Home Blog Page 391

ഫിഫ ലോകകപ്പ് ഫൈനൽ: സമാപന ചടങ്ങിൽ താരപ്പൊലിമ; ചരിത്രത്തിലാദ്യമായി ഹാഫ് ടൈം ഷോയും



48 ടീമുകൾ പങ്കെടുത്ത ചരിത്രത്തിലെ ആദ്യ ലോകകപ്പിന്റെ സമാപന ചടങ്ങുകൾ അതീവ ഗംഭീരമാക്കാനാണ് ഫിഫയുടെ തീരുമാനം. ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെയാണ് നേരിടുന്നത്.
മത്സരത്തിന് മുൻപായി ലോകത്തെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കുന്ന സമാപന ചടങ്ങുകൾ നടക്കും.

ലൗറ പോസിനി, നിക്കോൾ ഷെർസിംഗർ, റോബി വില്യംസ്, ഐഷോസ്പീഡ് തുടങ്ങിയവർക്കൊപ്പം ഹോളിവുഡ് താരം ടോം ക്രൂയിസും ചടങ്ങിൽ അതിഥിയായി എത്തും. മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഗായിക ജെന്നിഫർ ഹഡ്‌സൺ അമേരിക്കൻ ദേശീയ ഗാനം ആലപിക്കും.


സംഗീതം, സംസ്കാരം, ഫുട്ബോൾ എന്നിവ ഒത്തുചേരുന്ന ഒരു വലിയ ആഘോഷമായിരിക്കും ഈ സമാപന ചടങ്ങെന്ന് ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹൈമോ ഷിർഗി പറഞ്ഞു.


ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിനിടയിൽ 25 മിനിറ്റ് നീളുന്ന ഒരു ഹാഫ് ടൈം ഷോ ഉണ്ടായിരിക്കും. ‘ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടി’നെ സഹായിക്കുന്നതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.


ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും ഫുട്ബോൾ അവസരങ്ങളും നൽകുന്നതിനായി 100 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.


കോൾഡ്‌പ്ലേയുടെ ക്രിസ് മാർട്ടിൻ ക്യൂറേറ്റ് ചെയ്യുന്ന ഈ ഷോയിൽ മഡോണ, ഷാക്കിറ, ജസ്റ്റിൻ ബീബർ, ബിടിഎസ് തുടങ്ങിയ ആഗോള സൂപ്പർ താരങ്ങൾ അണിനിരക്കും.

ഞായറാഴ്ച (ജൂലൈ 19) നടക്കുന്ന ഫൈനലിൽ ഇന്ത്യൻ സമയം രാത്രി 11:00-ന് സമാപന ചടങ്ങുകൾ ആരംഭിക്കും. കിക്കോഫിന് 90 മിനിറ്റ് മുൻപാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12:30-നാണ്.

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി

തിരുവനന്തപുരം: ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി. പിന്നീട് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലാണ് സംഭവം. ആറാം നിലയിലേക്ക് പോയപ്പോഴാണ് കുടുങ്ങിയത്. അമിത ഭാരം കാരണമാണ് കുടുങ്ങിയതെന്നാണ് വിവരം. പിന്നീട് തന്നെ രക്ഷപ്പെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ അദ്ദേഹം ഷാൾ അണിയിച്ചു ആദരിച്ചു.

റവ .റ്റി.ദേവപ്രസാദ് കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി റവറ്റി.ദേവപ്രസാദിനേയും വൈസ് പ്രസിഡൻ്റ് ആയി ഇവാ.എം.കെ. റിജോഷിനെയും തെരഞ്ഞെടുത്തു
കാട്ടായിക്കോണം സ്വദേശിയായ റവ .റ്റി ദേവപ്രസാദ് സി എസ് ഐ ദക്ഷിണ കേരള മഹായിടവക
സാഹിത്യ സമിതി സെക്രട്ടറിയായും
ആറാമട ഡിസ്ട്രിക്ട് ചെയർമാൻ ആയും പ്രവർത്തിച്ചു വരുന്നു.
നെല്ലിമൂട് സ്വദേശിയായ എം കെ റിജോഷ് പെരുങ്കടവിള മൈലാടുംപാറ സി എസ് ഐ സഭയുടെ ശുശ്രൂഷകനാണ്.

ശാസ്താംകോട്ടയിൽ എക്‌സൈസിനു നേരെ അക്രമം:ഒരാൾ അറസ്റ്റിൽ

ശാസ്താംകോട്ട :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിനു നേരെ അക്രമം അഴിച്ചുവിടുകയും സ്വയം മുറിവുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ശാസ്താംകോട്ട പനപ്പെട്ടി കൂരമ്പലേത്ത്‌ ഉന്നതിയിൽ കൂരമ്പലേത്ത് പടിഞ്ഞാറ്റതിൽ സുലൈമാൻ മകൻ അനീഷ് സുലൈമാൻ (32) നെ യാണ് ശാസ്താംകോട്ട പോലിസ് അറസ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.കൂട്ടാളിയായ പോരുവഴി കമ്പലടി ഇടതുണ്ടിൽ വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന ബാദുഷ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അനീഷ് സുലൈമാൻ ടിയാൻ താമസിക്കുന്ന പനപ്പെട്ടിയിലെ വീട്ടിൽ വച്ച് വിദേശ മദ്യം വിൽപ്പന നടത്തുന്നതായും എംഡി എം എ യും കഞ്ചാവും എത്തിച്ചു വീട്ടിൽ വച്ച് ചെറിയ പൊതികളിലാക്കി യുവാക്കൾക്കും കുട്ടികൾക്കും വില്പന നടത്തുന്നതായും ചെറുപ്പക്കാർ ഇവിടെ എത്തി ലഹരി ഉപയോഗിക്കുന്നതായും നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറിന്റെ നിർദ്ദേശപ്രകാരം എക്‌സൈസ് പാർട്ടി പരിശോധനക്കായി എത്തിയപ്പോഴായിരുന്നു സംഭവം.എക്‌സൈസ് പാർട്ടി അറിയിച്ചതനുസരിച്ചു ശാസ്താംകോട്ട പോലിസ് സ്ഥലത്തെത്തുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ഇവർക്കെതിരെ കേസെടുത്ത് അനീഷ് സുലൈമാനെ റിമാൻഡ് ചെയ്യുകയുമായിരുന്നു.സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതി ബാദുഷയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ശാസ്താംകോട്ട പോലിസ് അറിയിച്ചു.

കല്ലുംതാഴത്ത് പുതിയ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കായി പഠനറിപ്പോര്‍ട്ട്

ദേശീയപാതവികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത് പുതിയ റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, വിഷ്ണുമോഹന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന് ചേമ്പറിലെത്തി കൈമാറി.
എന്‍ എച്ച് 744, എന്‍ എച്ച് 66ന്റെ സര്‍വീസ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് നിലവില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലത്തിന്റെ അതിരുകളിലായി രണ്ട് സര്‍വീസ് ആര്‍.ഒ.ബികള്‍ പണിയുന്നത്. ദേശീയപാത അതോറിറ്റിക്ക് നല്‍കുന്ന പ്രൊപ്പോസലില്‍ പഠനറിപ്പോര്‍ട്ട് ഉള്‍പ്പെടുത്തും. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എം.പി നിര്‍ദേശം നല്‍കി.
കല്ലുംതാഴം മേല്‍പ്പാലനിര്‍മാണം ജൂലൈ അവസാനത്തോടെ തീര്‍ക്കാനാകുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍വീസ് ആര്‍.ഒ.ബികളും  യാഥാര്‍ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നും അറിയിച്ചു.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ വിദഗ്ധര്‍, ദേശീയപാത ഡെപ്യൂട്ടി കലക്ടര്‍ എം.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ച സ്

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് പറഞ്ഞു .
കെസിസി തിരുവനന്തപുരം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സർക്കാരിൻ്റെ അവഗണന മാത്രം ലഭിക്കുന്ന സമൂഹമായി ക്രൈസ്തവ വിഭാഗത്തെ തള്ളിയിടാനുള്ള ശ്രമങ്ങളെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് റവ എ ആർ നോബിൾ അധ്യക്ഷനായി. ജില്ലാ
സെക്രട്ടറി റവ ഡോ എൽ റ്റി പവിത്ര സിങ്, റവ .റ്റി ദേവപ്രസാദ്, റവ ഡബ്ളിയു. ലിവിങ്സ്റ്റൺ, റവ രതീഷ് വെട്ടുവിളയിൽ പുഷ്പലത നെൽസൺ,
ജെ വിജയരാജ്, മേജർ റ്റി.ഇ. സ്റ്റീഫൻസൺ , ജെ വർഗ്ഗീസ് , റവ ആർ വി സോണി, ഇവാ എം ജെ റിജോഷ് , റവ. അരുൾദാസ് , ഷിബു കെ.
എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡൻ്റായി റവ.റ്റി ദേവപ്രസാദിനേയും, വൈസ് പ്രസിഡൻ്റായി ഇവാ. എം കെ റിജോഷിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 15 ന് മുമ്പ് അസംബളി മണ്ഡലങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.

മസ്റ്ററിംഗ് നടത്തണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍  2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുളള ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തരം സെപ്തംബര്‍ 30നകം  പൂര്‍ത്തീകരിക്കണം.   ഫോണ്‍: 0474-2749847.
                                                 
*വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം*

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സെപ്റ്റംബര്‍ 30-നകം വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി ‘ജീവന്‍രേഖ’ പോര്‍ട്ടലിലൂടെ ബയോമെട്രിക് രീതിയിലാണ് മസ്റ്ററിംഗ് നടത്തേണ്ടത്.  പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി, കയര്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവര്‍ക്കാണ് മസ്റ്ററിംഗ് ബാധകം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2026 നവംബര്‍ മുതല്‍ പെന്‍ഷന്‍ തടസ്സപ്പെടും.

അരിനല്ലൂർ വില്ലി ഭവൻ വീട്ടിൽ റിട്ട എസ്ഐ വിൽഫ്രഡ്‌ തോമസ് അന്തരിച്ചു

അരിനല്ലൂർ വില്ലി ഭവൻ വീട്ടിൽ വിൽഫ്രഡ്‌ തോമസ് ( റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ ) അന്തരിച്ചു..! സംസ്ക്കാരം ഇന്ന് 17/07/2026 നാലിന് അരിനല്ലൂർ സെന്റ് ജോർജ്ജ് ദേവാലയത്തിൽ.

കാപ്പാ പ്രതി ‘സുന്ദരി ബാർ’ ഉടമ ശാസ്താംകോട്ട എക്സൈസിന്റെ പിടിയിൽ

ശാസ്താംകോട്ട. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി വീട്ടില്‍ ചാരായം വില്‍പന നടത്തിയ കേസില്‍ യുവതി അറസ്റ്റിലായി ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്‌. S ഉം പാർട്ടിയും നടത്തിയ പരിശോധനയിൽ ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസിൽ ജനാർദ്ദനന്റെ ഭാര്യ ബിന്ദു ജനാർദ്ദനൻ(48)ആണ് പിടിയിലായത്. സുന്ദരി ബാര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന താമസ സ്ഥലത്ത് മദ്യവില്‍പ്പന നടത്തിയതും അക്രമം നടത്തിയതുമായി നിരവധി കേസുകളുണ്ട്. നിലവിലെ അബ്കാരി നിയമത്തിനു വിരുദ്ധമായി വീട്ടിൽ ചാരായം വില്പനയ്ക്കായി സൂക്ഷിച്ച കുറ്റത്തിന് ആണ് അറസ്റ്റ് ., തൊണ്ടിയായി 800 ML ചാരായം ബന്തവസിലെടുത്ത്, നിയമാനുസരണം രേഖകൾ തയ്യാറാക്കി അബ്കാരി നിയമപ്രകാരം 8(1), 8(2) എന്നീ സെക്ഷൻസ് ചുമത്തി CR. NO. 134/2026 ആയി കേസ്എടുത്തു

പാർട്ടിയിൽ, പ്രിവന്റ്റീവ് ഓഫീസർ ഹരികൃഷ്ണൻ, പ്രിവന്റ്റീവ് ഓഫീസർ(gr) വിജു. C. A, വനിതാ പ്രിവന്റ്റീവ് ഓഫീസർ(gr) റസ്മിയ. Z, CEO മാരായ പ്രേംരാജ്. R, സുജിത് കുമാർ. M. S, അതുൽ കൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ, CEO Driver വിനീഷ്. V. G എന്നിവർ ഉണ്ടായിരുന്നു.

മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധം,സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍

തിരുവനന്തപുരം: കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകലില്‍ പ്രതികള്‍ക്കായി തിരച്ചില്‍. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനില്‍ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പ്രതികള്‍ അനില്‍കുമാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോയി നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മര്‍ദ്ദിക്കുകയായിരുന്നു. ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം.അനില്‍ കുമാറിന്റെ മകനെയും അക്രമികള്‍ വിളിച്ചുവരുത്തി ആക്രമിച്ചു. അനില്‍ കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. പ്ലെയര്‍ ഉപയോഗിച്ച് മകന്‍ അച്ചുവിന്റെ വിരലുകള്‍ക്കും പരിക്കേല്‍പ്പിച്ചു.

അമ്മയെ കൂടി എത്തിച്ചില്ലെങ്കില്‍ അനില്‍കുമാറിനെ അപായപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതോടെ മകന്‍ അവിടെനിന്ന് ഇറങ്ങിയോടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മകനെ വിളിപ്പിച്ചതെന്നും ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തുമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തിയെന്നും ബോംബ് ഉണ്ടെന്നും ദേഹത്ത് വച്ചുകെട്ടി കൊല്ലുമെന്നും പറഞ്ഞുവെന്നും മകന്‍ അച്ചു പറഞ്ഞു. സാരമായി പരിക്കേറ്റ അനില്‍കുമാറും മകനും വര്‍ക്കലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.