കൊട്ടാരക്കര: പെരുംകുളം ഗവ. ഡബ്ല്യു.എൽ.പി.എസ് സ്കൂളിലെ ഒന്നാം ക്ലാസ് മുറിയിൽ വിഷപ്പാമ്പിനെ കണ്ടെത്തി. രാവിലെ ക്ലാസ് മുറി തുറന്ന വിദ്യാർഥിയാണ് പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി. സ്കൂളിന് സമീപത്തെ കാട് പിടിച്ചുകിടക്കുന്ന വാട്ടർ അതോറിറ്റി സ്ഥലത്തുനിന്നാണ് പാമ്പ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശം വൃത്തിയാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.






























