Home Blog Page 265

ആശുപത്രിയെയും വിടാതെ പാക് വ്യോമാക്രമണം, കാബൂളിൽ കൊല്ലപ്പെട്ടത് 400 പേർ; അപലപിച്ച് താലിബാൻ ഭരണകൂടം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് ആശുപത്രിക്ക് നേരെ വ്യോമാക്രമണം ഉണ്ടായത്. ലഹരിക്കടിമയായവരെ ചികിത്സിക്കുന്ന, 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നെന്ന് അഫ്ഗാനിസ്ഥാനിലെ സർക്കാർ വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു.

Also Read: ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് ഇറാൻ; ‘ആക്രമിക്കാൻ വരുന്നവരെ പാഠം പഠിപ്പിക്കും, പോരാട്ടം എത്ര കാലം നീണ്ടാലും തുടരും’

അതേസമയം അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് അവകാശവാദം. എന്നാൽ ആക്രമണത്തെ അപലപിച്ച അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ്, പാകിസ്ഥാൻ ആശുപത്രികളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ആരോപിച്ചു.

പാകിസ്ഥാൻ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചെന്ന് സബിഹുള്ള മുജാഹിദ് പ്രതികരിച്ചു. പാകിസ്ഥാൻ കാബൂളിലെ ലഹരി പുനരധിവാസ ആശുപത്രിയെ ലക്ഷ്യം വച്ച് രോഗികളെ കൊലപ്പെടുത്തി. ഈ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു, അത്തരമൊരു പ്രവൃത്തി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതായി പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. കാബൂളിലെ ആയുധ സംഭരണ കേന്ദ്രം തകർത്തെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ഭരണകൂടം ഭീകര സംഘടനകളെ പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്‍റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു

കൊച്ചി: കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടി വച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊന്ന വ്യക്തിയാണ് മരിച്ച ജോസ്. കിലുക്കൻ ജോസ് എന്ന ഇരട്ട പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിൾ ബാരൽ ഗൺ ആണ് കൊലപാതകത്തിന് ഉപയോ​ഗിച്ചത്. മുൻ സൈനികനാണ് കേസിലെ പ്രതിയായ പോളി. നിലവിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാൾ.

കാലടിയുടേയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി നിറയൊഴിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ പോളി തോക്കുമായി അയ്യമ്പള്ളി സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം കാലടി പൊലീസിനു കൈമാറുമെന്നു അയ്യമ്പുഴ പൊലീസ് വ്യക്തമാക്കി.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സുരക്ഷാ ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാ​ഗമായി കിട്ടിയ ലൈസൻസുള്ള തോക്കുപയോ​ഗിച്ചാണ് പോളി ജോസിനു നേരെ നിറയൊഴിച്ചത്. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

തിരഞ്ഞെടുപ്പാണ്, സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ കേസില്‍പെടില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷക്കണമെന്നും മുന്നറിയിപ്പുണ്ട്.

എഐ, ഡീപ് ഫേക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വിഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള എഐ ജനറേറ്റഡ് ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടതായി വരും. ജാതി, മതം, വര്‍ഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത – BNS 196 പ്രകാരം ഇത് കുറ്റകരമാണ്).വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ത്ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ‘വ്യാജ വാര്‍ത്തകള്‍’ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

also read:

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന ‘സൈലന്‍സ് പീരിയഡില്‍’ യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ വഴി നടത്തരുത്. സോഷ്യല്‍ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്‍മാര്‍ നേരിട്ട് ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതായി വരും.

നിയമവിരുദ്ധമായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ നല്‍കുക.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അഡ്മിന്‍ കൂട്ടുനില്‍ക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യുക. ഐടി ആക്ട് അല്ലെങ്കില്‍ ബിഎന്‍എസ് പ്രകാരം പൊലീസ് നല്‍കുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക. എന്നിവയും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.

ഗൃഹാങ്കണ വായനാ സദസ്

ശാസ്താംകോട്ട : തെക്കൻ മൈനാഗപ്പള്ളി കല്ലുകടവ് കെ. ശ്രീധരൻ ഗ്രന്ഥശാലയുടെ ഏഴാമത് ഗൃഹാങ്കണ വായനാ സദസ് നടന്നു.
ഗ്രന്ഥശാലാ പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടി പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ് ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ കെ.ബി. സരോജാക്ഷൻപിള്ള ഉദ്ഘാടനം ചെയ്തു.

കോവൂർ കേരളാ ലൈബ്രറി പ്രസിഡൻ്റും സാംസ്കാരികപ്രവർത്തകനുമായ കെ.ബി.വേണുകുമാർ ബന്യാമിൻ്റെ “മുല്ലപ്പൂ നിറമുള്ള പകലുകൾ ” എന്ന നോവൽ പരിചയപ്പെടുത്തി സംസാരിച്ചു.
തുടർന്ന് പനങ്ങാട് ആർ ബിജു, വൈ സലിം, എസ്. വിജയലക്ഷ്മി, ശ്രീവിദ്യ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഗ്രന്ഥശാല സെക്രട്ടറി എം.സതീശൻ സ്വാഗതവും ഡി പ്രസന്നകുമാർ നന്ദിയും പറഞ്ഞു.

കാത്തിരുന്ന കനാല്‍ ജലമെത്തിയപ്പോള്‍ പ്രളയം

മൈനാഗപ്പള്ളി.കെഐപി കനാല്‍ തുറന്നാല്‍ വരള്‍ച്ചക്ക് ആശ്വാസമാകുമെന്നത് കാത്തിരുന്നവരാണ് മൈനാഗപ്പള്ളിക്കാര്‍. ചവറ ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമായി 14-ാം വാര്‍ഡില്‍ പാറപ്പുറം മേഖലയില്‍ കനാല്‍ കവിഞ്ഞെഴുകി പ്രളയമായതോടെ ജനം വലയുകയാണ്.

കല്ലട പദ്ധതികനാല്‍ വിഭാവനചെയ്തത് വരള്‍ച്ചക്കാലത്ത് കനാല്‍ജലമൊഴുക്കി നാട്ടില്‍ കൃഷിക്കും മര്റും ഉപയുക്തമാക്കാനാണ്. എന്നാല്‍ കനാല്‍ജലമൊഴുകുന്ന മേഖലയില്‍ കിമറുകളിലും ജലമെത്തുന്നത് മേഖലയിലെത്തന്നെ വരള്‍ച്ചക്ക് പരിഹാരമാവാറുണ്ട്.

ഇവിടെ ക്രമ രഹിതമായി ജലം തുറന്നു വിടുന്നതാണ് ഈ പ്രളയത്തിന് കാരണം. ജലപ്രളയം പറഞ്ഞ് കനാല്‍ അടക്കുന്നതോടെ നാട് വീണ്ടും വരളും. അധികൃതര്‍ക്ക് അറിയുന്നത് രണ്ട് കാര്യം ഒന്നുകില്‍ ജലംതുറന്നുവിട്ട് പ്രളയം അല്ലെങ്കില്‍ പൂര്‍ണമായ അടച്ചിടല്‍. അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വര്‍ഷങ്ങളായി ഈ പണി നടത്തുന്നുവെന്ന് കര്‍ർഷകര്‍ പറയുന്നു.ആരും ചോദിക്കാനില്ലെന്നതാണ് സത്യം. പലര്‍ക്കും ഉദ്യോഗസ്ഥരുടെ ഓഫിസോ നമ്പരോ പോലുമറിയില്ല. കനാല്‍ പണിത കാലത്ത് ഓപ്പറേഷന്‍ ആന്‍റ് മെയിന്‍റനന്‍സ് ഒ ആന്‍ഡ് എം എന്ന വിഭാഗമുണ്ടായിരുന്നു. അതൊക്കെ പൂട്ടിക്കെട്ടി.ആരൊട് പരാതി പറയുമെന്ന സങ്കടത്തിലാണ് നാട്ടുകാര്‍

also read:

യുവതിയെ അയൽവാസി കുത്തിക്കൊന്നു

തൃശ്ശൂരിര്‍. യുവതിയെ അയൽവാസി കുത്തിക്കൊന്നു. ഒല്ലൂർ സ്വദേശിയായിട്ടുള്ള സൗമ്യയെയാണ് കൊലപ്പെടുത്തിയത്. അയൽവാസിയായ തോമസാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം കിണറ്റിൽ ചാടിയ തോമസിനെ ഫയർഫോഴ്സ് സഹായത്തോടെ കസ്റ്റഡിയിലെടുത്തു

അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മരിച്ച സൗമ്യയുടെ മൃതദേഹം തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് പേർ മരിച്ചു

മലപ്പുറം . കൊണ്ടോട്ടി മുതുവല്ലൂരിൽ കിണറിൽ ഇറങ്ങിയ രണ്ട് പേർ മരിച്ചു. അതിഥി തൊഴിലാളികളായ രണ്ട് പേർ ആണ് മരിച്ചത്. കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം

മൃതദേഹം കൊണ്ടോട്ടിയിലെ ആശുപത്രിയിൽ.

also read :

കെഎസ്എംഡിബി കോളേജിൽ ‘ബോധി 2026’ ദേശീയ സെമിനാർ

ശാസ്താംകോട്ട: കുമ്പളത്തു ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ 17നും 18നും “ബോധി 2026” എന്ന പേരിൽ മൾട്ടിഡിസിപ്പ്ലിനറി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.“ഫ്യൂച്ചർ ഫ്യൂഷൻ:സസ്റ്റെയിനെബിലിറ്റി എക്കറോസ് ഡിസിപ്ലിൻസ്”എന്നതാണ് സെമിനാറിന്റെ പ്രമേയം.

ശാസ്ത്രം, സോഷ്യൽ സയൻസ്,ഭാഷ,കോമേഴ്‌സ്, അപ്ലൈഡ് സയൻസ് തുടങ്ങിയ വിവിധ മേഖലകളെ ഏകോപിപ്പിച്ച് സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട അന്തർവിഭാഗ ചർച്ചകൾക്ക് വേദിയൊരുക്കുക എന്നതാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.17ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള സർക്കാർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. (ഡോ.) പി. ടി. ബാബുരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.

also read:

അക്കാദമികരെയും ഗവേഷകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സുസ്ഥിരതയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും ഗവേഷണ സാധ്യതകളും അവതരിപ്പിക്കുന്ന വേദിയായിരിക്കും സെമിനാർ.ഭട്നാഗർ അവാർഡ് ജേതാവും ഖരഗ്പൂർ ഐഐടി പ്രൊഫസറും കോറൽ കേന്ദ്രത്തിന്റെ ശാന്തിസ്വരൂപ് മേധാവിയുമായ ഡോ.പാർത്ഥസാരഥി ചക്രബർത്തി മുഖ്യ പ്രഭാഷണം നടത്തും.18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് അവാർഡുകളും വിതരണം ചെയ്യും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് സമൂഹത്തിന്റെ സാന്നിധ്യം സെമിനാറിനെ ശ്രദ്ധേയമാക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ് അനിൽ കുമാർ,ബോധി കൺവീനർ ഡോ.മീര എ.പിയും അറിയിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ

ന്യൂ ഡെൽഹി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സതീശൻ യു ഡി എഫ് സ്ഥാനാർഥി പട്ടിക 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം 24 മണിക്കൂർ പിന്നിട്ട വേളയിലായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. തെറ്റായ വാർത്തകൾ നൽകി നിങ്ങളുടെ വിശ്യാസിത കളയരുതെന്നായിരുന്നു രോഷത്തോടെ സതീശൻ പ്രതികരിച്ചത്.

ദില്ലിയിൽ ഹൈക്കമാൻഡുമായുള്ള ചർച്ചകകൾക്കിടെയായിരുന്നു സതീശനോട് മാധ്യമങ്ങൾ ഇക്കാര്യം ചോദിച്ചത്. അതേസമയം ഇന്ന് പട്ടികയുണ്ടാകില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. പട്ടിക നാളെയോടെ എന്നും കെ പി സി സി അധ്യക്ഷൻ സൂചന നൽകി. തർക്കങ്ങൾ ഒന്നുമില്ലെന്ന് കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പ്രതികരിച്ചു. ഇന്ന് യോഗം ചേർന്നിട്ടില്ലെന്നും മധുസൂദൻ മിസ്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് യോഗം ചേരാനാകത്തതെന്നും നേതാക്കൾ വിവരിച്ചു. നാളെ യോഗം ചേർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ നാളെ വിധി

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. കേസിലെ അന്തിമവാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് വിധിപ്രസ്താവത്തിലേക്ക് കടക്കുന്നത്.
കൊടുവട്ടൂര്‍ സ്വദേശിയായ സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസിന്റെ വിചാരണവേളയില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതില്‍ 50 പേരും ഡോക്ടര്‍മാരായിരുന്നു. കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

also read:


ശക്തമായ തെളിവുകളാണ് പ്രതിക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 22 തൊണ്ടിമുതലുകളും 27 രേഖകളും തെളിവുകളില്‍ ഉള്‍പ്പെടുന്നു. പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
മുന്‍പ് കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്ത് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ പ്രതിയുടെ മാനസികനില പരിശോധനയില്‍, ഇയാള്‍ക്ക് വിചാരണ നേരിടാന്‍ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിന്നാലെയാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ഇതിനിടെ പ്രതി നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിരുന്നു.
2023 മേയ് 10-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നെന്നാണ് കേസ്. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യസംഭവവുമാണിത്.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും ഈ ദാരുണസംഭവം വഴിവെച്ചിരുന്നു. അതിനിടെ, സ്‌കൂള്‍ അധ്യാപകനായ പ്രതി സന്ദീപിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തു.