Home Blog Page 264

ഗൗതം കൃഷ്ണന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം,നാളെയും തുടരും

കൊല്ലം.നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. നേവിയും കോസ്‌റ്റൽ പോലീസും, മറൈൻ എൻഫോഴ്‌സ്മെൻ്റും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്. നേവിയുടെ സ്‌ക്യൂബ ടീമും പരിശോധനയിൽ പങ്കെടുക്കുന്നു. സാധ്യമായ എല്ലാ മാർഗത്തിലും പരിശോധന നടത്തുന്നുവെന്ന് കൊല്ലം ജില്ലാ കളക്ടർ. അതേസമയം നിലവിലെ തിരച്ചിലിൽ തൃപ്തിയെന്നും പക്ഷേ വൈകിപോയെന്നും ഗൗതം കൃഷ്‌ണൻ്റെ അമ്മ രേഷ്‌മ.

രാവിലെ ഏഴ് മണിയോടെ ഇന്ത്യൻ നാവിക സേനയുടെ കൽപേനിയും , ഫിഷറീസും , മറൈൻ എൻഫോഴ്‌സ്മെൻ്റും , കോസ്റ്റൽ പോലീസും സംയുക്തമായിട്ടാണ് നീണ്ടകരയിൽ
പരിശോധന ആരംഭിച്ചത്. നേവിയുടെ സ്‌കൂബ ടീമും അപകടം നടന്ന സ്ഥലത്ത് പരിശോധനയ്ക്കായി എത്തി

അപകടം നടന്ന സ്ഥലത്തെ പാറമടക്കുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. നേവിയുടെ ഹെലികോപ്ടർ അടക്കം മേഖലയിൽ തെരച്ചിൽ നടത്തുന്നുണ്ട്. സാധ്യമായ എല്ലാ രീതിയിലും പരിശോധന തുടരുകയാണെന്ന് ജില്ല കളക്ടർ ആനി ജൂല തോമസ്

നിലവിൽ നടക്കുന്ന പരിശോധനയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ഗൗതം കൃഷ്‌ണൻ്റെ അമ്മ, ഫിഷറീസ് വകുപ്പ് മന്ത്രി പിന്നീട് വിളിച്ചിട്ടില്ലെന്നും പറഞ്ഞു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിനും ഗൗതം കൃഷ്ണൻ്റെ അമ്മ രേഷ്‌മ നന്ദി പറഞ്ഞു.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി. ഇന്ന് 11 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം ചേരുന്നത്.വിഷയത്തിൽ അടിയന്തര പ്രശ്നപരിഹാരമാണ് പ്രധാനമായും യോഗത്തിൽ ചർച്ചയാകുക.യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും

ഗൗതത്തിനായിയുള്ള തിരച്ചിൽ നാളെയും തുടരും. കോസ്റ്റ് ഗാർഡും,ഫിഷറീസും , മറൈൻ എൻഫോഴ്സ്മെൻ്റും സംയുക്തമായിട്ടാണ് ഇന്ന് തിരച്ചിൽ നടത്തുക. ഒപ്പം തദ്ദേശിയരായ മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയുള്ള തിരച്ചിലും നടക്കും. തീരസംരക്ഷണസേനയുടെ നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററും, നേവിയുടെ ഹെലികോപ്ടറും തെരച്ചിലിന് എത്തുo.

മരം മുറിക്കുന്നതിനിടെ തടി തലയില്‍ വീണ് തൊഴിലാളി മരിച്ചു

കണ്ണൂര്‍: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയില്‍ വീണ് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനനാ(54)ണ് മരിച്ചത്. മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഞായറാഴ്ച്ചരാവിലെ 11 മണിക്കാണ് ദാരുണ സംഭവം.

സംസ്‌കാരം തിങ്കളാഴ്ച്ച പകല്‍ 12ന് വീട്ടുവളപ്പില്‍ നടത്തും. ചെമ്മരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: സ്നേഹ, സേതു. സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍. മൃതദേഹം ആലക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്,വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സിന്റെ രണ്ടാം കുറ്റപത്രം

തിരുവനന്തപുരം.മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്,വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സിന്റെ രണ്ടാം കുറ്റപത്രം. റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി. കുറ്റപത്രത്തിന് വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരം. വെള്ളാപ്പള്ളിക്ക് പുറമെ യൂണിയന്‍ ഭാരവാഹികളടക്കം പ്രതികള്‍

കേസ് രജിസ്റ്റര്‍ ചെയ്തത് 2014ല്‍. പ്രോസിക്യൂഷന്‍ അനുമതിതേടി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഇതുവരെ നല്‍കിയത് രണ്ട് കുറ്റപത്രങ്ങള്‍. ആദ്യത്തെ കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാരിന്റെ പരിഗണനയില്‍

2014 ല്‍ വയനാട് യൂണിയന്‍ നടത്തിയ ക്രമക്കേടിലാണ് ആദ്യ കുറ്റപത്രം. 2016ല്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തതിലാണ് അഴിമതി

നൂറിലേറെ ഇടപാടുകളില്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ പുരോഗതി നാളെ ഹൈക്കോടതിയെ അറിയിക്കും

അന്വേഷണം നീണ്ടുപോകുന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു

അർജുൻ ആയങ്കിയും കേരള പോലീസും, പ്രശ്നങ്ങളുടെ തുടക്കം ഇവിടെ നിന്ന്

രാഷ്ട്രീയബന്ധങ്ങളും പൊലീസിനെ നിശബ്ദമാക്കുന്ന പിന്‍ബലവും കൈയിലുള്ള കാലത്ത് വളര്‍ന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ പതനം ഗുണ്ടയായി വളരാന്‍ വെമ്പുന്ന ഒരു വിഭാഗം യുവാക്കള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്.

വെല്ലുവിളിയും ഭീഷണിയും പരിഹാസവുമായി പൊലീസിനെ വലച്ച അർജുൻ ആയങ്കി അഴിക്കുള്ളിലാകുമ്പോൾ ഇതിനെല്ലാം തുടക്കം കോതമംഗലം പൊലീസ് സ്റ്റേഷനിൽ നിന്നാണ്.സുഹൃത്തിൻ്റെ വിവാഹം കൂടാൻ എത്തിയ അർജുൻ ആയങ്കിയേയും സംഘത്തേയും പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്താണ് പ്രശ്നങ്ങളുടെ കാരണം..കോതമംഗലം സി ഐ പ്രശാന്തിനെതിരെയാണ് ഇപ്പോഴും ആയങ്കിയുടെ പകയും പ്രതികാരവും..

അർജുൻ ആയങ്കിയും കേരള പോലീസും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്..ഈ വർഷം മെയ് 3ന് ആയങ്കിയും സുഹൃത്തുകളും കോതമംഗലത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നു..വിവാഹത്തിൻ്റെ തലേദിവസം കോതമംഗലത്ത് എത്തി റിസോർട്ടിൽ കഴിഞ്ഞ സംഘത്തെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോതമംഗലം സിഐ പ്രശാന്തും സംഘവും കസ്റ്റഡിയിലെടുക്കുന്നു.പുലെർച്ചെ വൻ പോലീസ് സന്നാഹത്തോടെ റിസോർട്ട് വളഞ്ഞായിരുന്നു അറസ്റ്റ്..തുടർന്ന് സംഘം ചേർന്ന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ഉൾപ്പടെയുള്ളവർ 21 ദിവസം ജയിലിൽ കഴിയുന്നു..

ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ സി ഐ പ്രശാന്തിനെതിരെ ഭീഷണിയും വെല്ലുവിളിയും ആരംഭിച്ചു..ജൂൺ ആറിന് ഫെയ്സ്ബുക്കിൽ കുറിച്ച വരികൾ അതിര് കടന്നു..കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത് എന്ന് തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല എന്നാണ്..ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പൊലീസ് വീണ്ടും കേസെടുത്തു…ഊന്നുകൽ പൊലീസാണ് ഐ ടി ആക്ട് പ്രകാരം കേസെടുത്തത്..

പുതിയ കേസിന് പിന്നാലെ പൊലീസിനെതിരെ തുടർച്ചയായി പരിഹാസങ്ങൾ..പിന്നാലെ വിമർശനങ്ങളുടെ മൂർച്ച കൂടി വന്നു..ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 4ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി..പിന്നാലെ ഊന്നുകൽ സി ഐയെ ഭീഷണിപ്പെടുത്തിയുള്ള ഓഡിയോ സന്ദേശവുമായി വീണ്ടുമെത്തി ആയങ്കി..

അതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു പൊലീസ്…പിന്നാലെ അർജുൻ ആയങ്കിക്കെതിരെ ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി…

പുതിയ കേസും ആഭ്യന്തര മന്ത്രിയുടെ നിലപാടും അർജുനെ വീണ്ടും ചോടിപ്പിച്ചു.ശേഷം സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായ വെല്ലുവിളികളും പരിഹാസവും..ഇതിനിടെ അർജുൻ ആയങ്കിയെ പിടിക്കാൻ മൂവാറ്റുപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൻ്റെ വ്യാപക പരിശേോധന..

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി തൃശ്സൂർ വഴി രക്ഷപ്പെടാൻ ശ്രമിച്ചത് മനസിലാക്കിയ പൊലീസ് തിരച്ചിൽ ഊർജിതമാക്കി..ഇതിനിടെ അർജുൻ ആയങ്കിയെ ആവശ്യമെങ്കിൽ വെടിവെച്ച് പിടിക്കാനുള്ള അനുമതി നൽകി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ..പിന്നാലെ പരിഹാസം തുടർന്ന് ആയങ്കിയും രംഗത്തെത്തി.

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സാഹായിച്ച സഹോദരൻ ഉൾപ്പടെ 9 പേർ ഇതിനിടെ പൊലീസിൻ്റെ പിടിയിലായി..കണ്ണൂരും ആലുവയിലും ഐ ടി ആക്ടുകൾ അടക്കും പുതിയ കേസുകൾ വന്നു..തൊട്ടുപിന്നാലെ എല്ലാതിനും വിശദീകരണവുമായി അർജുൻ ആയങ്കിയുടെ വീഡിയോ സന്ദേശമെത്തി..

ഒടുവിൽ ഇന്ന് നേരം പുലർന്നപ്പോൾ അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടിച്ചു കേരള പൊലീസ്..കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുനെ പൊലീസ് പിടിക്കൂടിയത്..കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ 14 ദിവസത്തേക്ക് റിമാൻഡ്..ഒളിവ് ജീവിതത്തിൽ നിന്ന് വീണ്ടും ജയിലിലേക്ക്.

സമൂഹമാധ്യമങ്ങളിലെ ജയ് വിളികളും ലൈക്കുമല്ല ജീവിതമെന്നും അധികാരം മാറുമ്പോള്‍ തോളില്‍മാറാപ്പുകേറുമെന്നും ആയങ്കിമാരെ മോഡലാക്കുന്നവര്‍ അറിയുമെന്നതാണ് സമൂഹത്തിന് ഈ അറസ്റ്റ് നല്‍കുന്നപാഠം

കടുവയുടെ ആക്രമണത്തിൽ തമിഴ്നാട് ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍.കടുവയുടെ ആക്രമണത്തിൽ തമിഴ്നാട് ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.ഓവേലി ലാറൻസ്റ്റൺ തോട്ടത്തിലെ തൊഴിലാളി ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം തേയിലത്തോട്ടത്തിലേക്ക് പോയതായിരുന്നു

തിരച്ചിലിനൊടുവിൽ പമ്പ് ഹൗസിൽനിന്ന് 500 മീറ്റർ അകലെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിൽ ബലിതർപ്പണം ബുധനാഴ്ച

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം ബുധനാഴ്ച പുലർച്ചെ 4 മുതൽ നടക്കും.മൈനാഗപ്പള്ളി മുളയ്ക്കൽമഠം അജയ് നമ്പൂതിരി കാർമികത്വം വഹിക്കും.പിതൃപൂജ,തിലഹവനം,മഹാ അന്നദാനം,വിശേഷാൽ പൂജകൾ എന്നിവ നടക്കും.കല്ലടയാർ കിഴക്കോട്ടൊഴുകുന്ന ഭാഗത്തെ ക്ഷേത്ര കടവിലാണ് സ്‌നാനഘട്ടം ഒരുക്കിയിട്ടുള്ളത്.ഒരേ സമയം ഇരുനൂറോളം പേർക്ക് തർപ്പണം നടത്തുവാൻ കഴിയും.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പോലീസ്,ഫയർ ഫോഴ്‌സ്,സ്കൂബ ടീം,മെഡിക്കൽ,ആംബുലൻസ്,ലൈഫ് ഗാർഡ്,വോളൻ്റിയേഴ്‌സ് എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.മൂവായിരത്തോളം ഭക്തർ തർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും,ഒരുക്കങ്ങൾ പൂർത്തിയായെന്നും ഉപദേശക സമിതി പ്രസിഡൻ്റ് കെ.പ്രതാപൻ, സെക്രട്ടറി ജി.ഹരിദാസൻ,ജി.രാധാകൃഷ്‌ണ പിള്ള,ഹരികുമാർ കുന്നത്തൂർ,വിശാഖ് വിജയൻ,അഭിരാം എന്നിവർ പറഞ്ഞു

ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ജാനകി ഭവനത്തിൽ സരസ്വതിയമ്മ നിര്യാതയായി

ശൂരനാട് വടക്ക്. പടിഞ്ഞാറ്റ കിഴക്ക് ജാനകി ഭവനത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ
സരസ്വതിയമ്മ (76) നിര്യാതയായി. മക്കൾ രജനീഷ്, രതീഷ് രശ്മി, മരുമക്കൾ : സൗമ്യ, വിദ്യ,രഘുകുമാർ സംസ്ക്കാരം നാളെ(തിങ്കൾ )രാവിലെ 11 മണിക്ക്. സഞ്ചയനം ഓഗസ്റ്റ്‌ 16 ഞായറാഴ്ച

സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാൽ അൾസർ ഉണ്ടാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, അസമയത്തുള്ള ഭക്ഷണം, ഫാസ്റ്റ് ഫുഡുകളെ അമിതമായി ആശ്രയിക്കുക എന്നിവ ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു. അൾസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇതാണ്.

എരിച്ചിലോട് കൂടിയ വേദന

വയറിന്റെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന കഠിനമായ എരിച്ചിൽ. പ്രത്യേകിച്ചും ഭക്ഷണത്തിന് ശേഷമോ രാത്രി സമയങ്ങളിലോ ഇത് കൂടാം. ഭക്ഷണം കഴിക്കുന്നതോടെ താൽക്കാലിക ആശ്വാസം ലഭിച്ചേക്കാം.

വയറിൽ വീർപ്പുമുട്ടലും ഛർദ്ദിലും

കട്ടി കൂടിയതോ എരിവും എണ്ണമയവുമുള്ളതോ ആയ ഭക്ഷണങ്ങൾ കഴിച്ച ശേഷം വയറ് കനം തൂങ്ങുക, വയറ് വീർക്കുക, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടുക.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ അനുഭവപ്പെടുകയോ കുറച്ചു ഭക്ഷണം കഴിക്കുമ്പോഴേക്കും വയറ് നിറഞ്ഞതായി തോന്നുകയോ ചെയ്യുക. ഇത് കാലക്രമേണ ശരീരഭാരം കുറയാൻ കാരണമാകുന്നു.

നെഞ്ചെരിച്ചിലും അസിഡിറ്റിയും

അടിക്കടിയുണ്ടാകുന്ന അസിഡിറ്റി, പുളിച്ചുതികട്ടൽ, വായയിൽ പുളിപ്പ് രസം അനുഭവപ്പെടുക.

ഗുരുതരമായ ലക്ഷണങ്ങൾ

രക്തം ഛർദ്ദിക്കുക, മലം കറുത്ത നിറത്തിൽ പോവുക, ശരീരഭാരം കുറയുക, കഠിനമായ വയറുവേദന എന്നിവ കാണപ്പെടുകയാണെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതുണ്ട്. ഇത് രക്തസ്രാവമുള്ള അൾസറിന്റെ ലക്ഷണമാകാം.

പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി, ആവശ്യം തള്ളി സ്പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവില്‍ തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്‍ തള്ളിയത് .

Also Read: ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണിക്ക് കേന്ദ്രം, ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗം; എൻടിഎയിൽ കൂടുതൽ ഉന്നത നിയമനങ്ങൾക്കും തീരുമാനം

പിഎസി ചെയർമാൻ കെഎൻ ബാലഗോപാലിന് അഡ്മിനിസ്‌ട്രേറ്റ് ബ്ലോക്കിൽ ആണ് മുറി നൽകുക.

ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണിക്ക് കേന്ദ്രം, ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗം; എൻടിഎയിൽ കൂടുതൽ ഉന്നത നിയമനങ്ങൾക്കും തീരുമാനം

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

Also Read: വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്

നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസി വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് എന്‍ടിഎയുടെ തീരുമാനം. പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. വിജിലൻസ് – ഇൻവെസ്റ്റിഗേഷൻ – ഫോറൻസിക്സ് വിഭാഗങ്ങളാകും അന്വേഷിക്കുക. സിബിഐ – ഐബി – ഇഡ‍ി – പൊലീസുമായി ഏകോപിച്ചായിരിക്കും അന്വേഷണം. വിദ്യാർത്ഥികളോട് കൂടുതൽ ഉത്തരവാദിത്തതോടെ ഇടപെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.

വിശദ വിവരങ്ങൾ

ചോദ്യപേപ്പർ ചോർച്ചയും തുടർവിവാദങ്ങളും ദേശീയ പരീക്ഷാ ഏജൻസിയുടെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി യോഗം വിളിച്ചത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായി ബന്ധപപെട്ട വിഷയങ്ങളായിരുന്നു അജണ്ട. വിദ്യാർത്ഥികളോട് കൂടുതൽ ഉത്തരവാദിത്തതോടെ ഇടപെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ക്രമക്കേടുകൾ തടയാൻ എൻടിഎയുടെ പുതിയ നീക്കം.

വിജിലൻസ്, ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക്സ് വിഭാഗങ്ങൾക്കായി പ്രത്യേക ജനറൽ മാനേജർ തസ്തിക പുതിയതായി സൃഷ്ടിക്കും. പേപ്പർ ചോർച്ച, ആൾമാറാട്ടം, പരീക്ഷാ തട്ടിപ്പ് എന്നിവ തടയുകയാണ് ലക്ഷ്യം. സിബിഐ, ഐബി, ഇഡ‍ി, സൈബർ ക്രൈം വിഭാഗങ്ങൾ, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികളുമായി ഏകോപനവും പുതിയ വിഭാഗത്തിന്റെ ചുമതലയാകും. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ, സോഷ്യൽ മീഡിയ വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയും പരിശോധിക്കും.രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രവർത്തനം കുറ്റമറ്റതാക്കുക എന്നതിനാണ് ഊന്നൽ.

സൈബർ ആക്രമണങ്ങൾ നിരീക്ഷിക്കുക, സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ടെക്നോളജി വെൻഡർമാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുക എന്നിവയും പുതിയ ഉദ്യോഗസ്ഥരുടെ ചുമതലകളിൽപ്പെടും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തും. എൻടിഎയുടെ ഘടനപരമായ മാറ്റം ഉന്നമിട്ട് കൂടുതൽ നടപടികളിലേക്ക് കടന്നതായി നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.