Home Blog Page 28

ഗൂഗിൾ പേ പ്രവർത്തിച്ചില്ല , KSRTC ബസിൽ ബസിൽ നിന്ന് യാത്രക്കാരനെ കഴുത്തിന് പിടിച്ച് പുറത്ത് തള്ളി കണ്ടക്ടർ,യാത്രക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു

തിരുവനന്തപുരം. ടിക്കറ്റ് ക്യാഷ് നൽകാൻ ഗൂഗിൾ പേ പ്രവർത്തിച്ചില്ല , KSRTC ബസിൽ ബസിൽ നിന്ന് യാത്രക്കാരനെ കഴുത്തിന് പിടിച്ച് പുറത്ത് തള്ളി കണ്ടക്ടർ.യാത്രക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ്റെ കാലൊടിഞ്ഞു
കാട്ടാക്കട സ്വദേശി ജോബി വർഗീസിനാണ് കാലൊടിഞ്ഞത്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി.

കോട്ടയം ചിങ്ങവനം വെറ്റിനറി ഹോസ്പിറ്റലിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ് ജോബി. ഇക്കഴിഞ്ഞ 6 തീയതി ചിങ്ങവനത്ത് നിന്ന് തിരുവനന്തപുരത്ത് യാത്രചെയ്യുമ്പോഴാണ് KSRTC സൂപ്പർ ഫാസ്റ്റ് ബസിൽ നിന്ന് ദാരുണമായ സംഭവം ഉണ്ടായത്
ബൈറ്റ്
ഗൂഗിൾ പേ പ്രവർത്തിക്കാത്തതിനാൽ ടിക്കറ്റ് കാശ് നൽകാൻ താമസം നേരിട്ടതാണ് കണ്ടക്ടർക്ക് പ്രകോപനം ഉണ്ടാക്കിയത്.
ചങ്ങനാശ്ശേരി പോലീസിനും പരാതി നൽകിയെങ്കിലും ഇതുവരെ ബസോ കണ്ടക്ടറെയോ കണ്ടെത്തിയില്ല എന്നും ആരോപണമുണ്ട്. ഗതാഗത മന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും യാത്രക്കാരൻ പരാതി നൽകി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗതാഗത മന്ത്രി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.

ഇതര സംസ്ഥാന തൊഴിലാളിയെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി… മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിൽ

പുതുശേരി: പഴുന്നാന പാടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുശേരി പാടത്ത് ആണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപത്ത് അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്വാർട്ടേഴ്സുണ്ട്. ക്വാർട്ടേഴ്സിന് സമീപത്തെ പഴുന്നാന പാടത്തെ കുഴിയിൽ മുഖം മണ്ണിൽ പൂഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന ആരംഭിച്ചു. സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കേരള കണ്ണൂര്‍ സര്‍വകലാശാലകളില്‍ എസ്എഫ്ഐക്ക് വന്‍വിജയം

കേരളയില്‍ 71ല്‍ 62 യൂണിയനുകളും കണ്ണൂരില്‍ 77ല്‍ 53 യൂണിയനുകളുമാണ് എസ്എഫ്ഐ നേടിയത്. ആലപ്പുഴ ജില്ലയിലെ എല്ലാ കോളജുകളും കൊല്ലത്ത് 18ല്‍ 12 കോളജുകളും തിരുവനന്തപുരത്ത് 29 ഇടത്തും എസ്എഫ്ഐ വിജയിച്ചു

പോളി ടെക്നിക് കോളജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 55 പോളികളില്‍ 45 എസ്എഫ്ഐയുടെ യൂണിയനുകള്‍ വിജയിച്ചു. കാസര്‍കോട് ജില്ലയില്‍ മത്സരിച്ച 3 ല്‍ 3 പോളിടെക്നിക് കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മത്സരിച്ച 5ല്‍ 5 കോളജുകളിലും കോഴിക്കോട് ജില്ലയില്‍ മത്സരിച്ച 2ല്‍ 2 കോളജുകളിലും വയനാട് ജില്ലയില്‍ മത്സരിച്ച 3ല്‍ 3 കോളജുകളിലും മലപ്പുറം ജില്ലയില്‍ മത്സരിച്ച 5ല്‍ 1 കോളജിലും പാലക്കാട് ജില്ലയില്‍ 3ല്‍ 3 കോളജുകളിലും തൃശ്ശൂര്‍ ജില്ലയില്‍ മത്സരിച്ച 7ല്‍ 5 കോളജുകളിലും എറണാകുളം ജില്ലയില്‍ മത്സരിച്ച 5ല്‍ 4കോളജുകളിലും ഇടുക്കി ജില്ലയില്‍ 4ല്‍ 4 കോളജുകളിലും കോട്ടയം ജില്ലയില്‍ 3ല്‍ 3 കോളജുകളിലും ആലപ്പുഴയില്‍ 2ല്‍ 2കോളജുകളിലും പത്തനംതിട്ടയില്‍ 5 ല്‍ 5 കോളജുകളിലും കൊല്ലം ജില്ലയില്‍ 3ല്‍ 2 കോളജുകളിലും തിരുവനന്തപുരം ജില്ലയില്‍ 5ല്‍ 3കോളജുകളിലും എസ്എഫ്ഐ വിജയിച്ചു.

സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്എഫ്ഐ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംഘപരിവാര്‍ ആശയങ്ങളോട് ഐക്യപ്പെടുന്ന രീതിയില്‍ സംസ്ഥാനഭരണം കയ്യാളുന്ന കോണ്‍ഗ്രസിന്റെ നെറികെട്ട വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെയുള്ള കേരളത്തിലെ പ്രബുദ്ധരായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ തിരിച്ചടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

മെസി കേരള സന്ദർശന തട്ടിപ്പ്,നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന

മെസി കേരള സന്ദർശനത്തിൻ്റെ മറവിലെ തട്ടിപ്പ്.തട്ടിപ്പുകാർക്ക് കുരുക്ക് മുറുകുന്നു.നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന. നിർണായക വിവരങ്ങൾ SIT ക്ക് ലഭിച്ചത് GST ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന്

GST ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെയും SIT ചോദ്യം ചെയ്യും.വിവര ശേഖരണത്തിന് പിന്നാലെ നിർണായക നീക്കവുമായി SIT

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം. ഇഡി RBI കസ്റ്റംസ് ഏജൻസികൾക്ക് തെളിവുകൾ അടക്കമുള്ള റിപ്പോർട്ടുകൾ കൈമാറും.ഫെമ ചട്ട ലംഘനം, വിദേശ പണം കൈമാറ്റം, ബിനാമി ഇടപാട് എന്നിവയിലാണ് അന്വേഷണം ആവശ്യപ്പെടുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം റൂറലിലെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അയിഷ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

നജീം എസ് (കോട്ടയം), സുജിത്ത് എസ്.എല്‍ (ആലപ്പുഴ), ശിവേഷ് എ.എസ് (കോട്ടയം), ചിന്തു വി (ആലപ്പുഴ) എന്നിവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലംമാറ്റിയത്. വകുപ്പുതല അന്വേഷണത്തിന് ഒടുവില്‍ ദക്ഷിണമേഖലാ ഐജിയാണ് നടപടി സ്വീകരിച്ചത്.

ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം.ഇഡി കേസ്; AGയുടെ നിയമോപദേശം കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും

കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധം. എസ് ഐ ടി സ്വതന്ത്രമായി പ്രവർത്തിക്കും.
മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയില്‍ ഇഡിവിഷയമില്ല. ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ.

അടൂർ സ്വദേശിയായ ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവത്തില്‍ കർശന നടപടി ഉണ്ടാകും,ശാസ്താംകോട്ട പോലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്ഐടിയെ നിയോഗിച്ചു

യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ ദുരൂഹത,സർക്കാരിനെതിരെ മുൻ മിൽമ ചെയർമാൻ കെ എസ് മണി

തിരുവനന്തപുരം.സർക്കാരിനെതിരെ മുൻ മിൽമ ചെയർമാൻ കെ.എസ്. മണി. മലബാർ, തിരുവനന്തപുരം യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ ദുരൂഹത.കോടതിയെ സമീപിക്കും. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ് യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ. മലബാറും തിരുവനന്തപുരവും യൂണിയനുകൾ കൂടി പിടിച്ചെടുക്കാനുള്ള കോൺഗ്രസ് ശ്രമം

ഫെഡറേഷൻ പിടിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് മിൽമ യൂണിയനുകൾ പിരിച്ചുവിടുന്നത്. കോട്ടയത്ത് വൻ തോതിൽ അഴിമതി നടന്നു എന്ന വിവരങ്ങൾ പുറത്തുവന്നിട്ടും എറണാകുളം യൂണിയൻ പിരിച്ചുവിടുന്നില്ല. മലബാർ യൂണിയനിൽ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ല

മലബാർ യൂണിയൻ പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കും

ദളിത് യുവാവിന്റെ ജനനേന്ദ്രിയം പോലീസ് ഇടിച്ചു തകർത്ത സംഭവം,പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിൽ സന്തോഷമെന്ന് ആക്രമണത്തിനിരയായ യുവാവ്

അടൂര്‍. ദളിത് യുവാവിന്റെ ജനനേന്ദ്രിയം ശാസ്താംകോട്ട പോലീസ് ഇടിച്ചു തകർത്ത സംഭവം, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിൽ സന്തോഷമെന്ന് ആക്രമണത്തിനിരയായ യുവാവ് . പരാതി കൊടുത്തതോടെ പോലീസിന് പ്രതികാരം കൂടി

കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വീട്ടുകാരെ കേസിൽ പെടുത്തുമെന്നും അനുജന്റെ ജാമ്യം റദ്ദാക്കുമെന്നും ഭീഷണി. ശാസ്താംകോട്ട Dysp പ്രധാന മൊഴിഭാഗം ഒഴിവാക്കാൻ നിർബന്ധിച്ചു. പോലീസുകാരെ ഇപ്പോഴും ഭയം; ഗുണ്ടകൾക്ക് ഇതിലും മാന്യത ഉണ്ടാകും

ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലിക്ക് പോകാനാവുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തുടർ ചികിത്സ പോലും മുടങ്ങിയെന്നും യുവാവ്

നിർത്തിയിട്ട കാറിൽ നിന്ന് എം ഡി എം എ യും പണവും പിടികൂടി

മലപ്പുറം .എടവണ്ണയിൽ നിർത്തിയിട്ട കാറിൽ നിന്ന് എം ഡി എം എ യും പണവും പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച 20 ഗ്രാം MDMAയും 2,06,000 രൂപയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് കാറിൽ നിന്ന് എടവണ്ണ പോലീസ് പിടികൂടിയത്.

തിരുവാലി ഒറ്റപ്പൊക്ക് ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന KL 18 P 3505 നമ്പർ വെള്ള നിറത്തിലുള്ള Swift കാറിൽ നിന്നാണ് മയക്കുമരുന്നും പണവും പിടികൂടിയത്. എളങ്കൂർ സ്വദേശി ആലങ്ങാടൻ റൗഫ് എന്നയാളുടെ പേരിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്ക് പാസ്ബുക്ക്, മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതായി സംശയിക്കുന്ന ചെറിയ zip-lock കവറുകൾ, മയക്കുമരുന്ന് തൂക്കി വിൽക്കാനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവയും കാറിൽ കണ്ടെത്തി.

കൊല്ലത്ത് മോർഫിംഗ് കേസുകൾ വർധിക്കുന്നു

കൊല്ലം. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങൾ കൊല്ലം ജില്ലയിലും വർദ്ധിക്കുന്നു.എട്ടുമാസത്തിനിടെ 46 കേസുകളാണ് രജിസ്റ്റർ ചെയ്തത്.പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. കുട്ടികളും മോർഫിംഗിന് ഇരകളാകുന്നുവെന്ന് പോലീസ് .

2025ൽ 105 കേസുകൾ രജിസ്റ്റർചെയ്തു. 2025 ലെ 64 കേസുകളിൽ സ്ത്രീകളും 11 കേസുകളിൽ കുട്ടികളുമാണ് ഇരകൾ.