27.2 C
Kollam
Thursday 8th October, 2026 | 03:18:07 AM
Home News Breaking News ‘ജനഗണമനയല്ല ദേശീയഗാനമക്കേണ്ടത് വന്ദേമാതരം’; വിവാദപ്രസ്താവനയുമായി മുകേഷ് ഖന്ന

‘ജനഗണമനയല്ല ദേശീയഗാനമക്കേണ്ടത് വന്ദേമാതരം’; വിവാദപ്രസ്താവനയുമായി മുകേഷ് ഖന്ന

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് പകരം ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മുകേഷ് ഖന്ന. സ്വാതന്ത്ര്യസമരത്തോടും രാജ്യത്തിന്റെ ദേശീയ സ്വത്വത്തോടും കൂടുതൽ ചേർന്നുനിൽക്കുന്നത് ‘വന്ദേമാതരം’ ആണെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു മുകേഷ് ഖന്ന.

‘വന്ദേമാതരം’ സംബന്ധിച്ച തന്റെ മുൻപരാമർശങ്ങൾ അനാവശ്യമായി വിവാദമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ‘ജനഗണമന’യുടെ ചരിത്രത്തെയും മുകേഷ് ഖന്ന ചോദ്യം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്താണ് ഗാനം എഴുതപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘ജനഗണമന അധിനായക’, ‘ഭാരത ഭാഗ്യവിധാത’ തുടങ്ങിയ വരികളുടെ അർഥത്തിലും സംശയം ഉന്നയിച്ചു.

ഈ വരികൾ ഒരു ഭരണാധികാരിയെയോ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന വ്യക്തിയെയോ സൂചിപ്പിക്കുന്നതാകാമെന്നും, ബ്രിട്ടീഷ് രാജാവായ ജോർജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനവുമായി ഇതിന് ബന്ധമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ജനഗണമന’ ദേശീയഗാനമായി തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

മാതൃഭൂമിയോടുള്ള ആദരവും വന്ദനവും പ്രകടിപ്പിക്കുന്നതാണ് ‘വന്ദേമാതരം’ എന്നതിനാലാണ് താൻ അതിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് ഖന്നയുടെ പ്രസ്താവനയോടെ ‘ജനഗണമന’യുടെ ഉത്ഭവവും അർഥവും സംബന്ധിച്ച പഴയ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.