30.3 C
Kollam
Tuesday 6th October, 2026 | 07:15:05 PM
Home News Breaking News തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​ക​ണം; തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​ക​ണം; തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​ൻ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വേ​ണ​മെ​ങ്കി​ൽ ത​ന്നെ നീ​ക്കാ​മെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഇ​വി​ടെ ഇ​രി​ക്ക​രു​തെ​ന്ന് പൊ​ലി​സ് പ​റ​യു​ക​യാ​ണെ​ന്നും പി​ന്നെ എ​വി​ടെ പോ​കു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ കാ​ണാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here