27.5 C
Kollam
Tuesday 29th September, 2026 | 07:37:35 AM
Home News Local മെത്താഫിറ്റമിനും കഞ്ചാവും ആയി യുവാക്കള്‍ പിടിയില്‍

മെത്താഫിറ്റമിനും കഞ്ചാവും ആയി യുവാക്കള്‍ പിടിയില്‍

ശാസ്താംകോട്ട. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പാർട്ടിയും പതാരം തൊടിയൂർ തഴവ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 4.926 ഗ്രാം മെത്താഫിറ്റമിൻ 45 ഗ്രാം ഗഞ്ചാവ് എന്നിവ കടത്തിക്കൊണ്ടുവന്നതിന് 2 ബൈക്കുകൾ സഹിതം അജ്മൽ ഷാ ബിലാൽ റമീസ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു.

ടി കേസിലെ പ്രതിയായ റമിസ് മുൻ കാപ്പ കേസിലെ പ്രതിയും ടി അജ്മൽ ഷായും റമിസ് എന്നിവർ മുൻ മേജർ എൻഡിപിഎസ് കേസിലെ പ്രതികളുമാണ് പാർട്ടിയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ വഹാബ് പ്രിവെന്റ് ഓഫീസർമാരായ അനീഷ് റ്റി എസ്, സന്തോഷ്‌ ,പ്രിവന്റ് ഓഫീസർ ഗ്രേഡ് വിജു, സി ഇ ഒ മാരായ സുജിത് കുമാർ നിഷാദ്,വിഷ്ണു അതുൽ, ജിയോ WCEO ഷിബി എന്നിവർ ഉണ്ടായിരുന്നു