തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഔദ്യോഗികമായ തുടക്കം.
മുഖ്യമന്ത്രി വി ഡി സതീശൻ എക്സീം പ്രവർത്തനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് നിർവഹിച്ചു.കേരളത്തിന്റെ തീരദേശ മേഖലയെ ബന്ധിപ്പിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ മിഷൻ സമുദ്രയുടെ ലോഗോ ലോഞ്ചും ചടങ്ങിൽ നടന്നു.
വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ആദ്യ കണ്ടൈനർ യൂറോപ്പിലേക്കുള്ള കപ്പല് കയറി. ഇനി കരമാർഗ്ഗം വിഴിഞ്ഞം ദക്ഷിണ ഇന്ത്യയെ തൊടും.
തീരദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ മിഷൻ സമുദ്രയുടെ ഔദ്യോഗിക ലോഞ്ചിങും ചടങ്ങിൽ നടന്നു
അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അപര്യാപ്തത വിഴിഞ്ഞം തുറമുഖത്തെ പിന്നോട്ടാക്കിയെന്ന് മുഖ്യമന്ത്രി .
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പരിപാടിയുടെ അധ്യക്ഷ കർമ്മം നിർവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ ഭൂരിഭാഗവും ചടങ്ങിൽ പങ്കെടുത്തില്ല .
വിഴിഞ്ഞം തുറമുഖത്ത് കരമാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഔദ്യോഗികമായ തുടക്കം
അധ്യാപകർ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി
കോഴിക്കോട്. അധ്യാപകർ പ്രതികളായ വടകര എംഡിഎംഎ കേസിൽ അന്വേഷണം വഴിമുട്ടി.ലഹരിക്കടത്തിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന വയനാട് സ്വദേശി ഇപ്പോഴും ഒളിവിൽ.ഇയാളെ കണ്ടെത്താനാകാത്തതോടെ ലഹരി ഇടപാടിന്റെ പണമൊഴുക്കും പിന്നിലെ കൂടുതൽ കണ്ണികളിലേക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും കേസിന്റെ തുടർ അന്വേഷണത്തെ ബാധിച്ചു.
വടകരയിൽ അധ്യാപകർ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ കേസിലാണ് അന്വേഷണത്തിന് ഇപ്പോൾ ബ്രേക്ക്.കേസിൽ അറസ്റ്റിലായ പ്രതികൾ അയച്ച പണമെല്ലാം ഒടുവിൽ എത്തിയിരുന്നത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
.അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ നീഷ്മ, ഡെലിവറി ബോയ് ജിജിൻ കൂര്യാക്കോസ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണ സംഘം എത്തിയിരുന്നു.
കീർത്തനയുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രം നടന്നത് ഏകദേശം 15 ലക്ഷം രൂപയുടെ ഇടപാട്.ജിജിൻ കൂര്യാക്കോസിന്റെ അക്കൗണ്ട് വഴി നടന്നത് ഒരു കോടി രൂപയുടെ ഇടപാട്.ഇടപാടുകളുടെ പണമൊഴുക്ക് പരിശോധിച്ചപ്പോഴാണ് പണം ഒടുവിൽ വയനാട് സ്വദേശിയിലേക്ക് എത്തിയതായി കണ്ടെത്തിയത്.പ്രതികളുടെ വാട്സാപ്പ് ചാറ്റുകളിലും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളും പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണത്തിൽ തെളിവുകളായി.
എന്നാൽ കേസിലെ പ്രധാന കണ്ണിയായ വയനാട് സ്വദേശിയെ കണ്ടെത്താൻ കഴിയാതെ പോയതോടെ അന്വേഷണം അവിടെത്തന്നെ തടസ്സപ്പെട്ടു.
ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ ലഹരി ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം നീളൂ.
എവിടെ നിന്നാണ് എംഡിഎംഎ എത്തിയത്?
ആർക്കൊയാണ് വിതരണം ചെയ്തത്?
പണമൊഴുക്ക് എവിടേക്കാണ് നീണ്ടത്?തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കും ഇയാളുടെ മൊഴി നിർണായകമാണ്.അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും അന്വേഷണത്തിന് തിരിച്ചടിയായി.
പ്രധാന പ്രതിയെ കണ്ടെത്താനാകാതെ, അന്വേഷണ ഉദ്യോഗസ്ഥനും മാറിയതോടെ കേസിന്റെ തുടർനടപടികൾ മന്ദഗതിയിലായി.
അനുവിന്റെ ഭുവനേഷ് ആരാണ്! മണ്ഡപത്തിൽ കണ്ണീരണിഞ്ഞു അച്ഛൻ; മലയാളി അല്ലെന്ന് സംസാരം; ബിഗ്‌ബോസ് ക്വീനിന്റെ വിശേഷങ്ങൾ
റിയാലിറ്റി ഷോ താരം അനുമോളുടെ വിവാഹവാർത്ത കണ്ടാണ് ഇന്ന് മിനി സ്‌ക്രീൻ പ്രേക്ഷകരിൽ പലരും ഉണർന്നത്. ഇക്കഴിഞ്ഞ ഏഴാം സീസൺ ബിഗ് ബോസിലെ വിജയി കൂടി ആയിരുന്ന അനുമോൾ മിനി സ്‌ക്രീൻ രംഗത്ത് കൂടിയാണ് സജീവം ആകുന്നത്. സ്റ്റർമാജിക്ക് താരം കൂടിയായ അനുമോളുടെ പേരും പ്രശസ്തിയും ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടിയത് എന്ന് പറയുന്നതിൽ തെറ്റില്ല. സീരിയൽ താരം കൂടിയായ അനുമോൾ ചെറുതും വലുതും ആയ റോളുകളിലൂടെ ആണ് മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചത്.
ഉദ്‌ഘാടനവേദികളിൽ സജീവമായ അനുമോൾ തീർത്തും അപ്രതീക്ഷിതമായിട്ടാണ് ബിഗ് ബോസിൽ എത്തിയത്. ബിഗ് ബോസ് വീട്ടിൽ സഹമത്സരാര്ഥി ആയിരുന്ന അനീഷും ആയുള്ള കോംബോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനീഷും അനുമോളും ഒന്നിക്കുന്നു എന്ന് വാർത്തകൾ പോലും വന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് പുലർച്ചെ ഗുരുവായൂരപ്പനെ സാക്ഷിയാക്കി അനുമോൾ – ഭുവനേഷ്. വിവാഹം നടക്കുന്നത്.
തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഇന്റഫ്‌ളുവൻസറും കൂടിയാണ് ഭുവനേഷ് രാജേന്ദിരൻ.
ഫാഷൻ, ട്രാവൽ, ലൈഫ് സ്‌റ്റൈൽ എന്നിവയിലാണ് ഭുവനേഷിന്റെ താത്പര്യം. കൂടാതെ മോഡലിംഗിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ വിശേഷങ്ങൾ പരമാവധി രഹസ്യമാക്കാൻ അനുമോൾ ശ്രദ്ധിച്ചിരുന്നു. അത് മനഃപൂർവ്വം ആണെന്നും. അനുമോൾ വെളിപ്പെടുത്തി.
അനുവിനേ ഭുവനേഷ് താലികെട്ടുന്ന വേളയിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന അച്ഛന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറൽ ആണ്.
അച്ഛൻ മരിച്ച ശേഷം ആദ്യമായി! ഒടുക്കം ആരാധകർ കാത്തിരുന്ന കാഴ്ച; ദിലീപും മഞ്ജുവും ഒരുമിച്ചെത്തി
അന്നും ഇന്നും എന്നും മലയാള സിനിമ പ്രേമികളുടെ മനസ്സിൽ മായ്ച്ചാലും മായാത്ത ജോഡികൾ ആണ് ദിലീപ് – മഞ്ജുവാര്യർ കോംബോ. സ്ക്രീനിലെ കെമിസ്ട്രി അവർ ജീവിതത്തിൽ പകർത്തിയപ്പോൾ ആരാധകരും ഒപ്പം നിന്നു. അവരുടെ വിശേഷങ്ങൾ സ്വന്തം വീട്ടിലെ എന്ന പോലെ ഇരുവരുട്യെതും ആരാധകരും ആഘോഷിച്ചു. വർഷങ്ങൾ കഴിഞ്ഞു പതിനാലുവര്ഷത്തിനു ശേഷം ഇരുവരും ജീവിതത്തിൽ വേർപിരിഞ്ഞു. അപ്പോഴും ആരാധകർ നേരിയ പ്രതീക്ഷയിൽ ആയിരുന്നു. ഇരുവരും ജീവിതത്തിൽ വീണ്ടും ഒന്നാകുമെന്ന്. എന്നാൽ ഫാൻസിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് കാവ്യാ മാധവൻ ദിലീപ് വിവാഹംനടക്കുന്നത് .
ഇനി ഒരിക്കലും ജീവിതത്തിൽ മഞ്ജുവും ദിലീപും ഒന്നാകില്ല എന്ന് ആരാധകർക്ക് അറിയാം എങ്കിലും ഇരുവരേയും സംബന്ധിക്കുന്ന എന്ത് വാർത്തയും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. അത്തരത്തിൽ ഇത്തവണ വീണ്ടും മഞ്ജുവും ദിലീപും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇക്കഴിഞ്ഞ ദിവസം മഞ്ജുവും ദിലീപും വീണ്ടും ഒരുമിച്ചു. അതും വർഷങ്ങൾക്ക് ശേഷം. സിനിമയിലൂടെ അല്ലഎന്നുമാത്രം. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ കാക്കനാടുള്ള പുതിയ തീയേറ്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആണ് ഇരുവരും ഒരു വേദി ഒരുമിച്ചു പങ്കിട്ടത്. അതോടെ സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ വമ്പൻ ഹിറ്റായി.
മഞ്ജുവിന്റെ അച്ഛൻ മരണപ്പെട്ട സമയത്താണ് ഏറ്റവും ഒടുവിൽ മഞ്ജുവിനെയും ദിലീപിനെയും ആരാധകർ ഒരുമിച്ച് കണ്ടത്. പിന്നീട് ഇരുവരും ഒരുമിച്ചൊരു വേദിയിൽ എത്തിയത് ആരാധകർ കണ്ടിട്ടില്ല. ഇരുകർക്കും പ്രിയപ്പെട്ട ആളുകളുടെ ചടങ്ങുകളിൽ മഞ്ജു സാധാരണ വിട്ടു നിൽക്കാറാണ് പതിവ്, എന്നാൽ ഇത്തവണ ഒരുമിച്ചെത്തിയത് ആരാധകരിൽ ആകാംക്ഷ കൂട്ടി എന്ന കാര്യത്തിൽ സംശയമില്ല.
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ, എസ്.ബി.ഐ.യിൽ 9124 ജൂനിയർ അസോസിയേറ്റ് ഒഴിവ്
ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) നിലവിൽ 3993 ഒഴിവുണ്ട്. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. എൻജിനീയറിങ് ഡിപ്ലോമ/ ഡിഗ്രിക്കാർക്കാണ് അവസരം.
Also Read: കൊളസ്ട്രോൾ കുറയ്ക്കണോ? ഈ 3 ശീലങ്ങൾ ഒഴിവാക്കിക്കോളു; വിദഗ്ധർ പറയുന്നു
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ എൻജിനീയർ/ ഓഫീസർ തസ്തികകളിലെ 470 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി/ ഡിപ്ലോമ/ പി.ജി. യോഗ്യതയുള്ളവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 9124 ജൂനിയർ അസോസിയേറ്റ് തസ്തികയിലെ 9124 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലാണ് ഒഴിവ്.
കൊളസ്ട്രോൾ കുറയ്ക്കണോ? ഈ 3 ശീലങ്ങൾ ഒഴിവാക്കിക്കോളു; വിദഗ്ധർ പറയുന്നു
ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ വ്യായാമം ചെയ്തും ഡയറ്റിൽ മാറ്റങ്ങൾ വരുത്തിയും ഭക്ഷണക്രമീകരണം നടത്തുന്നത് സാധാരണമാണ്. എന്നാൽ നമ്മൾ ആരോഗ്യകരമാണെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമാകണമെന്നില്ല. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ഈ ശീലങ്ങൾ ഒഴിവാക്കിക്കോളു.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുന്നത്
കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ നിന്ന് കൊഴുപ്പ് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന ധാരണ തെറ്റാണ്. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ കുറഞ്ഞത് 35 ശതമാനമെങ്കിലും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കണം. അതിനാൽ കൊഴുപ്പ് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ആരോഗ്യകരമായ കൊഴുപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുന്നത്
അമിതമായി സപ്ലിമെന്റുകളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സമീകൃതമായ ആഹാരം, വ്യായാമം, ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ എന്നിവ നൽകുന്ന ഫലം ഇത്തരം സപ്ലിമെന്റുകളിൽ നിന്ന് ലഭിക്കില്ല. സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാം.
ഡയറ്റ് മാറ്റിയാൽ മാത്രം കൊളസ്ട്രോൾ കുറയുമെന്ന് കരുതുന്നത്
കൊളസ്ട്രോളിനെ സ്വാധീനിക്കുന്നത് ഭക്ഷണശീലം മാത്രമല്ല. പുകവലി ഉപേക്ഷിക്കുന്നതിലൂടെയും, ദിവസവും വ്യായാമം ചെയ്യുന്നതിലൂടെയും കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. എന്നാൽ ചില ആളുകളിൽ കൃത്യമായ ഭക്ഷണവും വ്യായാമവും പിന്തുടർന്നാലും പാരമ്പര്യ ഘടകങ്ങൾ കാരണം കൊളസ്ട്രോൾ ഉയർന്ന നിലയിൽ തന്നെ തുടരാനും സാധ്യതയുണ്ട്.
കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ എത്തിച്ചും സമരം ശക്തമാക്കാൻ എസ് എഫ് ഐ. വിദ്യാർത്ഥികളെ വേട്ടയാടുന്ന നിലപാടാണ് വിസിക്കും സർക്കാരിനുമെന്ന രാഷ്ട്രീയ വിമർശനം ശക്തമാക്കാനാണ് തീരുമാനം.
എന്നാൽ സമരത്തോട് നിഷേധാത്മക നിലപാടുള്ള സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചർച്ചയ്ക്കുള്ള ഒരു സൂചനയും നിലവിൽ നൽകുന്നതുമില്ല.
പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും
ന്യൂഡൽഹി: ബിജെപി പുന:സംഘടന നടന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ച് അഭ്യൂഹം ശക്തമാകുന്നു. ബിജെപി ട്രഷറർ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയൽ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന. ബിജെപി പാർലമെൻ്ററി ബോർഡിലേക്കും പിയുഷ് ഗോയലിനെ പരിഗണിച്ചേക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ പേരും പാർലമെൻ്ററി ബോർഡിലേക്ക് ആലോചിക്കുന്നു. ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ട്. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ്, തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് അഭ്യൂഹം.
ഇന്നലെയാണ് ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികളിൽ കേരളത്തിൽ നിന്ന് കെ സുരേന്ദ്രനാണ് ഇടംപിടിച്ച പുതിയ മുഖം. സുരേന്ദ്രന് ദേശീയ സെക്രട്ടറി സ്ഥാനമാണ് ലഭിച്ചത്. അനിൽ ആൻ്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി എൽ സന്തോഷ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ.
നിലപാട് കൂടുതൽ കടുപ്പിച്ച് ട്രംപ്; ഇറാൻ കീഴടങ്ങണം; ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നും ഭീഷണി
വാഷിങ്ടൺ: ഇറാൻ – അമേരിക്ക യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നൽകി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, തുടർ ചർച്ചകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ധാരണാപത്രത്തിൻ്റെ കാലാവധി നീട്ടാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതുമുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഹോർമുസുമായി തെക്കൻ ഭാഗത്ത് അതിർത്തി പങ്കിടുന്ന ഒമാൻ, നിലവിലെ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്ന് ഒന്നിലധികം തവണ ഒമാന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആണ് ഹോർമുസ് കടലിടുക്ക് തുറക്കാനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾ നടത്തുന്നത്.
അതേസമയം ഇതേ അഭിമുഖത്തിൽ ഇറാൻ്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സു (ഐആർജിസി) മായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിൻ്റെ അവകാശവാദം ഐആർജിസി തള്ളി. അമേരിക്കയും ഐആർജിസിയും തമ്മിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസിനോട് പറഞ്ഞു. ട്രംപിൻ്റേത് യുദ്ധത്തിലെ പരാജയവും നിരാശയും മൂലമുള്ള മിഥ്യാധാരണകൾ മാത്രമാണെന്നാണ് ഹുസൈൻ മൊഹേബിയുടെ പ്രതികരണം.
വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി
വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. മങ്കൊമ്പ് പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വിജി സന്തോഷ് കുമാറാണു (56) മരിച്ചത്. ഇന്നലെ വൈകീട്ട് വീടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സന്തോഷ് കുമാറിനെ നാട്ടുകാർ അവസാനമായി കണ്ടത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ഭാര്യയും മക്കളും ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നത്. അമ്മ പൊന്നമ്മ സന്തോഷ് കുമാറിനൊപ്പമായിരുന്നു താമസം. 2 വർഷം മുൻപു ചെങ്ങന്നൂരിൽ ഉള്ള സഹോദരിയുടെ വീട്ടിലേക്കു പോയി. അവിടെവച്ചു രണ്ടാഴ്ച മുൻപ് അമ്മ മരിച്ചു.
അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു ഭാര്യയും മക്കളെയും കണ്ട ശേഷമാണു തിരികെ പുളിങ്കുന്നിലെ വീട്ടിലേക്ക് എത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.







































