Home Blog Page 30

16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ,കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവ്

പത്തനംതിട്ട.കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവ്. 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. ശ്വാസംമുട്ടലിന് ചികിത്സ തേടി എത്തിയ 16 കാരിക്ക് ലഭിച്ചത് നട്ടെല്ലിന് വളവുണ്ടെന്ന എക്സ്റേ. എക്സ്റേ കൃത്യമായ് പരിശോധിക്കാതെ മരുന്ന് നിർദ്ദേശിച്ച് ഡോക്ടർ. ചികിത്സ പിഴവ് തിരിച്ചറിഞ്ഞത് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ

പോലീസിൽ പരാതി നൽകി കുട്ടിയുടെ ബന്ധുക്കൾ, സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് റേഡിയോളജി ഡിപ്പാർട്മെന്റിനോട് വിശദീകരണം തേടി

പമ്പയിൽ കുളിക്കാൻ ഇറങ്ങിയ തീർത്ഥാടകയുടെ ശരീരത്ത് കമ്പി തുളച്ചുകയറി

പമ്പ. കുളിക്കാൻ ഇറങ്ങിയ തീർത്ഥാടകയുടെ ശരീരത്ത് കമ്പി തുളച്ചുകയറി. മധുര സ്വദേശി മീനാക്ഷി സുന്ദരത്തിനാണ് പരുക്കേറ്റത്. പമ്പയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കമ്പിയിലേക്ക് തെന്നി വീഴുകയായിരുന്നു. മീനാക്ഷി സുന്ദരത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതുകിന്റെ ഭാഗത്താണ് കമ്പി തുളച്ചു കയറിയത്

മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ടു

മിൽമ മലബാർ മേഖലാ യൂണിയൻ പിരിച്ചുവിട്ടു. MRCMPU ഭരണച്ചുമതല അഡ്മിനിസ്ട്രേറ്റർക്ക്. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടഡിലാണ് നടപടി

MRDF രൂപീകരിച്ച ശേഷം ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തൽ. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ ₹27.45 ലക്ഷം നഷ്ടം. നഷ്ടത്തുക പിടിച്ചെടുത്തില്ല; കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട്

മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം. പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ ₹84.45 ലക്ഷം ക്രമക്കേട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് ചെലവഴിച്ചത് ₹1.50 കോടി. ₹50 ലക്ഷം ഗ്രാന്റിനായി ₹25 ലക്ഷം ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ‘ഗോന്ധല്‍’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി മറാഠി ചിത്രം ‘ഗോന്ധല്‍’ തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ദവാഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മറാഠി ചിത്രമാണിത്. വെള്ളിയാഴ്ച ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് (എഫ്എഫ്‌ഐ) ഇക്കാര്യം അറിയിച്ചത്.
ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിലുള്ള ചിത്രം, നവവധൂവരന്മാരുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത ചടങ്ങിനിടയില്‍ ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങളെയാണ് അവതരിപ്പിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകന്‍ പി ശേഷാദ്രി അധ്യക്ഷനായ എഫ്എഫ്‌ഐ സമിതി പരിഗണിച്ച 33 ചിത്രങ്ങളില്‍ നിന്നാണ് ‘ഗോന്ധല്‍’ തിരഞ്ഞെടുക്കപ്പെട്ടത്.

കോര്‍ട്ട് (2015), ഹരിശ്ചന്ദ്രാച്ചി ഫാക്ടറി (2009), ശ്വാസ് (2005) എന്നിവയാണ് മുന്‍പ് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന മറാഠി ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം നീരജ് ഘായ്വാന്റെ ‘ഹോംബൗണ്ട്’ എന്ന ചിത്രമാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്. എ്‌നാല്‍ ചിത്രം അവസാന നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടിയിരുന്നില്ല.
മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള (പഴയ മികച്ച വിദേശ ചിത്രം) ഓസ്‌കാര്‍ അവാര്‍ഡ് ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിനും ലഭിച്ചിട്ടില്ല. മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാന്‍ എന്നീ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.
ദീപ മേത്തയുടെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം, ലിസ റേ എന്നിവര്‍ അഭിനയിച്ച ‘വാട്ടര്‍’ എന്ന ചിത്രവും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് കാനഡയെയാണ് പ്രതിനിധീകരിച്ചത്. 99-ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് 2027 മാര്‍ച്ച് 14ന് നടക്കും.

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഒറ്റയാൻ സമരവുമായി സിപിഎം അംഗം

ശാസ്താംകോട്ട:എൽഡിഎഫ് ഭരിക്കുന്ന ശാസ്‌താംകോട്ട പഞ്ചായത്തിനെതിരെ ഒറ്റയാൻ സമരവുമായി സിപിഎം അംഗം.ടൗൺ വാർഡ് മെമ്പർ ദിലീപ് കുമാറാണ് സെക്രട്ടറിയുടെ മുറിക്കു മുൻപിൻ കിടന്നു പ്രതിഷേധിച്ചത്.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ ജോയിൻ്റ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം പഞ്ചായത്തിലെ പാതയോരങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തിരുന്നു.ആഞ്ഞിലിമൂട് മുതൽ ഭരണിക്കാവ് വരെ പാതയോരങ്ങളിലെ ബോർഡുകളാണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തത്.

വ്യാഴാഴ്ച നടന്ന വിശ്വകർമ്മ ജയന്തി ആഷോഷങ്ങളുടെ ഭാഗമായി ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബോർഡും ഉദ്യോഗസ്ഥർ മാറ്റുകയുണ്ടായി.ഇത് ടൗൺ വാർഡ് മെമ്പറുടെ അനുമതിയോടെയാണെന്നും പ്രതിഷേധാർഹമാണെന്നും ആരോപിച്ച് വിശ്വകർമ്മ സമുദായ നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു.എന്നാൽ താനറിയാതെയാണ് ബോർഡ് മാറ്റൽ പ്രസഹനം നടത്തിയതെന്ന ആക്ഷേപവുമായി മെമ്പർ രംഗത്ത് എത്തുകയും വെള്ളിയാഴ്ച രാവിലെ സെക്രട്ടറിയെ പരാതി അറിയിക്കുകയും ചെയ്തു.

തുടർന്ന് ബാക്കി ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തയ്യാറാകാതിരുന്നതും മെമ്പറെ ചൊടിപ്പിച്ചു.തുടർന്നാണ് സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കിടന്നു പ്രതിഷേധിച്ചത്.തുടർന്ന് ഉച്ചയോടെ ഫ്ലക്സ് ബോർഡുകൾ മാറ്റാൻ തയ്യാറായതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ശാസ്‌താംകോട്ട കോളേജ് യൂണിയൻ ഇക്കുറിയും കെ എസ് യുവിന് മുന്‍തൂക്കം, വിജയാഹ്ളാദം കൂട്ട അടിയായി

ശാസ്താംകോട്ട:കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ആറാം തവണയും കെ.എസ്.യുവിന് നേട്ടം. എന്നാല്‍ ഒരു യുയുസി , ആര്‍ട്സ് ക്ളബ് എന്നിവ എസ്എഫ്ഐ നേടി. ഇത് ആറാം തവണയാണ് തുടർച്ചയായി കെ.എസ്.യു യൂണിയൻ ഭരണം സ്വന്തമാക്കുന്നത്.യൂണിയൻ ചെയർമാൻ,ജനറൽ സെക്രട്ടറി,വൈസ് ചെയർപേഴ്സൺ,യുയുസി, മാഗസിൻ എഡിറ്റർ എന്നിവയില്‍ കെ.എസ്.യു വിജയിച്ചു.

കെഎസ് യുവിലെ അൽ അമീൻ.എം ചെയർമാനും വിദ്യ.റ്റി വൈസ് ചെയർപേഴ്സണും പ്രണവ് എം.ബി
ജനറൽ സെക്രട്ടറിയും അജയ്കൃഷ്ണന്‍ യുയുസിയും സുമിത്ത് സ്റ്റാൻലി മാഗസിൻ എഡിറ്ററുമാകും. എസ്എഫ്ഐയുടെ വിഷ്ണു ആര്‍ യുയുസിയും അഭിനവ് ആര്‍ട്സ് ക്ളബ് സെക്രട്ടറിയും ഫാത്തിമ ലേഡി റെപ്പുമായി. വിജയം ഉറപ്പിച്ച് പുറത്തുവന്ന യൂണിയൻ ഭാരവാഹികളെ കോളേജ് കവാടത്തിൽ നിന്നും സ്വീകരിച്ചു ശാസ്താംകോട്ട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തിയതിനിടെ കെഎസ് യു എസ്എഫ്ഐ- ഡിവൈഎഫ്ഐ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തി വീശിയാണ് പ്രശ്‌നങ്ങൾ ഒഴിവാക്കിയത്. നിരവധിപേര്‍ക്ക് ലാത്തി അടിയേറ്റു

നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി

ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂരിലെ നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി. ഹല്ലല എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ട് പേരെ കൊന്ന് തിന്ന കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് പറഞ്ഞു.

എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ നിന്ന് മാറി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 18 ദിവസം നീണ്ട ദൗത്യത്തിലാണ് കടുവയെ പിടികൂടാനായത്. നരഭോജി കടുവയെ ചെന്നൈ മൃഗശാലയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 3 വര്‍ഷവും 1 മാസവും തടവ്

കൊട്ടാരക്കര: ഓട്ടോറിക്ഷ ഡ്രൈവറെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷവും ഒരു മാസവും തടവും 25,500 പിഴയും ശിക്ഷ. കൊട്ടാരക്കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എ. ഷാനവാസാണ് ശിക്ഷ വിധിച്ചത്. ചിതറ കിഴക്കുംഭാഗം മണിമന്ദിരം വീട്ടില്‍ വിനോദ് (50) ആണ് പ്രതി.
2022 ഡിസംബര്‍ 28ന് രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. കിഴക്കുംഭാഗം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുന്‍വിരോധത്തെ തുടര്‍ന്ന് കിഴക്കുംഭാഗം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഹരീഷ് കുമാറിനെ പ്രതി തടഞ്ഞുനിര്‍ത്തി തള്ളിയിട്ട ശേഷം കൈവശമുണ്ടായിരുന്ന കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചിതറ പോലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇന്‍സ്‌പെക്ടര്‍ ജി. അനില്‍കുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും അഞ്ച് തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക പരിക്കേറ്റ ഹരീഷ് കുമാറിന് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വെളിയം കെ. ഷാജി ഹാജരായി.

ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷയില്ല,ക്രൈംബ്രാഞ്ചിന് നിയമോപദേശം

തിരുവനന്തപുരം. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്ക് പ്രത്യേക നിയമ പരിരക്ഷയില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ പി എസ് സിക്ക് പ്രത്യേക പരിരക്ഷയില്ല. എന്നാല്‍ പിഎസ് സി ആസ്ഥാനത്തേക്ക് പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി ) പോകേണ്ടതില്ല. പി എസ് സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ചിന് ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രത്യേക നിയമപരിരക്ഷയുണ്ടെന്നാണ് പിഎസ് സി നേരത്തെ വ്യക്തമാക്കിയിരുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് പിഎസ് സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ലെന്നും പിഎസ് സി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വിദഗ്ധ നിയമോപദേശം തേടിയത്. എന്നാല്‍ ഒരു കേസിന്റെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാന്‍ പിഎസ് സിക്ക് പ്രത്യേക പരിരക്ഷയൊന്നും ഇല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു.

വേണമെങ്കില്‍ പിഎസ് സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്ന പിഎസ് സി ബോര്‍ഡിന്റെ കത്ത് അംഗീകരിക്കേണ്ടതില്ലെന്നും, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കാവുന്നതാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ഉന്നതതല ഇടപെടല്‍ നടന്നുവെന്നാണ് എസ്ഐടി കണ്ടെത്തല്‍.

ആന്‍റോ അഗസ്റ്റിന് ജയിലില്‍ തുടരാം, ഹൈക്കോടതിയും ജാമ്യം തള്ളി

കൊച്ചി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ഹൈക്കോടതിയാണ് ജാമ്യം തള്ളിയത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസര്‍ എടപ്പഗത്ത് ആണ് ഹര്‍ജി പരിഗണിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍നിന്ന് 43.850 ലീറ്റര്‍ വിദേശനിര്‍മിത മദ്യവും വൈനും ഉള്‍പ്പെടെ എക്സൈസ് സംഘം കണ്ടെടുത്തത്. തുടര്‍ന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുകയും ഇന്നലെ രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.