27.8 C
Kollam
Sunday 4th October, 2026 | 09:56:49 PM
Home News Breaking News സിപിഎം പാലക്കാട് ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിനു പിന്നാലേ നേതൃമാറ്റം

സിപിഎം പാലക്കാട് ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിനു പിന്നാലേ നേതൃമാറ്റം

പാലക്കാട് .സിപിഐഎം പാലക്കാട് ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിനു പിന്നാലേ നേതൃമാറ്റം. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു ഇ.എൻ. സുരേഷ് ബാബു പുറത്ത്. പുതിയ സെക്രട്ടറിയായി മുൻ എംഎൽഎയായ വി.ചെന്താമരാക്ഷനെ തിരഞ്ഞെടുത്തു. യുവതിയുടെ പരാതിയും സംഘടനാ വീഴ്ചകളും നടപടിക്ക് കാരണമായി..എന്നാൽ
വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിഞ്ഞതെന്ന് സുരേഷ് ബാബു..


സംസ്ഥാനത്തുടനീളമുള്ള വിപുലീകൃത കമ്മിറ്റികൾക്ക് പിന്നാലെ ആദ്യ തിരുത്തൽ നടപടിയാണ് പാലക്കാട്‌ ഉണ്ടായത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റി. 5 വർഷത്തോളമായി ജില്ലാ സെക്രട്ടറിയായി തുടരുന്ന സുരേഷ് ബാബുവൂനെതിരെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗുരുതര പരാതികളാണ് ഉയർന്നത്. ആദ്യം പി കെ ശശിയും കൊഴിഞ്ഞാമ്പാറയിലെ CPIM പ്രവർത്തകരും സുരേഷ് ബാബുവിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു… ഒടുവിൽ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് വരെ പാർട്ടിക്ക് പരാതി ലഭിച്ചു. ഇതിനിടക്ക് ജില്ലാ സെക്രട്ടറിയുടേത് ഏകപക്ഷീയ നിലപാടാണെന്നും ദാർഷ്ട്യ മനോഭാവം ആണെന്നും വിമർശനങ്ങളും ഉയർന്നു.
സംഘടനാ വീഴ്ചകളും വലിയ ചർച്ചയായി. വിഭാഗീയത വിമത നീക്കങ്ങൾക്ക് തടയാൻ ജില്ലാ സെക്രട്ടറിയായിരുന്ന സുരേഷ് ബാബുവിന് കഴിഞ്ഞില്ലെന്നും വിപുലീകൃത കമ്മിറ്റിയിൽ ചർച്ചയുണ്ടായി. ഇതിനൊക്കെ ശേഷമാണു തിരുത്തൽ നടപടിയിലേക്ക് സിപിഐഎം കടന്നത്.
. വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായയും വിപുലീകൃത കമ്മിറ്റി തെരഞ്ഞെടുത്തു.ഇതിനുപുറമേ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായി എട്ടു പേരെ കൂടെ ഉൾപ്പെടുത്തി.
അതേസമയം,
വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് ഇ.എൻ. സുരേഷ് ബാബുവിന്റെ വിശദീകരണം.

സുരേഷ് ബാബുവിനെതിരെ ഒരു പരാതികളും ലഭിച്ചിട്ടില്ലെന്ന് ചെന്താമരാക്ഷനും പറഞ്ഞു..

പുതിയ ജില്ലാ സെക്രട്ടറിയായി വി. ചെന്താമരാക്ഷൻ ചുമതലയേൽക്കുന്നതോടെ
പാർട്ടിയിലെ വിഭാഗീയതയും സംഘടനാ പ്രതിസന്ധിയും പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് സിപിഐഎം.

LEAVE A REPLY

Please enter your comment!
Please enter your name here