Home Blog Page 188

ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടുണ്ട്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നാ​ളെ മൂ​ന്ന് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ‌​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ര​ളം, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

ഇ​ന്ന് കേ​ര​ള​തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പു​ണ്ട്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു.

മുളകുപൊടിയെറിഞ്ഞ് പരിഭ്രാന്തി; പൊലീസുകാർക്ക് നേരെ വടിയും ഇഷ്ടികയും കൊണ്ട് ആക്രമണം

ന്യൂഡൽഹി: രേഖകളില്ലാതെ ബൈക്കോടിച്ച 17കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിലെ മുകുന്ദ്പുരിൽ പൊലീസുകാർക്ക് നേരെ ആക്രമണം. മുളകുപൊടി എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചശേഷം വടികളും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു.

പട്രോളിങ്ങിനിടെ രേഖകളില്ലാത്ത ബൈക്ക് പൊലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന 17കാരന്റെ ഉടമയും ബന്ധുക്കളും ചേർന്ന് ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശ്, രാജേഷ്, കോൺസ്റ്റബിൾ ടിനു എന്നിവരെ ആക്രമിക്കുകയായിരുന്നു.

മുളകുപൊടി എറിഞ്ഞ് പൊലീസുകാരെ പരിഭ്രാന്തരാക്കിയശേഷം വടികളും ഇഷ്ടികയും ഉപയോഗിച്ച് മർദിച്ചതായാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന സുനിൽ എന്ന പങ്കജ് ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

‘ജനഗണമനയല്ല ദേശീയഗാനമക്കേണ്ടത് വന്ദേമാതരം’; വിവാദപ്രസ്താവനയുമായി മുകേഷ് ഖന്ന

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് പകരം ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മുകേഷ് ഖന്ന. സ്വാതന്ത്ര്യസമരത്തോടും രാജ്യത്തിന്റെ ദേശീയ സ്വത്വത്തോടും കൂടുതൽ ചേർന്നുനിൽക്കുന്നത് ‘വന്ദേമാതരം’ ആണെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു മുകേഷ് ഖന്ന.

‘വന്ദേമാതരം’ സംബന്ധിച്ച തന്റെ മുൻപരാമർശങ്ങൾ അനാവശ്യമായി വിവാദമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ‘ജനഗണമന’യുടെ ചരിത്രത്തെയും മുകേഷ് ഖന്ന ചോദ്യം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്താണ് ഗാനം എഴുതപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘ജനഗണമന അധിനായക’, ‘ഭാരത ഭാഗ്യവിധാത’ തുടങ്ങിയ വരികളുടെ അർഥത്തിലും സംശയം ഉന്നയിച്ചു.

ഈ വരികൾ ഒരു ഭരണാധികാരിയെയോ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന വ്യക്തിയെയോ സൂചിപ്പിക്കുന്നതാകാമെന്നും, ബ്രിട്ടീഷ് രാജാവായ ജോർജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനവുമായി ഇതിന് ബന്ധമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ജനഗണമന’ ദേശീയഗാനമായി തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

മാതൃഭൂമിയോടുള്ള ആദരവും വന്ദനവും പ്രകടിപ്പിക്കുന്നതാണ് ‘വന്ദേമാതരം’ എന്നതിനാലാണ് താൻ അതിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് ഖന്നയുടെ പ്രസ്താവനയോടെ ‘ജനഗണമന’യുടെ ഉത്ഭവവും അർഥവും സംബന്ധിച്ച പഴയ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

ഇമ്രാന്‍ ഖാന് ചികിത്സ ലഭ്യമാക്കണം; കത്തെഴുതി കപില്‍ ദേവും ഗാവസ്‌ക്കര്‍ ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്മാര്‍

ദുബായ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്ത്. മുൻ ഇന്ത്യൻ നായകരായ കപിൽ ദേവ്, സുനിൽ ഗാവസ്‌ക്കർ, ദിലീപ് വെങ്‌സാർക്കർ എന്നിവരങ്ങിയ 21 ക്യാപ്റ്റന്മാരാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് നിവേദനം നൽകിയത്. ഭൂമിശാസ്ത്രപരമായമാപ്പുകൾ പരിശോധിക്കൽ


ഇന്ത്യൻ നായകർക്ക് പുറമെ അർജുന രണതുംഗ, അലൻ ബോർഡർ, ഗ്രേഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, സ്റ്റീവ് വോ, ജോൺ റൈറ്റ്, ക്ലൈവ് ലോയ്ഡ്, മൈക്കൽ ആർതർട്ടൺ, ആഡം ഗിൽക്രിസ്റ്റ്, ഡേവിഡ് ഗവർ, അലക്‌സ് ബ്ലാക്ക്‌വെൽ, മൈക്കൽ ബ്രേർളി, ബെലിൻഡ ക്ലാർക്ക്, അലെയ്‌സ്റ്റർ കുക്ക്, ലീ ജെർമോൺ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ആൻഡ്ര്യൂ സ്‌ട്രോസ് എന്നിവരാണ് നിവേദത്തിൽ ഒപ്പുവെച്ചത്.


ഇമ്രാൻ ഖാന് വൈദ്യസഹായം ലഭ്യമാക്കണം, സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് പരിശോധന നടത്തണം, കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാൻ അനുമതി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. 2023 മുതൽ വിവിധ കേസുകളിലായി ജയിൽശിക്ഷ അനുഭവിക്കുകയാണ്‌ ഇമ്രാൻ ഖാൻ.

പ്രവാസി ക്ഷേമ പെൻഷൻ: 32 കോടി അനുവദിച്ച മുഖ്യമന്ത്രിക്ക് അനുമോദനം

തിരുവനന്തപുരം: മുടങ്ങിക്കിടന്ന പ്രവാസി ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ച പ്രവാസി കാര്യ വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി വി. ഡി. സതീശനെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുമോദിച്ചു.
ഓണത്തിന് മുമ്പ് ക്ഷേമ പെൻഷൻ വിതരണത്തിനായി തുക അനുവദിച്ചത്, മറ്റ് വരുമാന മാർഗങ്ങളില്ലാതെ പെൻഷൻ കാത്തിരിക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ആശ്വാസവും ഓണസമ്മാനവുമായിരിക്കുമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാലും സംസ്ഥാന ജനറൽ സെക്രട്ടറി ടി. ജെ. മാത്യുവും പറഞ്ഞു.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും പ്രായ പരിധി കൂടാതെ നാട്ടിൽ തിരികെ എത്തിയ എല്ലാ പ്രവാസികൾക്കും ക്ഷേമ പെൻഷൻ ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കും, മുഖ്യമന്ത്രി വിഡി സതീശന്‍

v d satheesan reply on events during rain disaster

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ‘എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നി. കാരണം എന്റെ ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേര്‍പെട്ടു പോവുമല്ലോയെന്ന്. എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഒരു ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ഈ സര്‍ക്കാര്‍ കൊണ്ടുവരും. അക്കാര്യത്തില്‍ ഇതുകൂടി ഗൗരവപൂര്‍വം പരിഗണിക്കും’. മുഖ്യമന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സംസാരിച്ചപ്പോള്‍ മൂവാറ്റുപുഴയുടെ സങ്കടങ്ങളെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി നിര്‍ത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമുക്കൊരു കാര്യം നഷ്ടം വന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. പുതിയ ജില്ലകള്‍ രൂപീകരിക്കുമ്പോള്‍ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 14 ല്‍ നിന്നും 17 ആയി ഉയര്‍ത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സംസാരിച്ചപ്പോള്‍ മൂവാറ്റുപുഴയുടെ സങ്കടങ്ങളെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി നിര്‍ത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാന്‍ പറയുന്നുള്ളൂ. എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമുക്കൊരു കാര്യം നഷ്ടം വന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും. പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. പുതിയ ജില്ലകള്‍ രൂപീകരിക്കുമ്പോള്‍ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 14 ല്‍ നിന്നും 17 ആയി ഉയര്‍ത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

അറബി ഭാഷ അധ്യാപക പരിശീലനം

കേരള സർവകലാശാല അറബി വിഭാഗത്തിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് അറബി ഭാഷ അധ്യാപകർക്കായി പഞ്ചദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 7 ന് തുടങ്ങി 11 ന് അവസാനിക്കുന്ന പരിപാടി കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലാണ് നടക്കുന്നത്. കേരളത്തിലെ പ്രശസ്‌തരായ അധ്യാപക പരിശീലകർ പരിപാടിക്ക് നേതൃത്വം നൽകും.

പരിശീലനം സൗജന്യമായിരിക്കും. കോളേജ്, അറബിക് കോളേജ്, സ്‌കൂൾ തലങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും ഗവേഷകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. പങ്കെടുക്കാനുള്ള അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമായിരിക്കും. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/CzkL19sGmPDy5fbH9 . വിവരങ്ങൾക്ക് 9446827141.

ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പത്തനംതിട്ട. ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലന്തൂർ പൂക്കോട് സ്വദേശി ബിജുമോൻ M P യാണ് പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ സ്വദേശിനി വിജയമ്മ യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.


വെള്ളിയാഴ്ച രാവിലെ 6 മണിയോടെ
ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിൽ കഴകം ജോലിചെയ്യുന്ന വിജയമ്മയുടെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് പൂജാരിയായ ബിജുമോൻ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. പട്ടിൽ മുളകുപൊടി തട്ടി മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച ശേഷം കഴുത്തിൽ കിടന്ന സ്വമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വിജയമ്മ

കുതറി മാറിയ വിജയമ്മ നിലവിളിച്ച് പുറത്തേക്ക് ഓടി.രക്ഷപ്പെടാൻ ശ്രമിച്ച ബിജുമോനെ നാട്ടുകാർ തടഞ്ഞുവെച്ച് ഇലവുംതിട്ട പോലീസിന് പോലീസിന് കൈമാറുകയായിരുന്നു

കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജുമോൻ എന്ന് പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊല്ലം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്,പ്രതി പിടിയില്‍

മഞ്ചേരി.വയോധികന്റെ കൊലപാതകം,പ്രതി മഞ്ചേരി പോലീസിന്റെ പിടിയിൽ.ബുധനാഴ്ചയാണ് മഞ്ചേരി പഴയ ബസ്റ്റാന്റിന്റെ രണ്ടാം നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.കൊല്ലം സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ പ്രകാശൻ എന്നയാളാണ് മരിച്ചത്.രക്തം വാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലപ്പുറം എടക്കര സ്വദേശി പാലക്കാതടത്തിൽ വീട്ടിൽ ജോബിൻ( 29 ) ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പ്രതിയെ തിരൂരിൽ നിന്ന് പിടികൂടിയത്

പണം നഷ്ടമായതിനെ ചൊല്ലി പ്രതിയും മരിച്ചയാളും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി,കപ്പലില്‍ 24 ജീവനക്കാര്‍

ഭുവനേശ്വര്‍. ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ജീവനക്കാരില്‍ 20 പേര്‍ ചൈനീസ് പൗരന്‍മാരാണ്. മൂന്ന് പേര്‍ മ്യാന്‍മര്‍ പൗരന്മാരും ഒരു ബംഗ്ലദേശിയും ഉള്‍പ്പെടുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഒഡീഷ തീരത്തു നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്. 1700 ടണ്‍ ഇരുമ്പ് അയിരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.