Home Blog Page 31

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി,സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി. പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഖഡ്ഡ കോളനി സ്വദേശിയായ ശിവം, പതിനാറും പതിനേഴും വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.

ഈ മാസം 13-ന് മധ്യ ഡല്‍ഹിയിലെ കുഷക് റോഡിലുള്ള ജയ്പാല്‍ റാണ എന്നയാളുടെ കൃഷിയിടത്തിന് സമീപമാണ് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തുകയും, മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിക്കൊപ്പം ഒരു ടെമ്പോയില്‍ പ്രതികള്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം ദിവസങ്ങളോളം പെണ്‍കുട്ടിയെ കാണാതായിട്ടും കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പെണ്‍കുട്ടി വീട്ടില്‍ ഇടയ്ക്കിടെ ആണ് വരാറുള്ളുവെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്.

ബി.എന്‍.എസ്, പോക്സോ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ പ്രദേശത്തെ 50ലധികം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കൃത്യം നടന്ന ടെമ്പോയും കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയും വാഹനത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊറിയര്‍ വഴി എംഡിഎംഎ കൈമാറ്റം; യുവാവ് അറസ്റ്റില്‍

കൊല്ലം: 101.07 ഗ്രാം എംഡിഎംഎ കൊറിയര്‍ വഴി കൈമാറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കൂട്ടുപ്രതിയായ ഒരാളെകൂടി കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള ആദിത്യനഗര്‍ ശ്രീകോവില്‍ വീട്ടില്‍ വൈഷ്ണവ് (28) ആണ് അറസ്റ്റിലായത്. കൊറിയര്‍ സര്‍വീസ് മുഖേന ലഹരി വ്യാപാരം നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കൊല്ലം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേസിലെ ഒന്നാം പ്രതിയായ കൊല്ലം പട്ടത്താനം സ്വദേശി വിഷ്ണുലാല്‍ (32) നേരത്തെ പിടിയിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രണവ് പ്രശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍ വൈഷ്ണവിന് വേണ്ടിയാണ് വിഷ്ണുലാലും പ്രണവ് പ്രശാന്ത് എന്നയാളും ചേര്‍ന്ന് എംഡിഎംഎ കൊറിയര്‍ വഴി കൈമാറ്റം ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മൂന്നാം പ്രതിയായ വൈഷ്ണവിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതിയായ പ്രണവ് പ്രശാന്ത് സംഭവസമയത്ത് ഗള്‍ഫിലായിരുന്നതിനാല്‍ ഇയാളെ പിടികൂടുന്നതിനായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണില്‍ നാട്ടിലെത്തിയ പ്രണവ് പ്രശാന്തിനെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസിന് കൈമാറുകയുമായിരുന്നു.

ഇട്ടത് ഒന്നും അനുജത്തിയുടെ ആഭരണങ്ങൾ അല്ല, എല്ലാത്തിനും വ്യക്തമായ ധാരണയോടെ നീങ്ങി; ഒരു കോടിക്ക് മുകളിൽ ചിലവ്

ahaana krishna and nimish ravi

അഹാന കൃഷ്ണ – നിമിഷ് രവി വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. അതീവ രഹസ്യമായി നടന്ന വിവാഹവും, വളരെ സ്വകാര്യ ചടങ്ങിൽ വച്ച് നടന്ന വിവാഹ റിസപ്‌ഷനും എല്ലാം ചുരുക്കം ചില വീഡിയോസിലൂടെ മാത്രമാണ് ആരാധകർ കണ്ടത്. കൃത്യമായ പ്ലാനിങ്ങോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ് അഹാന. അമ്മ സിന്ധു കൃഷ്ണ അടക്കം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ സുപ്രധാന വിഷയത്തിലും ഇക്കാര്യം തന്നെ ആണ് അഹാന പാലിച്ചത്. ഏറെ നാളായുള്ള പ്ലാനിങ്. വിവാഹം എന്നും ഓർത്തിരിക്കേണ്ട ഒരു അനുഭവം ആയി അഹാന മാറ്റുകയുണ്ടായി. അതോടെ സോഷ്യൽ മീഡിയ സ്റ്റാർ ആയി അഹാന മാറുകയും ചെയ്തു.

അഹാനയുടെ മേക്കപ്പ് ലുക്ക് മെഹന്ദി, മുതൽ ആഭരണങ്ങളും സാരിയും എല്ലാം ചർച്ച ആയി. എന്നാൽ അഹാന ധരിച്ച ആഭരണങ്ങൾ അനുജത്തി ദിയ കൃഷണയുടെ സ്ഥാപനത്തിൽ നിന്നും എടുത്തത് എന്ന പോലെ ആയിരുന്നു പ്രചാരണം. എന്നാൽ ഭീമയുടെ ഏറ്റവും പുത്തൻ കളക്ഷൻ ആണ്. അഹാന ധരിച്ചത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയത്. ഏകദേശം ഒരുകോടിക്ക് മുകളിൽ ചെലവിട്ടാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്. പാൻ ഇന്ത്യൻ താരങ്ങൾ വരെയും പങ്കെടുത്ത ചടങ്ങിൽ ദുൽഖർ സൽമാൻ ആയിരുന്നു അവതാരകന്റെ വേഷം അണിഞ്ഞെത്തിയത്. സ്വകാര്യ ചടങ്ങുകൾ ആയിരുന്നു എങ്കിലും ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷരാവിനാണ് കെകെ ഫാമിലി നേതൃത്വം നൽകിയത്.

ഐ.ടി. മേഖലയിൽ തിളങ്ങാം; ഇൻഫോപാർക്കിലും ടെക്‌നോപാർക്കിലും അവസരങ്ങൾ!

കേരളത്തിലെ ഐ.ടി. ഹബ്ബുകളായ ഇൻഫോപാർക്കിലും (കൊച്ചി, തൃശ്ശൂർ) ടെക്‌നോപാർക്കിലും (തിരുവനന്തപുരം) പ്രവർത്തിക്കുന്ന വിവിധ മുൻനിര കമ്പനികൾ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഒരുപോലെ അനുയോജ്യമായ വിവിധ അവസരങ്ങളാണ് നിലവിലുള്ളത്.

Also Read: വൃക്ക തകരാർ ; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത 10 ലക്ഷണങ്ങൾ

ഇൻഫോപാർക്ക്

പൈത്തൺ ഡെവലപ്പർ

അവന്റസ് ഇൻഫർമാറ്റിക്സ് പൈത്തൺ ഡെവലപ്പറെത്തേടുന്നു. തൃശ്ശൂർ ഇൻഫോപാർക്കിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ടമേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പൈത്തൺ, ജാൻങ്കോ എന്നിവയിൽ പ്രാവീണ്യവും റിലേഷണൽ ഡേറ്റാബേസുകളെക്കുറിച്ച് അറിവുമുണ്ടാവണം. ഗിറ്റിലും വെബ് സർവീസുകൾ/എ.പി.ഐകളിലും പരിജ്ഞാനമുണ്ടാവണം.
ഇ-മെയിൽ: hr@aventusinformatics.com,

വിലാസം: മൂന്നാംനില, ഇന്ദീവരം ബിൽഡിങ്, ഇൻഫോപാർക്ക് തൃശ്ശൂർ.

വെബ്: www.aventusinformatics.com.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.

ക്ലയന്റ് ആൻഡ് ആപ്ലിക്കേഷൻ മാനേജർ

എഫ്.ഡി.സി. വെബ് ടെക്‌നോളജീസ്, ക്ലയന്റ് ആൻഡ് ആപ്ലിക്കേഷൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എം.എസ്. ഓഫീസിൽ പ്രാവീണ്യമുണ്ടാവണം. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയശേഷിയും പ്രോബ്ലം സോൾവിങ് സ്കില്ലുമുണ്ടാവണം.
ഇ-മെയിൽ: lakshmi.vinod@financial.com,

വിലാസം: വേൾഡ് ട്രേഡ് സെന്റർ കാക്കനാട്, കൊച്ചി.

വെബ്: https://financialcom.jobs.personio.de/.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.

ഇന്റേൺ

തോംസൺ ഇൻഫോകെയർ, ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. 2025, 2026 വർഷങ്ങളിൽ കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയവർക്കാണ് അവസരം. ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഫ്ലട്ടർ ഡെവലപ്പർ, സോഫ്റ്റ്‌വേർ ടെസ്റ്റർ, ബിസിനസ് അനലിസ്റ്റ് തസ്തികകളിലാണ്
ഒഴിവുളളത്. ആറ് മാസത്തെ സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പിന് ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരനിയമനം നൽകും. ഇന്റേൺഷിപ്പിന് ശേഷം രണ്ട് വർഷം സ്ഥാപനത്തിൽ തുടരാൻ സന്നദ്ധതയുള്ളവർക്കാണ് അവസരം. പരീക്ഷ, അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഗൂഗിൾ ഫോം വഴി അയക്കണം.

ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/duCc1nHXWpA1JUoN7.
ഇ-മെയിൽ: careers@thomsuninfocare.com ,

വിലാസം: ട്രാൻസ് ഏഷ്യ സൈബർ പാർക്ക് ,ഇൻഫോപാർക്ക് ഫേസ് 2, ബ്രഹ്മപുരം പി.ഒ., കൊച്ചി.

വെബ്: www.thomsuninfocare.com.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.

എ.ഐ./ എം.എൽ. എൻജിനിയർ

പേൾസോഫ്റ്റ് ടെക്നോളജീസിൽ എ.ഐ/ എം.എൽ. എൻജിനിയറെ ത്തേടുന്നു. കംപ്യൂട്ടർ സയൻസ്/ ജനറേറ്റീവ് എ.ഐ./ ഡേറ്റസയൻസിൽ ബിരുദവും ബന്ധപ്പെട്ടമേഖലയിൽ 3-5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പൈത്തൺ, എസ്.ക്യു.എൽ. എന്നിവയിൽ മികച്ച പ്രോഗ്രാമിങ് പ്രാവീണ്യമുണ്ടാവണം.
ഇ-മെയിൽ: joinus@pearlsofttechnologies.com,

വിലാസം: ഇൻഫോപാർക്ക് കൊച്ചി ഫേസ് 1, കാക്കനാട്.

വെബ്: pearlsofttechnologies.com.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.

ക്ലൗഡ് അഡ്മിനിസ്‌ട്രേറ്റർ

സൈംലാബ്സ് ക്ലൗഡ് അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ സിസ്റ്റംസിലോ ബിരുദവും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഇ-മെയിൽ: hr@simelabs.com,

വിലാസം: വേൾഡ് ട്രേഡ് സെന്റർ, ഇൻഫോപാർക്ക് ഫേസ് 1, കൊച്ചി.

വെബ്: www.simelabs.com.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 30.

ടെക്നോപാർക്ക്

എ.ഐ. വീഡിയോ & വിഷ്വൽ കണ്ടന്റ് ഡിസൈനർ

ടെക്സ്റ്റാസ് ഗ്ലോബൽ ഇനവേഷൻസ്, എ.ഐ. വീഡിയോ ആൻഡ് വിഷ്വൽ കണ്ടന്റ് ഡിസൈനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റിങ്, എ.ഐ. വീഡിയോ ക്രിയേഷൻ അല്ലെങ്കിൽ ഗ്രാഫിക് ഡിസൈനിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. എ.ഐ. വീഡിയോ ടൂളുകളിലെ പരിചയവും ക്യാപ്കട്ട്, അഡോബ് പ്രീമിയർ പ്രോ, ആഫ്റ്റർ ഇഫക്ട്‌സ് പോലുള്ള വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വേറുകളിലെ അറിവും വേണം. അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, കാൻവ, ഫിഗ്മ പോലുള്ള ഗ്രാഫിക് ഡിസൈൻ ടൂളുകളിലെ പരിചയവുമുണ്ടാവണം.
ഇ-മെയിൽ: career@techstas.com,

വിലാസം: തേജസ്വിനി ബിൽഡിങ്, ടെക്‌നോപാർക്ക്, തിരുവനന്തപുരം.

വെബ്: www.techstas.com.

അവസാന തീയതി: സെപ്റ്റംബർ 30.

ജാവ ഡെവലപ്പർ

എക്‌സ്മൈൻഡ്സ് ഇൻഫോടെക്, ജാവ ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാവ ഡെവലപ്മെന്റിൽ നാല് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജാവ 17+, സ്പ്രിങ് ബൂട്ട്, സ്പ്രിങ് സെക്യൂരിറ്റി, സ്പ്രിങ് ഡേറ്റ എന്നിവയിൽ വൈദഗ്ധ്യമുണ്ടാവണം. ജെങ്കിൻസ് അല്ലെങ്കിൽ ഗിറ്റ്‌ലാബ് സി.ഐ./സി.ഡി. പോലുള്ള പൈപ്പ്‌ലൈനുകളിലെ പരിചയവും മൈ എസ്.ക്യു.എൽ, പോസ്റ്റ്‌ഗ്രെ എസ്.ക്യു.എൽ, മോംഗോ ഡി.ബി. എന്നിവയുൾപ്പെടെയുള്ള റിലേഷണൽ ഡേറ്റാബേസുകളിൽ പ്രാവീണ്യമുണ്ടാവണം. ലേഔട്ട്, ടൈപ്പോഗ്രഫി, കളർ തിയറി എന്നിവയെക്കുറിച്ചുള്ള ധാരണയുമുണ്ടാവണം.
ഇ-മെയിൽ: careers@xminds.com,

വിലാസം: തേജസ്വിനി, ടെക്‌നോപാർക്ക് കാമ്പസ്, ഫേസ് I, തിരുവനന്തപുരം.

വെബ്: www.xminds.com.

അവസാന തീയതി: ഒക്ടോബർ 15.

ജൂനിയർ ലിനക്‌സ് സിസ്റ്റം അഡ്മിൻ

സ്മാർട്ട് എച്ച്.എം.എസ്. ആൻഡ് സൊല്യൂഷൻസ്, ജൂനിയർ ലിനക്‌സ് സിസ്റ്റം അഡ്മിൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 0-2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്‌വർക്കിങ്ങിൽ ധാരണയുണ്ടാവണം. മികച്ച പ്രോബ്ലം സോൾവിങ്, ട്രബിൾഷൂട്ടിങ് സ്കില്ലുമുണ്ടാവണം.
ഇ-മെയിൽ: careers@shmsolutions.in,

വിലാസം: തേജസ്വിനി ബിൽഡിങ്, ഗ്രൗണ്ട് ഫ്ലോർ, ചന്ദ്രഗിരി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് 1.

വെബ്: shmsolutions.in.

അവസാന തീയതി: ഒക്ടോബർ 12.

സീനിയർ ഓട്ടോമേഷൻ ടെസ്റ്റർ

റൈസെൻഡ് പ്രൈവറ്റ് ലിമിറ്റഡ്, സീനിയർ ഓട്ടോമേഷൻ ടെസ്റ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ടമേഖലയിൽ 3-6 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്ലേറൈറ്റ്, സെലിനിയം, സൈപ്രസ്, അപ്പിയം പോലുള്ള ഓട്ടോമേഷൻ ഫ്രേംവർക്കുകളിൽ പ്രാവീണ്യത്തോടൊപ്പം ജെങ്കിൻസ്, ഗിറ്റ്ഹബ് ആക്ഷൻസ്, ഗിറ്റ്‌ലാബ് സിഐ അല്ലെങ്കിൽ അഷുർ ഡെവോപ്‌സ് പോലുള്ള ടൂളുകളിൽ പ്രാവീണ്യമുണ്ടാവണം.
ഇ-മെയിൽ: careers@reizend.ai,

വിലാസം: തേജസ്വിനി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് 1, തിരുവനന്തപുരം.

വെബ്: www.reizendretail.in.

അവസാന തീയതി: ഒക്ടോബർ 12.

ഡെവലപ്പർ

സ്മാർട്ട് എച്ച്.എം.എസ്‌. ആൻഡ് സൊല്യൂഷൻസ്, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025, 2026 വർഷങ്ങളിൽ കംപ്യൂട്ടർസയൻസിൽ ബിരുദം/ ബിരുദാനന്തരബിരുദ യോഗ്യത നേടിയവർക്കാണ് അവസരം. ഡെവലപ്പർ, സോഫറ്റ്‌വേർ ടെസ്റ്റർ തസ്തികകളിലാണ് ഒഴിവുള്ളത്. വാർഷിക ശമ്പളം: 4-6 ലക്ഷം രൂപ.
ഇ-മെയിൽ: careers@shmsolutions.in,

വിലാസം: തേജസ്വിനി ബിൽഡിങ്, ഗ്രൗണ്ട് ഫ്ലോർ, ചന്ദ്രഗിരി ബിൽഡിങ്, ടെക്‌നോപാർക്ക് ഫേസ് 1.

വെബ്: shmsolutions.in.

അവസാന തീയതി: ഒക്ടോബർ 12.

വൃക്ക തകരാർ ; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത 10 ലക്ഷണങ്ങൾ

വൃക്കകളുടെ രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുന്ന ഗുരുതരമായ ഒരു അവസ്ഥയാണ് വൃക്ക തകരാർ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിട്ടുമാറാത്ത വൃക്ക രോഗത്താൽ ബുദ്ധിമുട്ടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇത് ചികിത്സിച്ചില്ലെങ്കിൽ വൃക്ക തകരാറിലേക്ക് നയിച്ചേക്കാം.

Also Read: മുൻകൂർ ടിപ്പും തെറ്റിദ്ധരിപ്പിക്കുന്ന രീതികളുമായി യാത്രക്കാരെ ചൂഷണം ചെയ്തു, റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ

ഗുരുതരമായ സങ്കീർണതകൾ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്

ഗുരുതരമായ സങ്കീർണതകൾ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്. കാരണം കാര്യമായ കേടുപാടുകൾ സംഭവിക്കുന്നത് വരെ വൃക്ക തകരാറിന്റെ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പ്രാരംഭ മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയുന്നതും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും വൃക്ക തകരാറിനെ വൈകിപ്പിക്കാനോ തടയാനോ സഹായിക്കും. ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത വൃക്ക തകരാറിന്റെ ചില ആദ്യകാല ലക്ഷണങ്ങൾ.

ക്ഷീണം, തലകറക്കം, തളർച്ച എന്നിവ വൃക്കകളുടെ പ്രവർത്തനം തകരാറിലാണെന്നതിന്റെ ലക്ഷണമാണ്

ക്ഷീണവും തളർച്ചയുമാണ് ആദ്യത്തെ ലക്ഷണം. വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും, ഇത് വിളർച്ചയ്ക്ക് (ചുവന്ന രക്താണുക്കളുടെ കുറവ്) കാരണമാവുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി ക്ഷീണം, തലകറക്കം, തളർച്ച എന്നിവ അനുഭവപ്പെടുകയും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്തേക്കാം.

പാദങ്ങൾ, കണങ്കാലുകൾ, കൈകൾ എന്നിവയിൽ നീര് വരുന്നതാണ് മറ്റൊരു ലക്ഷണം

പാദങ്ങൾ, കണങ്കാലുകൾ, കൈകൾ എന്നിവയിൽ നീര് വരുന്നതാണ് മറ്റൊരു ലക്ഷണം. വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കാൻ ഇടയാകുന്നു. ഇത് ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിൽ പ്രത്യേകിച്ച് പാദങ്ങളിലും കണങ്കാലുകളിലും നീര് വരുന്നതിന് കാരണമാകുന്നു. മുഖത്തും കൈകളിലും ഈ അവസ്ഥ ബാധിച്ചേക്കാം.

അമിതമായി മൂത്രമൊഴിക്കുക, കടുംനിറമുള്ളതോ പതയുന്നതോ രക്തം കലർന്നതോ ആയ മൂത്രം

മൂത്രവിസർജ്ജനത്തിലെ മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. അമിതമായി മൂത്രമൊഴിക്കുക, (പ്രത്യേകിച്ച് രാത്രിയിൽ), കടുംനിറമുള്ളതോ പതയുന്നതോ രക്തം കലർന്നതോ ആയ മൂത്രം, ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും മൂത്രത്തിന്റെ അളവ് കുറയുക എന്നതാണ് മറ്റൊരു ലക്ഷണം.

വിട്ടുമാറാത്ത ഓക്കാനവും ഛർദ്ദിയും വൃക്ക തകരാറിന്റെ ലക്ഷണമാണ്

വിട്ടുമാറാത്ത ഓക്കാനവും ഛർദ്ദിയും വൃക്ക തകരാറിന്റെ ലക്ഷണമാണ്. രക്തപ്രവാഹത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയ്ക്ക് കാരണമായേക്കാം. ഇത് ശരീരത്തിന് പോഷകങ്ങളും ഊർജ്ജവും നിലനിർത്തുന്നത് കൂടുതൽ പ്രയാസകരമാക്കുന്നു.

ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് വൃക്കതകരാറിന്റെ ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം

ശ്വാസതടസ്സം അനുഭവപ്പെടുന്നതാണ് വൃക്കതകരാറിന്റെ ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം. വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്നത് മൂലം ശ്വാസകോശത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ദ്രാവകം, ചെറിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പോലും ശ്വാസതടസ്സമുണ്ടാക്കിയേക്കാം. വിളർച്ച (അനീമിയ) മൂലമുണ്ടാകുന്ന ഓക്സിജൻ്റെ കുറവും ശ്വാസതടസ്സം വഷളാക്കാൻ കാരണമായേക്കാം.

ചർമ്മത്തിലെ ചൊറിച്ചിലും വരൾച്ചയും അുഭവപ്പെടുന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം

ചർമ്മത്തിലെ ചൊറിച്ചിലും വരൾച്ചയും അുഭവപ്പെടുന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണം. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ വൃക്കകൾ സഹായിക്കുന്നു. അവയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് ചർമ്മത്തിൽ കടുത്ത വരൾച്ചയ്ക്കും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാം.

പേശിവലിവും ബലഹീനതയും ശ്ര​ദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്

പേശിവലിവും ബലഹീനതയും ശ്ര​ദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ്. വൃക്കരോഗം ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥയെ, പ്രത്യേകിച്ച് പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ അളവിനെ ബാധിക്കുന്നു. ഇത് വേദനാജനകമായ പേശിവലിവ്, ഇഴയൽ, ബലഹീനത എന്നിവയിലേക്ക് നയിക്കുന്നു.

ഓർമ്മക്കുറവ്, ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

രക്തത്തിലെ വിഷാംശങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഓർമ്മക്കുറവ്, ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാം. ഗുരുതരമായ സാഹചര്യങ്ങളിൽ, ഇത് അമിതമായ ഉറക്കത്തിനോ കോമ (അബോധാവസ്ഥ) പോലുള്ള അവസ്ഥയ്ക്കോ പോലും കാരണമായേക്കാം.

വായയിൽ ലോഹത്തിന്റെ രുചി അനുഭവപ്പെടാനും, വായ്‌നാറ്റത്തിനും, വായ്‌പുണ്ണിനും പോലും കാരണമായേക്കാം

രക്തത്തിൽ മാലിന്യങ്ങൾ അമിതമായി അടിഞ്ഞുകൂടുന്നത് (യൂറേമിയ) വായയിൽ ലോഹത്തിന്റെ രുചി അനുഭവപ്പെടാനും, വായ്‌നാറ്റത്തിനും, വായ്‌പുണ്ണിനും പോലും കാരണമായേക്കാം. ഇത് വിശപ്പിനെ ബാധിച്ചേക്കാം.

ബിപി കൂടുന്നതും കുറയുന്നതും കിഡ്നി തകരാറിലാണെന്നതിന്റെ ലക്ഷണമാണ്

സോഡിയത്തിന്റെയും ദ്രാവകങ്ങളുടെയും അളവ് സന്തുലിതമാക്കിക്കൊണ്ട് വൃക്കകൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. അവയുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോൾ രക്തസമ്മർദ്ദം ഉയരുകയും, അതുവഴി ഹൃദ്രോഗ സാധ്യത വർദ്ധിക്കുകയും ചെയ്തേക്കാം.

മുൻകൂർ ടിപ്പും തെറ്റിദ്ധരിപ്പിക്കുന്ന രീതികളുമായി യാത്രക്കാരെ ചൂഷണം ചെയ്തു, റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ

ന്യൂഡൽഹി: ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ പിന്തുടരുകയും ചെയ്തെന്ന പരാതിയിൽ പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സി പി എ) യാണ് റാപ്പിഡോയ്ക്ക് പിഴയിട്ടത്.

Also Read: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു, മുപ്പതിലധികം പേർക്ക് പരിക്ക്

യാത്ര ബുക്ക് ചെയ്യുന്ന വേളയിൽ മുൻകൂറായി ടിപ്പ് നൽകാൻ നിർബന്ധിക്കുക, അധിക തുക നൽകിയാൽ മാത്രമേ യാത്ര വേഗത്തിൽ ലഭിക്കൂ എന്ന രീതിയിൽ ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുക, കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന രീതികൾ ആപ്പിൽ ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സി സി പി എയുടെ നടപടി.

റൈഡ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന മുൻകൂർ ടിപ്പ് പിരിവും അമിത ചാർജ് ഈടാക്കലും സംബന്ധിച്ച് നടത്തിയ വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഓല, യൂബർ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്കും സി സി പി എ നോട്ടീസ് അയച്ചിരുന്നു. നിലവിൽ യൂബർ, ഓല എന്നീ കമ്പനികൾക്കെതിരെയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു, മുപ്പതിലധികം പേർക്ക് പരിക്ക്

ഇസ്ലാമാബാ​ദ്: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ അടച്ചതായും പാകിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Also Read: ‘കെജിപി12’ അമ്മയായി, കുനോയിൽ പിറന്നത് നാല് ചീറ്റ കുഞ്ഞുങ്ങൾ; നാല് വർഷത്തിനിടെ ഇന്ത്യയിൽ ജന്മംകൊണ്ട ചീറ്റകളുടെ എണ്ണം 36 ആയി

കോഹത് ജില്ലയിലെ ഓൾഡ് പൊലീസ് ലൈൻസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് രക്ഷാപ്രവർത്തക ഉദ്യോഗസ്ഥർ ആദ്യം അറിയിച്ചത്. എന്നാൽ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ മുസ്ലീം പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ ജനറൽ സുൽഫിക്കർ ഹമീദ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ കോഹത് റീജിയണൽ പൊലീസ് ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമമായ ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് പിന്നാലെ ഭീകരരുമായി വെടിവെപ്പ് ഉണ്ടായതായും പ്രസ്താവനയിലുണ്ട്.

സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തക സംഘത്തെ വിന്യസിച്ചതായി റെസ്ക്യൂ 1122 ഖൈബർ പക്തൂൺഖ്വ വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു. സ്ഫോടനത്തെ അപലപിച്ച മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരീം കുൻഡിയും പരിക്കേറ്റവർക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. അടുത്ത കാലത്തായി ആക്രമണ പരമ്പരകൾക്ക് വേദിയാകുന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഇപ്പോഴത്തെ സംഭവം സുരക്ഷാ ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

മദ്യം വാങ്ങി നൽകി ബൈക്ക് കവർന്നു

നൂറനാട്. മദ്യം വാങ്ങി നൽകിയശേഷം ബൈക്ക് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ഏഴംകുളം സ്വദേശി സജനയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടികൂടിയത്.വെട്ടിക്കോട്ടുള്ള ഷാപ്പിൽ മദ്യപിച്ച ശേഷം അടൂർ സ്വദേശി വിജയനുമായി ബൈക്കിൽ യാത്രചെയ്യവെ ബോധരഹിതനായ വിജയനെ റോഡിൽ കിടത്തിയ ശേഷമാണ് ബൈക്ക് മോഷ്ടിച്ചത്

‘കെജിപി12’ അമ്മയായി, കുനോയിൽ പിറന്നത് നാല് ചീറ്റ കുഞ്ഞുങ്ങൾ; നാല് വർഷത്തിനിടെ ഇന്ത്യയിൽ ജന്മംകൊണ്ട ചീറ്റകളുടെ എണ്ണം 36 ആയി

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നാല് ചീറ്റ കുഞ്ഞുങ്ങൾ കൂടി പിറന്നു. ഇന്ത്യയിൽ ജനിച്ച ചീറ്റ ‘കെജിപി12’ (KGP12) ആണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ നാല് വർഷത്തിനിടെ ഇന്ത്യയിൽ പിറന്ന ചീറ്റകളുടെ എണ്ണം 36 ആയി ഉയർന്നു. കുനോയിൽ മാത്രം 53 ചീറ്റകളാണ് ഉള്ളത്. രാജ്യത്തെ ചീറ്റകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ‘പ്രോജക്ട് ചീറ്റ’ പദ്ധതി ഫലപ്രദമാകുന്നതിൻ്റെ തെളിവാണ് ചീറ്റകളുടെ എണ്ണത്തിലെ വർധന.

Also Read: നന്ദിഗ്രാമിൽ നാടകീയ നീക്കങ്ങൾ, മമതയുടെ സ്ഥാനാർത്ഥി പിന്മാറി; ഇരു തൃണമൂൽ വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും അനുവദിച്ചു

കുനോയിൽ നാല് ചീറ്റ് കുഞ്ഞുങ്ങൾ കൂടി പിറവിയെടുത്തത് പ്രോജക്റ്റ് ചീറ്റയുടെ ചരിത്രപരവും സന്തോഷകരവുമായ നിമിഷം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശേഷിപ്പിച്ചു. പ്രോജക്റ്റ് ചീറ്റയുടെ യാത്രയിലെ ഈ നേട്ടം ചീറ്റ സംരക്ഷണത്തിന്റെയും ഇന്ത്യയിലെ സ്വാഭാവിക പ്രജനനത്തിന്റെയും വിജയത്തിന്റെ ഒരു പ്രധാന പ്രതീകമായി നിലകൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.

ചീറ്റ കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ച് കുനോ ദേശീയദ്യോനത്തിൻ്റെ ഫീൽഡ് ഡയറക്ടർ ഉത്തം ശർമ്മ പ്രതികരിച്ചു. മുഖി എന്ന ചീറ്റയ്ക്ക് ശേഷം കുനോയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ഇന്ത്യയിൽ ജനിച്ച രണ്ടാമത്തെ ചീറ്റയാണ് കെജിപി12 എന്ന് അദ്ദേഹം അറിയിച്ചു. ചീറ്റ കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടതായും ദൂരെനിന്ന് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെജിപി 12ന് കുഞ്ഞ് ജനിച്ചത് ചീറ്റകൾ ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണെന്നും പദ്ധതിയുടെ ദീർഘകാല വിജയത്തിന് ഇതൊരു പ്രോത്സാഹനമാണെന്നും ഉത്തം ശർമ്മ കൂട്ടിച്ചേർത്തു.

2022 സെപ്റ്റംബർ 17ന് ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചാണ് കേന്ദ്രസർക്കാർ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതോടെ ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ ചീറ്റകളുടെ സാന്നിധ്യമുണ്ടായി. ഇതുവരെ 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നും ഒൻപത് എണ്ണത്തെ ബോട്സ്വാനയിൽ നിന്നും എത്തിച്ചു. കുനോയിലെ 53 ചീറ്റകൾക്ക് പുറമേ, മധ്യപ്രദേശിലെ തന്നെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ മൂന്ന് ചീറ്റകൾ അധിവസിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഏറ്റവും വലിയ കടുവാ സങ്കേതമായ റാണി ദുർഗാവതി കടുവാ സങ്കേതത്തിലേക്ക് കൂടി ചീറ്റകളെ മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ആന്റോയുടെ അറസ്റ്റ് നിയമപ്രകാരമെന്ന്  കോടതി, വിശദാംശങ്ങൾ ഇങ്ങനെ

വയനാട്. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് നിയമപ്രകാരമെന്ന് സുൽത്താൻ ബത്തേരി കോടതി

വിധിപ്പകർപ്പിലെ വിശദാംശങ്ങൾ പുറത്ത്

അറസ്റ്റിന്റെ കാരണം പ്രതിയെ രേഖാമൂലം അറിയിച്ചു .ഭാര്യയ്ക്കും ബന്ധുവിനും വാട്സ്ആപ്പ് വഴി വിവരം നൽകി.

അറസ്റ്റ് നിയമവിരുദ്ധമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
വീടിന്റെ ഉടമസ്ഥത സംബന്ധിച്ച രേഖകൾ അന്തിമ തെളിവല്ലെന്ന് കോടതി

വീട് പ്രതിയുടെ കൈവശമായിരുന്നെന്നതിന് പ്രാഥമിക സൂചനയുണ്ട്

മദ്യശേഖരം ബോധപൂർവം കൈവശം വെച്ചതാണോ എന്നത് വിചാരണയിൽ പരിശോധിക്കണം. പിടിച്ചെടുത്ത മുഴുവൻ ദ്രാവകവും നിരോധിത വസ്തുവാണോ എന്നും തെളിയിക്കണം

സീൽ, ഹോളോഗ്രാം, ബാച്ച് നമ്പർ രേഖപ്പെടുത്താത്തത് ജാമ്യത്തിന് മതിയായ കാരണമല്ല. തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ ഇപ്പോൾ എത്താനാകില്ലെന്ന് കോടതി

മദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യം. സാക്ഷികളുടെ മൊഴികളും പിടിച്ചെടുത്ത വസ്തുക്കളുടെ സ്വഭാവവും പരിശോധിക്കണം

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും കോടതി പരിഗണിച്ചു. അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യതയും കോടതി പരിഗണിച്ചു

ജാമ്യത്തിന് ആവശ്യമായ സാഹചര്യങ്ങൾ നിലവിലില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

അതിനിടെ ആന്റോ കേസ് സംബന്ധിച്ച്
എക്സൈസ് ആവശ്യപ്പെടുന്നത് നാല് ദിവസത്തെ കസ്റ്റഡി യെന്ന് വിവരം

കസ്റ്റഡിയിൽ ലഭിച്ചാൽ വീട്ടിൽ എത്തിച്ചടക്കം തെളിവെടുപ്പ് നടത്തണം

എക്സൈസിന്റെ കസ്റ്റഡി അപേക്ഷ നാളെയാണ് പരിഗണിക്കുക.
പ്രോസിക്യൂഷൻ വാദങ്ങൾ കോടതി അംഗീകരിച്ചു . തെളിവുകൾ ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു
നാല് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും