Home Blog Page 176

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം,പിണറായി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓണാശംസ

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ. അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം.

കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

പ്രശ്നങ്ങളും സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വിഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ഡോ. ബി ഇക്ബാല്‍

കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വിഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് സിപിഎം സഹയാത്രികനും ആരോഗ്യവിദഗ്ധനുമായ ഡോ, ബി ഇക്ബാല്‍. ‘കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വിഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതുതായി ആരംഭിച്ച ജനകീയപദ്ധതികളുടെ തുടര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയും അവയെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരിക്കും സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി’- ഇക്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് ആവശ്യമായ തോതില്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കി ഇടപെടല്‍ വേണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കുകയും വേണം. ആദ്യ നൂറുദിവസങ്ങള്‍ മാറ്റത്തിനുള്ള ഒരു പ്രതീക്ഷയും ദിശാബോധവും സൃഷ്ടിച്ചിട്ടുണ്ട്, ആ തുടക്കങ്ങളെ സുസ്ഥിരമായ നയങ്ങളായും ശക്തമായ സ്ഥാപനസംവിധാനങ്ങളായും മാറ്റിയെടുക്കുന്നതിലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വിജയം നിര്‍ണയിക്കപ്പെടുക. അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തിന് 10-ല്‍ 5 മാര്‍ക്ക് നല്‍കാം; എന്നാല്‍ മുന്നോട്ടുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പ്രഖ്യാപനങ്ങളേക്കാള്‍ അവയുടെ ഫലപ്രാപ്തിയും സുസ്ഥിരയും ആയിരിക്കണം മാനദണ്ഡം’ – ഇക്ബാല്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നൂറുദിവസങ്ങള്‍

കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വി. ഡി. സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മന്ത്രിസഭയിലെ യുവാക്കളുടെ വര്‍ധിച്ച സാന്നിധ്യവും അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനും സന്നദ്ധമായ ഒരു സര്‍ക്കാരെന്ന പ്രതീക്ഷ ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി ആരംഭിച്ച ജനകീയപദ്ധതികളുടെ
തുടര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയും അവയെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരിക്കും സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

  1. ലഹരിവിരുദ്ധ പോരാട്ടം: ആദ്യ നൂറുദിവസങ്ങളിലെ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായ ഇടപെടലുകളില്‍ ഒന്നാണ് ”ഓപ്പറേഷന്‍ തൂഫാന്‍”. എന്നാല്‍ ലഹരിവിരുദ്ധ പോരാട്ടം ആഭ്യന്തര വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാനാവില്ല. അത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണ്. ലഹരിയുടെ വ്യാപനം തടയുന്നതിന് ശക്തമായ നിയമനടപടികള്‍ എത്രത്തോളം അനിവാര്യമാണോ, അതുപോലെ തന്നെ യുവാക്കളെ ലഹരിയിലേക്ക് നയിക്കുന്ന സാമൂഹികവും മാനസികവുമായ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പ്രധാനമാണ്.

ഇതിനായി വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന സമഗ്രമായ സ്‌കൂള്‍-കോളേജ് ആരോഗ്യപദ്ധതി നടപ്പാക്കണം. ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുന്ന ഒരു ദീര്‍ഘകാല ലഹരിവിരുദ്ധ തന്ത്രമാണ് ഇതിന് ആവശ്യം. ഓപ്പറേഷന്‍ തൂഫാനോടൊപ്പം ”ആരോഗ്യ തൂഫാനും” നടപ്പിലാക്കാന്‍ ആഭ്യന്തര വകുപ്പ് പ്രചോദനം നല്‍കണം.

  1. ആരോഗ്യരംഗം: വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അവയുടെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. എന്നാല്‍ ഇതിനകം ആരംഭിച്ച പല മെഡിക്കല്‍ കോളേജുകളും ഇപ്പോഴും പൂര്‍ണമായ പ്രവര്‍ത്തനക്ഷമത കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, പുതിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് പുനഃപരിശോധിക്കേണ്ടതാണ്.

ബജറ്റില്‍ പ്രഖ്യാപിച്ച ”ഗോള്‍ഡന്‍ അവര്‍” പദ്ധതി, 40 വയസ്സിന് ശേഷമുള്ള വാര്‍ഷിക ആരോഗ്യപരിശോധന, വയോജന പരിചരണത്തിനുള്ള കെയര്‍ഗിവര്‍ പരിശീലനം, വയോജന വാക്‌സിനേഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനേക്കാള്‍ നിലവിലുള്ള സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുകയും ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കേണ്ട സമയമാണിത്. വര്‍ധിച്ച് വരുന്ന ആരോഗ്യചെലവും രോഗാതുരയും കുറക്കുന്നതിനു പ്രാധാന്യം നല്‍കണം.

  1. ഉന്നത വിദ്യാഭ്യാസം:
    ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുകയും നാലുവര്‍ഷ ബിരുദ കോഴ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിയോഗിക്കുകയും വൈസ് ചാന്‍സലര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്ലൊരു തുടക്കം കുറിച്ചിട്ടുണ്ട്.
    അടുത്ത ഘട്ടത്തില്‍, സംസ്ഥാനത്തെ സര്‍വകലാശാലകളെയും കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തമായ University-Research Institution Ecosystem വികസിപ്പിക്കണം. സംയുക്ത ഗവേഷണം, പുതിയ അന്തര്‍വിഷയ കോഴ്‌സുകള്‍, ഗവേഷണസൗകര്യങ്ങളുടെ പങ്കുവെക്കല്‍, വ്യവസായ-അക്കാദമിക് സഹകരണം എന്നിവയിലൂടെ കേരളത്തെ ശക്തമായ വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാനും വിദ്യാഭ്യാസ- ഉല്പാദന മേഖലകളെ ബന്ധിപ്പിക്കാനും ഇതുവഴി കഴിയണം.
  2. വയോജനങ്ങള്‍: മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച വയോജന കമ്മീഷന് പിന്നാലെ ഇപ്പോള്‍ വയോജന വകുപ്പ് രൂപീകരിച്ചതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു മേഖലക്ക് പ്രത്യേക മന്ത്രി ഇല്ലാത്തത് ഒരു പരിമിതിയായി തുടരുന്നു. വയോജനങ്ങളെ കേവലം പരിചരണവും ക്ഷേമവും ആവശ്യമുള്ള വിഭാഗം മാത്രമായി കാണാതെ, അവരുടെ അറിവും അനുഭവവും നൈപുണ്യവും സമൂഹത്തിന്റെ വികസനസമ്പത്തായി പ്രയോജനപ്പെടുത്തുന്ന ബജറ്റില്‍ പ്രഖ്യാപിച്ച ”സില്‍വര്‍ ഇക്കോണമി” എന്ന ആശയം അടിയന്തരമായി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
  3. തദ്ദേശഭരണം: മൂന്ന് പതിറ്റാണ്ടിലെ പ്രവര്‍ത്തനം വിലയിരുത്തണം. പൊതുജനാരോഗ്യത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണം . കേരളത്തില്‍ വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. മാലിന്യസംസ്‌കരണം, ശുദ്ധജലവിതരണം, കൊതുകുനിവാരണം, രോഗപ്രതിരോധം, ആരോഗ്യവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് ആവശ്യമായ തോതില്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കി ഇടപെടല്‍ വേണം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കുകയും വേണം.

ആദ്യ നൂറുദിവസങ്ങള്‍ മാറ്റത്തിനുള്ള ഒരു പ്രതീക്ഷയും ദിശാബോധവും സൃഷ്ടിച്ചിട്ടുണ്ട്, ആ തുടക്കങ്ങളെ സുസ്ഥിരമായ നയങ്ങളായും ശക്തമായ സ്ഥാപനസംവിധാനങ്ങളായും മാറ്റിയെടുക്കുന്നതിലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വിജയം നിര്‍ണയിക്കപ്പെടുക. അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തിന് 10-ല്‍ 5 മാര്‍ക്ക് നല്‍കാം; എന്നാല്‍ മുന്നോട്ടുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പ്രഖ്യാപനങ്ങളേക്കാള്‍ അവയുടെ ഫലപ്രാപ്തിയും സുസ്ഥിരയും ആയിരിക്കണം മാനദണ്ഡം.

ഓണം മഴയിൽ കുളിക്കും

ഓണം മഴയിൽ കുളിക്കുമോ,ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, തിരുവോണത്തിന് നാല് ജില്ലകളിൽ യെല്ലോ അലേർട്.

പത്തനംതിട്ട ഇടുക്കി എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

പോരുവഴി ഹനഫി ജമാഅത്ത് നേതൃത്വത്തിൽ നബിദിന റാലി നടത്തി

പോരുവഴി. ഹനഫി ജമാഅത്ത് നേതൃത്വത്തിൽ നബിദിന റാലി നടത്തി. പോരുവഴി. അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി(സ. അ )യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പോരുവഴി ഹനഫി മഹൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വർ ണാഭമായ നബി ദിനറാലി നടന്നു. ദഫ് മുട്ട്, അറവന, അലങ്കരിച്ച കുതിര എന്നിവ റാലിക്ക് മിഴിവേകി. വഴിനീളെ മധുര പലഹാരങ്ങൾ, പായസം എന്നിവ നൽകിവിവിധ സംഘടനകൾറാലിയെവരവേറ്റു.കേന്ദ്ര ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിവിധ ശാഖമസ്ജിദുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും,പങ്കെടുത്തു.

ഹനഫി മഹൽ ചീഫ് ഇമാം അബ്ദുൽ സലാം മൗലവി, ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി.സെക്രട്ടറിഅയന്തിയിൽ ശിഹാബ്,ഭാരവാഹികളായ റിഷാദ്. ആർ സി. ഷാജി കല്ലടക്കാന്റെ വിള, ഷാജി തെങ്ങും തറ,അർത്തിയിൽ ഷെഫീക്, കരീംമൊദി ന്റയ്യം, സലാം പുതുവിള, അയൂബ് ചിറയിൽ,സജീർ മൗലവി അൽകാ സ്മി, അയൂബ് മൗ ലവി, നിയാസ് റഷാദി , സൈഫുദ്ദീൻ മൗലവി, ഹനീഫമൗലവി, അൻഷാദ് മൗ ല വി,സുനീർ മൗലവി, അമിൻ മൗലവി, എന്നിവർ സംസാരിച്ചു. മയ്യത്തും കര കിഴക്കേ പള്ളിയിൽ നിന്നരംഭിച്ചറാ ലി, മയ്യത്തും കര,ചക്കുവള്ളി ടൗൺ,കൊച്തെരുവ്, മൂന്നാംപ്ലാമൂട് ജംഗ്ഷൻ വഴി പള്ളി അങ്ക് ണത്തിൽസമാപിച്ചു.പ്രാർത്ഥനക്ക്. ചീഫ് ഇമാം നേതൃത്വം നൽകി.

പന്നിയോട് ഉറുവിൽ വിളംകോട് രാധ നിര്യാതയായി

കാട്ടാക്കട : പട്ടകുളം പന്നിയോട് ഉറുവിൽ വിളംകോട്
വാസുവിൻ്റെ ഭാര്യ രാധ. റ്റി (70) നിര്യാതയായി.

മക്കൾ : റവ. ആർ.വി സോണി (പാറശ്ശാല ലൂഥറൻ ചർച്ച് പുരോഹിതൻ,കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ തിരുവനന്തപുരം ജില്ലാ ചെയർമാൻ) ആർ.വി. സ്വപ്ന (ആർമി ഹെഡ് ക്വാർട്ടേഴ്‌സ് പാങ്ങോട്) മരുമക്കൾ : നിഷാദാസ്( ജൂനിയർ പബ്ളിക്ക് ഹെൽത്ത് നേഴ്‌സ്, ഗവ.ആശു പത്രി, ആലപ്പുഴ) പരേതനായ അയ്യാ ദുരെ.സംസ്കാരം ഇന്ന് (25/08/2026) രാത്രി 9:00 ന് വീട്ടുവളപ്പിൽ.

തൂശനിലയിൽ വിഭവങ്ങൾ നിരന്നു;ഉത്രാട സദ്യയുണ്ട് ശാസ്താംകോട്ടയിലെ വാനരപ്പട

നല്ലോണം ഉണ്ടോണം

ശാസ്താംകോട്ട:ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ
വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി.ധർമ്മശാസ്താവിന്റെ തോഴരാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ നിരന്നു.

ഉണ്ടോ, ഇല്ലാ ഉണ്ണാന്‍ പോണേയുള്ളു ,എന്താ ഉണ്ണണോ

വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം എല്ലാവരെയും അവിടേക്ക് ക്ഷണിച്ചു.എന്നാൽ 125 ഓളം വരുന്ന ക്ഷേത്ര കുരങ്ങുകൾ ആദ്യം അതത്ര കാര്യമാക്കിയില്ല.കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം കുഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവരെത്തുമെന്ന പതിവുമുണ്ട്.ഇക്കുറിയും അതു തെറ്റിച്ചില്ല.കൂട്ടത്തിലെ മൂപ്പന്മാരെത്തി സദ്യ രുചിച്ചു നോക്കി.കുഴപ്പമില്ലെന്ന് തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു.

സാറേ ഇവിടെ സാമ്പാറു കിട്ടിയില്ല
ആക്രാന്തം കാണിക്കല്ലേ, വിഡിയോ എടുക്കുന്നു
പച്ചടി എനിക്കൊരു വീക്നസാണെടീ…

ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി.പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്.വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ അവർക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നു.വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.മനക്കര ശ്രീശൈലത്തിൽ എം.വി അരവിന്ദാക്ഷൻ പിള്ളയുടെ വകയായിട്ടാണ് ഉത്രാട സദ്യ ഒരുക്കിയത്.തിരുവോണദിനമായ ബുധനാഴ്ചയും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.

കടപ്പ ചാമവിള പുത്തൻവീട്ടിൽ ഉണ്ണികുമാർ നിര്യാതനായി

മൈനാഗപ്പള്ളി:കടപ്പ ചാമവിള പുത്തൻവീട്ടിൽ (വിശ്വ ഭവനം) പരേതനായ കെ.വിശ്വനാഥപിള്ളയുടെയും വിലാസിനി അമ്മയുടെയും മകൻ ഉണ്ണികുമാർ (47) നിര്യാതനായി.സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.മണ്ണൂർക്കാവ് ക്ഷേത്രം ഭരണസമിതി എക്സിക്യൂട്ടീവ് അംഗവും,വ്യാപാരി വ്യവസായി ഏകോപനസമിതി മൈനാഗപ്പള്ളി യൂണിറ്റ് അംഗവുമാണ്.ഭാര്യ:ജിഷ.മക്കൾ: ഭാഗ്യനാഥ്‌,ഭാഗ്യദേവ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 7 ന്.

‘ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം’ മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്താകമാനമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ മലയാളികളുടെയും ആഘോഷമാണ് ഓണം. അതിജീവനത്തിന് പ്രേരണ നല്‍കുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നല്‍കുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രയാസങ്ങള്‍ പൂര്‍ണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാന്‍ കഴിയണം. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ തിരുവോണം സന്തോഷവും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും പകരുന്നതാകട്ടെ. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തി ഭിന്നിപ്പുണ്ടാക്കി അതില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ നിലനില്‍ക്കുന്ന കാലമാണിത്. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ‘ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം’ എന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ക്ഷീര കർഷകരെ സഹായിക്കുവാൻ തീറ്റയ്ക്ക് സബ്സിഡി നൽകണം,പി രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട:ക്ഷിര കർഷകരെ സംരക്ഷിക്കുവാനും ഈ മേഖല ഉപേക്ഷിച്ചു പോകുന്ന കർഷകരെ പിടിച്ചു നിർത്തുവാനും മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുമ്പോഴും,കാലിത്തീറ്റയുടെ ക്രമാതീതമായ വിലവർദ്ധനവ് മൂലം ഈ മേഖല ഇപ്പോഴും പ്രതിസന്ധിയിലാണെന്നും കർഷകർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ കാലിതീറ്റയ്ക്ക് സബ്സിഡി നൽകണമെന്നും ഡിസിസി പ്രസിഡന്റ പി.രാജേന്ദ പ്രസാദ് ആവശ്യപ്പെട്ടു.

പള്ളിശ്ശേരിക്കൽ കിഴക്ക് 19-ാം വാർഡിൻ സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.ചടങ്ങിൽ ക്ഷീരകർഷകരെ ആദരിച്ചു.ഗ്രാമപഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു.ക്ഷീരസംഘംപ്രസിഡന്റുമാരായ എം.വി ശശികുമാരൻ നായർ,എസ്.സുഭാഷ്,ഷിഹാബ് മുല്ലപ്പള്ളിൽ,വൈ.ഷാജഹാൻ,എം.വൈ നിസാർ,രാഗേഷ് കൃഷ്ണമംഗലം, നാസർഷാ,ബിജുശേഖർ,ലക്ഷമി തുടങ്ങിയവർ സംസാരിച്ചു.

ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

കൊച്ചി: ഓണത്തിരക്കിനിടെ അങ്കമാലിയില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ‘ബാബു ട്രേഡ് ലിങ്ക്‌സ്’ എന്ന ഹോള്‍സെയില്‍ സ്ഥാപനത്തിലാണ് വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായത്. തീയും കനത്ത പുകയും ഉയര്‍ന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നു.
തീപിടിത്തമുണ്ടാകുമ്പോള്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥാപനത്തിലുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ വേഗത്തില്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വലിയ തോതില്‍ സൂക്ഷിച്ചിരുന്ന സ്ഥാപനമായതിനാല്‍ തീ അതിവേഗം പടര്‍ന്നതായാണ് വിവരം. വിവരമറിഞ്ഞ് അങ്കമാലി ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.