ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂരിലെ നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി. ഹല്ലല എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ട് പേരെ കൊന്ന് തിന്ന കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് പറഞ്ഞു.
എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ നിന്ന് മാറി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 18 ദിവസം നീണ്ട ദൗത്യത്തിലാണ് കടുവയെ പിടികൂടാനായത്. നരഭോജി കടുവയെ ചെന്നൈ മൃഗശാലയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.




























