27.2 C
Kollam
Thursday 8th October, 2026 | 04:16:23 AM
Home News Breaking News മുളകുപൊടിയെറിഞ്ഞ് പരിഭ്രാന്തി; പൊലീസുകാർക്ക് നേരെ വടിയും ഇഷ്ടികയും കൊണ്ട് ആക്രമണം

മുളകുപൊടിയെറിഞ്ഞ് പരിഭ്രാന്തി; പൊലീസുകാർക്ക് നേരെ വടിയും ഇഷ്ടികയും കൊണ്ട് ആക്രമണം

ന്യൂഡൽഹി: രേഖകളില്ലാതെ ബൈക്കോടിച്ച 17കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡൽഹിയിലെ മുകുന്ദ്പുരിൽ പൊലീസുകാർക്ക് നേരെ ആക്രമണം. മുളകുപൊടി എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചശേഷം വടികളും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു.

പട്രോളിങ്ങിനിടെ രേഖകളില്ലാത്ത ബൈക്ക് പൊലീസ് പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന 17കാരന്റെ ഉടമയും ബന്ധുക്കളും ചേർന്ന് ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശ്, രാജേഷ്, കോൺസ്റ്റബിൾ ടിനു എന്നിവരെ ആക്രമിക്കുകയായിരുന്നു.

മുളകുപൊടി എറിഞ്ഞ് പൊലീസുകാരെ പരിഭ്രാന്തരാക്കിയശേഷം വടികളും ഇഷ്ടികയും ഉപയോഗിച്ച് മർദിച്ചതായാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്ന സുനിൽ എന്ന പങ്കജ് ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.