30.3 C
Kollam
Tuesday 6th October, 2026 | 06:30:35 PM
Home News Kerala മസ്തിഷ്ക മരണം; അധ്യാപികയുടെ അവയവങ്ങൾ ദാനം ചെയ്യും

മസ്തിഷ്ക മരണം; അധ്യാപികയുടെ അവയവങ്ങൾ ദാനം ചെയ്യും

തൊടുപുഴ: തൊടുപുഴ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപം സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് അധ്യാപിക വിജി (56) മരിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് വിജിയുടെ കോർണിയകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. വൃക്കയും കരളും ദാനം ചെയ്യാനും കുടുംബം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പരിശോധനയിൽ അവയവങ്ങൾ എടുക്കാൻ കഴിയുന്ന സ്ഥിതിയിലല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

തൊടുപുഴ–മൂവാറ്റുപുഴ റോഡിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിജിയെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

വിനയചന്ദ്രനാണ് ഭർത്താവ്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനായ അനുരൂപാണ് ഏക മകൻ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here