27.2 C
Kollam
Tuesday 29th September, 2026 | 04:02:23 AM
Home News Kerala കൈക്കൂലി കേസില്‍ മുന്‍ റവന്യു ഉദ്യോഗസ്ഥന് 7 വര്‍ഷം തടവും 20000 രൂപ പിഴയും

കൈക്കൂലി കേസില്‍ മുന്‍ റവന്യു ഉദ്യോഗസ്ഥന് 7 വര്‍ഷം തടവും 20000 രൂപ പിഴയും

കൊല്ലം: കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ റവന്യു ഉദ്യോഗസ്ഥന് 7 വര്‍ഷം തടവും 20000 രൂപ പിഴയും. പന്തളം മുനിസിപ്പാലിറ്റി മുന്‍ റവന്യു ഇന്‍സ്‌പെക്ടറും, പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പന്തളം സ്വദേശിയായ പരാതിക്കാരന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. ഓണര്‍ഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റവന്യു ഇന്‍സ്‌പെക്ടറായ റെജി ജോര്‍ജ് പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ. സി.എസ്.മോഹിത് ആണ് വിധി പുറപ്പെടുവിച്ചത്.