ഞാറ്റതിൽ സുലൈമാൻ മകൻ അനീഷ് സുലൈമാൻ (32) നെ യാണ് ശാസ്താംകോട്ട പോലിസ് അറസ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.കൂട്ടാളിയായ പോരുവഴി കമ്പലടി ഇടതുണ്ടിൽ വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന ബാദുഷ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അനീഷ് സുലൈമാൻ  ടിയാൻ താമസിക്കുന്ന പനപ്പെട്ടിയിലെ വീട്ടിൽ വച്ച് വിദേശ മദ്യം വിൽപ്പന നടത്തുന്നതായും MDMA യും കഞ്ചാവും എത്തിച്ചു ടി വീട്ടിൽ വച്ച് ചെറിയ പൊതികളിലാക്കി യുവാക്കൾക്കും കുട്ടികൾക്കും വില്പന നടത്തുന്നതായും ചെറുപ്പക്കാർ ഇവിടെ എത്തി ലഹരി ഉപയോഗിക്കുന്നതായും നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറിന്റെ നിർദ്ദേശപ്രകാരം എക്‌സൈസ് പാർട്ടി പരിശോധനക്കായി എത്തിയപ്പോഴായിരുന്നു സംഭവം.എക്‌സൈസ് പാർട്ടി അറിയിച്ചതനുസരിച്ചു ശാസ്താംകോട്ട പോലിസ് സ്ഥലത്തെത്തുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ടിയാന്മാർക്കെതിരെ കേസെടുത്തു അനീഷ് സുലൈമാനെ റിമാൻഡ് ചെയ്യുകയുമായിരുന്നു.സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി ബാദുഷയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ശാസ്താംകോട്ട പോലിസ് അറിയിച്ചു.

പൊലീസുകാരന്റെ കയ്യില്‍ നിന്നും തോക്ക് മോഷ്ടിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ: പൊലീസുകാരന്റെ കയ്യില്‍ നിന്നും തോക്ക് മോഷ്ടിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ടു.
2022 ജൂണില്‍ ആലപ്പുഴ ഏആര്‍ ക്യാമ്പില്‍ നിന്നും പ്രതിക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് പോയ പൊലീസുകാരന്റെ ബെല്‍റ്റിന്റെ പൗച്ചില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റല്‍ ആലപ്പുഴ റബ്ബര്‍ ഫാക്ടറി ജംഗ്ഷനില്‍ എത്തിയ സമയം ബസില്‍ വച്ച് പ്രതികളായ യദു കൃഷ്ണനും,സന്ധ്യയും മോഷടിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതി ജഡ്ജി രേഷ്മ ആര്‍ എസ് ഒന്നാം പ്രതി യദു കൃഷ്ണനെയും, മൂന്നാം പ്രതി സന്ധ്യയെയും വെറുതെ വിട്ട് ഉത്തരവായി. കേസില്‍ രണ്ടാം പ്രതി നാളിതുവരെ വിചാരണ നേരിട്ടിട്ടില്ല. കേസിൽ ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ. വി ദീപക്, അഡ്വ. റമീസ് രാജ, അഡ്വ. ഹൃദ്യ ആർ നായർ എന്നിവരും മൂന്നാം പ്രതിക്കായി ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ സുധീഷ് റ്റി റ്റി, അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസിൽ അഡ്വ ശ്രീവിദ്യ. എസ് എന്നിവരും ഹാജരായി.

ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു, വിടവാങ്ങിയത് ലോകം കണ്ട മികച്ച ഓൾ റൗണ്ടർ

ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. സോബേഴ്സിന്റെ മരണത്തോടെ ക്രിക്കറ്റിലെ സുവർണ്ണ യുഗത്തിനാണ് അവസാനമാകുന്നത്. ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു അ​ദ്ദേഹം.

1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. ഈ സ്കോർ പിന്നീട് ബ്രയാൻ ലാറ തകർത്തു.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്‌സ്,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്. 1975-ൽ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് ‘നൈറ്റ്ഹുഡ്’ (സർ പദവി) നൽകി. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.

ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

പൊന്നാനിയിൽ ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ചെരുപ്പ് കട കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കടയിൽ സിഗരറ്റ് കവറിൽ ഒളിപ്പിച്ചനിലയിൽ മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു.

കട നടത്തിപ്പുകാരായ പൊന്നാനി പടിഞ്ഞാറെവളപ്പിൽ അൻസാർ (32), അച്ചിവീട്ടിൽ അൻസാർ (30) എന്നിവരെയാണ് പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്ഐമാരായ ഷീബു, അനന്തലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, എസ് പ്രശാന്ത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ടിജിൻ, പ്രസൂൺ, നിഖിൽ, സജിൽ എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.

ഇവരിൽനിന്നും 0.75ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസിന് വിവരം നൽകിയ കാര്യത്തിന് വീട് കയറി ആക്രമിച്ച കേസിലും വധശ്രമ കേസുകളിലും പ്രതികളാണ് ഇവർ. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ലോകകപ്പ് വിജയത്തിന്റെ എക്കാലത്തെയും വിലമതിക്കാനാകാത്ത ഓർമ്മപ്പെടുത്തലായി ജേതാക്കൾക്ക് ‘സ്പെഷ്യൽ മോതിരം’ സമ്മാനം!

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ലോകകിരീടം ചൂടുന്ന ജേതാക്കൾക്ക് ഐതിഹാസികമായ ലോകകപ്പ് ട്രോഫിക്കൊപ്പം സവിശേഷമായ ‘ഫിഫ ലോകകപ്പ് ചാംപ്യൻഷിപ്പ് റിങ്ങുകളും’ സമ്മാനിക്കുന്നു. വിജയത്തിന്റെ ഈ പുതിയ പ്രതീകം വരാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തോടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഞായറാഴ്ച (ജൂലൈ 19) ഈസ്റ്റ് റഥർഫോർഡിലെ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്പെയിനും അർജന്റീനയും തമ്മിലാണ് ചരിത്ര പോരാട്ടം.


ഈ പ്രത്യേക മോതിരത്തിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ രൂപവും, മറുവശത്ത് കിരീടം നേടുന്ന രാജ്യത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക രൂപകൽപ്പനയുമാണ് ഉണ്ടായിരിക്കുക. ഇത്തരത്തിലുള്ള 2,026 മോതിരങ്ങളുടെ പരിമിതകാല കളക്ഷൻ ഫിഫ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 30 എണ്ണം ലോകകപ്പ് ജേതാക്കൾക്കായി മാറ്റിവെക്കുകയും ബാക്കിയുള്ള 1,996 എണ്ണം ലോകമെമ്പാടുമുള്ള ആരാധകർക്കായി ലഭ്യമാക്കുകയും ചെയ്യും.

ഫൈനൽ മത്സരത്തിന് തൊട്ടുപിന്നാലെ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷങ്ങൾക്കിടയിൽ വിജയികളായ ടീമിന്റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താത്കാലിക ചാംപ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനിക്കും. ജേതാക്കൾക്കായുള്ള 30 മോതിരങ്ങളുടെ അന്തിമ രൂപം പിന്നീട് ഓരോ കളിക്കാരന്റെയും അളവുകൾക്കനുസരിച്ച് പ്രത്യേകം നിർമിച്ച് ഔദ്യോഗികമായി കൈമാറും. താരങ്ങൾക്ക് ഈ മോതിരം അവരുടെ ലോകകപ്പ് വിജയത്തിന്റെ എക്കാലത്തെയും വിലമതിക്കാനാകാത്ത ഓർമ്മപ്പെടുത്തലായി മാറും.

ആഞ്ഞിലിമൂട് തൈപ്പറമ്പിൽ വീട്ടിൽ സ്റ്റാൻസി നെപ്പോളിയൻ നിര്യാതയായി

ശാസ്താംകോട്ട:ആഞ്ഞിലിമൂട് തൈപ്പറമ്പിൽ വീട്ടിൽ റിട്ട:കൊല്ലം ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ എൽ.നെപ്പോളിയന്റെ ഭാര്യ സ്റ്റാൻസി നെപ്പോളിയൻ (79) നിര്യാതയായി.സംസ്കാരം ശനി രാവിലെ9.30ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ.

മക്കൾ:അനിത നെപ്പോളിയൻ (റിട്ട.മേജർ ആർമി),ബിന്ദു നെപ്പോളിയൻ (അസിസ്റ്റന്റ് മാനേജർ ബാങ്ക് ഓഫ് ബറോഡ,എറണാകുളം ബ്രാഞ്ച്),ബീന നെപ്പോളിയൻ (അസിസ്റ്റന്റ് മാനേജർ കെഎസ്എഫ്ഇ, എറണാകുളം ബ്രാഞ്ച്).മരുമക്കൾ:ജേക്കബ് മത്തായി,മാത്യു തോമസ്,എഡ്‌വേർഡ് പോൾ.

വിദ്യാർഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു മരണം… മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ കോളജ് വിദ്യാർഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു മരണം. മൂന്ന് വിദ്യാർഥികൾക്കും ഒരു നാട്ടുകാരനും അപകടത്തില്‍ പരുക്കേറ്റു. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. ഉച്ചയോടെ മുണ്ടൂർ ഒൻപതാം മൈലിൽ വച്ചാണ് അപകടം. 


പള്ളിയിൽ പോയ ശേഷം വിദ്യാർഥികൾ തിരിച്ച് കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഇവർക്ക് ഇടയിലേക്ക് പറഞ്ഞു കയറുകയായിരുന്നു. മുഹമ്മദ് ഫർഹാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. 


ആശുപത്രി മാലിന്യം മലമ്പുഴ പ്ലാന്‍റിൽ എത്തിച്ച ശേഷം തിരിച്ച് കാസർകോട് ഭാഗത്തേക്ക് പോകുമ്പോഴാണ് ഐഎംഎയുടെ ലോറി അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. മഴക്കാലം തുടങ്ങിയത് മുതൽ മുണ്ടൂർ-തൂത സംസ്ഥാന പാത സ്ഥിരം അപകട മേഖലയാകുകയാണ്.

നീറ്റ് യു.ജി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബി. നീരജിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അഭിനന്ദിച്ചു

ഇരുപത്തിരണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് യു.ജി പരീക്ഷയില്‍ ദേശീയതലത്തില്‍ 89-ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ കൊല്ലക സ്വദേശി ബി. നീരജിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അഭിനന്ദിച്ചു. നീരജിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും അഭിനന്ദനം അറിയിച്ചു. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നീരജ് കൈവരിച്ച തിളക്കമാര്‍ന്ന വിജയം നാടിനാകെ അഭിമാനത്തിന് വക നല്‍കുന്നതാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

നീരജിനെ അഭിനന്ദിക്കാന്‍ എംപിയോടൊപ്പം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് നിഷാ സുനീഷ്, ആര്‍എസ്പി ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍ വടക്കുംതല, കൊറ്റതൈയ്യില്‍ സലീം, ഗണേഷ് റാവൂ, അബ്ദുല്‍ സലാം, ബലഭദ്രന്‍ നഹാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ചിലർ വേട്ടയാടുന്നു: ചാണ്ടി ഉമ്മൻ എംഎൽഎ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടു മൂന്ന് വർഷമായെങ്കിലും  ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് മകൻ കൂടിയായ ചാണ്ടിഇമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ഓർമ്മകളെ പോലും ഇപ്പോൾ പലരും ഭ യക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനം പുതുപ്പള്ളിയിൽ വച്ച് നടത്തുന്നതിൽ പങ്കെടുക്കുന്നഉദ്ഘാടകനെ സംബന്ധിച്ചുള്ള  ചില മാധ്യമങ്ങളുടെ റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കേരളത്തിൽ മൊത്തം വ്യാപിപ്പിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണത്തോടനുബന്ധിച്ച് നൂറു വിദ്യാർത്ഥികൾക്ക്  സൗജന്യമായി സൈക്കിൾ  വിതരണവും, മുതിർന്ന കോൺഗ്രസ് നേതാവ് ടി തങ്കച്ചനെ ആദരിക്കുന്ന പരിപാടിയും ചാണ്ടി ഉമ്മൻ  എംഎൽഎ നിർവഹിച്ചു. സി ആർ മഹേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പാലപ്പള്ളിൽ മുരളി അധ്യക്ഷത വഹിച്ചു കെ സി രാജൻ എം അൻസാർ ആർ രാജശേഖരൻ, അഡ്വ.കെ എ ജവാദ്, എൽ കെ ശ്രീദേവി, ബിന്ദു ജയൻ ചിറ്റുമൂല നാസർ,നജീബ് മണ്ണേൽ, മടത്തിനെത്ത്  വിജയൻ, എഎ അസീസ് സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു